Top
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Chocolate
വേണം പുതിയ ആകാശവും ഭൂമിയും
നമ്മുടെ നീലഗ്രഹത്തെയും അതിന്റെ പരിസ്ഥിതിയെയും സംരക്ഷിക്കാനുള്ള നമ്മുടെ കർത്തവ്യത്തെക്കുറിച്ച് ഓർമിപ്പിച്ചുകൊണ്ട് ഒരു പരിസ്ഥിതി ദിനം കൂടി കടന്നുപോയി. ഐക്യരാഷ്ട്രസഭയുടെ (United Nations - UN) പരിസ്ഥിതി പദ്ധതിയുടെ (UNEP) നേതൃത്വത്തിലാണ് ലോകമെങ്ങും ഓരോ വർഷവും ഈ ദിനം ആചരിക്കപ്പെടുന്നത്.
അന്തരീക്ഷം മുതൽ ബഹിരാകാശം വരെ
അന്തരീക്ഷമലിനീകരണമെന്നു പറയുന്പോൾ അന്തരീക്ഷമെന്തെന്നറിയണം. ഭൂമിക്കു ചുറ്റുമുള്ള വായുമണ്ഡലമാണ് അന്തരീക്ഷം. ഏകദേശം 500-600 കിലോമീറ്റർവരെ വ്യാപിച്ചു കിടക്കുന്ന അന്തരീക്ഷത്തെ ട്രോപ്പോസ്ഫിയർ, സ്ട്രാറ്റോസ്ഫിയർ, മെസോസ്ഫിയർ, തെർമോസ്ഫിയർ എന്നിങ്ങനെ നാലു തലങ്ങളായി തിരിച്ചിരിക്കുന്നു.
ഭൂമിയോട് ചേർന്നു കിടക്കുന്ന, കാലാവസ്ഥയെ ബാധിക്കുന്ന ഘടകങ്ങളുള്ളതാണ് ട്രോപ്പോസ്ഫിയർ. മൊത്തം വായുവിന്റെ 75 ശതമാനം മാസും ഇവിടെയാണ്. ഇവിടെ ഉയരം കൂടുംന്തോറും താപനിലയിൽ ഒരു കിലോമീറ്ററിന് 5-80C എന്ന നിലയിൽ കുറവു വരുന്നു. 10 മുതൽ 18 കിലോമീറ്റർ ഉയരത്തിലാണ് ട്രോപ്പോസ്ഫിയർ. ഇവിടെ താപനില 15-56 ഡിഗ്രി സെൽഷസ് പരിധിയിൽ ആണ്. നൈട്രജൻ, ഓക്സിജൻ, ഹൈഡ്രജൻ, കാർബണ്‍ ഡൈ ഓക്സൈഡ് എന്നിവയാണ് മുഖ്യ ഘടകങ്ങൾ.
ട്രോപ്പോസ്ഫിയറിനു മീതെ 50 കിലോമീറ്റർ വരെ സ്ട്രാറ്റോസ്ഫിയർ എന്നു വിളിക്കപ്പെടുന്ന ഭാഗമാണ്. ഇവിടെ താപനിലയിൽ വർധനയുണ്ടാകുന്നു. സൂര്യനിൽനിന്നു വരുന്ന അൾട്രാവയലറ്റ് രശ്മികളെ ആഗിരണം ചെയ്യുന്ന ഓസോണ്‍ പാളി ഇവിടെയാണ്. അടുത്തതായി വരുന്ന മെസോസ്ഫിയറിൽ താപനില കുറഞ്ഞ് -95 ഡിഗ്രി സെൽഷസ് വരെയെത്തുന്നു. ഇനി വരുന്ന തെർമോസ്ഫിയറിന്റെ മുകളിലുള്ള അയണോസ്ഫിയറിൽ വായു അയോണീകൃതാവസ്ഥയിലാണ്. ഇതിനപ്പുറത്തുള്ള എക്സോസ്ഫിയറിൽ വായു നാമമാത്രമാകുകയും ബഹിരാകാശത്തിന് തുടക്കമാവുകയും ചെയ്യുന്നു.
