ചി​രി​ക്കു ജി​എ​സ്ടി ഇ​ല്ല, ചി​രി​ക്കാ​ൻ അ​നു​വാ​ദ​വും വേ​ണ്ട; മോ​ദി​യോ​ട്‌ രേ​ണു​ക ചൗ​ധ​രി
Sunday, February 11, 2018 5:58 PM IST
ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പാ​ർ​ല​മെ​ന്‍റി​ൽ ന​ട​ത്തി​യ രാ​മാ​യ​ണ പ​രി​ഹാ​സ​ത്തി​നു മ​റു​പ​ടി​യു​മാ​യി കോ​ണ്‍​ഗ്ര​സ് എം​പി രേ​ണു​ക ചൗ​ധ​രി. ചി​രി​ക്ക് ഇ​തേ​വ​രെ ജി​എ​സ്ടി ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നും ചി​രി​ക്കാ​ൻ ത​നി​ക്ക് ആ​രു​ടെ​യും അ​നു​വാ​ദം ആ​വ​ശ്യ​മി​ല്ലെ​ന്നും രേ​ണു​ക തി​രി​ച്ച​ടി​ച്ചു. മോ​ദി​യു​ടെ പ​രാ​മ​ർ​ശ​ങ്ങ​ൾ സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ അ​യാ​ളു​ടെ മാ​ന​സി​കാ​വ​സ്ഥ​യാ​ണു വ്യ​ക്ത​മാ​ക്കു​ന്ന​തെ​ന്നും പാ​ർ​ല​മെ​ന്‍റ് പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ പ്ര​തി​ഫ​ല​ന​മാ​ണെ​ന്നും ഗോ​വ​യി​ലെ പ​നാ​ജി​യി​ൽ ഡി​ഫി​ക്ക​ൽ​റ്റ് ഡ​യ​ലോ​ഗ് കോ​ണ്‍​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ത്തു സം​സാ​രി​ക്ക​വെ രേ​ണു​ക കൂ​ട്ടി​ച്ചേ​ർ​ത്തു.

ക​ഴി​ഞ്ഞ ദി​വ​സം രാ​ജ്യ​സ​ഭ​യി​ൽ പ്ര​ധാ​ന​മ​ന്ത്രി മോ​ദി പ്ര​സം​ഗി​ക്കു​ന്പോ​ഴാ​ണ് രേ​ണു​ക ചി​രി​ച്ച​ത്. പ്ര​സം​ഗ​ത്തി​നി​ടെ ആ​ധാ​ർ കാ​ർ​ഡ് എ​ന്ന ആ​ശ​യം വാ​ജ്പേ​യി സ​ർ​ക്കാ​രി​ന്‍റെ​യാ​ണ് എ​ന്ന് മോ​ദി അ​വ​കാ​ശ​പ്പെ​ട്ട​പ്പോ​ഴാ​ണ് രേ​ണു​ക ഉ​ച്ച​ത്തി​ൽ പ​രി​ഹാ​സ​ച്ചി​രി ചി​രി​ച്ച​ത്.

എം​പി​യു​ടെ ചി​രി​യി​ൽ ക്ഷു​ഭി​ത​നാ​യ രാ​ജ്യ​സ​ഭാ ചെ​യ​ർ​മാ​ൻ ഉ​പ​രാ​ഷ്ട്ര​പ​തി വെ​ങ്ക​യ്യാ നാ​യി​ഡു രേ​ണു​ക​യു​ടെ ചി​രി​യെ വെ​ട​ല​ച്ചി​രി എ​ന്ന് കു​റ്റ​പ്പ​ടു​ത്തു​ക​യും രേ​ണു​ക​യോ​ട് ഡോ​ക്ട​റെ കാ​ണാ​ൻ ഉ​പ​ദേ​ശി​ക്കു​ക​യും ചെ​യ്തു. അ​തു കേ​ട്ട മോ​ദി ന്ധ​സ​ഭാ​ധ്യ​ക്ഷ​നാ​യ അ​ങ്ങ് വി​ഷ​മി​ക്ക​രു​ത്. രാ​മാ​യ​ണം സീ​രി​യ​ലി​നു ശേ​ഷം ആ​ദ്യ​മാ​യാ​ണ് ആ ​ചി​രി കേ​ൾ​ക്കു​ന്ന​ത്’ എ​ന്ന് ഉ​പ​രാ​ഷ്ട്ര​പ​തി​യാ​ട് പ​റ​ഞ്ഞു.

മോ​ദി​യു​ടെ പ​രാ​മ​ർ​ശ​ത്തി​നെ​തി​രേ പ്ര​തി​പ​ക്ഷം വ​ൻ പ്ര​തി​ഷേ​ധ​മു​യ​ർ​ത്തി. ട്വി​റ്റ​റി​ൽ രേ​ണു​ക​യ്ക്കു പി​ന്തു​ണ​യു​മാ​യി ഉ​യ​ർ​ന്ന ഹാ​ഷ്ടാ​ഗു​ക​ൾ ട്രെ​ൻ​ഡിം​ഗു​മാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.