HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Cinema
Star Chat
ഇമോഷണൽ ത്രില്ലറാണു വില്ലൻ: ബി. ഉണ്ണികൃഷ്ണൻ
Thursday, October 19, 2017 1:33 AM IST
മോഹൻലാലും ബി. ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന നാലാമത്തെ സിനിമയാണ് വില്ലൻ. ഇമോഷണൽ ത്രില്ലറായ വില്ലനിൽ വിശാൽ വളരെ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മഞ്ജുവാര്യർ, ഹൻസിക, റാഷി ഖന്ന എന്നിവരാണ് മുഖ്യ സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശ്രീകാന്ത്, രഞ്ജിപണിക്കർ, സിദ്ധിക്, ചെന്പൻ വിനോദ്, അജു... തുടങ്ങി വലിയ സപ്പോർട്ടിംഗ് കാസ്റ്റ് തന്നെയുണ്ട് വില്ലനിൽ. 8 കെ റസല്യൂഷനിൽ ചിത്രീകരിച്ച വില്ലൻ മികച്ച ദൃശ്യാനുഭവം സമ്മാനിക്കുമെന്നാണു പ്രതീക്ഷ. വില്ലന്റെ രചനയും സംവിധാനവും നിർവഹിച്ച ബി. ഉണ്ണികൃഷ്ണൻ സംസാരിക്കുന്നു...
വില്ലൻ എന്ന സിനിമയുടെ വ്യത്യസ്തകൾ....?
ഞാൻ മോഹൻലാലുമായി ചെയ്ത നാലു സിനിമകളും പ്രമേയത്തിലും ട്രീറ്റ്മെന്റിലും ഒന്നിനൊന്നു വ്യത്യസ്തത പുലർത്തുന്നവയാണ്. ഇത് ഒരുപക്ഷേ, ഞങ്ങൾ ചെയ്യുന്ന ഏറ്റവും വലിയ സിനിമ ആയിരിക്കും; അതിന്റെ സ്കോപ്പിലും കാൻവാസിലുമൊക്കെ. കുറേ നാളായി വർക്ക് ചെയ്യുന്ന ഒരു പ്രമേയമാണ്. പല രീതിയിലും വ്യത്യസ്തയുണ്ട്. മുന്‍പ് ട്രൈ ചെയ്തിട്ടില്ലാത്ത തരത്തിലുള്ള ഒരു സിനിമയാണ്. വില്ലൻ എന്ന സങ്കല്പം, നായകൻ എന്ന സങ്കല്പം എന്നിവയെക്കുറിച്ചൊക്കെ ഈ സിനിമ കാര്യമായി പ്രേക്ഷകരോടു സംവദിക്കുമെന്നാണ് എന്റെ പ്രതീക്ഷ.
വില്ലൻ എന്ന സിനിമ ചെയ്യാനുണ്ടായ പ്രചോദനം...?
അതിനുള്ള പ്രചോദനം എന്തെന്നു കൃത്യമായി പറയാനാവില്ല. എല്ലാ കഥകളിലും നായകനൊപ്പമോ ഒരുപക്ഷേ, നായകനെക്കാളോ ശക്തനായിരിക്കും വില്ലൻ. വില്ലൻ ശക്തനാകുന്പോഴാണ് നായകൻ ശക്തനാകുന്നത്. എന്താണു വില്ലൻ, ആരാണു വില്ലൻ തുടങ്ങിയ ചില ചോദ്യങ്ങളാണ് ഈ സിനിമ ചോദിക്കാൻ ഉദ്ദേശിക്കുന്നത്. അങ്ങനെയുള്ള ഒരു ചിന്തയിൽ നിന്നാണ് ഈ കഥ ഉദ്ഭവിക്കുന്നത്. ഒരു നായകനെക്കുറിച്ചു പറയുന്നതിനു പകരം ഒരു വില്ലനെക്കുറിച്ച് ആലോചിച്ചപ്പോഴാണ് ഈ കഥ ഉണ്ടായത്.
