കേന്ദ്രബജറ്റ് 28 നെന്ന് റിപ്പോര്‍ട്ട്
Friday, February 1, 2013 1:35 PM IST
ന്യൂഡല്‍ഹി: കേന്ദ്രബജറ്റ് 28 ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. 26 ന് റെയില്‍വേ ബജറ്റ് അവതരിപ്പിക്കാനും 27 ന് സാമ്പത്തിക സര്‍വേ സഭയുടെ മേശപ്പുറത്ത് വെയ്ക്കാനുമാണ് സര്‍ക്കാര്‍ തീരുമാനമെന്ന് അറിയുന്നു. 21 നാണ് ബജറ്റ് സമ്മേളനം ആരംഭിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഏഴ് ആഴ്ചകള്‍ നീളുന്ന സമ്മേളനം ഒരു മാസത്തെ ഇടവേളയ്ക്ക് മാര്‍ച്ച് 22 ന് പിരിയും തുടര്‍ന്ന് ഏപ്രില്‍ 22 ന് വീണ്ടും ചേരുന്ന സഭ മെയ് പത്തിനാകും പിരിയുക.