നിങ്ങളുടെ ടൂത്ത് പേസ്റ്റിൽ വിഷമുണ്ടോ..?
Monday, September 19, 2016 4:40 AM IST
പല്ലിന്റെ ബെസ്റ്റ് ഫ്രണ്ട് എന്നാണ് ടൂത്ത് പേസ്റ്റിനെ വിശേഷിപ്പിക്കുന്നത്. സ്വന്തം ടൂത്ത് പേസ്റ്റിനെക്കുറിച്ച് എല്ലാ കമ്പനികളും വാചാലരാകുകയും ചെയ്യും. എന്നാൽ അവനവന്റെ പല്ലിന്റെ ആരോഗ്യം സ്വന്തം കൈയിലാണെന്ന് മറക്കരുത്. അതുകൊണ്ട് ടൂത്ത് പേസ്റ്റ് തെരഞ്ഞെടുക്കുമ്പോൾ കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങളുടെ ഫേവറിറ്റ് പേസ്റ്റിൽ എന്തൊക്കെയാണ് അടങ്ങിയിരിക്കുന്നതെന്നെങ്കിലും അറിയാൻ ശ്രമിക്കണം. ട്യൂബിനു പുറത്ത് പേസ്റ്റിൽ അടങ്ങിയിരിക്കുന്ന ചേരുവകളുടെ പട്ടിക കൊടുക്കാറുണ്ട്. അവയൊന്നും അപകടകരമായി തോന്നാറുമില്ല. എന്നാൽ നമ്മൾ ഉപയോഗിക്കുന്ന പല പേസ്റ്റുകളിലും മാരകമായ പദാർഥങ്ങൾ അടങ്ങിയിട്ടുണ്ടെന്നാണ് ഡോക്ടർമാർ നല്കുന്ന മുന്നറിയിപ്പ്. മിക്കവരും ഇവ ട്യൂബിനു പുറത്ത് എഴുതാറില്ല. ഉപയോഗിക്കുന്നതിനു മുമ്പ് നിങ്ങളുടെ ടൂത്ത് പേസ്റ്റ് ഒന്നു പരിശോധിക്കുക. അവയിൽ ഈ ചേരുവകൾ ഉണ്ടെങ്കിൽ അൽപം ജാഗ്രത പാലിക്കുന്നത് നന്നായിരിക്കും.

<യ>1. ഫ്ളോറൈഡ്

മിക്ക ടൂത്ത് പേസ്റ്റുകളിലും സാധാരണയായി കാണാറുള്ള ചേരുവയാണ് ഫ്ളോറൈഡ്. പല്ലുകളുടെ ബലക്ഷയത്തിനു പരിഹാരമെന്നാണ് ഇവയെ പരസ്യങ്ങളിൽ വിശേഷിപ്പിക്കുന്നത്. അതേസമയം, ഇവയ്ക്ക് മറ്റൊരു മുഖം കൂടിയുണ്ട്. വ്യവസായ മാലിന്യങ്ങളുടെ ഒരു ഉപോത്പന്നമായാണ് ഫ്ളോറൈഡ് അറിയപ്പെടുന്നത്. ഫ്ളോറൈഡിനു പകരം കൊക്കോയിൽ നിന്ന് വേർതിരിച്ചെടുക്കുന്ന ഡെന്റിൻ, തിയോബ്രോമൈൻ എന്നിവയാണ് ആരോഗ്യവിദഗ്ധർ ശിപാർശ ചെയ്യുന്നത്.

<യ>2. സാക്കറിൻ

ചില ടൂത്ത് പേസ്റ്റുകൾ രുചികരമായിരിക്കും, എന്നാൽ നാം അവ കഴിക്കാറില്ല. മറ്റ് കൃത്രിമ രുചിദായക പദാർഥങ്ങൾക്കൊപ്പം സാക്കറിനും നിങ്ങളുടെപല്ലിനും ആരോഗ്യത്തിനും ദോഷകരമാണ്. കൃത്രിമ രുചിദായക പദാർഥങ്ങൾ കേൾവിപ്രശ്നങ്ങൾ, മനംപിരട്ടൽ, തലവേദന, തളർച്ച തുടങ്ങിയവയ്ക്കു കാരണമാകുന്നു.

