പാക് പൌരന്‍മാരുടെ ലിസ്റ് തയാറാക്കും
Saturday, November 17, 2012 8:25 PM IST
പാനൂര്‍: കേരളത്തിലുള്ള പാക് പൌരന്‍മാരുടെ വിവരങ്ങള്‍ സംബന്ധിച്ചു പോലീസ് ലിസ്റ് തയാറാക്കും. 1994 ഡിസംബര്‍ 31നു മുമ്പ് കേരളത്തിലെത്തിയ പാക് പൌരത്വമുള്ളവരുടെ ലിസ്റാണു തയാറാക്കുന്നത്. രഹസ്യാന്വേഷണ വിഭാഗത്തിനാണ് ഇതിന്റെ ചുമതല. ഈ കാലാവധിക്കു മുമ്പു കേരളത്തിലെത്തിയവരില്‍ തുടര്‍ന്നും ഇവിടെ തങ്ങാന്‍ താത്പര്യമുണ്െടങ്കില്‍ അവരില്‍നിന്നു സമ്മതപത്രം രഹസ്യപോലീസ് വാങ്ങുന്നുണ്ട്.

കണ്ണൂര്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ പാക് പൌരത്വമുള്ളവരുള്ള പാനൂര്‍ മേഖലയില്‍ ഇതിനകം തന്നെ 25 പേരുടെ ലിസ്റ് ശേഖരിച്ചുകഴിഞ്ഞു. 32 പേരുണ്െടന്നാണു പോലീസിന്റെ കൈവശമുള്ള കണക്ക്. ഇതില്‍ ചിലര്‍ മരിച്ചതായും വിവരം ലഭിച്ചിട്ടുണ്ട്. 25 പേരില്‍ 75 ശതമാനത്തിലധികം പേരും 65 വയസ് കഴിഞ്ഞവരാണ്.