സ്മോഗ്
പുകയും (Smoke) മൂടൽ മഞ്ഞും (fog) ചേർന്നാൽ സ്മോഗായി (Smog). അന്തരീക്ഷത്തിലെ വായു നിശ്ചലമായിരിക്കുന്ന മഞ്ഞുകാല ദിനങ്ങളിൽ പുക, പൊടി, സൾഫ്യൂരിക് ആസിഡ്, സൾഫർ ഡയോക്സൈഡ് എന്നിവ ചേർന്ന് സ്മോഗുണ്ടാകുന്നു.
വാഹനങ്ങൾ പുറത്തുവിടുന്ന നൈട്രജൻ ഓക്സൈഡ് ബാഷ്പീകരണ സ്വഭാവമുള്ള കാർബണിക സംയുക്തങ്ങൾ, പെറോക്സി അസറ്റൈൽ നൈട്രേറ്റ് എന്നീ മാലിന്യങ്ങൾ പുകയും മഞ്ഞുമായി കലർന്നും സ്മോഗ് ഉണ്ടാകാം.
ദൂഷ്യഫലങ്ങളേറെ
ശ്വാസകോശ രോഗങ്ങൾ, ലുക്കീമിയ, മറ്റു കാൻസറുകൾ, ത്വക്ക് രോഗങ്ങൾ, നാഡീസംബന്ധമായ രോഗങ്ങൾ അന്തഃസ്രാവി ഗ്രന്ഥികളുടെ പ്രവർത്തന വൈകല്യങ്ങൾ തുടങ്ങിയ നിരവധി ആരോഗ്യപ്രശ്നങ്ങൾ മനുഷ്യരിലുണ്ടാക്കുന്നു. സസ്യങ്ങളിൽ പ്രകാശ സംശ്ലേഷണത്തെ തടസപ്പെടുത്തുന്നു. താജ്മഹൽപോലെ മാർബിൾ തുടങ്ങിയവകൊണ്ട് നിർമിച്ച കെട്ടിടങ്ങൾക്ക് ഹാനികരം. ദീർഘകാലം പ്രകൃതിയിൽ നിലനിൽക്കുന്ന കാർബണിക മാലിന്യങ്ങളായ Persistent Organic Pollutants (POPs) അതി മാരകം.
അന്തരീക്ഷ (വായു) മലിനീകരണം
പരിസ്ഥിതിയുടെ വിവിധ ഘടകങ്ങളിൽ മലിനമാക്കപ്പെടുന്ന വായു മനുഷ്യന്റെ ആരോഗ്യത്തെയും, ജീവിത ഗുണനിലവാരത്തെയും നേരിട്ടു ബാധിക്കുന്നു.
ഉറവിടങ്ങളെ അറിയുക
* ഫോസിൽ ഇന്ധനങ്ങളുടെ ജ്വലനം.
* താപോർജ നിലയങ്ങൾ.
* രാസ, ഇലക്ട്രോണിക്, ടെക്സ്റ്റൈൽ, ഉരുക്ക് വ്യവസായങ്ങൾ.
* സസ്യങ്ങളുടെയും ജന്തുക്കളുടെയും ജ്വലനം.
* മോട്ടോർ വാഹനങ്ങൾ, അന്തർ ദഹന യന്ത്രങ്ങൾ, വിമാനങ്ങൾ.
* അഗ്നിപർവതം, കാട്ടു തീ, പൊടിക്കാറ്റ്.
* കാർബണ്‍ അടങ്ങിയ വസ്തുക്കളുടെ ക്ഷയം.
മുഖ്യ മാലിന്യങ്ങൾ
* കാർബണ്‍, നൈട്രജൻ, സൾഫർ, ഓക്സൈഡുകൾ.
* ഹൈഡ്രോകാർബണുകൾ.
* ഇലക്ട്രോണിക് മാലിന്യം.
* റേഡിയോ ആക്ടീവ് വികിരണം.
