Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Viral   | Health
Super Songs
Back to Home
അ​തി​ശ​യം ത​ന്നെ, എ​ല്ലാം അ​തി​ശ​യം...!
Tuesday, June 20, 2017 1:55 PM IST
സൗ​ന്ദ​ര്യം അ​തു കാ​ണു​ന്ന​വ​ന്‍റെ ക​ണ്ണി​ലാ​ണെ​ന്നു പ​റ​യാ​റു​ണ്ട്. അ​ദ്ഭു​തം എ​ന്ന ര​സ​വും അ​ങ്ങ​നെ ത​ന്നെ. ഏ​ഴു ലോ​കാ​ദ്ഭു​ത​ങ്ങ​ൾ മാ​ത്രം അ​തി​ശ​യ​ക​ര​മാ​യി കാ​ണു​ന്ന​വ​രു​ണ്ടാ​കും. എ​ന്നാ​ൽ ഒ​രു ക​വി​യു​ടെ ക​ണ്ണി​ൽ എ​ല്ലാം അ​ത്ഭു​ത​ങ്ങ​ളാ​ണ്. പൂ​ക്ക​ളു​ടെ​യു​ള്ളി​ൽ ഒ​ളി​ഞ്ഞി​രി​ക്കു​ന്ന ക​നി​ക​ൾ, ചി​ത്ര​ശ​ല​ഭ​ങ്ങ​ളു​ടെ ചി​റ​കി​ലെ മ​നോ​ഹ​ര​മാ​യ നി​റ​ങ്ങ​ൾ, മു​ള​ന്ത​ണ്ടി​ന്‍റെ സു​ഷി​ര​ത്തി​ലൂ​ടെ മൂ​ളി​പ്പോ​കു​ന്ന കാ​റ്റി​ന്‍റെ ഗാ​നം, സം​ഗീ​തം പ​ഠി​ക്കാ​തെ പാ​ടു​ന്ന കു​യി​ലി​ന്‍റെ പാ​ട്ട് എ​ന്നു തു​ട​ങ്ങി സ്ത്രീ​സൗ​ന്ദ​ര്യം വ​രെ.. ഭൂ​മി​യി​ലേ​ക്കി​റ​ങ്ങി വെ​റു​തെ​യൊ​ന്നു ക​ണ്ണോ​ടി​ച്ചാ​ൽ മ​തി, കാ​ണാം ഏ​ഴ​ല്ല, എ​ഴു​പ​ത​ല്ല ലോ​കാ​ത്ഭു​ത​ങ്ങ​ൾ. ഈ ​അ​ത്ഭു​ത​ങ്ങ​ൾ എ​ല്ലാം ഒ​രു ക​വി​ത​യി​ൽ ഒ​ന്നി​ച്ചാ​ലോ ? ആ ​ക​വി​ത​യ്ക്കു സം​ഗീ​തം മു​ള​ച്ചാ​ലോ..? ദൃ​ശ്യ​ങ്ങ​ളു​ണ്ടാ​യാ​ലോ..? ഇ​വ മൂ​ന്നും സ​മാ​സ​മം ചേ​ർ​ന്ന മ​ഹാ​ദ്ഭു​​ത​മാ​ണ് അ​തി​ശ​യ​മേ എ​ന്ന ഗാ​നം.

