കേരള വിരുദ്ധ സിഡികള്‍: ആഭ്യന്തരവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു
Saturday, January 5, 2013 12:27 PM IST
മൂന്നാര്‍: കേരളവിരുദ്ധ സിഡികള്‍ മൂന്നാറിലെ എസ്റേറ്റുകളില്‍ പ്രചരിപ്പിക്കുന്നതായുള്ള മാധ്യമവാര്‍ത്തയെതുടര്‍ന്ന് ആഭ്യന്തരവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. ദേവികുളം, പീരുമേട് താലൂക്കുകള്‍ തമിഴ്നാടിന് അവകാശപ്പെട്ടതാണെന്നും മൂന്നാറിനെ സ്വതന്ത്രമാക്കി തമിഴ്നാടിന് വിട്ടുനല്‍കണമെന്നുമുള്ള ദൃശ്യങ്ങളടങ്ങുന്ന സിഡികള്‍ മൂന്നാറിലെ വിവിധ മേഖലകളില്‍ വില്‍പന നടത്തുന്നതായും പറയുന്നുണ്ട്.

മൂന്നാറില്‍ മലയാളഭാഷയെ ഒഴിവാക്കി തമിഴ് ഭാഷയെ മുന്‍പന്തിയില്‍ കൊണ്ടുവരാനും ശ്രമം നടക്കുന്നുണ്ട്. മലയാളം ഒന്നാംഭാഷയായി അംഗീകരിക്കുമ്പോള്‍ ജില്ലാപഞ്ചായത്തിലെ ശുചിത്വ മിഷന്‍ തമിഴിനെയാണ് ഒന്നാംഭാഷയായി അംഗീകരിക്കുന്നത്. മലയാളികള്‍ താമസിക്കുന്ന മാങ്കുളം, ആനച്ചാല്‍, അടിമാലി തുടങ്ങിയ മേഖലകളിലും ഇത്തരം ബോര്‍ഡുകളാണ് സ്ഥാപിച്ചിരിക്കുന്നത്.