* ക്ലോറോ ഫ്ലൂറോ കാർബണുകൾ.
* ക്ലോറിൻ, ഫ്ലൂറിൻ തുടങ്ങിയ വാതകങ്ങൾ.
* സൾഫ്യൂരിക്, കാർബോണിക് ആസിഡുകൾ.
* ലോഹങ്ങളുടെ അംശം (Traces of metals).
* സൂക്ഷ്മ കണികകൾ (Particulate matter).
* ക്ഷാരധൂളി (Fly ash).
* കരിപ്പൊടി (soot).
* പുക.
* ആസ്ബസ്റ്റോസ്, പരുത്തി.
സൂക്ഷ്മകണികകൾ (Particulate Matter - PM 2.5), നൈട്രജൻ, ഓക്സൈഡ്, ഓസോണ്‍ എന്നിവയാണ് ഇന്ത്യയിലെ പുതുതായി ഉയർന്നുവരുന്ന വായു മാലിന്യങ്ങൾ.
ഡൽഹിയിലേക്ക് നോക്കുക
ഡൽഹിയിലേയും, ദേശീയ തലസ്ഥാന പ്രദേശത്തേയും അന്തരീക്ഷ മലിനീകരണ പ്രശ്നങ്ങൾ പല പ്രാവശ്യം കൂട്ടുകാർ വാർത്തകളിൽ കണ്ടിരിക്കുമല്ലോ? സൂക്ഷ്മ കണികാ പദാർഥങ്ങളുടെ (Particulate Matter PM) വർധനയാണ് മുഖ്യ ഭീഷണി. 1981-ലെ വായു മലിനീകരണ നിയന്ത്രണ നിയമം (Air prevention and control of pollution Act, 1981), 1986-ലെ പരിസ്ഥിതി സംരക്ഷണ നിയമം (Environment Protection Act, 1986) എന്നിവ നടപ്പിലാക്കുകയും, ദേശീയ, സംസ്ഥാനതലങ്ങളിൽ മലിനീകരണ നിയന്ത്രണ ബോർഡുകൾ (Pollution Control Board - PCB) നിലവിൽ വന്നിട്ടും 1990 കളിൽ തന്നെ ഇന്ത്യൻ നഗരങ്ങൾ വായു മലിനീകരണ ഭീഷണി നേരിട്ടു തുടങ്ങിയിരുന്നു.
ഡൽഹിയിൽ മാത്രം വാഹനങ്ങളുടെ എണ്ണം 2004 വർഷത്തിലെ 42.4 ലക്ഷത്തിൽനിന്ന് 11 ലക്ഷത്തിനടുത്തായി. ഒപ്പം വൻതോതിലുള്ള വ്യവസായ വായു മലിനീകരണവും നിർമ്മാണപ്രവർത്തനങ്ങളിലെ വർധനയും. വിളവെടുപ്പിനുശേഷം വിള അവശിഷ്ടങ്ങൾ കൃഷിക്കാർ വ്യാപകമായി കത്തിക്കുന്നതും വായുവിനെ ദുഷിപ്പിച്ചു. ജനസംഖ്യയാകട്ടെ 2001ലെ 1.66 കോടിയിൽനിന്ന് 4.63 കോടിയായി രാജ്യതലസ്ഥാന പ്രദേശത്ത് വർധിച്ചു.
അതോടെ ഖരമാലിന്യങ്ങളും വലിയ തോതിലുള്ള മാലിന്യ സ്രോതസായി. ആദ്യഘട്ടത്തിൽ സിഎൻജ (CNG) വാഹനങ്ങളിലേക്കും പിന്നീട് BS-IV വാഹനങ്ങളിലേക്കും ഡൽഹി മാറി. PM 2.5 (Particulate Matter 2.5) മറ്റ് 12 മലിനീകാരികൾ എന്നിവയ്ക്കുള്ള മാനദണ്ഡവും നിശ്ചയിച്ചു. എങ്കിലും വായുമലിനീകരണം ജനങ്ങളുടെ നിത്യപ്രശ്നമായി തുടരുന്നു. ഒറ്റ അക്കവും, ഇരട്ട അക്കവും ഉള്ള വാഹന നന്പർ അനുസരിച്ച് വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയ വാർത്തയും കൂട്ടുകാർ ഓർക്കുമല്ലോ.