വ​രി​ക​ൾ​ക്കി​ട​യി​ൽ വൈ​ര​മു​ത്തു ഒ​ളി​പ്പി​ച്ചു​വ​ച്ച അ​​ദ്ഭു​​ത​മാ​ണ് ഈ ​ക​വി​ത. വ​രി​ക​ളി​ലും തീ​ർ​ന്നി​ല്ല, അ​തി​നെ ത​ഴു​കി ഈ​ണം ഒ​ഴു​കി​വ​ന്ന​പ്പോ​ൾ ഇ​സൈ​മ​ന്ന​ൻ എ.​ആ​ർ. റ​ഹ്മാ​ൻ അ​ടു​ത്ത അ​ദ്ഭു​​തം കാ​ട്ടി. വ​രി​ക​ൾ​ക്കും ഈ​ണ​ത്തി​നു​മൊ​പ്പം ഏ​ഴ് അ​ദ്ഭു​ത​ങ്ങ​ൾ സ്ക്രീ​നി​ൽ ചേ​ർ​ത്ത് വ​ച്ച് ബ്ര​ഹ്മാ​ണ്ഡ സം​വി​ധാ​യ​ക​ൻ ശ​ങ്ക​റും അ​​ദ്ഭു​ത​പ്പെ​ടു​ത്തി. അ​ദ്ഭു​ത​ങ്ങ​ൾ​ക്കു മു​ന്നി​ൽ ഐ​ശ്വ​ര്യ റാ​യ് എ​ന്ന സൗ​ന്ദ​ര്യം കൂ​ടി ചേ​ർ​ന്ന​പ്പോ​ൾ വീ​ണ്ടും അ​​ദ്ഭു​​തം. ഇ​ത്ര​യും അ​ദ്ഭു​ത​ങ്ങ​ൾ ഒ​ളി​പ്പി​ച്ചു​വ​ച്ച വേ​റെ ഏ​തു ഗാ​ന​മു​ണ്ട്..?



1998ലാ​ണ് ബ്ര​ഹ്മാ​ണ്ഡ സം​വി​ധാ​യ​ക​ന്‍റെ ജീ​ൻ​സ് പു​റ​ത്തി​റ​ങ്ങു​ന്ന​ത്. ജെ​ന്‍റി​ൽ​മാ​ൻ, കാ​ത​ല​ൻ, ഇ​ന്ത്യ​ൻ എ​ന്നീ ചി​ത്ര​ങ്ങ​ളു​മാ​യി ശ​ങ്ക​റും തു​ട​ങ്ങി എ​ണ്ണി​യാ​ൽ തീ​രാ​ത്ത ഹി​റ്റ് ഗാ​ന​ങ്ങ​ളു​മാ​യി റ​ഹ്മാ​നും ക​രി​യ​ർ ഹൈ​പ്പി​ൽ നി​ൽ​ക്കു​ന്ന സ​മ​യം. ഇ​ന്ത്യ​ൻ സി​നി​മ​യു​ടെ പു​തി​യ സൗ​ന്ദ​ര്യ​മാ​കാ​ൻ ഉ​ല​ക​സു​ന്ദ​രി ഐ​ശ്വ​ര്യ റാ​യ് എ​ത്തി​യ കാ​ലം. ശ​ങ്ക​ർ ചി​ത്ര​ങ്ങ​ളി​ൽ സം​ഗീ​ത​ത്തി​നു പ​ഞ്ഞ​മു​ണ്ടാ​കി​ല്ല​ല്ലോ. സ്വാ​ഭാ​വി​ക​മാ​യും അ​ന്ന് സം​വി​ധാ​യ​ക​രു​ടെ ഫ​സ്റ്റ് ചോ​യ്സ് റ​ഹ്മാ​ൻ ത​ന്നെ​യാ​യി​രു​ന്നു. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​ന്നാ​ണ് ജീ​ൻ​സി​ന്‍റെ പി​റ​വി.



