രക്തചന്ദനം കടത്താന്‍ ശ്രമം; സിപിഎം ബ്രാഞ്ച് സെക്രട്ടറി അടക്കം ആറു പേര്‍ അറസ്റില്‍
Saturday, November 17, 2012 5:05 AM IST
കൊച്ചി: വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ വഴി രക്തചന്ദനം കടത്താന്‍ ശ്രമം. സംഭവത്തില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി അടക്കം ആറുപേര്‍ പിടിയിലായി. വെല്ലിംഗ്ടണ്‍ ഐലന്റിലെ സിപിഎം ബ്രാഞ്ച് സെക്രട്ടറി ജയന്‍ ആണ് അറസ്റിലായ സിപിഎം പ്രാദേശിക നേതാവ്.

വല്ലാര്‍പാടത്തു നിന്ന് കയര്‍ ഉത്പന്നങ്ങള്‍ എന്ന വ്യാജേനയാണ് രക്തചന്ദനം കടത്താന്‍ ശ്രമിച്ചത്. പത്ത് മെട്രിക് ടണ്‍ രക്തചന്ദനമാണ് പിടികൂടിയത്. പൊള്ളാച്ചിയില്‍ നിന്നാണ് ഇത് കൊച്ചിയിലെത്തിച്ചതെന്നാണ് വിവരം. ഇതേതുടര്‍ന്ന് ഡിഎര്‍ഡിഎ അധികൃതര്‍ പൊള്ളാച്ചിയിലും പരിശോധന നടത്തി.

വെല്ലിംഗ്ണ്‍ ടെര്‍മിനലിലെ ക്ളിയറിംഗ് കിട്ടിയ കണ്ടെയ്നറാണ് വല്ലാര്‍പാടം വഴി കടത്താന്‍ ശ്രമിച്ചത്. വെല്ലിംഗ്ടണിലെ ക്ളിയറിംഗ് ഏജന്റാണ് പിടിയിലായ സിപിഎം ബ്രാഞ്ച് സെക്രട്ടറി ജയന്‍. നേരത്തൈയും വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ വഴി രക്തചന്ദനം വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ചത് പിടികൂടിയിരുന്നു.