അമേരിക്കയില്‍ വീണ്ടും വെടിവെയ്പ്പ്; നാലുപേര്‍ മരിച്ചു
Saturday, January 5, 2013 12:41 PM IST
കൊളറാഡോ(യുഎസ്എ): അമേരിക്കയിലെ കൊളറാഡോയിലെ അറോറയില്‍ ഒരു വീട്ടില്‍ ഗണ്‍മാന്‍ നടത്തിയ ആക്രമണത്തില്‍ മൂന്നുപേര്‍ മരിച്ചു. അക്രമിയെ പോലീസ് വെടിവെച്ചു കൊലപ്പെടുത്തി. പ്രാദേശിക സമയം ശനിയാഴ്ച പുലര്‍ച്ചയാണ് ആക്രമണം ഉണ്ടായത്. രാത്രിയില്‍ വീട്ടിനുള്ളില്‍ കയറിയ അക്രമി മണിക്കൂറുകള്‍ക്ക് ശേഷം വീട്ടുകാര്‍ക്ക് നേരെ വെടിവെയ്ക്കുകയായിരുന്നു. അതിനിടെ സ്ഥലതെത്തിയ പോലീസ് അക്രമിയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. തുടര്‍ന്ന് സമീപത്തെ വീടുകളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ച ശേഷം പോലീസ് നടത്തിയ വെടിവയ്പ്പിലാണ് അക്രമി മരിച്ചത്.

കഴിഞ്ഞ ജൂലൈയില്‍ അറോറയിലെ തീയറ്ററില്‍ ഉണ്ടായ വെടിവെയ്പ്പില്‍ 12 പേര്‍ കൊല്ലപ്പെട്ടിരുന്നു. 'ദ ഡാര്‍ക്ക് നൈറ്റ് റൈസസ്' എന്ന സിനിമയുടെ പ്രദര്‍ശനത്തിനിടെ രാത്രി 12-ന് തിയേറ്ററിനുള്ളില്‍ ഉണ്ടായിരുന്ന അക്രമി ഒരുപ്രകോപനവും കൂടാതെ കാണികളെ വെടിവയ്ക്കുകയായിരുന്നു.