സി​നി​മ ഒ​രു പ്ര​ണ​യ​കാ​വ്യ​മാ​ക​ണ​മെ​ന്നു ശ​ങ്ക​റി​ന് നി​ർ​ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു. വീ​ണ്ടു​മൊ​രു ശ​ങ്ക​ർ-​റ​ഹ്മാ​ൻ അ​ത്ഭു​ത​ത്തി​നാ​യി കാ​ത്തി​രു​ന്ന സം​ഗീ​ത​പ്രേ​മി​ക​ൾ​ക്ക് പാ​ട്ടി​ന്‍റെ ഉ​ത്സ​വം സ​മ്മാ​നി​ച്ചാ​ണ് ജീ​ൻ​സ് എ​ത്തി​യ​ത്. കൊ​ളം​ബ​സ് കൊ​ളം​ബ​സ് എ​ന്ന ത​ട്ടു​പൊ​ളി​പ്പ​ൻ ഗാ​ന​ത്തി​ന്‍റെ ഈ​ണ​ത്തി​നൊ​ത്തു ചു​വ​ടു​വ​ച്ച​വ​ർ പൂ​വു​ക്കു​ൾ ഒ​ളി​ന്തി​രി​ക്കു​ന്ന അ​തി​ശ​യ​ഗാ​ന​ത്തി​ൽ സ്വ​യ​മ​ലി​ഞ്ഞു. ശാ​ന്ത​മാ​യ സ​മു​ദ്ര​ത്തി​നു മീ​തെ ന​നു​ത്ത കാ​റ്റ് ഒ​ഴു​കി​വ​രു​ന്ന​തു​പോ​ലെ ആ ​മ​ധു​ര​ഗാ​നം ഒ​ഴു​കി​യെ​ത്തി. എ​ത്ര​യോ രാ​ത്രി​ക​ളി​ൽ എ​ത്ര​യോ പേ​രു​ടെ പ്ര​ണ​യ​ത്തി​ന് കൂ​ട്ടാ​യി ആ ​ഗാ​നം സ​ഞ്ച​രി​ച്ചു. ഇ​ന്നും ത​ല​മു​റ​ഭേ​ദ​മി​ല്ലാ​തെ ആ ​ഗാ​നം സം​ഗീ​താ​സ്വാ​ദ​ക​രു​ടെ ചു​ണ്ടി​ലു​ണ്ട്.



മ​ധു​മി​ത​യു​ടെ സൗ​ന്ദ​ര്യ​ത്തി​ൽ അ​തി​ശ​യി​ച്ചു​നി​ല്ക്കു​ന്ന പ്ര​ണ​യ​പ​ര​വ​ശ​നാ​യ വി​ശ്വ​നാ​ഥ​നു വേ​ണ്ടി ഒ​രു ഗാ​നം വേ​ണം. പ്ര​ണ​യി​നി​യു​ടെ സൗ​ന്ദ​ര്യ​ത്തെ ലോ​ക​ത്തി​ലെ അ​ദ്ഭു​ത​ങ്ങ​ൾ​ക്കും മേ​ലെ​യു​ള്ള അ​തി​ശ​യ​മാ​യി കാ​ണു​ക​യാ​ണ് വി​ശ്വ​നാ​ഥ​ൻ. അ​തി​ശ​യ​മെ​ന്നു പ​റ​ഞ്ഞാ​ൽ വെ​റു​തെ പ​റ​ഞ്ഞാ​ൽ പോ​ര​ല്ലോ. അ​ങ്ങ​നെ ലോ​ക​ത്തി​ലെ ഏ​ഴ് അ​തി​ശ​യ​ങ്ങ​ളും ഫ്രെ​യി​മി​ൽ നി​ര​ന്നു. ഏ​ഴി​ലൊ​തു​ങ്ങാ​ത്ത ലോ​കാ​​ദ്ഭു​ത​ങ്ങ​ളെ​ക്കു​റി​ച്ച് വൈ​ര​മു​ത്തു വ​രി​ക​ളു​മെ​ഴു​തി. അ​ഴ​ക​ള​വു​ക​ൾ തെ​റ്റാ​തെ, ആ ​വ​രി​ക​ൾ​ക്കി​ട​യി​ലൂ​ടെ റ​ഹ്മാ​ന്‍റെ മാ​സ്മ​രി​ക സം​ഗീ​ത​മൊ​ഴു​കി​യെ​ത്തി. പി​ന്നെ​യെ​ല്ലാം ച​രി​ത്ര​മാ​ണ്.



