Top
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Chocolate
ഇലക്ട്രിക് യുഗം
ഈയടുത്തായി നമ്മള് പതിവായി കേള്‍ക്കുന്ന വാക്കാണല്ലോ വൈദ്യുത വാഹനങ്ങള്‍. സാധാരണയായി നമ്മുടെ വാഹനങ്ങളില്‍ പെട്രോളോ ഡീസലോ അല്ലെങ്കില്‍ ഗ്യാസോ ആണ് ഇന്ധനമായി ഉപയോഗിക്കുക. എന്നാല്‍, വൈദ്യുത വാഹനങ്ങള്‍ ഓടുന്നത് പേരുപോലെ തന്നെ വൈദ്യുതിയുടെ സഹായത്തോടെയാണ്. ഇത്രയും കാര്യങ്ങള്‍ കൂട്ടുകാര്‍ക്ക് അറിയാമായിരിക്കും. ഇനി ഭാവിയില്‍ ഇന്ത്യയില്‍ കൂടുതലായി കാണപ്പെടാന്‍ പോകുന്നത് ഇത്തരം വൈദ്യുത വാഹനങ്ങളാകും. അങ്ങനെയെങ്കില്‍ വൈദ്യുത വാഹനങ്ങളെക്കുറിച്ച് വിശദമായി മനസിലാക്കാം.
ഗുണങ്ങള്‍
ഇന്ധനം
ഉയര്‍ന്നു വരുന്ന പെട്രോള്‍, ഡീസല്‍ വിലയെ ഭയക്കാതെ വൈദ്യുത ബാറ്ററിയുടെ സഹായത്തോടെയാണ് ഇലക്ട്രിക് വാഹനങ്ങള്‍ പ്രവർത്തിക്കുന്നത്. വൈദ്യുതിക്ക് പണമടയ്ക്കണ്ടേ എന്നാണ് ഇപ്പോള്‍ ചിന്തിച്ചതെങ്കില്‍ മറ്റ് ഫോസിൽ ഇന്ധനങ്ങളെ അപേക്ഷിച്ച് യാത്രാച്ചെലവ് വളരെ കുറവാണെന്നാണ് നിർമാതാക്കൾ അവകാശപ്പെടുന്നത്.
എന്നാൽ, വിലയിൽ ഈ കുറവ് കാണില്ല എന്നത് വലിയൊരു പോരായ്മയാണ്. വില കുറയ്ക്കാനുള്ള മാർഗങ്ങൾ നിർമാതാക്കൾ തേടുന്നുമുണ്ട്. വൈദ്യുത വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇതിനോടകം തന്നെ കെഎസ്ഇബിയുടെ ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ കേരളത്തില്‍ ഇടംനേടിക്കഴിഞ്ഞു.
വിഷപ്പുക തുപ്പില്ല
ദിവസേന നിരത്തുകളിലിറങ്ങുന്ന വാഹനങ്ങളില്‍നിന്നു പുറന്തള്ളപ്പെടുന്ന കാര്‍ബണ്‍ നേരെ എത്തുന്നത് അന്തരീക്ഷത്തിലേക്കാണ്. അതിന്റെ അനന്തരഫലമോ അന്തരീക്ഷ മലിനീകരണവും ഹരിതഗൃഹ വാതകങ്ങളും. നമ്മള് ജീവിക്കുന്ന പരിസ്ഥിതിയെ സംരക്ഷിക്കാന്‍ വൈദ്യുത വാഹനങ്ങള്‍ക്ക് വലിയൊരു പരിധിവരെ സാധിക്കും.
നൂറു ശതമാനം പരിസ്ഥിതിസൗഹൃദമാണ് വൈദ്യുത വാഹനങ്ങള്‍. അന്തരീക്ഷത്തെ മലിനമാക്കുന്ന വിഷപ്പുക തുപ്പുകയില്ല എന്നതാണ് ഇവയുടെ എടുത്തു പറയേണ്ട പ്രത്യേകത. ഗ്യാസ് ഉപയോഗിച്ച് ഓടുന്ന വാഹനങ്ങള്‍പോലും അന്തരീക്ഷ മലിനീകരണമുണ്ടാക്കും എന്നതു മറക്കണ്ട. വൈദ്യുത വാഹനങ്ങളിലേക്കു മാറുക വഴി നമ്മൾ ആരോഗ്യകരമായ ഒരു പരിസ്ഥിതിയാണ് നിര്‍മിക്കുന്നതെന്നു വിദഗ്ധര്‍ പറയുന്നു.
സുരക്ഷിതം
മറ്റു വാഹനങ്ങള്‍ക്കുള്ള അതേ ഫിറ്റ്നസ് ടെസ്റ്റുകളാണ് നടത്തുന്നതെങ്കിലും വൈദ്യുത വാഹനങ്ങള്‍ താരതമ്യേന കൂടുതല്‍ സുരക്ഷിതമാണ്. ഉദാഹരണത്തിന് ഒരു വൈദ്യുത കാര്‍ അപകടത്തില്‍പ്പെടുന്നു എന്നിരിക്കട്ടെ, ഉടന്‍ തന്നെ ബാറ്ററിയില്‍ നിന്നുള്ള വൈദ്യുതി തനിയെ വിച്ഛേദിക്കപ്പെടുകയും വലിയ അപകടം ഒഴിവാകുകയും ചെയ്യുന്നു.