മിസ്റ്റർ ഫ്രോഡിനുശേഷം ഇടവേള...?
മിസ്റ്റർ ഫ്രോഡിനു മൂന്നു വർഷത്തിനു ശേഷമാണ് ഞാൻ ഒരു സിനിമ ചെയ്യുന്നത്. പലപല ചിന്തകളും എഴുത്തും റീ റൈറ്റിംഗും മറ്റുമായി രണ്ടു രണ്ടര വർഷം പോയി. വില്ലന്റെ പ്രീപ്രൊഡക് ഷൻ തൊട്ട് ഏതാണ്ട് ഒരു വർഷമായി ഇതിനൊപ്പമാണ്.
കുടുംബബന്ധങ്ങൾക്കു പ്രാധാന്യമുള്ള സിനിമയാണോ..?
എല്ലാത്തരത്തിലുമുള്ള ബന്ധങ്ങൾക്കും പ്രാധാന്യമുള്ള സിനിമയാണു വില്ലൻ. ഫ്രണ്ട്ഷിപ്പിനും ഫാമിലിക്കും സഹപ്രവർത്തകർ തമ്മിലുള്ള ബന്ധത്തിനും പ്രണയത്തിനും പ്രാധാന്യമുണ്ട്. വളരെ ലൗഡ് ആയിട്ടുള്ള മാസ് മസാല സിനിമയല്ല വില്ലൻ. കഥയോടു ചേർന്നുനിൽക്കുന്ന സംഘട്ടനരംഗങ്ങൾ മാത്രമാണ് ഈ സിനിമയിലുള്ളത്. പല കാര്യങ്ങളെയും വളരെ ഗൗരവമായി സമീപിക്കുന്ന സിനിമയാണ്. 100 ശതമാനം എന്റെർടെയ്ൻമെന്റ് പാക്കേജിലാണ് ഈ സിനിമ വരുന്നത്.
മോഹൻലാലിന്റെ കഥാപാത്രം മാത്യു മാഞ്ഞൂരാനെക്കുറിച്ച്....?
മാത്യു മാഞ്ഞൂരാൻ ഒരു പോലീസ് ഉദ്യോഗസ്ഥനാണ്. അദ്ദേഹം ഇപ്പോൾ സർവീസിൽ ഇല്ല. ആകസ്മികമായി സംഭവിക്കുന്ന ഒരു ക്രൈം അദ്ദേഹത്തെ പിന്നെയും കുറ്റാന്വേഷണത്തിലേക്ക് എത്തിക്കുമോ എന്നതാണ് കഥയുടെ പ്രധാനപ്പെട്ട ഒരംശം.
വില്ലൻ എന്ന ടൈറ്റിലിന്റെ പ്രസക്തി ..?
ഈ ടൈറ്റിലാണ് ഈ സിനിമയുടെ കേന്ദ്രം. ആരാണ് വില്ലൻ എന്നതാണ് ഈ സിനിമ ഉയർത്തുന്ന ചോദ്യം. ആ ചോദ്യത്തിനകത്ത് സിനിമയെ സംബന്ധിക്കുന്ന കഥയുണ്ട്, പ്രമേയമുണ്ട്. ഇന്നത്തെ സാമൂഹിക സാഹചര്യങ്ങളിൽ വളരെ പ്രസക്തമായ ഒരു ചോദ്യമുണ്ട് - ആരാണു വില്ലൻ? എല്ലാ മനുഷ്യരിലും ഒരു വില്ലനുണ്ട് എന്നു പറയാൻ ശ്രമിക്കുന്ന ഒരു സിനിമയാണിത്.
മോഹൻലാലിനെ വച്ച് വില്ലൻ ചെയ്യുന്നതിനു പിന്നിൽ....?
