കോ​ടി​ക​ളു​ടെ കി​ലു​ക്ക​വു​മാ​യി ചാ​മ്പ്യ​ന്‍സ് ട്രോ​ഫി
Tuesday, May 16, 2017 11:01 AM IST
ല​ണ്ട​ന്‍: അ​ടു​ത്ത മാ​സം ആ​ദ്യം ആ​രം​ഭി​ക്കു​ന്ന ചാ​മ്പ്യ​ന്‍സ് ട്രോ​ഫി ക്രി​ക്ക​റ്റ് ടൂ​ര്‍ണമെ​ന്‍റി​ല്‍ വി​ജ​യി​ക​ളെ കാ​ത്തി​രി​ക്കു​ന്ന കോ​ടി​ക​ളു​ടെ സ​മ്മാ​ന​ത്തു​ക. 22 ല​ക്ഷം ഡോ​ള​റാ​ണ് വി​ജ​യി​ക​ള്‍ക്ക് ല​ഭി​ക്കു​ക. ആ​കെ സ​മ്മാ​ന​ത്തു​ക​യി​ല്‍ ക​ഴി​ഞ്ഞ ചാ​മ്പ്യ​ന്‍സ് ട്രോ​ഫി​യെ അ​പേ​ക്ഷി​ച്ച് അ​ഞ്ച് ല​ക്ഷം ഡോ​ള​റി​ന്‍റെ വ​ര്‍ധ​ന​യാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.

45 ല​ക്ഷം ഡോ​ള​റാ​ണ് ആ​കെ സ​മ്മാ​ന​ത്തു​ക​യാ​യി ബി​സി​സി​ഐ മാ​റ്റി​ വ​ച്ചി​രി​ക്കു​ന്ന​ത്. ഫൈ​ന​ലി​ല്‍ തോ​ല്‍ക്കു​ന്ന ടീ​മി​ന് 11 ല​ക്ഷം ഡോ​ള​ര്‍ ആ​ണ് സ​മ്മാ​ന​ത്തു​ക​യാ​യി ല​ഭി​ക്കു​ക.


സെ​മി ഫൈ​ന​ലി​ല്‍ പ​രാ​ജ​യ​പ്പെ​ടു​ന്ന ടീ​മു​ക​ള്‍ക്ക് 450,000 ഡോ​ള​റും ല​ഭി​ക്കും. ഒ​രോ ഗ്രൂ​പ്പി​ലേ​യും മൂ​ന്നാം സ്ഥാ​ന​ക്കാ​ര്‍ക്ക് 90,000 ഡോ​ള​റും നാ​ലാം സ്ഥാ​ന​ക്കാ​ര്‍ക്ക് 60,000 ഡോ​ള​റു​മാ​ണ് പ്ര​തി​ഫ​ലം.

ലോ​ക​ത്തെ ഏ​റ്റ​വും മി​ക​ച്ച എ​ട്ട് ടീ​മു​ക​ളു​ടെ പോ​രാ​ട്ടം ജൂ​ണ്‍ ഒ​ന്നി​ന് ആ​രം​ഭി​ക്കും. ഇം​ഗ്ല​ണ്ടും വെ​യ്‌ൽ‍സു​മാ​ണ് വേ​ദി​യാ​കു​ന്ന​ത്. ഇ​ന്ത്യ​യാ​ണ് നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​ര്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.