വൈദ്യുത മോട്ടോര്‍ രംഗത്തെ വിപ്ലവം
വൈദ്യുതമോട്ടോര്‍ രംഗത്തുണ്ടായ വിപ്ലവമാണ് യഥാര്‍ഥത്തില്‍ വൈദ്യുത വാഹനങ്ങള്‍ എന്ന ചിന്തയിലേക്ക് എത്തിച്ചത്. ഉയര്‍ന്ന ദക്ഷതയുള്ള ബിഎല്‍ഡിസി മോട്ടോറുകളാണ് ഇതില്‍ ഉപയോഗിക്കുന്നത്. ബ്രഷുകള്‍ ഇല്ലാത്ത ഡിസി മോട്ടോറുകളാണിവ. ബ്രഷുകള്‍ ഇല്ലാത്തതിനാല്‍ തന്നെ തേയ്മാനവും സ്പാര്‍ക്കിംഗും മൂലമുള്ള ഊര്‍ജനഷ്ടം ഒഴിവാകുന്നു.
സാധാരണ രീതിയിലുള്ള മോട്ടോറുകളേക്കാല് വില കൂടുതലാണ് എന്നതു മാത്രമാണ് ഒരു ന്യൂനത. വാഹനങ്ങളുടെ ചക്രങ്ങളില്‍ തന്നെ നേരിട്ടാണ് മോട്ടോറുകള്‍ ഘടിപ്പിക്കുന്നത്. അതിനാല്‍ പരമാവധി ദക്ഷത ലഭിക്കുകയും ചെയ്യുന്നു.
വൈദ്യുത തീവണ്ടി
വൈദ്യുത വാഹനങ്ങളെക്കുറിച്ചു പറയുമ്പോള്‍ വൈദ്യുത തീവണ്ടിയെക്കുറിച്ചു പറയാതിരിക്കുന്നത് എങ്ങനെ? വൈദ്യുത തീവണ്ടിയാണ് ഇക്കൂട്ടത്തിലെ പ്രമാണി. തീവണ്ടിക്കു മുകളിലൂടെ പോകുന്ന വൈദ്യുത കമ്പികളില്‍നിന്നും നേരിട്ടാണ് തീവണ്ടി എൻജിനുകള്‍ വൈദ്യുതി ഉപയോഗിക്കുന്നത്. കല്‍ക്കരി വണ്ടികളേയും ഡീസല്‍ വണ്ടികളേയും മറികടന്ന് റെയില്‍ പാളങ്ങളില്‍ ഇവര്‍ ഇടം നേടുകയാണ്.
മറ്റ് വൈദ്യുത വാഹനങ്ങള്‍
നമ്മുടെ ബൈക്കുകളും കാറുകളും ബസുകളും ഉള്‍പ്പെടെ എല്ലാ വാഹനങ്ങളും വൈദ്യുത വാഹനങ്ങളിലേക്ക് മാറാനുള്ള ഒരുക്കത്തിലാണ്. വാഹനങ്ങളില്‍ തന്നെ ഉറപ്പിച്ചിട്ടുള്ള ബാറ്ററിയില്‍ ശേഖരിച്ചുവയ്ക്കുന്ന വൈദ്യുതിയാണ് ഇത്തരം വാഹനങ്ങളില്‍ ഇന്ധനമായി ഉപയോഗിക്കുന്നത്. ബാറ്ററിയിലെ വൈദ്യുതി തീരുന്നതനുസരിച്ച് ചാര്‍ജ് ചെയ്താല്‍ മതിയാകും. നിലവില്‍ ഇരുചക്രവാഹനങ്ങളും കാറുകളുമാണ് ഏറ്റവുമധികം ആരാധകരുള്ള വൈദ്യുത വാഹനം.
ബാറ്ററികൾക്ക് ഏറെ പ്രാധാന്യം
രാസോർജത്തെ വൈദ്യുതോർജമാക്കി മാറ്റുന്ന പ്രക്രിയയാണ് ബാറ്ററികളിൽ നടക്കുക. ഇലക്ട്രിക് വാഹനങ്ങളുടെ പ്രധാന ഊർജസ്രോതസ് ബാറ്ററിതന്നെ. റീചാർജ് ചെയ്യാൻ കഴിയുന്ന ബാറ്ററികളാണ് പൊതുവേ വാഹനങ്ങളിൽ ഉപയോഗിച്ചുവരുന്നത്. വാഹനങ്ങളിൽ സാധാരണ ഉപയോഗിക്കുന്നത് ലെഡ്-ആസിഡ് ബാറ്ററികൾ, നിക്കൽ മെറ്റൽ ഹൈബ്രിഡ് (NiMH) ബാറ്ററികൾ, ലിഥിയം അയോൺ (Li-ion) ബാറ്ററികൾ എന്നീ മൂന്നു തരം റീചാർജബിൾ ബാറ്ററികളാണ്.
1859ലാണ് ലെഡ്-ആസിഡ് ബാറ്ററികൾ വികസിപ്പിച്ചത്. നിലവിലുള്ള റീചാർജബിൾ ബാറ്ററികളുടെ ഏറ്റവും പഴക്കമേറിയ രൂപവും ഇതുതന്നെ. 19-ാം നൂറ്റാണ്ടു മുതൽ എല്ലാ തരം വാഹനങ്ങളിലും പ്രധാനമായി ഉപയോഗിക്കുന്നത് ഈ ഇനം ബാറ്ററിയാണ്. ഇലക്ട്രിക് കാറുകളിലും ഉപയോഗിക്കുന്നു.
