കുമാര്‍ സംഗക്കാര 10,000 ക്ളബില്‍
Wednesday, December 26, 2012 8:51 AM IST
മെല്‍ബണ്‍: ശ്രീലങ്കയുടെ കുമാര്‍ സംഗക്കാര ടെസ്റ് ക്രിക്കറ്റില്‍ 10,000 റണ്‍സ് തികച്ചു. ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റിന്റെ ആദ്യ ദിനത്തിലാണ് സംഗക്കാര ഈ നേട്ടത്തിലെത്തിയത്. 10,000 ക്ളബിലെത്തുന്ന 11-ാം താരവും രണ്ടാം ശ്രീലങ്കക്കാരനുമാണ് സംഗക്കാര. 195 ഇന്നിംഗ്സുകളില്‍ നിന്നാണ് നേട്ടം സ്വന്തമാക്കിയത്. 30 സെഞ്ചുറികള്‍ നേടിയിട്ടുള്ള സംഗക്കാര എട്ട് ഡബിള്‍ സെഞ്ചുറികളും നേടിയിട്ടുണ്ട്. ശ്രീലങ്കന്‍ നായകന്‍ മഹേല ജയവര്‍ധനയാണ് സംഗക്കാരയ്ക്ക് മുന്നില്‍ പട്ടികയില്‍ സ്ഥാനം പിടിച്ച ലങ്കന്‍ താരം.