ആന്റണിയുടെ അഭിപ്രായം ഉള്‍ക്കൊണ്ട് സ്വയം വിലയിരുത്തലിന് തയാറാകണമെന്ന് സുധീരന്‍
Saturday, November 17, 2012 5:01 AM IST
ആലപ്പുഴ: എ.കെ ആന്റണിയുടെ അഭിപ്രായത്തിന്റെ അന്തസത്ത ഉള്‍ക്കൊണ്ട് സ്വയം വിലയിരുത്തലിന് എല്ലാവരും തയാറാകണമെന്ന് വി.എം സുധീരന്‍ ആവശ്യപ്പെട്ടു. കേരളത്തില്‍ യുഡിഎഫ് അധികാരത്തിലെത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച ആളാണ് ആന്റണി. നിലവിലെ സ്ഥിതിഗതികളെ വിലയിരുത്തി തന്നെയാകണം അദ്ദേഹത്തിന്റെ അഭിപ്രായം. ഭരണശൈലിയില്‍ മാറ്റം വേണ്ടതാണെന്ന അഭിപ്രായമാണ് തനിക്കുള്ളതെന്നും സുധീരന്‍ പറഞ്ഞു.