ലെഡ് ഇലക്ട്രോഡുകളും ഗാഡത കുറഞ്ഞ സൾഫ്യൂരിക് ആസിഡുമാണ് ഈ ബാറ്ററിയിൽ വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. ദീർഘകാലം ഉപയോഗിക്കാം എന്നതാണ് ലെഡ്-ആസിഡ് ബാറ്ററികളുടെ പ്രത്യേകത. എന്നാൽ, ബാറ്ററി അധികമായി ചാർജ് ആയാൽ വിഷവാതകം പുറത്തുവരികയോ പൊട്ടിത്തെറിക്കുകയോ ചെയ്യാം.
1980കളിലാണ് നിക്കൽ മെറ്റൽ ഹൈബ്രിഡ് ബാറ്ററികൾ വാണിജ്യാടിസ്ഥാനത്തിൽ ഉപയോഗിച്ചുതുടങ്ങിയത്. ഒരു ചെറിയ ബാറ്ററിക്കുള്ളിൽ വലിയ അളവിലുള്ള ഊർജം സംഭവിച്ചുവച്ചിരിക്കുന്നു എന്ന് പറയുന്നപോലെയാണ് ഈ ബാറ്ററി. ഹാനികരമായ ഒരു ലോഹവും ഇതിൽ ഇല്ലാത്തതിനാൽ അനായാസം റീസൈക്കിൾ ചെയ്യാനും കഴിയും.
1990കളിലാണ് ലിഥിയം അയോൺ ബാറ്ററികളുടെ വരവ്. താരതമ്യേന ചെറിയ ബാറ്റിയിൽ വലിയ ഊർജം സംഭരിച്ചുവയ്ക്കാനുള്ള ശേഷിയും ഉപയോഗിക്കാതിരുന്നാൽ ഊർജം ചോർന്നുപോകില്ല എന്ന പ്രത്യേകതയും ലിഥിയം അയോൺ ബാറ്ററികൾക്ക് ഏറെ പ്രചാരം നേടിക്കൊടുത്തു. ഭാരം കുറഞ്ഞതും പ്രത്യേക പരിചരണവും ആവശ്യമില്ലാത്തതും അയതിനാൽ നിലവിൽ ലാപ്ടോപ്, മൊബൈൽ ഫോൺ തുടങ്ങിയ ഉപകരണങ്ങളിൽ വലിയതോതിൽ ഈ ഇനം ബാറ്ററികൾ ഉപയോഗിക്കുന്നു.
ഇലക്ട്രിക് കാറുകളിൽ ഏറ്റവുമധികം ഉപയോഗിക്കാൻ പോകുന്നതും ലിഥിയം അയോൺ ബാറ്ററികളാണ്. ലിഥിയം അയോൺ ബാറ്റികളുടെ മറ്റൊരു വേരിയേഷനായ ലിഥിയം പോളിമർ ബാറ്ററികളാണ് ഇലക്ട്രിക് കാറുകളിൽ ഉപയോഗിക്കുക. ലിഥിയം അയോൺ ബാറ്ററികൾ നിർമിക്കുന്നതിലും ചെലവ് കുറവ് എന്നതാണ് ലിഥിയം പോളിമർ ബാറ്ററികളുടെ പ്രത്യേകത. എന്നാൽ, നിലവിലെ സാഹചര്യത്തിൽ പോളിമർ ബാറ്ററികൾക്ക് ചെലവ് കൂടുതലാണ്.
അന്തരീക്ഷ മലിനീകരണം വില്ലനാകുമ്പോള്‍
ലോകരാജ്യങ്ങളില്‍ തന്നെ ഏറ്റവുമധികം അന്തരീക്ഷ മലിനീകരണം ഉള്ള 20 നഗരങ്ങളില്‍ 14 എണ്ണവും ഇന്ത്യയിലാണ്. ഈ മലിനീകരണത്തിന്റെ കാര്യം തിരക്കിയാലോ ഇന്ത്യയില്‍ അന്തരീക്ഷ മലിനീകരണത്തിന്റെ 30 ശതമാനവും വാഹനങ്ങള്‍ പുറന്തള്ളുന്നതാണ്.
ഈ സാഹചര്യത്തിലാണ് ഇന്ത്യയില്‍ വൈദ്യുത വാഹനങ്ങളുടെ ആവശ്യകത വര്‍ധിക്കുന്നത്. ഇതു മുന്നില്‍ കണ്ട് വൈദ്യുത വാഹനങ്ങള്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുക അത്യാവശ്യമാണ്.
ഹു കില്‍ഡ് ദി ഇലക്ട്രിക് കാര്‍
ക്രിസ് പൈന്‍ സംവിധാനം ചെയ്ത്, 2006ല്‍ ഇറങ്ങിയ ഡോക്യുമെന്ററിയാണ് ഹു കില്‍ഡ് ദി ഇലക്ട്രിക് കാര്‍. ഇലക്ട്രിക് കാറുകളുടെ ചരിത്രം, അവയുടെ വികസനം, വിപണന സാധ്യത, എണ്ണക്കമ്പനികള്‍ക്ക് വൈദ്യുത വാഹനങ്ങളോടുള്ള സമീപനം എന്നീ വിഷയങ്ങളാണ് ഡോക്യുമെന്ററിയില്‍ പ്രതിപാദിക്കുന്നത്.