<യ>3. സോഡിയം ലോറൈൽ സൾഫേറ്റ്

സോഡിയം ലോറൈൽ സൾഫേറ്റ് ഘടകം അർബുദത്തിനു വരെ കാരണമാകുന്നു. ടൂത്ത് പേസ്റ്റിനെ കട്ടിയേറിയതും വായ്ക്കുള്ളിൽ പതയുന്നതുമാക്കിത്തീർക്കുന്ന ധർമമാണ് സോഡിയം ലോറൈൽ സൾഫേറ്റിനുള്ളത്. വെള്ളത്തിലുള്ള ജീവികളെ കൊല്ലാൻ തക്ക ശേഷിയുണ്ട് ഇവയ്ക്ക്. അതായത്, നമ്മൾ ഒരു കീടനാശിനിയാണ് വായ്ക്കുള്ളിൽ വയ്ക്കുന്നത്.


<യ>4. ട്രൈക്ലോസാൻ

ഫ്ളോറൈഡ് പോലെ മിക്ക ടൂത്ത് പേസ്റ്റുകളിലും സ്‌ഥിരസാന്നിധ്യമാണ് ട്രൈക്ലോസാൻ. ഡിയോഡറന്റ്, ഫേസ് വാഷ് തുടങ്ങി ചർമസംരക്ഷണ ഉത്പന്നങ്ങളിലും ട്രൈക്ലോസാൻ പ്രധാന ചേരുവയാണ്. അതേസമയം, ടോയ്ലറ്റ് ക്ലീനർ, സോപ്പുപൊടി, ഹാൻഡ് വാഷ് എന്നിവയിലും ഈ പദാർഥമുണ്ട്. ബാക്ടീരിയയെയും ഫംഗസിനെയും നശിപ്പിക്കാൻ കെൽപ്പുള്ളവയാണ് ട്രൈക്ലോസാൻ. അതേസമയം തന്നെ ആരോഗ്യപ്രശ്നങ്ങൾക്കും ഇവ കാരണമാകുന്നു. തൈറോയിഡ് ഗ്രന്ഥിയുടെയും അന്ധസ്രാവി ഗ്രന്ഥിയുടെയും പ്രവർത്തനങ്ങളെ തടസപ്പെടുത്താൻ ട്രൈക്ലോസാന് കഴിയും.

<യ>5. പ്രൊപ്പൈലീൻ ഗ്ലൈക്കോൾ

പ്രൊപ്പൈലീൻ ഗ്ലൈക്കോൾ ഒരുതരത്തിൽ ആൽക്കഹോളിന്റെ വകഭേദമാണ്. പെയിന്റ്, വാർണിഷ്. എൻജിൻ കൂളന്റ് എന്നിവയിൽ കണ്ടുവരുന്ന ചേരുവയാണ് ഇത്. അതേസമയം പ്രൊപ്പൈലീൻ ഗ്ലൈക്കോൾ ഫാർമസ്യൂട്ടിക്കൽ ഗ്രേഡിലാണ് ടൂത്ത് പേസ്റ്റിൽ ഉപയോഗിക്കുന്നത്. പരിസ്‌ഥിതി സംരക്ഷണ ഏജൻസി (ഇപിഎ) ഇതിനെ പ്രത്യേക കണ്ണടയും സുരക്ഷാ വസ്ത്രങ്ങളും ധരിച്ചു മാത്രം കൈകാര്യം ചെയ്യേണ്ട വിഷപദാർഥമായാണ് കാണുന്നത്. ആ സാധനമാണ് നമ്മൾ പല്ലുതേയ്ക്കാൻ ഉപയോഗിക്കുന്നതെന്നത് മറ്റൊരു സത്യം.

ഇനി ടൂത്ത് പേസ്റ്റ് വാങ്ങുമ്പോൾ ഈ ചേരുവകൾ ഉണ്ടോ എന്നു പരിശോധിക്കുക. പ്രകൃതിദത്തമായ പൽപ്പൊടിയോ പ്രകൃതിദത്തമായ ചേരുവകൾ കൊണ്ട് നിർമിച്ച ടൂത്ത് പേസ്റ്റോ ഉപയോഗിക്കുന്നതാകും നല്ലത്. ബേക്കിംഗ് സോഡ, വെളിച്ചെണ്ണ തുടങ്ങിയ ചേരുവകൾ ആരോഗ്യപ്രദമാണ്.