മാത്യു മാഞ്ഞൂരാൻ എന്ന കഥാപാത്രത്തിന് ഏറ്റവും അനുയോജ്യനായതു മോഹൻലാലാണ്. മോഹൻലാലും ഞാനും കൂടി ഒരു സിനിമ ചെയ്യാൻ തീരുമാനിച്ചതിൽ നിന്നാണ് ഇത്തരത്തിലുള്ള ചിന്തകളും ഉണ്ടായത്. ഈ സിനിമയുടെ ഒരു പവർപില്ലറായി നിൽക്കുന്നത് മോഹൻലാലാണ്.
മഞ്ജുവാര്യരാണോ വില്ലനിലെ നായിക...?
ഈ സിനിമയിൽ നായിക എന്നൊന്നും ഇല്ല. ഈ സിനിമയിൽ എല്ലാവരും കഥാപാത്രങ്ങളാണ്. വില്ലനിൽ വളരെ പ്രധാനപ്പെട്ട മൂന്നു സ്ത്രീകഥാപാത്രങ്ങളുണ്ട്. അവർക്കു മൂന്നുപേർക്കും തുല്യപ്രാധാന്യമുണ്ട്. മഞ്ജു വളരെ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ഈ സിനിമയിൽ എല്ലാ അഭിനേതാക്കൾക്കും തുല്യ പ്രാധാന്യമാണുള്ളത്. നായകൻ, വില്ലൻ, കാരക്ടർ വേഷം എന്നതിനൊക്കെയപ്പുറം എല്ലാവരും കഥാപാത്രങ്ങളായാണ് ഈ സിനിമയിൽ വരുന്നത്.
മോഹൻലാൽ- മഞ്ജുവാര്യർ കോംബിനേഷനിലെ രസതന്ത്രം ‘കണ്ടിട്ടും കണ്ടിട്ടും’ എന്ന പാട്ടിൽ പ്രകടമാണല്ലോ...?
മോഹൻലാലും മഞ്ജുവും നായികാനായകന്മാരായി ഒരുപാടു സിനിമകൾ ചെയ്തിട്ടുണ്ട്. ആ സിനിമകളെല്ലാം ആളുകൾക്ക് ഇഷ്ടമായിട്ടുണ്ട്. സ്വാഭാവികമായും അത്തരം ഒരിഷ്ടം പ്രതിഫലിക്കുന്ന പാട്ട് ആയിരിക്കുമല്ലോ നമ്മളും ചെയ്യുന്നത്. നമ്മുടെ സിനിമയ്ക്കകത്തു വരുന്പോൾ എല്ലാവരും തമ്മിൽ നല്ല സൗഹൃദവും ബന്ധവുമൊക്കെയുണ്ടാവും.
വിശാൽ, ഹൻസിക, റാഷി ഖന്ന...ഇതരഭാഷകളിൽ നിന്നു ധാരാളം പേർ...?
വലിയ കാൻവാസിലുള്ള പടമാണ് വില്ലൻ. മലയാളത്തിൽ മാത്രം നിൽക്കേണ്ട ഒരു പ്രമേയമായി തോന്നിയില്ല. ബാക്കി ഭാഷകളിലും കൂടി വരേണ്ട പടമാണ്. അപ്പോൾ സ്വാഭാവികമായും മറ്റു ഭാഷകളിൽ നിന്നുള്ള കാസ്റ്റിംഗ് കൂടിയുണ്ടാവും. മോഹൻലാലിന്റെ കൗണ്ടർ ഫോഴ്സായി കൂടെ നിൽക്കുന്നത് വിശാലാണ്. അദ്ദേഹത്തിന്റെ ഒൗട്ട്പുട്ടും അതിഗംഭീരമായി വന്നിട്ടുണ്ട്. മലയാളത്തിൽ റിലീസ് ചെയ്തുകഴിഞ്ഞാൽ അടുത്തമാസം തമിഴിലും തെലുങ്കിലും റിലീസ് ചെയ്യും.
മോഹൻലാലുമൊത്തുള്ള അനുഭവങ്ങൾ വിലയിരുത്തിയാൽ...?