ഓവര്‍ സ്പീഡിന് കടിഞ്ഞാൺ
അമിത വേഗത്തിന് കടിഞ്ഞാണിട്ടുകൊണ്ടാണ് വൈദ്യുത വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നത്. നിലവില്‍ ദീര്‍ഘദൂര യാത്രകള്‍ക്ക് വൈദ്യുത കാറുകള്‍ ഉചിതമല്ലെങ്കിലും ഭാവിയില്‍ ഈ കുറവ് പരിഹരിക്കപ്പെട്ടേക്കും.
അടുത്തിടെ ഹ്യുണ്ടായ് അവതരിപ്പിച്ച എസ്യുവി മോഡൽ കോന ഈ കുറവ് പരിഹരിക്കാൻ കഴിയുന്നതാണ്. ഒരു തവണ ചാർജ് ചെയ്താൽ 452 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ കഴിയുമെന്നതാണ് ഈ ഇലക്ട്രിക് എസ്യുവിയുടെ പ്രത്യേകത.
ഫെയിം ഇന്ത്യ
വൈദ്യുത, സങ്കര ഇന്ധന വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതിയാണ് ഫെയിം ഇന്ത്യ. 2015ല്‍ പരിസ്ഥിതി സൗഹൃദ വാഹനങ്ങളുടെ വ്യാപനത്തിനായാണ് കേന്ദ്ര സര്‍ക്കാര്‍ ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ചറിംഗ് ഓഫ് ഹൈബ്രിഡ് ആന്‍ഡ് ഇലക്ട്രിക് വെഹിക്കിള്‍സ് ഇന്ത്യ അഥവാ ഫെയിം ഇന്ത്യ പദ്ധതി നടപ്പാക്കിയത്. പദ്ധതി പ്രകാരമുള്ള സബ്സിഡി പ്രതിമാസ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ വാഹന നിര്‍മാതാക്കള്‍ക്ക് നല്‍കും.
2030നുള്ളില്‍ രാജ്യത്തെ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം 30 ശതമാനമായി ഉയര്‍ത്തുകയാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളും ഉടന്‍ നടപ്പിലാക്കും.
രാജ്യത്തെ ഇലക്ട്രിക് കാറുകൾ
* ഹ്യുണ്ടായ് കോന ഇലക്ട്രിക്
* മഹീന്ദ്ര ഇ-വെരിറ്റോ
* മഹീന്ദ്ര ഇ2ഒ
* ടാറ്റാ ടിഗോർ ഇവി
* ആറ്റം മോട്ടോഴ്സ് ഗ്രഫീൻ 22 (വൈകാതെ എത്തും)
ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ഇസ്രോ) സൗരോർജത്തിൽ പ്രവർത്തിക്കുന്ന ഇലക്ട്രിക് കാർ പരീക്ഷിച്ചിരുന്നു. മാരുതി ഒമ്നി വാനിന്റെ റൂഫിൽ സോളാർ പാനൽ ഘടിപ്പിച്ചായിരുന്നു മോഡിഫിക്കേഷൻ.
ഇലക്ട്രിക് സ്കൂട്ടറുകൾ
ഇലക്ട്രിക് സ്കൂട്ടറുകൾ നിരത്തിലെത്തിക്കാൻ നിരവധി കന്പനികൾ മുന്നോട്ടുവന്നിട്ടുണ്ട്.
* ആതർ എനർജി
* ബാറ്റ് റി
* കെഎൽബി കൊമാകി
* ലൈറ്റ് എക്സ് മോട്ടോഴ്സ്
* ആറ്റം മോട്ടോഴ്സ്
* അവൻ മോട്ടോഴ്സ്
* ഹീറോ ഇലക്ട്രിക്
* ഗ്രീൻഡ്സൈൻ ടെക്
* സിൻസിറോ ബി6
* ആംപിയർ വെഹിക്കിൾസ്
* സിയോൺ ഇന്ത്യ
*22 മോട്ടോഴ്സ്
* അവേര ന്യൂ ആൻഡ് റിന്യൂവബിൾ എനർജി മോട്ടോ കോർപ്
* ഒകിനവ ഓട്ടോടെക്
* യോബൈക്ക്സ്
* ലോഹിയ ഓട്ടോ ഇൻഡസ്ട്രീസ്
*പലാറ്റിനോ
* ബിഎസ്എ മോട്ടോഴ്സ്
* തണ്ടർ വിൻഡ്
* ബിപിജി
*റെക്സ്നാമോ
* ഷേമ ഇ-വെഹിക്കിൾസ് ആൻഡ് സോളാർ
* എൻഡിഎസ് എക്കോ
* ഈഥർ
* ഡെക്സ്റേ എന്റർപ്രൈസസ്
* വേഡ് മോട്ടോഴ്സ്
മോട്ടോർ സൈക്കിൾ
* ആതർ എനർജി
* ആറ്റം മോട്ടോഴ്സ്
* എസ്വിഎം ബൈക്ക്സ്
* എർത്ത് എനർജി ഇവി
* ടോർക്ക് മോട്ടോഴ്സ്
* എംഫ്ലക്സ് മോട്ടോഴ്സ്
* മെൻസ മോട്ടോഴ്സ്
* ഒകെ പ്ലേ
* റെക്സ്നാമോ
* ആൾട്രാവയലറ്റ് ഓട്ടോമോട്ടീവ്
* ഡാർവിൻ
* റെവോൾട്ട് മോട്ടോഴ്സ്
* ഒർക്സാ എനർജീസ്
* ഗ്രീൻവോൾട്ട് മൊബിലിറ്റി
ബസ്
രാജ്യത്ത് ആദ്യമായി ഇലക്ട്രിക് ബസ് അവതരിപ്പിച്ചത് ബംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷനാണ് (ബിഎംടിസി). 2014 ഫെബ്രുവരിയിൽ അവതരിപ്പിച്ച വാഹനത്തിന് 12 മീറ്റർ നീളവും 32 യാത്രക്കാരെ വഹിക്കാനുള്ള ശേഷിയുമാണ് ഉണ്ടായിരുന്നത്. പൂർണ ചാർജിൽ 250 കിലോമീറ്റർ ദൂരം സഞ്ചരിക്കും. ചൈനീസ് കോച്ച് കന്പനിയായ ബിവൈഡി ആണ് 2.7 കോടി രൂപയ്ക്ക് ഈ വാഹനം നിർമിച്ചുനല്‍കിയത്.
