Home   | Editorial   | Leader Page   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
ഒഴുകുന്ന കൊട്ടാരം കൊച്ചി തീരത്തണഞ്ഞു
Saturday, November 17, 2012 4:12 PM IST
Inform Friends Click here for detailed news of all items Print this Page
 
 
സ്വന്തം ലേഖകന്‍

കൊച്ചി: പതിനെട്ടുനിലകളുള്ള ഒഴുകുന്ന കൊട്ടാരം അറബിക്കടലിന്റെ റാണിയുടെ തീരത്തണഞ്ഞു. സെവന്‍സ്റാര്‍ ഹോട്ടലും ഷോപ്പിംഗ് മാളും ഒന്നിച്ചുചേര്‍ന്നു കടലലകളിലൂടെ ഒഴുകിനീങ്ങുന്ന അദ്ഭുതമായ സെലിബ്രിറ്റീസ് സോള്‍സ്റീസ് എന്ന കൂറ്റന്‍ ആഡംബര കപ്പലാണ് ഇന്നുരാവിലെ കൊച്ചിയുടെ തീരത്തെത്തിയത്. യു.എസ് കമ്പനിയായ റോയല്‍ കരീബിയന്‍ സെലിബ്രിറ്റി ക്രൂസിന്റെ ഉടമസ്ഥതയിലുള്ള ഈ കപ്പലില്‍ 2788 സഞ്ചാരികളും 1400ഓളം ജീവനക്കാരുമാണ് ഇക്കുറി യാത്ര ചെയ്യുന്നത്.

പോര്‍ട്ട് ട്രസ്റ്റ് അധികൃതര്‍ കപ്പലിലെ സഞ്ചാരികളെ കൊച്ചിയിലേക്ക് സ്വാഗതം ചെയ്തു. കേരളത്തിന്റെ ടൂറിസം മേഖലയ്ക്ക് വലിയൊരു ഉണര്‍വാണ് കപ്പലെത്തിയതിലൂടെ ലഭിക്കുക.
നാളെ വരെ കപ്പല്‍ കൊച്ചിയിലുണ്ടാകും. പിന്നീട് സെലിബ്രിറ്റി സോള്‍സ്റീസ് സിംഗപ്പൂരിലേക്ക് യാത്രതുടരും. ഇതിനു മുമ്പ് കൊച്ചിയില്‍ വന്ന ആഡംബര കപ്പല്‍ ക്യൂന്‍ എലിസബത്തിനേക്കാള്‍ വലിപ്പമുള്ളതാണ് സെലിബ്രിറ്റീസ് സോള്‍സ്റ്റീസ്. 92,000 ടണ്‍ കേവുഭാരവും 965 മീറ്റര്‍ നീളവുമായിരുന്നു ക്യൂന്‍മേരിയുടെ വലുപ്പം. 2092 യാത്രക്കാര്‍ക്കു സഞ്ചാരസൌകര്യവും ഉണ്ടായിരുന്നു. എന്നാല്‍ സോള്‍സ്റ്റീസിനാകട്ടെ 1033 അടി നീളവും 121 അടി വീതിയും 1,22,000 ടണ്‍ കേവുഭാരവുമാണുള്ളത്. മണിക്കൂറില്‍ 24 നോട്ടിക്കല്‍ മൈല്‍ ആണ് വേഗത.
കപ്പലിലെ 1279 മുറികള്‍ കടലിലേക്കാണ് തുറന്നിരിക്കുന്നത്. 1025 മുറികള്‍ക്ക് ബാല്‍ക്കണിയുമുണ്ട്.

