ബലാല്‍സംഗത്തിന് ഷണ്ഡീകരണം വേണ്ടെന്ന് കോണ്‍ഗ്രസ്
Saturday, January 5, 2013 12:15 PM IST
ന്യൂഡല്‍ഹി: മാനഭംഗക്കേസുകളില്‍ പ്രതികള്‍ക്ക് ഷണ്ഡീകരണ ശിക്ഷ നല്‍കേണ്ടതില്ലെന്ന നിലപാടുമായി കോണ്‍ഗ്രസ് രംഗത്തെത്തി. എല്ലാ കേസുകള്‍ക്കും വധശിക്ഷ നല്‍കേണ്ട ആവശ്യമില്ല. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസിന് വധശിക്ഷ നല്‍കുന്നതില്‍ എതിര്‍പ്പില്ല. ജീവപര്യന്തമാണ് ഉചിതമായ ശിക്ഷയെന്നും മാനഭംഗക്കേസുകളിലെ നിയമഭേദഗതിയെ പറ്റി പഠിക്കുന്ന ജസ്റിസ് ജെ.എസ്.വര്‍മ്മ കമ്മിറ്റിയെ കോണ്‍ഗ്രസ് അറിയിച്ചു.

ജുവനൈല്‍ നിയമപ്രകാരം പ്രായപൂര്‍ത്തിയാകാനുള്ള പരിധി 18 വയസില്‍ നിന്നും കുറയ്ക്കണമെന്ന ആവശ്യത്തെപ്പറ്റി കോണ്‍ഗ്രസ് അഭിപ്രായം അറിയിച്ചിട്ടില്ല. മാനഭംഗക്കേസുകളിലെ നിയമഭേദഗതിയെ പറ്റി പൊതുജനങ്ങള്‍ക്കും സംഘടനകള്‍ക്കും അഭിപ്രായം അറിയിക്കാനുള്ള സമയപരിധി അവസാനിച്ചു.

നേരത്തെ സിപിഎമ്മും ബലാല്‍സംഗത്തിന് വധിശിക്ഷ നല്‍കുന്നതിനെ എതിര്‍ത്ത് രംഗത്ത് എത്തിയിരുന്നു.