ടോമിന്‍ തച്ചങ്കരിക്കെതിരേ വീണ്ടും വി.എസ്
Saturday, November 17, 2012 12:52 AM IST
തിരുവനന്തപുരം: ടോമിന്‍ തച്ചങ്കരിക്കെതിരേ വീണ്ടും വി.എസ് അച്യുതാനന്ദന്‍ രംഗത്തെത്തി. പഠനത്തിനെന്ന പേരില്‍ തച്ചങ്കരി വിദേശത്ത് പോകുന്നത് കള്ളത്തരത്തിനാണെന്ന് വി.എസ് പറഞ്ഞു. എന്‍ഐഎയുടെ അനുമതിയില്ലാതെയാണ് സംസ്ഥാനസര്‍ക്കാര്‍ തച്ചങ്കരിക്ക് വിദേശത്ത് പോകാന്‍ സമ്മതം നല്‍കിയതെന്നും വി.എസ് ആരോപിച്ചു.

തച്ചങ്കരി വിദേശത്തേക്ക് പോകുന്നത് കള്ളത്തരം കാണിക്കാനാണെന്ന് എന്‍ഐഎ തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആഭ്യന്തരമന്ത്രിക്ക് ഇത് അറിയാത്തതല്ല. എന്നിട്ടും സര്‍ക്കാര്‍ അനുമതി നല്‍കുകയായിരുന്നു. തച്ചങ്കരിയുടെ വിദേശയാത്രയ്ക്ക് കേന്ദ്രസര്‍ക്കാരിന്റെ അനുമതി വേണമെന്നും എന്നാല്‍ ഈ അനുമതി ഇതുവരെ കിട്ടിയിട്ടില്ലെന്നും വി.എസ് പറഞ്ഞു. തച്ചങ്കരിയെ പ്രീണിപ്പിക്കുന്ന സമീപനമാണ് യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും വി.എസ് ആരോപിച്ചു.