ഞങ്ങൾ ഇത് ആദ്യമല്ലല്ലോ. ഞങ്ങൾ നാലാമത്തെ പടം ചെയ്യുന്നവരല്ലേ. തീർച്ചയായും ഞങ്ങളുടെ സൗഹൃദം ഞങ്ങൾ തമ്മിലുള്ള വർക്കിംഗ് റിലേഷൻഷിപ്പിൽ പ്രതിഫലിക്കുന്നുണ്ട്. സ്ക്രിപ്റ്റിൽ അദ്ദേഹത്തിന്റേതായ ഇടപെടലുകൾ ഒരിക്കലും ഉണ്ടായിട്ടില്ല.
മേക്കിംഗിലെ വെല്ലുവിളികൾ..?
സാങ്കേതികമായി ഏറെ ഹോംവർക്ക് ഈ സിനിമയ്ക്കു പിന്നിലുണ്ട്. 8കെ റസല്യൂഷനിൽ ഷൂട്ട് ചെയ്തിരിക്കുന്ന സിനിമയാണ്. ഇതിന്റെ ആർട്ട് ഡയറക്ഷൻ വളരെ പ്രധാനപ്പെട്ടതാണ്. ഇതിന്റെ ചിത്രീകരണത്തിന് ഉപയോഗിച്ച ലെൻസുകൾ വളരെ പ്രത്യേകതകൾ ഉള്ളതാണ്. വിഎഫ്എക്സിന് വളരെ പ്രാധാന്യമുണ്ട്. സാങ്കേതികമായി ഒരുപാട് ആളുകളുടെ കഠിനാധ്വാനം ഈ സിനിമയ്ക്കു പിന്നിലുണ്ട്. അതുകൊണ്ടുതന്നെ ഈ സിനിമ പൂർത്തിയാകാൻ ഒരു വർഷമെടുത്തു. അത്തരം കാര്യങ്ങളെല്ലാം ഈ സിനിമയുടെ ദൃശ്യാനുഭവത്തെ കുറേക്കൂടി സന്പന്നമാക്കും.
8 കെയിൽ ചിത്രീകരിച്ച വില്ലൻ 4 കെ, 2കെ തിയറ്ററുകളിൽ എത്തുന്പോൾ....?
8 കെ റസല്യൂഷനിൽ ഷൂട്ട് ചെയ്ത ഒരു സിനിമയാണിത്. അതുകൊണ്ടുതന്നെ ഇതു 4 കെ, 2 കെ ആകുന്പോൾ വളരെ ഷാർപ് ആയ ക്വാളിറ്റി തരുമെന്നാണ് എന്റെ വിശ്വാസം. പക്ഷേ, സിനിമ കാണാൻ നിങ്ങൾ തെരഞ്ഞെടുക്കുന്ന തിയറ്ററുകൾ വളരെ പ്രധാനമാണ്. പ്രൊജക്ഷൻ സിസ്റ്റം കൂടി സപ്പോർട്ട് ചെയ്താൽ മാത്രമേ ഈ സിനിമയുടെ ഒൗട്ട്പുട്ട് പൂർണമായും സ്ക്രീനിൽ ലഭ്യമാവുകയുള്ളൂ.
വില്ലന്റെ മറ്റു വിശേഷങ്ങൾ...?
സംഗീതം 4 മ്യൂസിക്സും പശ്ചാത്തലസംഗീതം സുഷിൻ ശ്യാമും നിർവഹിച്ചിരിക്കുന്നു. ഗാനരചന ബി.കെ.ഹരിനാരായണൻ, എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ. യേശുദാസ് സാർ പാടിയ ‘കണ്ടിട്ടും കണിട്ടും...’ സൂപ്പർഹിറ്റ് ചാർട്ടിലാണ്. രാംലക്ഷ്മണ്‍, രവിവർമൻ എന്നിവരാണു സ്റ്റണ്ട് കൊറിയോഗ്രഫി ചെയ്തത്. പ്രവീണ്‍ വർമ കോസ്റ്റ്യൂമും ശ്രീജിത്ത് ഗുരുവായൂർ മേക്കപ്പും നിർവഹിച്ചിരിക്കുന്നു. ഗ്രാൻഡ് മാസ്റ്ററിൽ എനിക്കൊപ്പം സ്പോട്ട് എഡിറ്ററായി വർക്ക് ചെയ്ത ഷമീർ മുഹമ്മദാണ് എഡിറ്റിംഗ് ചെയ്തത്. ഈ സിനിമയുടെ കഥപറച്ചിലുമായി ചേർന്നുനിൽക്കുന്നതാണ് അതിന്റെ എഡിറ്റിംഗും കാമറയുമെല്ലാം. നിർമാണം റോക്ലിൻ വെങ്കിടേഷ്. ഛായാഗ്രഹണം മനോജ് പരമഹംസ.
