Top
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Chocolate
മഹാ നദികൾ
പല ദേശങ്ങളിലൂടെയും സംസ്കാരങ്ങളിലൂടെയും കടന്നുസഞ്ചരിക്കുന്പോഴാണ് ഒാരോ നദി പേരും പെരുമയും നേടുക. മനുഷ്യസംസ്കാരങ്ങളെ നട്ടുനനച്ചു വളർത്തിയത് മഹാനദികളാണെന്നു നിശ്ചയം. ആദിമ നാഗരികത മാത്രമല്ല ആധുനിക നഗരങ്ങളും പിറവിയെടുത്തു പടർന്നു വളർന്നത് നദിക്കരകളിലാണ്. ഭൂമിയിലെ ആകെ ജലത്തിന്റെ 97 ശതമാനവും സമുദ്രങ്ങളാണല്ലോ. ശുദ്ധജലത്തിന്റെ മുഖ്യപങ്കും ധ്രുവപ്രദേശങ്ങളിലെ ഹിമപാളികളിൽ തങ്ങിക്കിടക്കുന്നു. ലോകത്തിലാകെയുള്ള ശുദ്ധജലത്തിൽ നിസാരം 0.3 ശതമാനം മാത്രം നദികളിലും മറ്റു ജലസ്രോതസുകളിലും കാണപ്പെടുന്നുവെന്നതും കൂട്ടുകാർക്ക് അറിയാമല്ലോ.
ഏതൊരു മഹാനദിക്കും മനുഷ്യസമൂഹത്തിന്റെയും മനുഷ്യസംസ്കാരത്തിന്റെയും ചരിത്രകഥകളുണ്ട്. ലോകത്തിലെ നീളമേറിയ നദികൾ, ചരിത്രപ്രസിദ്ധമായ നദികൾ, വലിപ്പുംകൊണ്ടും മറ്റു സവിശേഷതകൾകൊണ്ടും പ്രശസ്തമായ നദികളൊക്കെയും നമ്മുടെ അറിവിന്റെ അഗാധതയിലേക്കു ഒഴുകുന്നു. വലിപ്പംകൊണ്ടും പ്രാധാന്യംകൊണ്ടും ലോകപ്രശസ്തമായ നദികളിലൂടെയൊന്നു സഞ്ചരിക്കാം.
നൈൽ നദി
ലോകത്തിലെ ഏറ്റവും നീളമേറിയ നദി. ആഫ്രിക്കയിലെ നൈൽനദിയും തെക്കേ അമേരിക്കയിലെ ആമസോണ്‍ നദിയുമാണ് ലോകത്തിലെ ഏറ്റവും വലിയ വന്പൻ നദികൾ എന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ, ഇതിൽ ഏതിനാണ് നീളം കൂടുതൽ എന്ന വസ്തുതയിൽ തർക്കം ബാക്കിയാണ്.
ആമസോണിനു പരമാവധി 6800 കിലോമീറ്റർ വരെ നീളമാകുന്പോൾ നൈലിനാകട്ടെ പരമാവധി 6690 കിലോമീറ്ററാണ് നീളം. പക്ഷേ, ഗിന്നസ്ബുക്കിന്റെ രേഖകൾ പ്രകാരം ഇപ്പോഴും ലോകത്തിലെ ഏറ്റവും നീളമാർന്ന നദി നൈൽ തന്നെ (നീളം 6695 കിലോമീറ്റർ).
ഇന്നും ഈജിപ്തിലെ 90 ശതമാനത്തിലധികം ജനങ്ങളും താമസിക്കുന്നത് നൈൽനദിക്കരയിലാണ്. ഈജിപ്തിനു ശുദ്ധജലവും ഭക്ഷണവും കൃഷിഭൂമിയും ഗതാഗതസൗകര്യങ്ങളുമൊക്കെ ഒരുക്കുന്നത് നൈൽ നദിയാണ്. സുഡാൻ മുതൽ ഈജിപ്ത് വരെയുള്ള നൈൽനദിയുടെ വടക്കൻ ഭാഗമത്രെയും മണൽക്കാടുകളിലൂടെയാണ് ഒഴുകുക.
11 ആഫ്രിക്കൻ രാജ്യങ്ങളിലൂടെ കടന്നുപോകുന്ന നൈൽനദി അവസാനം ചെന്നുചേരുന്നത് മെഡിറ്ററേനിയൻ കടലിലാണ്. വൈറ്റ് നൈൽ, ബ്ലൂ നൈൽ എന്നിങ്ങനെ നൈൽനദിക്കു രണ്ടു പ്രധാന പോഷകനദികൾ കാണാം. വെള്ളത്തിന്റെ നിറവ്യത്യാസമാണ് ഇങ്ങനെ പേരുണ്ടാകാൻ കാരണം.