വായു മലിനീകരണം - ഒറ്റനോട്ടത്തിൽ
* ഇന്ത്യയിൽ 13 ശതമാനം മരണങ്ങൾക്ക് കാരണം വായു മലിനീകരണമാണ്.
* ഡൽഹി, പഞ്ചാബ്, ഉത്തർപ്രദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങൾ ഈ ദുരിതത്തിൽ മുൻപന്തിയിൽ നിൽക്കുന്നു.
* വായുവിനെ ശുദ്ധമാക്കാൻ കഴിഞ്ഞാൽ ഒരു ഇന്ത്യക്കാരന്റെ ആയുർ ദൈർഘ്യം 1.7 വർഷം വർധിക്കും.
* 2017-ൽ ഇന്ത്യയിലെ മരണങ്ങളുടെ 12.5 ശതമാനം മലിനവായു മൂലം. ഇതിൽ 51.4 ശതമാനവും എഴുപതു വയസിൽ താഴെയുള്ളവർ
* 76.8 ശതമാനം ആളുകളും ശ്വസിക്കുന്നത് നിർദേശിച്ചിരിക്കുന്ന ഗുണമേന്മ മാനദണ്ഡത്തിന് താഴെ മാത്രം ശുദ്ധമായ വായു
* വായു മലിനീകരണം മൂലമുള്ള മരണങ്ങളിൽ
29.3% - ശ്വാസകോശ അണുബാധ
29.2% - ക്രോണിക് ഒബ്സ്ട്രക്ടീവ്പൾമണറി ഡിസീസ് (CPOD)
23.8% - ഹൃദയ സംബന്ധമായ രോഗം
7.5% - മസ്തിഷ്കാഘാതം
6.9% - പ്രമേഹം
1.8% - ശ്വാസകോശ അർബുദം
1.5% - കാറ്ററാക്റ്റ് (Cataract)
* 2017-ൽ വായുമലിനീകരണം മൂലമുള്ള മരണങ്ങളിൽ 40 ശതമാനവും ഉത്തർപ്രദേശ്, പശ്ചിമബംഗാൾ, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ നിന്ന്.
വേണം നിയന്ത്രണം
വ്യവസായ അവശിഷ്ടങ്ങളിൽനിന്ന് സൂക്ഷ്മകണികകളെ അകറ്റണം. പുറത്തേക്കു വിടുന്ന വാതകങ്ങളിലെ അപകടകരമായ വസ്തുക്കൾ തിരിച്ചെടുക്കാനുള്ള സംവിധാനം.
* സൗരോർജ, ജൈവോർജ ഉപയോഗം.
* കാര്യക്ഷമമായ യന്ത്രങ്ങൾ.
* വാഹനങ്ങളിൽ ആന്റി പൊലൂഷൻ സംവിധാനം.
* പ്രകൃതി വാതകം, സൗരോർജം, വൈദ്യുതിവാഹനങ്ങൾ.
* പുകനിയന്ത്രിത അടുപ്പുകൾ, ജൈവവാതക ഉപയോഗം.
* വൃക്ഷങ്ങൾ, ചെടികൾ എന്നിവ നട്ടുപിടിപ്പിക്കുക.
ലോകപരിസ്ഥിതി ദിനം - 2019
2019-ലെ പരിസ്ഥിതിദിനാഘോഷങ്ങൾക്ക് ആതിഥേയരായത് ചൈനയാണ്. വായു മലിനീകരണത്തെ തോൽപ്പിക്കുക (Beat Air Pollution) എന്ന ആശയമാണ് ഈ വർഷത്തെ പരിസ്ഥിതിദിനാചരണം മുന്നോട്ടുവച്ചത്. ലോകമെന്പാടുമായി ഏകദേശം 70 ലക്ഷം പേരാണ് പ്രതിവർഷം വായുമലിനീകരണം മൂലം മരണമടയുന്നത്.