വില്ലനെ എത്രത്തോളം ഒരു മോഹൻലാൽ ചിത്രമെന്നു പറയാനാവും..?
മലയാളസിനിമ കണ്ട ഏറ്റവും മികച്ച നടനാണ് മോഹൻലാൽ. ഞങ്ങൾ തമ്മിൽ ചെയ്ത സിനിമകളിലെല്ലാം അദ്ദേഹത്തിന്റെ വേഷപ്പകർച്ചയെക്കുറിച്ചു മോശമല്ലാത്ത അഭിപ്രായമാണ് ഉണ്ടായത്. അതുപോലെ ഇതിലും പ്രേക്ഷകരെ രസിപ്പിക്കുന്ന, അവരെ പിടിച്ചിരുത്തുന്ന തരത്തിലുള്ള ഒരു റപ്രസെന്റേഷൻ അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാവും.
ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
അമൃതവർഷിണി തുടരും
തുടരും എന്ന സിനിമ സൂപ്പർ ഹിറ്റ് ആയപ്പോൾ ശ്രദ്ധിക്കപ്പെട്ട കൗമാരതാരമാണ് അമൃതവ
അഭിനയവീഥിയിൽ ദിലീഷിന്റെ റോന്ത്
സംവിധാനം, അഭിനയം- ഇതിലേതാണു പ്രിയതരമെന്നു ചോദിച്ചാല്‍ സംവിധാനമാണ് ആനന്ദമെ
റിയലിസ്റ്റിക്ക് ഫയർബ്രാൻഡ് ഡേവിഡ്
അഡ്വ. ഡേവിഡ് ആബേലായി, സുരേഷ്ഗോപി വക്കീല്‍വേഷത്തില്‍ തീപടര്‍ത്തുന്ന ജാനകി വേ
റോക്കിംഗ് റാണിയ
പ്രിന്‍സ് ആന്‍ഡ് ഫാമിലിയുടെ പ്രേക്ഷകരെല്ലാം ചിഞ്ചുറാണിയായി മിന്നിത്തിളങ്ങിയ റാ
ഡാൻസ് ലഹരിയിൽ മൂണ്‍വാക്ക്
മൈക്കിൾ ജാക്സണ് തരംഗവും ബ്രേക്ക് ഡാന്‍സ് സ്റ്റെപ്പുകളും യുവഹൃദയങ്ങളെ തീപിടി
ബെസ്റ്റ് ബിന്റോ ബെസ്റ്റ്
ഷാരിസ് മുഹമ്മദിന്റെ തിരക്കഥയില്‍ ബിന്റോ സ്റ്റീഫന്‍ സംവിധാനം ചെയ്ത് ലിസ്റ്റിൻ ന
നിസംശയം പ്രിയംവദ
മോഹിനിയാട്ടം നര്‍ത്തകി പല്ലവി കൃഷ്ണന്റെയും എഴുത്തുകാരന് കെ.കെ.ഗോപാലകൃഷ്ണന്
പറന്നുയർന്ന് ലൗലി
ലൗലി എന്ന ഈച്ചയുടെയും ബോണിയെന്ന പയ്യന്റെയും ആത്മബന്ധമാണ് ദിലീഷ് കരുണാകരന്
916 പക്രൂട്ടൻ
രസവിസ്മയങ്ങളുടെ ചായക്കൂട്ടിലെഴുതിയ ഒരുപിടി വേഷങ്ങളിലൂടെ, കുടുംബപ്രേക്ഷകര
തുടരും ലാൽ വൈബ്
ഹൃദയംതൊട്ട് നൊസ്റ്റാള്‍ജിയ ഉണര്‍ത്തി, മോഹന്‍ലാല്‍- ശോഭന രസക്കൂട്ടിന്റെ പുത്ത
സൗഹൃദങ്ങളുടെ ഖാലിദ് ജിംഖാന
സിനിമ ശ്വസിക്കുന്ന ഒരു കൊച്ചിന് കുടുംബം. ഓര്‍മകളിൽ പ്രചോദനമാകുന്ന നടന് വി.
