തൃശൂരിലെ നഴ്സുമാരുടെ സമരം: കളക്ടറുമായുള്ള ചര്‍ച്ചയിലും തീരുമാനമായില്ല
Wednesday, November 14, 2012 10:38 AM IST
തൃശൂര്‍: തൃശൂരിലെ സ്വകാര്യ നഴ്സുമാരുടെ സമരം ഒത്തു തീര്‍പ്പിലാക്കുവാന്‍ കളക്ടര്‍ ഇന്ന് വിളിച്ചു ചേര്‍ത്ത യോഗം പരാജയപ്പെട്ടു. ഇതുത്തുടര്‍ന്ന് അനിശ്ചിതകാല സമരം തുടരുവാന്‍ നഴ്സുമാരുടെ സംഘടന തീരുമാനിച്ചു. സമരം നടത്തിയ നഴ്സുമാര്‍ കളക്ടറേറ്റിലേക്ക് പ്രകടനം നടത്തിയിരുന്നു. ഇതിനു പിന്നാലെയായിരുന്നു കളക്ടറുമായി കൂടിക്കാഴ്ച നടത്തിയത്.

അതസമയം, പണിമുടക്കു നടത്തിയ എല്ലാ നഴ്സുമാരെയും പിരിച്ചുവിടാന്‍ സ്വകാര്യ ഹോസ്പിറ്റല്‍ മാനേജമെന്റ് തീരുമാനിച്ചത് പ്രശ്നം രൂക്ഷമാക്കിയിരിക്കുകയാണ്.

മദര്‍ ആശുപത്രിയില്‍ നിന്നു പിരിച്ചുവിടപ്പെട്ട നഴ്സുമാരെ തിരിച്ചെടുക്കണമെന്നും ബലരാമന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്.