കാലടി സര്‍വകലാശാല നിയമന ക്രമക്കേട്; വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്
Thursday, January 31, 2013 4:41 PM IST
തൃശൂര്‍: കാലടി സംസ്കൃത സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ജെ.പ്രസാദ്, മുന്‍ എംഎല്‍എ വി.എന്‍.വാസവന്‍ എന്നിവര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. സര്‍വകലാശാലയില്‍ അനധികൃത നിയമനം നടത്തി, കോഴ്സുകളുടെ നടത്തിപ്പില്‍ അഴിമതി നടന്നു, വിവിധ ഡിപ്പാര്‍ട്ടുമെന്റുകളില്‍ കംപ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ വാങ്ങിയതില്‍ അഴിമതി നടത്തി തുടങ്ങിയ ആരോപണങ്ങള്‍ അന്വേഷിക്കാനാണ് തൃശൂര്‍ വിജിലന്‍സ് ജഡ്ജ് വി.ഭാസ്കരന്‍ ഉത്തരവിട്ടിരിക്കുന്നത്. പൊതുപ്രവര്‍ത്തകനായ ടി.ജെ. സനീഷ് കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നിര്‍ദേശം. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് മേയ് 30നകം സമര്‍പ്പിക്കാന്‍ എറണാകുളം വിജിലന്‍സ് ഡിവൈഎസ്പിയോടു നിര്‍ദേശിച്ചു. ഹര്‍ജിക്കാരനുവേണ്ടി അഡ്വ. ജോഫി ജോര്‍ജ് ഹാജരായി.