ആ​ശു​പ​ത്രി​യി​ൽ വ​ച്ച് ആ​ദ്യ​മാ​യി മ​ധു​മി​ത​യെ കാ​ണു​ന്പോ​ൾ വി​ശ്വ​നാ​ഥ​ന്‍റെ ക​ണ്ണി​ൽ വി​രി​യു​ന്ന ഒ​രു അ​​ദ്ഭു​ത​മു​ണ്ട്. അ​വി​ടെ നി​ന്ന് തു​ട​ങ്ങു​ക​യാ​ണ് ഈ ​പാ​ട്ടി​ന്‍റെ യാ​ത്ര. പ്ര​ണ​യം നി​റ​ഞ്ഞ ക​ണ്ണി​ലൂ​ടെ നോ​ക്കു​ന്പോ​ൾ അ​വ​ളു​ടെ എ​ല്ലാം അ​തി​ശ​യ​മാ​യി തോ​ന്നു​മെ​ന്ന ഭാ​വ​ന വൈ​ര​മു​ത്തു അ​തി​മ​നോ​ഹ​ര​മാ​യി വ​ര​ച്ചി​ടു​ന്നു. വൈ​ഷ്ണ​വി​യെ ക​ണ്ട രാ​മ​നാ​ഥ​നെ​ക്കൊ​ണ്ട് അ​ൻ​പേ അ​ൻ​പേ കൊ​ല്ലാ​തെ എ​ന്നു പാ​ടി​ച്ച​തും ആ ​അ​​ദ്ഭു​ത​സൗ​ന്ദ​ര്യ​മാ​ണ്.



ക​ല്ലും മ​ണ്ണും ക​ട​ലും ഉ​ണ്ടാ​കു​ന്ന​തി​നു മു​ന്പേ​യു​ള്ള ഈ ​പ്ര​ണ​യം അ​​ദ്ഭു​​ത​മാ​ണ്. പ​തി​നാ​റു വ​യ​സി​ൽ ഹൃ​ദ​യ​ത്തി​ൽ പൂ​ത്തു​ല​യു​ന്ന പ്ര​ണ​യം അ​തി​ശ​യ​മാ​ണെ​ന്നു പ​റ​യു​ന്പോ​ൾ കാ​ല​ത്തി​നും പ്രാ​യ​ഭേ​ദ​ങ്ങ​ൾ​ക്കു​മ​പ്പു​റം വൈ​ര​മു​ത്തു​വി​ന്‍റെ ക​വി​ത​യി​ലെ പ്ര​ണ​യം അ​​ദ്ഭു​​ത​മാ​കു​ന്നു. ലോ​ക​ത്തി​ലെ ഓ​രോ അ​​ദ്ഭു​ത​ങ്ങ​ളെ​യും വി​വ​രി​ക്കു​ന്ന വി​ശ്വ​നാ​ഥ​ൻ ഒ​ടു​വി​ൽ ഈ ​അ​ദ്ഭു​​ത​ങ്ങ​ളെ​യെ​ല്ലാം അ​തി​ശ​യി​പ്പി​ക്കു​ന്ന ത​ന്‍റെ അ​ദ്ഭു​ത​മാ​യാ​ണ് മ​ധു​മി​ത​യെ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. ഏ​ഴ് അ​ദ്ഭു​​ത​ങ്ങ​ൾ​ക്കു​മ​പ്പു​റം, സം​സാ​രി​ക്കു​ന്ന പു​ഷ്പ​മാ​യ അ​വ​ൾ ത​ന്നെ​യാ​ണ് എ​ട്ടാ​മ​ത്തെ അ​തി​ശ​യം. ആ​കാ​ശം തി​ള​ങ്ങു​ന്ന അ​വ​ളു​ടെ ക​ണ്ണു​ക​ൾ, തേ​ൻ തു​ടി​ക്കു​ന്ന ക​വി​ളു​ക​ൾ, പാ​ൽ കു​ടി​ക്കു​ന്ന ചു​ണ്ടു​ക​ൾ, കി​രീ​ടം പോ​ലെ​യു​ള്ള ഭം​ഗി​യു​ള്ള കൈ​ന​ഖ​ങ്ങ​ൾ, മേ​നി​യു​ടെ അ​ഴ​ക​ള​വു​ക​ൾ എ​ല്ലാം അ​വ​ന് അ​തി​ശ​യ​മാ​ണ്.