പിക്നിക്ക് @ 50
മലയാള വാണിജ്യ സിനിമാചരിത്രത്തിലെ സുവര്ണദിനങ്ങളിലൊന്നാണ് 1975 ഏപ്രില്‍ 11. പ
മധുരമനോജ്ഞം
പതിവു വില്ലൻചേരുവകളൊന്നുമില്ലാത്ത വേറിട്ട വില്ലനാണ് രേഖാചിത്രത്തില്‍ മനോജ്
തൻവിയുടെ അഭിലാഷങ്ങൾ
അമ്പിളി മുതല്‍ അഭിലാഷം വരെ... ബംഗളൂരു മലയാളി തന്വി റാമിന്റെ സിനിമായാത്രകള്‍
എമ്പുരാൻ കാഴ്ചകളുടെ തമ്പുരാൻ
പാന്വേൾഡ് റിലീസിലേക്ക് ലൂസിഫര്‍ സിനിമാത്രയത്തിലെ "മിഡ്പീസ്'എന്പുരാന്റെ മഹാ
അമൃതവർഷിണി തുടരും
തുടരും എന്ന സിനിമ സൂപ്പർ ഹിറ്റ് ആയപ്പോൾ ശ്രദ്ധിക്കപ്പെട്ട കൗമാരതാരമാണ് അമൃതവ
അഭിനയവീഥിയിൽ ദിലീഷിന്റെ റോന്ത്
സംവിധാനം, അഭിനയം- ഇതിലേതാണു പ്രിയതരമെന്നു ചോദിച്ചാല്‍ സംവിധാനമാണ് ആനന്ദമെ
റിയലിസ്റ്റിക്ക് ഫയർബ്രാൻഡ് ഡേവിഡ്
അഡ്വ. ഡേവിഡ് ആബേലായി, സുരേഷ്ഗോപി വക്കീല്‍വേഷത്തില്‍ തീപടര്‍ത്തുന്ന ജാനകി വേ
റോക്കിംഗ് റാണിയ
പ്രിന്‍സ് ആന്‍ഡ് ഫാമിലിയുടെ പ്രേക്ഷകരെല്ലാം ചിഞ്ചുറാണിയായി മിന്നിത്തിളങ്ങിയ റാ
ഡാൻസ് ലഹരിയിൽ മൂണ്‍വാക്ക്
മൈക്കിൾ ജാക്സണ് തരംഗവും ബ്രേക്ക് ഡാന്‍സ് സ്റ്റെപ്പുകളും യുവഹൃദയങ്ങളെ തീപിടി
ബെസ്റ്റ് ബിന്റോ ബെസ്റ്റ്
ഷാരിസ് മുഹമ്മദിന്റെ തിരക്കഥയില്‍ ബിന്റോ സ്റ്റീഫന്‍ സംവിധാനം ചെയ്ത് ലിസ്റ്റിൻ ന
നിസംശയം പ്രിയംവദ
മോഹിനിയാട്ടം നര്‍ത്തകി പല്ലവി കൃഷ്ണന്റെയും എഴുത്തുകാരന് കെ.കെ.ഗോപാലകൃഷ്ണന്
പറന്നുയർന്ന് ലൗലി
ലൗലി എന്ന ഈച്ചയുടെയും ബോണിയെന്ന പയ്യന്റെയും ആത്മബന്ധമാണ് ദിലീഷ് കരുണാകരന്
916 പക്രൂട്ടൻ
രസവിസ്മയങ്ങളുടെ ചായക്കൂട്ടിലെഴുതിയ ഒരുപിടി വേഷങ്ങളിലൂടെ, കുടുംബപ്രേക്ഷകര
തുടരും ലാൽ വൈബ്
ഹൃദയംതൊട്ട് നൊസ്റ്റാള്‍ജിയ ഉണര്‍ത്തി, മോഹന്‍ലാല്‍- ശോഭന രസക്കൂട്ടിന്റെ പുത്ത
സൗഹൃദങ്ങളുടെ ഖാലിദ് ജിംഖാന
സിനിമ ശ്വസിക്കുന്ന ഒരു കൊച്ചിന് കുടുംബം. ഓര്‍മകളിൽ പ്രചോദനമാകുന്ന നടന് വി.