ഇതിൽ പകുതിയിലധികം ഏഷ്യ-പസഫിക് മേഖലയിലാണ്. 92 ശതമാനത്തോളം വരുന്ന ലോകജനത ശുദ്ധവായു ശ്വസിക്കാൻ ഭാഗ്യമില്ലാത്തവരാണ്. ലോകത്തെ പകുതിയോളം ഇലക്ട്രിക് വാഹനങ്ങളും, 99 ശതമാനം ഇലക്ട്രിക് ബസുകളും സ്വന്തമായുള്ള ചൈന ഹരിത ഉൗർജമേഖലയിൽ മികച്ച മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്.
എന്തുകൊണ്ട് ജൂണ്‍ 5
1972 ജൂണ്‍ 5 മുതൽ 16 വരെ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ സ്വീഡനിലെ സ്റ്റോക്ക്ഹോമിൽ നടന്ന പ്രഥമ പരിസ്ഥിതി സമ്മേളനത്തിന്റെ ഓർമയിലാണ് ജൂണ്‍ 5 ലോക പരിസ്ഥിതിദിനമായി ആചരിക്കാൻ തുടങ്ങിയത്.
1972 ഡിസംബറിൽ നടന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസമ്മേളനത്തിലാണ് പരിസ്ഥിതി ദിനാചരണം തുടങ്ങാനും, ഐക്യരാഷ്ട്രസഭയുടെ കീഴിൽ ഐക്യരാഷ്ട്ര പരിസ്ഥിതി പദ്ധതി (United Nations Environment Programme - UNEP) എന്ന പ്രത്യേക ഏജൻസി തുടങ്ങാനുമുള്ള തീരുമാനമെടുത്തത്. 1974 മുതൽ ആഗോളതലത്തിൽ ജൂണ്‍ 5 പരിസ്ഥിതിദിനമായി ആചരിക്കാനാരംഭിക്കുകയും ചെയ്തു.
ഇനി BS-VI മാനദണ്ഡം
2020 ഏപ്രിൽ ഒന്നു മുതൽ എല്ലാ വാഹനങ്ങളും Bharat Stage (BS)-IV മാനദണ്ഡങ്ങളിൽനിന്ന് BS-VI മാനദണ്ഡത്തിലേക്ക് മാറ്റുകയാണ്. വായു മലിനീകരണം കുറയ്ക്കാനുള്ള അടിയന്തര നടപടിയെന്ന നിലയിലാണ് നാലിൽനിന്ന് ആറിലേക്കുള്ള ഈ എടുത്തുചാട്ടം.
BS-IVനേക്കാൾ 82-93 ശതമാനം കുറവായിരിക്കും സൂക്ഷ്മ കണികാ പദാർഥങ്ങളുടെ കാര്യത്തിൽ BS-VIന്. അതുപോലെ നൈട്രജൻ ഓക്സൈഡിന്റെ കാര്യത്തിൽ 50-67% കുറവുണ്ടാകും.
ആസിഡ് റെയിൻ വരുന്നു…
അമ്ലമഴ (Acid Rain) എന്നു കൂട്ടുകാർ കേട്ടിട്ടില്ലേ? വ്യവസായങ്ങൾ പുറത്തുവിടുന്ന പുകയിലെ നൈട്രജൻ ഓക്സൈഡ്, സൾഫർ ഓക്സൈഡ് എന്നിവ അന്തരീക്ഷത്തിലെ ഈർപ്പവുമായി ചേർന്നുണ്ടാകുന്ന സൾഫ്യൂരിക്, നൈട്രിക് ആസിഡുകൾ മഴവെള്ളത്തിനൊപ്പം ഭൂമിയിലെത്തുന്നു. ഇതാണ് ആസിഡ് മഴ. സാധാരണ മഴയുടെ പിഎച്ച് മൂല്യമായ 6 - 6.75 എന്നതിൽനിന്ന് അമ്ലമഴയാകട്ടെ 3-6 എന്ന മൂല്യത്തിലെത്തുന്നു.