* 2016 ഒക്ടോബറിൽ അശോക് ലെയ്ലാൻഡ് ഇലക്ട്രിക് ബസ് അവതരിപ്പിച്ചു.
* 2017 ജനുവരിയിൽ ടാറ്റാ മോട്ടോഴ്സ് സ്റ്റാർബസ് ഇലക്ട്രിക് 9എം എന്ന പേരിൽ ഇലക്ട്രിക് ബസും സ്റ്റാർ ബസ് ഇലക്ട്രിക് 12എം എന്ന ഹൈബ്രിഡ് ബസും പുറത്തിറക്കി.
* 2017 സെപ്റ്റംബറിൽ ഗോൾഡ് സ്റ്റോൺ ഇൻഫോടെക് ഹിമാചൽ പ്രദേശ് ട്രാൻസ്പോർട്ട് കോർപറേഷന് 25 ഇലക്ട്രിക് ബസുകൾ കൈമാറി.
* 2018 മാർച്ചിൽ 25 സ്റ്റാർബസ് ഹൈബ്രിഡ് ഇലക്ട്രിക് ബസുകൾ മഹാരാഷ്ട്രയ്ക്ക് നല്കി.
അഞ്ജലി അനിൽകുമാർ
ശ്ശൊ! ഇങ്ങനെ പേടിച്ചാലോ
തനിക്ക് ചുറ്റും കാണുന്ന പലതിനെയും പേടിയോടെ നോക്കിക്കാണുന്നവരാണ് മനുഷ്യർ. കൂട്ടുകാരുടെ കാര്യം തന്നെ
പത്രം നമ്മുടെ പ്രിയമിത്രം
രാവിലെ ചൂടുകാപ്പിക്കൊപ്പം അന്നത്തെ ദിനപത്രം മലയാളിക്കു നിർബന്ധമാണ്. വർത്തമാന പത്രങ്ങൾ എന്നു വിളി
രാത്രിയിലെ യാത്രക്കാർ
നമ്മൾ വായിച്ച കഥകളിൽ സ്ഥിരമായി വരുന്ന ചില കഥാപാത്രങ്ങളുണ്ട്. കൗശലക്കാരൻ കാക്ക, കള്ളി കുയിലമ്മ, കൗശലവീരൻ കുറുക്ക
കഥകളുടെ സുൽത്താൻ
മലയാള സാഹിത്യത്തിന്റെ നടുമുറ്റത്ത്, മാംഗോസ്റ്റിൻ മരച്ചുവട്ടിൽ സൈഗാളിന്റെയും പങ്കജ് മല്ലിക്കി
പ്ലാസ്റ്റിക്കേ വിട
പ്ലാസ്റ്റിക്കിന്റെ ആധിക്യം പരിസ്ഥിതിക്കുണ്ടാക്കുന്ന ആഘാതം അപരിഹാര്യമായ ദുരിതങ്ങൾക്ക് വഴിവയ്ക്കുന്
അമ്പന്പോ ! അണക്കെട്ട്...
2018ലെ അതിഭയാനകമായ പ്രളയത്തിന്റെ നടുക്കുന്ന ഓർമകളിൽ നിന്ന് ഇന്നും മലയാളികൾ പുറത്തുവന്നിട്ടില്ല. ഇടു
ഇന്ത്യയുടെ പാൽക്കാരൻ
ഒരിക്കലെങ്കിലും അമുൽ ഐസ്ക്രീം കഴിക്കാത്തവരുണ്ടാകില്ല. അമുലിന്റെ മനോഹരമായ പരസ്യ ചിത്രങ്ങൾ കാണ
കളിക്കാം രസിക്കാം
“മനുവിന് വലുതാകുന്പോൾ ആരാകാനാണ് ആഗ്രഹം?’’ അച്ഛന്റെ സുഹൃത്ത് മനുവിനോട് ചോദിച്ചു. “എനിക്ക് പട്ടാ
ബൈ ബൈ ജങ്ക് ഫുഡ്സ്
സ്കൂൾ വിട്ട് ബേക്കറിയിലേക്ക് കയറാനൊരുങ്ങിയ അപ്പുക്കുട്ടനെ തോമസ് മാഷ് കൈയോടെ പിടികൂടി.
എങ്ങോട്ടാ ഓട്ടം? മാഷ് ചോദ
കൂട്ടുകൂടാം... കടലാസുകലയോട്...