രണ്ടായിരം പേര്‍ക്കു ഭക്ഷണം കഴിക്കാനുള്ള റസ്റോറന്റുമുതല്‍ രണ്ടു നിലകളിലായി പണിതീര്‍ത്തിരിക്കുന്ന വൈന്‍ടവര്‍ വരെ സെലിബ്രിറ്റിയിലുണ്ട്. 10,000 അടി ചതുരശ്ര അടി സ്ഥലത്ത് ഗോള്‍ഫ് കളിക്കുന്നതിനായി പുല്ലുപിടിപ്പിച്ചിരിക്കുന്നു. പുല്‍ത്തകിടിയോരത്തായി വലിയൊരു മരവും. ജോഗിംഗ് ട്രാക്ക്, ബാസ്കറ്റ്ബോള്‍ കോര്‍ട്ട്, മൂന്നു നീന്തല്‍ക്കുളം, സ്പാ, മള്‍ട്ടി ജിംനേഷ്യം, ചൂടുവെള്ളത്തില്‍ കുളിക്കുന്നതിനുള്ള ജാക്വസി, മൂന്നു തിയറ്റര്‍, ടീനേജ് ക്ളബ്, അഞ്ചു സ്പെഷ്യാലിറ്റി റസ്റോറന്റുകള്‍, പന്ത്രണ്ട് ബാറുകള്‍, 24 മണിക്കൂറും തുറന്നിരിക്കുന്ന ബുഫെ ഹാള്‍, ലൈബ്രറി, ലോകോത്തര ചിത്രങ്ങള്‍ ഒരുക്കിയിരിക്കുന്ന ആര്‍ട്ട് ഗാലറി, കാസിനോ, ചൂതാട്ട കേന്ദ്രങ്ങള്‍ തുടങ്ങി സെലിബ്രിറ്റിയിലില്ലാത്തതൊന്നുമില്ല. യാത്രികര്‍ ആവശ്യപ്പെടുന്ന ഏതു ഭക്ഷണവും കപ്പലില്‍ ലഭിക്കും.
കപ്പലിന്റെ നാലും അഞ്ചു നിലകള്‍ ബ്രാന്‍ഡഡ് കമ്പനികളുടെ ടാക്സ് ഫ്രീ ഷോപ്പുകളാണ്. ലോകോത്തര വാച്ചുകള്‍, സ്വര്‍ണ, വജ്രാഭരണങ്ങള്‍, സുഗന്ധദ്രവ്യങ്ങള്‍, ഫാഷന്‍ വാര്‍ഡ് റോബ്സ്, അമൂല്യമായ കലാസൃഷ്ടികള്‍ എന്നിവയെല്ലാം ഇവിടെ നിന്നും വാങ്ങാം.

വിദഗ്ധരായ കലാകാരന്മാരുടെയും മജീഷ്യന്മാരുടെയും തത്സമയ കലാപ്രകടനവും സെലിബ്രിറ്റിയിലുണ്ടാകും. യാത്രികരുടെ ഫോട്ടോ എടുത്തുകൊടുക്കുന്നതിനുവേണ്ടി പതിനഞ്ചു ഫോട്ടോഗ്രാഫര്‍മാര്‍ ഷിപ്പിലുണ്ട്. ഫണ്‍ സ്കൂളില്‍ കുട്ടികളെ നോക്കാന്‍ അഞ്ച് ആയമാര്‍. നാലു നഴ്സുമാരും രണ്ടു ഡോക്ടര്‍മാരും അടങ്ങിയ മെഡിക്കല്‍ സംഘവും കപ്പലിലുണ്ട്. അത്യാവശ്യം സര്‍ജറിക്കുവേണ്ട തിയറ്ററും സജ്ജമാക്കിയിരിക്കുന്നു. അടിയന്തര മെഡിക്കല്‍ സഹായം ആവശ്യമായി വരുമ്പോള്‍ ഹെലികോപ്റ്റര്‍ സൌകര്യവും ഉണ്ടാകും. മലയാളികളായ 27 ജീവനക്കാരാണ് ഈ കപ്പലിലുള്ളത്. ഇവരില്‍ 24 നാലുപേരും ഷെഫുമാരാണ്. കോട്ടയം കൈപ്പുഴ സ്വദേശി രാജേഷ് ആണ് ചീഫ് ഷെഫുമാരില്‍ ഒരാള്‍. ഷിപ്പിലെ സെക്യൂരിറ്റി ഓഫീസര്‍ കുമാരനല്ലൂര്‍ സ്വദേശി ഗോപകുമാര്‍ ആണ്. സെലിബ്രിറ്റിയിലെ അഞ്ചു സ്പെഷ്യാലിറ്റി റസ്റോറന്റുകളില്‍ ഒന്നിന്റെ മാനേജരായി കുമരകം സ്വദേശി റോയി ജോര്‍ജ് ജോലി ചെയ്യുന്നു.