ഡോ. സാബിൻ ജോർജ്
ശ്ശൊ! ഇങ്ങനെ പേടിച്ചാലോ
തനിക്ക് ചുറ്റും കാണുന്ന പലതിനെയും പേടിയോടെ നോക്കിക്കാണുന്നവരാണ് മനുഷ്യർ. കൂട്ടുകാരുടെ കാര്യം തന്നെ
പത്രം നമ്മുടെ പ്രിയമിത്രം
രാവിലെ ചൂടുകാപ്പിക്കൊപ്പം അന്നത്തെ ദിനപത്രം മലയാളിക്കു നിർബന്ധമാണ്. വർത്തമാന പത്രങ്ങൾ എന്നു വിളി
രാത്രിയിലെ യാത്രക്കാർ
നമ്മൾ വായിച്ച കഥകളിൽ സ്ഥിരമായി വരുന്ന ചില കഥാപാത്രങ്ങളുണ്ട്. കൗശലക്കാരൻ കാക്ക, കള്ളി കുയിലമ്മ, കൗശലവീരൻ കുറുക്ക
കഥകളുടെ സുൽത്താൻ
മലയാള സാഹിത്യത്തിന്റെ നടുമുറ്റത്ത്, മാംഗോസ്റ്റിൻ മരച്ചുവട്ടിൽ സൈഗാളിന്റെയും പങ്കജ് മല്ലിക്കി
പ്ലാസ്റ്റിക്കേ വിട
പ്ലാസ്റ്റിക്കിന്റെ ആധിക്യം പരിസ്ഥിതിക്കുണ്ടാക്കുന്ന ആഘാതം അപരിഹാര്യമായ ദുരിതങ്ങൾക്ക് വഴിവയ്ക്കുന്
അമ്പന്പോ ! അണക്കെട്ട്...
2018ലെ അതിഭയാനകമായ പ്രളയത്തിന്റെ നടുക്കുന്ന ഓർമകളിൽ നിന്ന് ഇന്നും മലയാളികൾ പുറത്തുവന്നിട്ടില്ല. ഇടു
ഇന്ത്യയുടെ പാൽക്കാരൻ
ഒരിക്കലെങ്കിലും അമുൽ ഐസ്ക്രീം കഴിക്കാത്തവരുണ്ടാകില്ല. അമുലിന്റെ മനോഹരമായ പരസ്യ ചിത്രങ്ങൾ കാണ
കളിക്കാം രസിക്കാം
“മനുവിന് വലുതാകുന്പോൾ ആരാകാനാണ് ആഗ്രഹം?’’ അച്ഛന്റെ സുഹൃത്ത് മനുവിനോട് ചോദിച്ചു. “എനിക്ക് പട്ടാ
ബൈ ബൈ ജങ്ക് ഫുഡ്സ്
സ്കൂൾ വിട്ട് ബേക്കറിയിലേക്ക് കയറാനൊരുങ്ങിയ അപ്പുക്കുട്ടനെ തോമസ് മാഷ് കൈയോടെ പിടികൂടി.
എങ്ങോട്ടാ ഓട്ടം? മാഷ് ചോദ
കൂട്ടുകൂടാം... കടലാസുകലയോട്...