വെറുതെയിരിക്കുന്പോൾ ഒരു കടലാസു കഷ്ണം കൈയിൽ കിട്ടിയാൽ അതിനെ മടക്കി ഒടിച്ച് എന്തെങ്കിലുമൊരു രൂ
മൺസൂൺ ഡേയ്സ്
പിറന്നാളിനു പുത്തനുടുപ്പിട്ട് സ്കൂളിലേക്കു പോകാൻ തയാറായി നിൽക്കുകയായിരുന്നു ഉണ്ണിക്കുട്ടൻ. വീട്ടിൽ നിന്ന് ഇറങ്ങാൻ തു
മരുഭൂമികൾ കഥപറയുമ്പോൾ
മരുഭൂമിയെന്നു കേൾക്കുന്പോൾ കൂട്ടുകാരുടെ ഉള്ളിലേക്ക് ആദ്യമെത്തുന്ന ചിത്രം ഏതാണ്. കത്തിജ്വലിക്കുന്ന സൂര്യനും ചുട്ടു പൊള
മേൽവിലാസം ശരിയാണ്
പുഴക്കരയിലുള്ള അലക്കുകല്ലിന്മേല് തങ്കിയമ്മയ്ക്ക് കൂട്ടിരിക്കുമ്പോഴായിരുന്നു പോസ്റ്റ്മാന് കുട്ട
മഹാ നദികൾ
പല ദേശങ്ങളിലൂടെയും സംസ്കാരങ്ങളിലൂടെയും കടന്നുസഞ്ചരിക്കുന്പോഴാണ് ഒാരോ നദി പേരും പെരുമയും നേടുക. മനുഷ്യസംസ്കാരങ്ങ
ഭൂമിയുടെ ശ്വാസകോശം കത്തുന്നു
ഭൂമിയുടെ ശ്വസകോശം കത്തിയെരിയാന്‍ തുടങ്ങിയിട്ട് ആഴ്ചകള്‍ പിന്നിട്ടിരിക്കുന്നു. ഇന്നും ആമസോണില്‍ തീയടങ്ങിയിട്ടില്ല. ലോ
ഭൂമിയെ ഉരുക്കുന്ന ആഗോളതപനം
ആഗോളതപനം എന്ന പദം കണ്ടെത്തുകയും അതിനെക്കുറിച്ചുള്ള അവബോധം ലോകമെങ്ങും വളർത്തുന്നതിൽ അതിനിർണായക പങ്കുവഹിക്കുക
നമ്മുടെ മീനുകൾ
കേരളത്തിലെ 44 നദികളിലും പോഷക നദികളിലും കായലുകളിലും തടാകങ്ങളിലുമായി ഇരുനൂറിലധികം ഇനങ്ങൾ ശുദ്ധജലമത്സ്യങ്ങ
സ്മൈൽ പ്ലീസ്
കൂട്ടുകാരെല്ലാവരും തന്നെ അച്ഛന്റെയോ അമ്മയുടെയോ മൊബൈല്‍ഫോണുകളിലും ടാബുകളിലുമെല്ലാം ഫോട്ടോ എടു
ലയൺ കിംഗ്
കാട്ടിലെ ശക്തിമാനായ രാജാവ് നിലനിൽപ്പിനായി പോരാടുന്ന കഥയാണ് ഇന്ന് ഉയർന്നുവരുന്നത്. ഗുജറാത്തിലെ ഗീർ വനത്തിൽ അടുത്തിടെ നിരവ
തീതുപ്പുന്ന അഗ്നിപർവതങ്ങൾ
അഗ്നിപർവതങ്ങളെക്കുറിച്ചും അഗ്നിപർവ വിസ്ഫോടനങ്ങളെക്കുറിച്ചുമൊക്കെ കൂട്ടുകാർ വാർത്തകളിൽ കണ്ടിട്ടുണ്ടാകും. എന്നാൽ, നാം കാണുകയും വായിക്കുകയും ചെയ്യുന്ന
ശ്ശൊ! ഇങ്ങനെ പേടിച്ചാലോ
തനിക്ക് ചുറ്റും കാണുന്ന പലതിനെയും പേടിയോടെ നോക്കിക്കാണുന്നവരാണ് മനുഷ്യർ. കൂട്ടുകാരുടെ കാര്യം തന്നെ
പത്രം നമ്മുടെ പ്രിയമിത്രം
രാവിലെ ചൂടുകാപ്പിക്കൊപ്പം അന്നത്തെ ദിനപത്രം മലയാളിക്കു നിർബന്ധമാണ്. വർത്തമാന പത്രങ്ങൾ എന്നു വിളി
രാത്രിയിലെ യാത്രക്കാർ
നമ്മൾ വായിച്ച കഥകളിൽ സ്ഥിരമായി വരുന്ന ചില കഥാപാത്രങ്ങളുണ്ട്. കൗശലക്കാരൻ കാക്ക, കള്ളി കുയിലമ്മ, കൗശലവീരൻ കുറുക്ക
കഥകളുടെ സുൽത്താൻ
മലയാള സാഹിത്യത്തിന്റെ നടുമുറ്റത്ത്, മാംഗോസ്റ്റിൻ മരച്ചുവട്ടിൽ സൈഗാളിന്റെയും പങ്കജ് മല്ലിക്കി
പ്ലാസ്റ്റിക്കേ വിട
പ്ലാസ്റ്റിക്കിന്റെ ആധിക്യം പരിസ്ഥിതിക്കുണ്ടാക്കുന്ന ആഘാതം അപരിഹാര്യമായ ദുരിതങ്ങൾക്ക് വഴിവയ്ക്കുന്
അമ്പന്പോ ! അണക്കെട്ട്...
