കെപിഎൽ: കേ​ര​ള പോ​ലീ​സ് ബാ​ക്ക് ഇൻ ​ആ​ക്‌‌ഷ​ന്‍
Wednesday, April 19, 2017 11:58 AM IST
കൊ​​​ച്ചി : തു​​​ട​​​ക്ക​​​ത്തി​​​ലെ പു​​റ​​ത്തെ​​ടു​​ത്ത ആ​​​ക്ര​​​മ​​​ണ​​വീ​​​ര്യം ക​​​ള​​​ഞ്ഞു​​കു​​​ളി​​​ച്ച് സെ​​​ന്‍​ട്ര​​​ല്‍ എ​​​ക്സൈ​​​സ് തോ​​​ല്‍​വി ഏ​​​റ്റു​​വാ​​​ങ്ങി. കൊ​​​ച്ചി അം​​​ബേ​​​ദ്ക്ക​​​ര്‍ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ല്‍ ന​​​ട​​​ന്ന കേ​​​ര​​​ള പ്രീ​​​മി​​​യ​​​ര്‍ ലീ​​​ഗ് ഫു​​​ട്‌​​​ബോ​​​ളി​​​ലെ ര​​​ണ്ടാം മ​​​ത്സ​​​ര​​​ത്തി​​​ല്‍ എ​​​തി​​​രി​​​ല്ലാ​​​ത്ത ര​​​ണ്ടു ഗോ​​​ളു​​​ക​​​ള്‍​ക്ക് കേ​​​ര​​​ള പോ​​ലീ​​​സാ​​ണ് ആ​​​തി​​​ഥേ​​​യ​​​രെ ത​​​ക​​​ര്‍​ത്ത​​​ത്. 17ാം മി​​​നി​​​ട്ടി​​ല്‍ ജിം​​​ഷാ​​​ദും 46ാം മി​​​നി​​​റ്റി​​​ല്‍ ഫി​​​റോ​​​സും പോ​​​ലീ​​​സി​​​നു​​വേ​​​ണ്ടി ഗോ​​​ള്‍ വ​​​ല കു​​​ലു​​​ക്കി. ആ​​​ദ്യ​​​മ​​​ത്സ​​​ര​​​ത്തി​​​ല്‍ തൃ​​​ശൂ​​​ര്‍ എ​​​ഫ്‌​​​സി​​​യോ​​​ട് തോ​​​റ്റ കേ​​​ര​​​ള പോ​​ലീ​​സി​​ന്‍റെ ആ​​​ദ്യ ജ​​​യ​​​മാ​​​ണി​​​ത്. എ​​​ക്സൈ​​​സി​​​ന്‍റെ തു​​​ട​​​ര്‍​ച്ച​​​യാ​​​യ ര​​​ണ്ടാം തോ​​​ല്‍​വി​​​യും.


ക​​​ളി​​​യു​​​ടെ തു​​​ട​​​ക്ക​​​ത്തി​​​ല്‍ സെ​​​ന്‍​ട്ര​​​ല്‍ എ​​​ക്‌​​​സൈ​​​സ് മി​​​ക​​​ച്ച മു​​​ന്നേ​​​റ്റ​​​ങ്ങ​​​ള്‍ ന​​​ട​​​ത്തി​​​യി​​​രു​​​ന്നു. മി​​​ക​​​ച്ച ബോ​​​ള്‍ പൊ​​​സ​​​ഷ​​​നും മു​​​ന്നേ​​​റ്റ​​​ങ്ങ​​​ളു​​​മാ​​​യി എ​​​ക്‌​​​സൈ​​​സ് താ​​​ര​​​ങ്ങ​​​ള്‍ പോ​​​ലീ​​​സ് ബോ​​​ക്‌​​​സി​​​ലേ​​​ക്ക് ക​​​ട​​​ന്നു​​ക​​​യ​​​റി​​​യെ​​​ങ്കി​​​ലും ഗോ​​​ള്‍ മാ​​​ത്രം അ​​​ക​​​ന്നു​​നി​​​ന്നു. തു​​​റ​​​ന്ന അ​​​വ​​​സ​​​ര​​​ങ്ങ​​​ള്‍ പോ​​​ലും മു​​​ത​​​ലാ​​​ക്കാ​​​ന്‍ എ​​​ക്‌​​​സൈ​​​സ് മു​​​ന്നേ​​​റ്റ​​​ക്കാ​​​ര്‍​ക്കു സാ​​​ധി​​​ച്ചി​​​ല്ല. പ​​​ന്തു വ​​​ല​​​യി​​​ലാ​​​ക്കു​​​ന്ന​​​തി​​​ല്‍ സ്‌​​​ട്രൈ​​​ക്ക​​​ര്‍​മാ​​​ര്‍​ക്ക് പി​​​ഴ​​​ച്ച​​​തോ​​​ടെ എ​​​ക്‌​​​സൈ​​​സി​​​ന്‍റെ മാ​​​ന​​​സി​​​കാ​​​ധി​​​പ​​​ത്യം ത​​​ക​​​ര്‍​ന്നു.