നൈൽനദിയിലെ പ്രധാന അണക്കെട്ട് അസ്വാൻ ആണ്. 34 ലക്ഷം ചതുരശ്ര കിലോമീറ്ററോളം പ്രദേശത്തു നൈൽനദി വെള്ളമെത്തിക്കുന്ന വന്പൻ ദൗത്യം. ആഫ്രിക്കൻ മഹാഭൂഖണ്ഡത്തിന്റെ പത്തു ശതമാനത്തോളം വിസ്തൃതി വരും ഇതിന്.
മിസിസിപ്പി
മിസിസിപ്പിയുടെ ഇതിഹാസകാരൻ എന്ന പേരെടുത്ത ലോകപ്രശസ്തനായ അമേരിക്കൻ എഴുത്തുകാരനാണ് മാർക് ട്വയ്ൻ. ദി അഡ്വഞ്ചേഴ്സ് ഓഫ് ടോംസോയർ തുടങ്ങിയ പ്രശസ്തമായ കൃതികളിൽ മിസിസിപ്പി നദി കഥാപാത്രമാകുന്നുണ്ട്.
ലോകത്തിലെ നീളംകൂടിയ നദികളിൽ നാലാം സ്ഥാനമാണ് മിസിസിപ്പി നദിക്കുള്ളത്. പൂർണമായും അമേരിക്കൻ ഐക്യനാടുകളിലൂടെ ഒഴുകുന്ന ഈ നദി മിനിസോട്ടയിലെ ഇറ്റാസ്ക തടാകത്തിൽ പിറവിയെടുത്തു തെക്കോട്ടൊഴുകി മെക്സിക്കൻ ഉൾക്കടലിൽ ചെന്നു ചേരുന്നു.
മിസിസിപ്പി എന്ന പദത്തിന് മഹാനദി എന്നർഥം. അമേരിക്കൻ ഐക്യനാടുകളിൽ 51 സംസ്ഥാനങ്ങളിലെ 31ലും പൂർണമായോ ഭാഗികമായോ വെള്ളമെത്തിക്കാൻ ഈ നദിക്കാകുന്നുണ്ട്. വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിന്റെ എട്ടിലൊന്നു പ്രദേശത്ത് പരന്നുകിടക്കുകയാണ് മിസിസിപ്പി നദീതടം. ഏകദേശം 31 ലക്ഷം ചതുരശ്ര കിലോമീറ്റർ പ്രദേശത്ത് ഈ നദിയും പോഷകനദികളുംകൂടി വെള്ളം ഒഴുക്കുന്നു.
മിസൂറിയും ഒഹായോയുമാണ് പ്രധാന പോഷകനദികൾ. രസകരമായ കാര്യം മിസൂറിക്കാണ് മിസിസിപ്പിയെക്കാൾ നീളം കൂടുതൽ എന്നതാണ്. അമേരിക്കയുടെ ചരിത്രത്തിലും സംസ്കാരത്തിലുമൊക്കെ തനതായ സ്ഥാനം നേടിയ നദിതന്നെ മിസിസിപ്പി. ഒരുകാലത്ത് തിരക്കേറിയ ജലഗതാഗത മാർഗങ്ങളും ഈ മഹാനദിക്കുണ്ടായിരുന്നു.
ആമസോണ്‍ നദി
നീളത്തിന്റെ കാര്യത്തിൽ വെല്ലുവിളിയുണ്ടെങ്കിലും ഒഴുകുന്ന ജലത്തിന്റെ കാര്യത്തിൽ ആമസോണിനെ വെല്ലാൻ ലോകത്തിലെ മറ്റൊരു നദിക്കും ആവില്ല. സമുദ്രങ്ങളിലേക്ക് ഒഴുകിയെത്തുന്ന ശുദ്ധജലത്തിന്റെ അഞ്ചിലൊരു ഭാഗം ആമസോണിന്റെ സ്വന്തം. അതായത് ലോകത്തിലെ ആകെ നദീജലത്തിന്റെ അഞ്ചിലൊരു ഭാഗം ആമസോണ്‍ നദിയിൽനിന്നാണുപോലും.
