ബാംഗളൂരില്‍ മയക്കുമരുന്നുമായി മൂന്ന് വിദേശികള്‍ അറസ്റിലായി
Saturday, November 17, 2012 11:11 AM IST
ബാംഗളൂര്‍: മയക്കുമരുന്നുമായി മൂന്ന് വിദേശികളെ ബാംഗളൂര്‍ പോലീസ് അറസ്റ് ചെയ്തു. ഘാന പൌരനായ ഒരാളും രണ്ട് നൈജീരിയക്കാരുമാണ് പിടിയിലായത്. ഇവരില്‍ നിന്നും 50,000 രൂപ വിപണി വില വരുന്ന കൊക്കെയ്ന്‍ പിടിച്ചെടുത്തതായി പോലീസ് പറഞ്ഞു. ഇത് മുംബൈയില്‍ നിന്നും വാങ്ങിയതാണെന്നാണ് ഇവര്‍ നല്‍കുന്ന വിവരം. നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപം മയക്കുമരുന്ന് വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ പോലീസ് പിടിയിലായത്.