അ​ദ്ഭു​ത​ങ്ങ​ൾ വി​വ​രി​ച്ച ശേ​ഷം വൈ​ര​മു​ത്തു പ​റ​യു​ന്നു- നി​നൈ​ത്താ​ൽ നി​നൈ​ത്താ​ൽ അ​തി​ശ​യ​മേ.. ശ​രി​യാ​ണ്, ഓ​സ്ക​ർ വ​രെ കീ​ഴ​ട​ക്കി​യ റ​ഹ്മാ​ന്‍റെ മാ​ന്ത്രി​ക സം​ഗീ​ത​വും ശ​ങ്ക​റി​ന്‍റെ ബ്ര​ഹ്മാ​ണ്ഡ ഫ്രെ​യി​മു​ക​ളും... ചി​ന്തി​ക്കു​ന്തോ​റും അ​ദ്ഭു​​ത​ങ്ങ​ൾ ഏ​റി​വ​രി​ക​യാ​ണ്...



ഡെന്നിസ് ജേക്കബ്
സഹ്യസാനു ശ്രുതിമീട്ടിയ കൈരളിയുടെ ഉണർത്തുപാട്ട്....
മലയാളക്കരയുടെ മഹിമയും ചാരുതയുമെല്ലാം നിറഞ്ഞുതുളുന്പുകയാണ് ഈ പാട്ടിൽ.... ഓണനാളുകളെത്തുന്പോഴും കേരളപ്പിറവിയടുക്കുന്പോഴും മലയാണ്മയെക്കുറിച്ച് അഭിമാനം നിറയുന്പോഴുമെല്ലാം ഓരോ മലയാളിയുടെയും നെഞ്ചകത്ത് അലയടിക്കുന്നുണ്ടാകും ഈ "കേരളഗീതം'

2001-ൽ വിനയന്‍
ഓണത്തുന്പി പാടൂ... ഉൾനോവുണർത്തും ഓണപ്പാട്ട്
ഉള്ളിലെവിടെയോ തളംകെട്ടുന്ന വിങ്ങലോടയല്ലാതെ ഈ പാട്ട് കേട്ടുതീർക്കാനാവില്ല. നഷ്ടപ്പെട്ടുപോയ നല്ലോർമകളുടെ താഴ്വരയിലേക്ക് വഴിതെളിക്കുകയാണ് ഈ ഓണത്തുന്പി....1997ൽ റാഫി മെക്കാർട്ടിന്‍റെ സംവിധാനത്തിൽ പുറത്തിറങ്ങിയ സൂപ്പർമാൻ എന്ന ചിത്രത്തിലേ ഓണത്തുന്പിപാട
"അ​ടി നീ​യെ​ങ്കെ...’ മ​റ​ക്കി​ല്ല ഈ ​റ​ഹ്മാ​ൻ ഹി​റ്റ്..!
സി​നി​മ ത​ക​ർ​ന്ന​ടി​ഞ്ഞാ​ലും സൂ​പ്പ​ർ ഹി​റ്റാ​യി​മാ​റു​ന്ന ചി​ല ഗാ​ന​ങ്ങ​ളു​ണ്ട്. അ​ത്ത​ര​ത്തി​ൽ ഒ​ന്നാ​ണ് 2000ൽ ​പു​റ​ത്തി​റ​ങ്ങി​യ "താ​ജ്മ​ഹ​ൽ’ എ​ന്ന ത​മി​ഴ് ചി​ത്ര​ത്തി​ലെ "അടി നീ​യെ​ങ്കെ’ എ​ന്ന പ്ര​ണ​യ​ഗാ​നം. ഈ​ടു​റ്റ ചി​ത്ര​ങ്ങ​ൾ ഒ​രു​പാ​ടെ​ണ്ണ
തേ​രി​റ​ങ്ങും മു​കി​ലേ... ​മ​ഴ​ത്തൂ​വ​ൽ പോ​ലെ ഒ​രു ഗാ​നം..!