2018ലെ അതിഭയാനകമായ പ്രളയത്തിന്റെ നടുക്കുന്ന ഓർമകളിൽ നിന്ന് ഇന്നും മലയാളികൾ പുറത്തുവന്നിട്ടില്ല. ഇടു
ഇന്ത്യയുടെ പാൽക്കാരൻ
ഒരിക്കലെങ്കിലും അമുൽ ഐസ്ക്രീം കഴിക്കാത്തവരുണ്ടാകില്ല. അമുലിന്റെ മനോഹരമായ പരസ്യ ചിത്രങ്ങൾ കാണ
കളിക്കാം രസിക്കാം
“മനുവിന് വലുതാകുന്പോൾ ആരാകാനാണ് ആഗ്രഹം?’’ അച്ഛന്റെ സുഹൃത്ത് മനുവിനോട് ചോദിച്ചു. “എനിക്ക് പട്ടാ
ബൈ ബൈ ജങ്ക് ഫുഡ്സ്
സ്കൂൾ വിട്ട് ബേക്കറിയിലേക്ക് കയറാനൊരുങ്ങിയ അപ്പുക്കുട്ടനെ തോമസ് മാഷ് കൈയോടെ പിടികൂടി.
എങ്ങോട്ടാ ഓട്ടം? മാഷ് ചോദ
കൂട്ടുകൂടാം... കടലാസുകലയോട്...
വെറുതെയിരിക്കുന്പോൾ ഒരു കടലാസു കഷ്ണം കൈയിൽ കിട്ടിയാൽ അതിനെ മടക്കി ഒടിച്ച് എന്തെങ്കിലുമൊരു രൂ
മൺസൂൺ ഡേയ്സ്
പിറന്നാളിനു പുത്തനുടുപ്പിട്ട് സ്കൂളിലേക്കു പോകാൻ തയാറായി നിൽക്കുകയായിരുന്നു ഉണ്ണിക്കുട്ടൻ. വീട്ടിൽ നിന്ന് ഇറങ്ങാൻ തു
മരുഭൂമികൾ കഥപറയുമ്പോൾ
മരുഭൂമിയെന്നു കേൾക്കുന്പോൾ കൂട്ടുകാരുടെ ഉള്ളിലേക്ക് ആദ്യമെത്തുന്ന ചിത്രം ഏതാണ്. കത്തിജ്വലിക്കുന്ന സൂര്യനും ചുട്ടു പൊള
മേൽവിലാസം ശരിയാണ്
പുഴക്കരയിലുള്ള അലക്കുകല്ലിന്മേല് തങ്കിയമ്മയ്ക്ക് കൂട്ടിരിക്കുമ്പോഴായിരുന്നു പോസ്റ്റ്മാന് കുട്ട
മഹാ നദികൾ
പല ദേശങ്ങളിലൂടെയും സംസ്കാരങ്ങളിലൂടെയും കടന്നുസഞ്ചരിക്കുന്പോഴാണ് ഒാരോ നദി പേരും പെരുമയും നേടുക. മനുഷ്യസംസ്കാരങ്ങ
ഭൂമിയുടെ ശ്വാസകോശം കത്തുന്നു
ഭൂമിയുടെ ശ്വസകോശം കത്തിയെരിയാന്‍ തുടങ്ങിയിട്ട് ആഴ്ചകള്‍ പിന്നിട്ടിരിക്കുന്നു. ഇന്നും ആമസോണില്‍ തീയടങ്ങിയിട്ടില്ല. ലോ
ഭൂമിയെ ഉരുക്കുന്ന ആഗോളതപനം
ആഗോളതപനം എന്ന പദം കണ്ടെത്തുകയും അതിനെക്കുറിച്ചുള്ള അവബോധം ലോകമെങ്ങും വളർത്തുന്നതിൽ അതിനിർണായക പങ്കുവഹിക്കുക
നമ്മുടെ മീനുകൾ
കേരളത്തിലെ 44 നദികളിലും പോഷക നദികളിലും കായലുകളിലും തടാകങ്ങളിലുമായി ഇരുനൂറിലധികം ഇനങ്ങൾ ശുദ്ധജലമത്സ്യങ്ങ
സ്മൈൽ പ്ലീസ്
കൂട്ടുകാരെല്ലാവരും തന്നെ അച്ഛന്റെയോ അമ്മയുടെയോ മൊബൈല്‍ഫോണുകളിലും ടാബുകളിലുമെല്ലാം ഫോട്ടോ എടു
ലയൺ കിംഗ്
കാട്ടിലെ ശക്തിമാനായ രാജാവ് നിലനിൽപ്പിനായി പോരാടുന്ന കഥയാണ് ഇന്ന് ഉയർന്നുവരുന്നത്. ഗുജറാത്തിലെ ഗീർ വനത്തിൽ അടുത്തിടെ നിരവ
തീതുപ്പുന്ന അഗ്നിപർവതങ്ങൾ
അഗ്നിപർവതങ്ങളെക്കുറിച്ചും അഗ്നിപർവ വിസ്ഫോടനങ്ങളെക്കുറിച്ചുമൊക്കെ കൂട്ടുകാർ വാർത്തകളിൽ കണ്ടിട്ടുണ്ടാകും. എന്നാൽ, നാം കാണുകയും വായിക്കുകയും ചെയ്യുന്ന
ചന്ദ്രയാനം
ഓര്‍ബിറ്റര്‍