വെറുതെയിരിക്കുന്പോൾ ഒരു കടലാസു കഷ്ണം കൈയിൽ കിട്ടിയാൽ അതിനെ മടക്കി ഒടിച്ച് എന്തെങ്കിലുമൊരു രൂ
മൺസൂൺ ഡേയ്സ്
പിറന്നാളിനു പുത്തനുടുപ്പിട്ട് സ്കൂളിലേക്കു പോകാൻ തയാറായി നിൽക്കുകയായിരുന്നു ഉണ്ണിക്കുട്ടൻ. വീട്ടിൽ നിന്ന് ഇറങ്ങാൻ തു
മരുഭൂമികൾ കഥപറയുമ്പോൾ
മരുഭൂമിയെന്നു കേൾക്കുന്പോൾ കൂട്ടുകാരുടെ ഉള്ളിലേക്ക് ആദ്യമെത്തുന്ന ചിത്രം ഏതാണ്. കത്തിജ്വലിക്കുന്ന സൂര്യനും ചുട്ടു പൊള
മേൽവിലാസം ശരിയാണ്
പുഴക്കരയിലുള്ള അലക്കുകല്ലിന്മേല് തങ്കിയമ്മയ്ക്ക് കൂട്ടിരിക്കുമ്പോഴായിരുന്നു പോസ്റ്റ്മാന് കുട്ട
മഹാ നദികൾ
പല ദേശങ്ങളിലൂടെയും സംസ്കാരങ്ങളിലൂടെയും കടന്നുസഞ്ചരിക്കുന്പോഴാണ് ഒാരോ നദി പേരും പെരുമയും നേടുക. മനുഷ്യസംസ്കാരങ്ങ
ഭൂമിയുടെ ശ്വാസകോശം കത്തുന്നു
ഭൂമിയുടെ ശ്വസകോശം കത്തിയെരിയാന്‍ തുടങ്ങിയിട്ട് ആഴ്ചകള്‍ പിന്നിട്ടിരിക്കുന്നു. ഇന്നും ആമസോണില്‍ തീയടങ്ങിയിട്ടില്ല. ലോ
ഭൂമിയെ ഉരുക്കുന്ന ആഗോളതപനം
ആഗോളതപനം എന്ന പദം കണ്ടെത്തുകയും അതിനെക്കുറിച്ചുള്ള അവബോധം ലോകമെങ്ങും വളർത്തുന്നതിൽ അതിനിർണായക പങ്കുവഹിക്കുക
നമ്മുടെ മീനുകൾ
കേരളത്തിലെ 44 നദികളിലും പോഷക നദികളിലും കായലുകളിലും തടാകങ്ങളിലുമായി ഇരുനൂറിലധികം ഇനങ്ങൾ ശുദ്ധജലമത്സ്യങ്ങ
സ്മൈൽ പ്ലീസ്
കൂട്ടുകാരെല്ലാവരും തന്നെ അച്ഛന്റെയോ അമ്മയുടെയോ മൊബൈല്‍ഫോണുകളിലും ടാബുകളിലുമെല്ലാം ഫോട്ടോ എടു
ലയൺ കിംഗ്
കാട്ടിലെ ശക്തിമാനായ രാജാവ് നിലനിൽപ്പിനായി പോരാടുന്ന കഥയാണ് ഇന്ന് ഉയർന്നുവരുന്നത്. ഗുജറാത്തിലെ ഗീർ വനത്തിൽ അടുത്തിടെ നിരവ
തീതുപ്പുന്ന അഗ്നിപർവതങ്ങൾ
അഗ്നിപർവതങ്ങളെക്കുറിച്ചും അഗ്നിപർവ വിസ്ഫോടനങ്ങളെക്കുറിച്ചുമൊക്കെ കൂട്ടുകാർ വാർത്തകളിൽ കണ്ടിട്ടുണ്ടാകും. എന്നാൽ, നാം കാണുകയും വായിക്കുകയും ചെയ്യുന്ന

ഇലക്ട്രിക് യുഗം
ഈയടുത്തായി നമ്മള് പതിവായി കേള്‍ക്കുന്ന വാക്കാണല്ലോ വൈദ്യുത വാഹനങ്ങള്‍. സാധാരണയായി നമ്മുടെ വാഹനങ്ങളില്‍ പെട്രോളോ ഡീ
ചന്ദ്രയാനം
ഓര്‍ബിറ്റര്‍