ഒ​രു മ​ഴ​ത്തൂ​വ​ലി​ന്‍റെ ന​നു​ത്ത ത​ലോ​ട​ലേ​ൽ​ക്കു​ന്ന സു​ഖ​മാ​ണ് തേ​രി​റ​ങ്ങും മു​കി​ലേ ...എ​ന്ന ഗാ​നം കേ​ൾ​ക്കു​ന്പോ​ൾ അ​നു​ഭ​വ​പ്പെ​ടു​ക. ഇ​ല​ച്ചാ​ർ​ത്തി​ലെ മ​ഴ​ത്തു​ള്ളിക്കി​ലു​ക്ക​ത്തി​ന്‍റെ സം​ഗീ​ത​മാ​യി പൊ​ഴി​യു​ന്ന രാ​ത്രി​മ​ഴ​പോ​ലെ ഈ ​ഗാ
പ്രമദവനം വീണ്ടും... ഗന്ധർവരാഗം മലയാളിക്ക് സമ്മാനിച്ച സാന്ദ്രസംഗീതം
ഗന്ധർവ സ്വരമാധുരിയിൽ പെയ്ത ഗാനമഴയായിരുന്നു പ്രമദവനം വീണ്ടും .... രവീന്ദ്ര സംഗീതത്തിന്‍റെ മാസ്മരികത ഭംഗിയായി അടയാളപ്പെടുത്തിയ ഗാനം. തനിക്ക് ഏറ്റവു പ്രിയപ്പെട്ട ഗാനങ്ങളിലൊന്നായി രവീന്ദ്രൻ മാഷ് തന്നെ തെരഞ്ഞെടുത്ത ഗാനങ്ങളിലൊന്ന്.

എന്നാൽ ഈ വിശേഷണ
പാടം പൂത്ത കാലം... മൂന്നു പതിറ്റാണ്ടിന്‍റെ നിറവിൽ സുന്ദരഗാനം
പാടം പുത്ത കാലം... മലയാണ്മ പൂത്തുലയുന്ന ഈ മനോഹരഗാനം ഗാനം മലയാളിക്കു നാദവിരുന്നാകാൻ തുടങ്ങിയിട്ടു മൂന്നു പതിറ്റാണ്ടുകളാകുന്നു. സാങ്കേതിത്തികവേറിയ ഗാനങ്ങൾ പലതു വന്നെങ്കിലും 1988 ൽ പുറത്തിറങ്ങിയ "ചിത്രം' എന്ന സിനിമയിലെ ഈ ഗാനം മലയാളിയുടെ പ്രിയ ഗാനങ്ങ
Inside
Star Chat
Trailers & Songs
Bollywood
Deepika Viral
Hollywood
Upcoming Movies
Director Special
Review
Super Hit Movies
Kollywood
Mini Screen
Super Song
Camera Slot
Super Character
Kollywood
എല്ലാവ​രും ന​ട​ൻ വി​ജ​യ്‌യെ ക​ണ്ടു​പ​ഠി​ക്ക​ണ​മെ​ന്ന് ബോ​ളി​വു​ഡ് കോ​റി​യോ​ഗ്രാഫ
എ​എ​എ എ​ന്ന ചി​ത്രം വ​ൻ പ​രാ​ജ​യ​മാ​യി​രു​ന്നു. അ​ത് മൂ​ല​മു​ണ്ടാ​യ കോ​ടി​ക്ക​ണ​
നി​ര​വ​ധി രാ​ജ്യാ​ന്ത​ര​മേ​ള​ക​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ച അ​രു​വി എ​ന്ന ചി​ത്രം ഡ
ക​മ​ല​ഹാ​സ​ന്‍റെ മ​ക​ൾ ശ്രു​തി ഹാ​സ​ൻ ല​ണ്ട​ൻ സ്വ​ദേ​ശി​യെ വി​വാ​ഹം ക​ഴി​ക്കാ​ൻ