പിക്നിക്ക് @ 50
മലയാള വാണിജ്യ സിനിമാചരിത്രത്തിലെ സുവര്ണദിനങ്ങളിലൊന്നാണ് 1975 ഏപ്രില്‍ 11. പ
മധുരമനോജ്ഞം
പതിവു വില്ലൻചേരുവകളൊന്നുമില്ലാത്ത വേറിട്ട വില്ലനാണ് രേഖാചിത്രത്തില്‍ മനോജ്
തൻവിയുടെ അഭിലാഷങ്ങൾ
അമ്പിളി മുതല്‍ അഭിലാഷം വരെ... ബംഗളൂരു മലയാളി തന്വി റാമിന്റെ സിനിമായാത്രകള്‍
എമ്പുരാൻ കാഴ്ചകളുടെ തമ്പുരാൻ
പാന്വേൾഡ് റിലീസിലേക്ക് ലൂസിഫര്‍ സിനിമാത്രയത്തിലെ "മിഡ്പീസ്'എന്പുരാന്റെ മഹാ
ഒസ്യത്തിന്റെ ശക്തി
രണ്ടു വര്‍ഷത്തിലധികം നീണ്ട പരിശ്രമങ്ങളില്നിന്നാണ് ഈ സിനിമ പിറവിയെടുത്തത്.
ഇടിപൊളി ദാവീദ്
ഫ്യൂച്ചേഴ്സ് സ്റ്റഡീസില്‍ എംടെക് നേടിയ ചവറക്കാരന്‍ ഗോവിന്ദ് വിഷ്ണുവിന്റെ ഭാവി
മിന്നും ലിജോ
ലിജോമോള്‍ക്കു പുത്തൻ റിലീസുകളുടെ പൊന്‍വസന്തമാണ് പുതുവര്‍ഷം. തുടക്കം, ജ്യോതി
ചാക്കോച്ചൻ ഓൺ ഡ്യൂട്ടി
സർപ്രൈസിംഗ് വഴികളിലൂടെ കുഞ്ചാക്കോ ബോബന്റെ സിനിമായാത്രകൾ പുതുഭാവങ്ങളിൽ തുട
ജസ്റ്റ് കിഡിംഗ് സ്റ്റാർ
ട്വിസ്റ്റുകളും സര്പ്രൈസുകളുമുള്ള സൂപ്പര്‍ഹിറ്റ് സിനിമ പോലെയാണ് പ്രേമലു ആദി എ
ആസ്വദിച്ച് അഭിനയ പൂജ
ലുക്കിലും കഥാപാത്ര സ്വഭാവത്തിലും ഒന്നിനൊന്നു വേറിട്ട വേഷങ്ങളിലൂടെയാണ് പൂജ മോഹ
പൊൻതിളക്കത്തിൽ ആനന്ദ് മൻമഥൻ
എന്നെങ്കിലുമൊരു ദിവസം നമ്മുടെ സമയം വരുമെന്ന പ്രതീക്ഷയില്‍ സിനിമയ്ക്കു പിന്നാല
സംവിധാനം ജ്യോതിഷ് ശങ്കര്‍!