ചന്ദ്രനിലിറങ്ങാതെ ഭ്രമണം ചെയ്യുന്ന ഉപഗ്രഹം. വിവരശേഖരണവും അവ ഭൂമിയിലെത്തിക്കുകയുമാണ് പ്രധാന
ഇവൻ പുലിയാണ്
ഇന്ത്യയില്‍ പുലികള്‍ ചാകുന്നതിന്റെ നിരക്ക് ആശങ്കപ്പെടുത്തും വിധം വര്‍ധിക്കുന്നു എന്ന വാര്‍ത്ത കൂട്ടു
തുള്ളിക്കൊരു കുടം
പുത്തൻ യൂണിഫോമും കുടയും ബാഗും അതിൽ നിറയെ പുസ്തകങ്ങളുമൊക്കെയായി ജൂണ്‍ മാസത്തിലെ പ്രഭാതങ്ങളിൽ സ്കൂളിലേക്ക് പോകാൻ ഒ
വർണങ്ങൾ വിതറി
ഒന്ന് ഓർത്തുനോക്കൂ... ഒരു ദിവസം ചുറ്റുമുള്ള വസ്തുക്കളുടെയെല്ലാം നിറം കറുപ്പോ വെളുപ്പോ മാത്രമായി മാറിയാൽ എന്തായിരിക്ക
നേരറിയാൻ
ശാരദ ചിട്ടി തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് കോൽക്കത്ത പോലീസ് കമ്മീഷ്ണറെ ചോദ്യം ചെയ്യാൻ സിബിഐ ഉദ്യോഗസ്ഥർ എത്തിയതും അവര
ഭ്രമിപ്പിക്കും പരസ്യം
ഓരോ ദിവസവും വ്യത്യസ്ത ബ്രാൻഡുകളുടെ എണ്ണമറ്റ പരസ്യങ്ങളാണ് നമ്മുടെ കണ്ണിന് മുന്നിലൂടെ കടന്നുപോകുന്നത്. എവിടേക്കു തി
വായിക്കാം ക്ലാസിക്കുകൾ
ക്ലാസിക്കുകൾ എന്ന വാക്ക് കൂട്ടുകാർ നിരന്തരം കേൾക്കുന്നുണ്ടാവും. സാഹിത്യത്തിലും, സിനിമയിലും, മറ്റു കലാരൂപങ്ങളിലുമൊക്
പാലം കടക്കുവോളം
പാലങ്ങളെക്കുറിച്ചു മനസിലാക്കാതെ മനുഷ്യന്റെ പുരോഗതിയിലേക്കുള്ള യാത്ര പൂർണമാകില്ല. പാലങ്ങൾ പുരാതനകാലം, പിന്നിട്ട
കോളാർ: ഇന്ത്യയുടെ സ്വർണനഗരം
കോളാർ സ്വർണഖനി
ചരിത്രാതീത കാലങ്ങൾക്കു മുന്‍പേ അറിയപ്പെട്ടിരുന്ന അമൂല്യലോഹമാണല്ലോ സ്വർണം. ചരിത്രം പരിശോധി
കല്ലല്ല കൽക്കരി
മേഘാലയയിലെ ഒരു കൽക്കരിഖനിയിൽ നിരവധി തൊഴിലാളികൾ അപകടത്തിൽപ്പെട്ട വാർത്ത ഏതാനും ദിവസങ്ങൾക്കു കൂട്ടുകാർ വായിച്ചിരിക്കും. ലേ
Latest News
ഹരിയാന തെരഞ്ഞെടുപ്പ് ഫലം; കോൺഗ്രസിനെ പരിഹസിച്ച് പ്രധാനമന്ത്രി
കണ്ണൂരിൽ വിദ്യാർഥിയെ കാണാതായി
അനന്ത്നാഗിൽ ജവാനെ ഭീകരർ തട്ടിക്കൊണ്ടുപോയി; ഭീകരർക്കായി തെരച്ചിൽ
കായംകുളത്ത് മധ്യവയസ്കൻ കാറിനുള്ളിൽ മരിച്ച നിലയിൽ
ജമ്മു കാഷ്മീരിൽ കനൽത്തരിയായി തരിഗാമി; കുൽഗാമിൽ ചെങ്കൊടി പാറിച്ച് സിപിഎം