ഫ​ഹ​ദ് ഫാ​സി​ലും ശി​വ​കാ​ർ​ത്തി​കേ​യ​നും ഒ​ന്നി​ക്കു​ന്ന വേ​ലൈ​ക്കാ​ര​ൻ എ​ന്ന ചി
ഗൗ​തം രാ​മ​ച​ന്ദ്ര​ന്‍റെ റി​ച്ചി​യു​ടെ റി​ലീ​സി​നു മു​ന്പേ കോ​ളി​വു​ഡി​ൽ തി​ര​ക
ജ​നു​വ​രി​യി​ൽ തി​യ​റ്റ​റി​ലെ​ത്തു​മെ​ന്ന് ക​രു​തി​യി​രു​ന്ന ര​ജ​നി കാ​ന്ത് ചി​ത
ബോ​ളി​വു​ഡി​ലെ ഹോ​ട്ട് സു​ന്ദ​രി സ​ണ്ണി ലി​യോ​ണ്‍ ത​മി​ഴ് ചി​ത്ര​ത്തി​ൽ അ​ഭി​
നി​വി​ൻ പോ​ളി​യു​ടെ ആ​ദ്യ ത​മി​ഴ് ചി​ത്ര​ത്തി​ലെ നാ​യി​ക​യ്ക്ക് താരത്തെക്കു​റി​ച
തെ​ന്നി​ന്ത്യ​ൻ താ​ര​സു​ന്ദ​രി തൃ​ഷ ത​ന്നെ അ​ദ്ഭു​ത​പ്പെ​ടു​ത്തി​യെ​ന്ന് സം​വി​ധ
ഹ​ൻ​സി​ക​യ്ക്ക് സി​നി​മ​യി​ൽ അ​വ​സ​ര​ങ്ങ​ൾ ന​ഷ്ട​മാ​കാ​ൻ കാ​ര​ണം ക​ല്യാ​ണം ക​ഴി​
അ​ജി​ത്തി​ന് നി​ര​വ​ധി ഹി​റ്റു​ക​ൾ സ​മ്മാ​നി​ച്ച സം​വി​ധാ​യ​ക​ൻ ശി​വ വീ​ണ്ടും അ​
സം​വി​ധാ​യ​ൻ ശ​ങ്ക​ര്‍ നി​ര്‍​മി​ക്കു​ന്ന ഇം​സൈ അ​ര​സ​ന്‍ 24-ാം പു​ലി​കേ​ശി ര​ണ്
നാ​ച്ചി​യാ​ർ എ​ന്ന സി​നി​മ​യി​ല്‍ പോലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യു​ടെ വേ​ഷ​ത്തി​ലാ​ണ് ജ്
തെ​ന്നി​ന്ത്യ​ൻ താ​ര​സു​ന്ദ​രി ന​യ​ൻ​താ​ര താ​നൊ​രു ലേ​ഡി സൂ​പ്പ​ർ​സ്റ്റാ​റാ​ണെ​
ര​ജ​നീ​കാ​ന്ത് ചി​ത്ര​മാ​യ ക​ബാ​ലി​യി​ലൂ​ടെ പ്രേ​ക്ഷ​ക മ​നം കീ​ഴ​ട​ക്കി​യ ന​ടി​യ
തെ​ന്നി​ന്ത്യ​ൻ സി​നി​മ​യി​ലെ ന​ന്പ​ർ വ​ണ്‍ താ​ര​മാ​യി മാ​റി​യ ന​യ​ൻ​താ​ര​യു​ടെ
ലോ​ക​ത്തെ മു​ഴു​വ​ൻ ചി​രി​പ്പി​ച്ച ക​ലാ​കാ​ര​നാ​യി​രു​ന്നു ചാ​ർ​ളി ചാ​പ്ലി​ൻ. ശ
റി​യാ​ലി​റ്റി ഷോ ​അ​വ​ത​ര​ക​നാ​യി എ​ത്തി മ​ല​യാ​ള സി​നി​മ​യി​ൽ സാ​ന്നി​ധ്യം ഉ​റ
സി​ദ്ധാ​ർ​ഥും ആ​ൻ​ഡ്രി​യ​യും ഒ​ന്നി​ക്കു​ന്ന പു​തി​യ സി​നി​മ​യാ​ണ് അ​വ​ൾ. സി​നി​
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.