ചന്ദ്രനിലിറങ്ങാതെ ഭ്രമണം ചെയ്യുന്ന ഉപഗ്രഹം. വിവരശേഖരണവും അവ ഭൂമിയിലെത്തിക്കുകയുമാണ് പ്രധാന
ഇവൻ പുലിയാണ്
ഇന്ത്യയില്‍ പുലികള്‍ ചാകുന്നതിന്റെ നിരക്ക് ആശങ്കപ്പെടുത്തും വിധം വര്‍ധിക്കുന്നു എന്ന വാര്‍ത്ത കൂട്ടു
തുള്ളിക്കൊരു കുടം
പുത്തൻ യൂണിഫോമും കുടയും ബാഗും അതിൽ നിറയെ പുസ്തകങ്ങളുമൊക്കെയായി ജൂണ്‍ മാസത്തിലെ പ്രഭാതങ്ങളിൽ സ്കൂളിലേക്ക് പോകാൻ ഒ
വേണം പുതിയ ആകാശവും ഭൂമിയും
നമ്മുടെ നീലഗ്രഹത്തെയും അതിന്റെ പരിസ്ഥിതിയെയും സംരക്ഷിക്കാനുള്ള നമ്മുടെ കർത്തവ
വർണങ്ങൾ വിതറി
ഒന്ന് ഓർത്തുനോക്കൂ... ഒരു ദിവസം ചുറ്റുമുള്ള വസ്തുക്കളുടെയെല്ലാം നിറം കറുപ്പോ വെളുപ്പോ മാത്രമായി മാറിയാൽ എന്തായിരിക്ക
നേരറിയാൻ
ശാരദ ചിട്ടി തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് കോൽക്കത്ത പോലീസ് കമ്മീഷ്ണറെ ചോദ്യം ചെയ്യാൻ സിബിഐ ഉദ്യോഗസ്ഥർ എത്തിയതും അവര
ഭ്രമിപ്പിക്കും പരസ്യം
ഓരോ ദിവസവും വ്യത്യസ്ത ബ്രാൻഡുകളുടെ എണ്ണമറ്റ പരസ്യങ്ങളാണ് നമ്മുടെ കണ്ണിന് മുന്നിലൂടെ കടന്നുപോകുന്നത്. എവിടേക്കു തി
വായിക്കാം ക്ലാസിക്കുകൾ
ക്ലാസിക്കുകൾ എന്ന വാക്ക് കൂട്ടുകാർ നിരന്തരം കേൾക്കുന്നുണ്ടാവും. സാഹിത്യത്തിലും, സിനിമയിലും, മറ്റു കലാരൂപങ്ങളിലുമൊക്
പാലം കടക്കുവോളം
പാലങ്ങളെക്കുറിച്ചു മനസിലാക്കാതെ മനുഷ്യന്റെ പുരോഗതിയിലേക്കുള്ള യാത്ര പൂർണമാകില്ല. പാലങ്ങൾ പുരാതനകാലം, പിന്നിട്ട
കോളാർ: ഇന്ത്യയുടെ സ്വർണനഗരം
കോളാർ സ്വർണഖനി
ചരിത്രാതീത കാലങ്ങൾക്കു മുന്‍പേ അറിയപ്പെട്ടിരുന്ന അമൂല്യലോഹമാണല്ലോ സ്വർണം. ചരിത്രം പരിശോധി
കല്ലല്ല കൽക്കരി
മേഘാലയയിലെ ഒരു കൽക്കരിഖനിയിൽ നിരവധി തൊഴിലാളികൾ അപകടത്തിൽപ്പെട്ട വാർത്ത ഏതാനും ദിവസങ്ങൾക്കു കൂട്ടുകാർ വായിച്ചിരിക്കും. ലേ
Latest News
ഹരിയാന തെരഞ്ഞെടുപ്പ് ഫലം; കോൺഗ്രസിനെ പരിഹസിച്ച് പ്രധാനമന്ത്രി
കണ്ണൂരിൽ വിദ്യാർഥിയെ കാണാതായി
അനന്ത്നാഗിൽ ജവാനെ ഭീകരർ തട്ടിക്കൊണ്ടുപോയി; ഭീകരർക്കായി തെരച്ചിൽ
കായംകുളത്ത് മധ്യവയസ്കൻ കാറിനുള്ളിൽ മരിച്ച നിലയിൽ
ജമ്മു കാഷ്മീരിൽ കനൽത്തരിയായി തരിഗാമി; കുൽഗാമിൽ ചെങ്കൊടി പാറിച്ച് സിപിഎം
Latest News
ഹരിയാന തെരഞ്ഞെടുപ്പ് ഫലം; കോൺഗ്രസിനെ പരിഹസിച്ച് പ്രധാനമന്ത്രി
കണ്ണൂരിൽ വിദ്യാർഥിയെ കാണാതായി
അനന്ത്നാഗിൽ ജവാനെ ഭീകരർ തട്ടിക്കൊണ്ടുപോയി; ഭീകരർക്കായി തെരച്ചിൽ
കായംകുളത്ത് മധ്യവയസ്കൻ കാറിനുള്ളിൽ മരിച്ച നിലയിൽ
ജമ്മു കാഷ്മീരിൽ കനൽത്തരിയായി തരിഗാമി; കുൽഗാമിൽ ചെങ്കൊടി പാറിച്ച് സിപിഎം