ശശി തരൂരിനു ഡിസംബര്‍ ഒന്നിനു കുറ്റപത്രം നല്കും
Saturday, November 17, 2012 1:01 PM IST
കൊച്ചി: ദേശീയ ഗാനത്തോട് അനാദരവു കാണിച്ച കേസില്‍ കേന്ദ്രമന്ത്രി ശശി തരൂരിനു ഡിസംബര്‍ ഒന്നിനു കോടതി കുറ്റപത്രം നല്കും. ഇന്നലെ കേസ് പരിഗണിച്ചെങ്കിലും തരൂര്‍ ഹാജരാവാത്തതിനെത്തുടര്‍ന്ന് എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് പി.എം. മനോജ് കേസ് മാറ്റുകയായിരുന്നു. തരൂരിനെതിരായ കേസിലെ നടപടികള്‍ തുടരാമെന്നു ഹൈക്കോടതി കഴിഞ്ഞദിവസം വ്യക്തമാക്കിയതിനെത്തുടര്‍ന്നാണു വിചാരണയ്ക്കു തീരുമാനമായത്.

ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി ജോയി കൈതാരം നല്കിയ സ്വകാര്യ അന്യായത്തിന്റെ അടിസ്ഥാനത്തിലാണു നേരത്തേ കോടതി ശശി തരൂരിനെതിരേ കേസെടുത്തത്.