ക്യാപ്റ്റന്‍ ജെറി പ്രേംരാജിന് സ്മാരകം: ഭൂമി അനുവദിച്ചു
Friday, February 1, 2013 9:06 AM IST
തിരുവനന്തപുരം: കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച ക്യാപ്റ്റന്‍ ജെറി പ്രേംരാജിന് സ്മാരകമൊരുങ്ങുന്നു. സ്മാരകം നിര്‍മിക്കുന്നതിനായി വെങ്ങാനൂരില്‍ ജലവിഭവ വകുപ്പിന്റെ ഭൂമി അനുവദിച്ചു. 36 സ്ക്വയര്‍ മീറ്റര്‍ സ്ഥലമാണ് അനുവദിച്ചിരിക്കുന്നത്. ക്യാപ്റ്റന്‍ ജെറി പ്രേംരാജ് മെമ്മോറിയല്‍ കമ്മറ്റിയുടെ അഭ്യര്‍ഥനപ്രകാരമാണ് സ്ഥലം അനുവദിച്ചതെന്ന് ജലവിഭവ വകുപ്പ് മന്ത്രി പി.ജെ ജോസഫ് അറിയിച്ചു.