കുമ്പളങ്ങി നൈറ്റ്സ്, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്, ന്നാ താന്‍ കേസ് കൊട്, പത്തേമാരി,
ഇഷ്ടങ്ങളിൽ ശ്രുതിചേർന്ന്
അങ്കമാലി ഡയറീസിലൂടെയാണ് ശ്രുതി ജയന് സിനിമയിലെത്തിയത്. ‘നൃത്തം...അതെന്റെ ജീ
ജിബിൻ ഗോപിനാഥ് ഓൺ ഡ്യൂട്ടി
2018ലെ ബാസ്റ്റിന്, വാഴയിലെ ആനന്ദ്, കിഷ്കിന്ധാകാണ്ഡത്തിലെ എസ്ഐ അഫ്നാസ്, ഐഡന
സിനിമ സംവിധായകന്റേതാണ്
വാരാണസിയിലാണ് ഇന്ദ്രന്‍സിന്റെ പുതുവര്‍ഷത്തുടക്കം. വര്‍ഷ വാസുദേവ് തിരക്കഥയ
ആഗ്രഹം നിർമാതാക്കൾക്കൊപ്പം നിൽക്കാൻ; വി.സി. അഭിലാഷ് പറയുന്നു
ദേശീയ പുരസ്കാരം നേടിയ ആളൊരുക്കം, തിയറ്റർ വിജയം നേടിയ സബാഷ് ചന്ദ്രബോസ് എന്നീ
കന്നടയിൽ കൊടിയന്‍ ഹാപ്പി ക്രിസ്മസ്
ആലുവ ചുണങ്ങംവേലി കൊടിയന്‍ വീട്ടില്‍ സാജു ആന്റണിയെ എത്ര പേരറിയും! പക്ഷേ, സാജു ക
മലയാളത്തിന്റെ സ്നേഹം പ്രിയതരം
ടര്‍ബോ, കൊണ്ടല്‍ എന്നീ സിനിമകളിലൂടെ മലയാളത്തെ വിസ്മയിപ്പിച്ച കന്നട നടന് രാജ
അല്ലുവിന്റെ മല്ലു വോയിസ്
പുഷ്പ നാഷണലാണെന്നു കരുതണ്ട, ഇന്റര്‍നാഷണല്‍. പുഷ്പ ഫയറല്ല, വൈല്‍ഡ് ഫയര്‍' എന
Latest News
കരുവന്നൂർ ബാങ്ക് തട്ടിപ്പ്; സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി
റവാഡ ചന്ദ്രശേഖര്‍ രാജ്ഭവനിലെത്തി; ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി
വയനാട് ദുരിതാശ്വാസം; ഒരു രൂപ പോലും യൂത്ത് കോൺഗ്രസ് പിൻവലിച്ചിട്ടില്ല: രാഹുൽ മാങ്കൂട്ടത്തിൽ
ഭാരതാംബ വിവാദം; കേരള സർവകലാശാല രജിസ്ട്രാർക്ക് സസ്പെൻഷൻ
ക്യാപ്റ്റൻ - മേജർ തർക്കം; കെപിസിസി യോഗത്തിൽ വിമർശനം
Latest News
കരുവന്നൂർ ബാങ്ക് തട്ടിപ്പ്; സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി
റവാഡ ചന്ദ്രശേഖര്‍ രാജ്ഭവനിലെത്തി; ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി
വയനാട് ദുരിതാശ്വാസം; ഒരു രൂപ പോലും യൂത്ത് കോൺഗ്രസ് പിൻവലിച്ചിട്ടില്ല: രാഹുൽ മാങ്കൂട്ടത്തിൽ
ഭാരതാംബ വിവാദം; കേരള സർവകലാശാല രജിസ്ട്രാർക്ക് സസ്പെൻഷൻ
ക്യാപ്റ്റൻ - മേജർ തർക്കം; കെപിസിസി യോഗത്തിൽ വിമർശനം
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Top