ഏറ്റവും മികച്ച സുരക്ഷാ സംവിധാനങ്ങളാണ് സെലിബ്രിറ്റി സോള്‍സ്റീസില്‍ ഒരുക്കിയിരിക്കുന്നത്. കടല്‍ എത്ര ക്ഷോഭിച്ചാലും യാത്രികര്‍ അതറിയില്ല. ഈ സമയങ്ങളില്‍ ജലനിരപ്പില്‍ നിന്നും ആറടി താഴ്ചയില്‍ കപ്പലില്‍ നിന്ന് രണ്ടു ചിറകുകള്‍ വിടരും. അവ ഷിപ്പിനെ ബാലന്‍സ് ചെയ്യിക്കും. യുപി.എസ്.എച്ച് (യുണൈറ്റഡ് സ്റേറ്റ് പ്രൈമറി ഹെല്‍ത്ത്) ഡിപ്പാര്‍ട്ട്മെന്റിന്റെ ശുചിത്വ മാനദണ്ഡം അനുസരിച്ചാണ് സെലിബ്രിറ്റീസ് സോള്‍സ്റീസ് പ്രവര്‍ത്തിക്കുന്നത്. 216 സോളാര്‍ പാനലുകള്‍ കപ്പലിലുണ്ട്. ഡീസല്‍ വൈദ്യുതിയാക്കി മാറ്റിയാണ് പ്രവര്‍ത്തനം. ഇന്ത്യയില്‍ കൊച്ചി തുറമുഖത്തുമാത്രമാണ് കപ്പല്‍ അടുത്തത്. 2015 വരെയുള്ള ബുക്കിംഗ് പൂര്‍ത്തിയായതിനാല്‍ അടുത്തകാലത്തൊന്നും ഈ കപ്പലില്‍ യാത്ര സാധ്യമല്ല. ഷാരൂഖ്ഖാന്‍ അടക്കമുള്ള സെലിബ്രിറ്റീസ് യാത്ര ചെയ്തിട്ടുള്ള കപ്പല്‍ കൂടിയാണിത്.


കാ​ഷ്മീ​രി​ലെ ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​ക​ൾ നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്ന് പാ​ക്കി​സ്ഥാ​ൻ
ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണ്‍: ന​ദാ​ൽ നാ​ലാം റൗ​ണ്ടി​ൽ
ഇന്ത്യയ്ക്ക് പുതിയ അപ്പസ്തോലിക് നൂണ്‍ഷ്യോ
ത​മി​ഴ്നാ​ട്ടി​ൽ ജെ​ല്ലി​ക്കെ​ട്ട് ന​ട​ക്കും; ഓ​ർ​ഡി​ന​ൻ​സി​ന് ഗ​വ​ർ​ണ​ർ അം​ഗീ​കാ​രം ന​ൽ​കി
വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചു എന്ന പരാതികള്‍ ഇനി നിലനില്‍ക്കില്ല: ബോംബെ ഹൈക്കോടതി
പാക്കിസ്ഥാന്‍റെ തടവിലായിരുന്ന ഇന്ത്യൻ സൈനികനെ മോചിപ്പിച്ചു: തിരിച്ചയച്ചത് വാഗ അതിർത്തി വഴി
പാക്കിസ്ഥാനിൽ പച്ചക്കറി മാർക്കറ്റിൽ പൊട്ടിത്തെറി; 20 പേർ കൊല്ലപ്പെട്ടു
കണ്ണൂർ കൊലപാതകം; അറസ്റ്റിലായവർ സിപിമ്മുകാരല്ലെന്ന് കോടിയേരി
ഇ​റ്റ​ലി​യി​ൽ ബ​സ​പ​ക​ടം: 16 മ​ര​ണം
തമിഴ്നാട്ടിൽ വരൾച്ച; കേന്ദ്രസംഘം എത്തി
മ​ഹാ​രാ​ജാ​സി​ലെ പ്രി​ൻ​സി​പ്പ​ലി​ന്‍റെ ക​സേ​ര ക​ത്തി​ച്ച സം​ഭ​വം അ​പ​മാ​ന​ക​രം: ചെ​ന്നി​ത്ത​ല
സിപിഎം ഭീകര സംഘടന; നിരോധിക്കേണ്ട സമയം കഴിഞ്ഞു: സുരേന്ദ്രൻ
നികുതിവെട്ടിച്ച് കോ​ഴി​ക്ക​ട​ത്ത് പി​ടി​കൂ​ടി; 1.5 ല​ക്ഷം രൂ​പ പി​ഴ​യീ​ടാ​ക്കി
ന്യൂയോർക്കിൽ 36 കിലോയുടെ സ്വർണം കവർന്നയാളെ അറസ്റ്റ് ചെയ്തു
ക​ണ്ണൂ​ർ കൊ​ല​പാ​ത​കം മ​റ്റു​ള്ള​വ​രു​ടെ ത​ല​യി​ൽ വ​ച്ചു​കെ​ട്ടാ​നു​ള്ള സി​പി​എം ശ്ര​മം അ​പ​ല​പ​നീ​യം: കു​മ്മ​നം
യു​വ​മോ​ർ​ച്ച​യു​ടെ ക്ലി​ഫ് ഹൗ​സ് മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം
സ്വ​ർ​ണ വി​ല കൂ​ടി
കുമരകം പോലീസ് സ്റ്റേഷൻ ബിജെപി പ്രവർത്തകർ ഉപരോധിച്ചു
കണ്ണൂർ കൊലപാതകം; സ്വത്തു തർക്കമെന്ന് ആവർത്തിച്ച് സിപിഎം
സ​യ്യി​ദ് യൂ​സു​ഫു​ൽ ബു​ഖാ​രി വൈ​ല​ത്തൂ​ർ നി​ര്യാ​ത​നാ​യി
നഴ്സിംഗ് റിക്രൂട്ട്മെന്‍റ് തട്ടിപ്പ് കേസ്; സിബിഐ കുറ്റപത്രം സമർപ്പിച്ചു
സർക്കാരിന്‍റെ ജനകീയാസൂത്രണ പരിപാടിയുടെ ഉദ്ഘാടനം പ്രതിപക്ഷം ബഹിഷ്കരിച്ചു
തമിഴ്നാടിന്‍റെ പാരമ്പര്യം നിലനിർത്താൻ ശ്രമിക്കുമെന്ന് പ്രധാനമന്ത്രി
കണ്ണൂർ കൊലപാതകം: ആ​റ് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ
ട്രംപ് പണി തുടങ്ങി; ആദ്യം കത്രിക വച്ചത് ഒബാമ കെയറിന്
അലക്സ് ഹെയ്ൽസിന് പരിക്ക്; പുറത്ത്
രാജസ്ഥാനിൽ റാണിഖേത് എക്സ്പ്രസ് ട്രെയിൻ പാളം തെറ്റി; ആർക്കും പരിക്കില്ല
വിയന്നയിൽ ഭീകരാക്രമണ നീക്കം പോലീസ് പരാജയപ്പെടുത്തി
യുഎസ് പ്രതിരോധ സെക്രട്ടറി സ്ഥാനം ഉറപ്പിച്ച് ജയിംസ് മാറ്റിസ്
ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ സ്റ്റേഡിയത്തിൽ അപകടം; ബ്രിട്ടീഷ് പൗരൻ മരിച്ചു
സിറിയയില്‍ നൂറ് അല്‍ക്വയ്ദ ഭീകരരെ യുഎസ് സൈന്യം വധിച്ചു
ട്രംപിന്‍റെ സത്യപ്രതിജ്ഞ: പ്രതിഷേധ പ്രകടനം നടത്തിയ 90 പേർ അറസ്റ്റിൽ
ട്രംപിന് അഭിനന്ദനവുമായി നരേന്ദ്രമോദി
ഇസ്താംബൂളില്‍ പോലീസ് ആസ്ഥാനത്തിനു സമീപം റോക്കറ്റ് ആക്രമണം
അഫ്ഗാനിസ്ഥാനില്‍ ബോംബ് സ്‌ഫോടനം; മൂന്നു പേര്‍ കൊല്ലപ്പെട്ടു
റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുക്കരുത്; ഭീഷണിയുമായി ഹിസ്ബുൾ ഭീകരർ
ഐഎസ് നിന്നെ കൊല്ലും; ദംഗൽ താരം സൈറയ്ക്ക് ഭീഷണി
ഛത്തീസ്ഗഡിൽ ആറ് നക്സലുകൾ കീഴടങ്ങി



Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Tax News
Video News
Samskarikam
University News
Letters





Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.