ലോകത്തിലേറ്റവും വലിയ നദീതടമുള്ള നദിക്കുള്ള ബഹുമതിയും ആമസോണിനുതന്നെ. ഏതാണ്ട് 75 ലക്ഷം ചതുരശ്ര കിലോമീറ്റർ പ്രദേശത്ത് ആമസോണ്‍ വെള്ളമെത്തിക്കുന്നുണ്ട്.
1100 പോഷകനദികൾ ആമസോണിനുണ്ട്. ബ്രസീൽ, പെറു, കൊളംബിയ, ഇക്വഡോർ, ബൊളീവിയ, വെനസ്വേല എന്നീ രാജ്യങ്ങളിലൂടെ ഒഴുകുന്നു. പെറുവിലെ ആൻഡീസ് പർവതനിരകളിൽനിന്ന് ഉത്ഭവിക്കുന്ന ആമസോണ്‍ നദി കിഴക്കോട്ടൊഴുകി ബ്രസീലിന്റെ വടക്കുകിഴക്കൻ തീരത്തുവച്ച് അറ്റ്ലന്റിക് സമുദ്രത്തിൽ പതിക്കുന്നു.
ലോകത്തിലെ ഏറ്റവും വന്പൻ മഴക്കാടായ ആമസോണ്‍ ഈ നദീതീരത്താണ്. രണ്ടായിരത്തിലധികം സ്പീഷിസിലുള്ള മത്സ്യങ്ങൾ ആമസോണ്‍ നദിയിൽ നീന്തിത്തുടിക്കുന്നു. വലിപ്പംകൊണ്ടും വേലിയേറ്റനേരത്തു നദിയുടെ ഒഴുക്കിനെതിരേ തിരകൾ ഉയരുന്നതുകൊണ്ടും കടൽനദി എന്നും ആമസോണ്‍ നദിക്കു വിശേഷാൽ വിളിപ്പേരുണ്ട്. ആമസോൺ മഴക്കാടുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കൂട്ടുകാർ കഴിഞ്ഞ ലക്കം ചോക്ലേറ്റിൽ വായിച്ചു കാണുമല്ലോ.
യാംഗ്സി നദി
ചൈനക്കാർ ചാങ്ജിയാംഗ് എന്നു വിളിപ്പേരിട്ടു വിളിക്കുന്ന യാംഗ്സി നദിക്കു ലോകത്തു നീളത്തിന്റെ കാര്യത്തിൽ മൂന്നാംസ്ഥാനമാണുള്ളത്. ഏഷ്യയിലെ ഏറ്റവും നീളമുള്ള നദി. ഒരു രാജ്യത്തിലൂടെ മാത്രം ഒഴുകുന്ന നദികളിൽവച്ച് ഏറ്റവും നീളമാർന്ന നദി എന്ന സ്ഥാനവും യാംഗ്സിക്കു സ്വന്തം.
ലോകത്തിലെ ഏറ്റവും കൂടുതൽ ആഴമുള്ള നദികൂടിയാണിത്. ചിലയിടങ്ങളിൽ 180 മീറ്റർവരെ ആഴമുണ്ട്. അഗാധമായ മലയിടുക്കുകളിലൂടെ ഒഴുകുന്ന യാംഗ്സി നദിക്കു ചൈനയുടെ ചരിത്രം, സംസ്കാരം, സാന്പത്തികമേഖല എന്നിവയുമായി തികഞ്ഞ ബന്ധം കാണാം. ഏതാണ്ട് 6300 കിലോമീറ്റർ നീളം.
ചൈനയുടെ അഞ്ചിലൊന്നു സ്ഥലത്തു യാംഗ്സി വെള്ളം എത്തിക്കുന്നുണ്ട്. ഈ നദീതടത്തിനു 18 ലക്ഷത്തിലേറെ ചതുരശ്ര കിലോമീറ്റർ വ്യാപ്തി വരുന്നു. ചൈനയിലെ ഏകദേശം മൂന്നിലൊന്നു ജനങ്ങളും വസിക്കുന്നതു യാംഗ്സിയുടെ തീരങ്ങളിലാണ്.
ടിബറ്റൻ തീരഭൂമിയുടെ കിഴക്കൻ പ്രദേശത്തു പിറവിയെടുക്കുന്ന യാംഗ്സി നദി പടിഞ്ഞാറോട്ടൊഴുകി ഷാങ്ഹായ് എന്ന സ്ഥലത്ത് ഈസ്റ്റ് ചൈനാക്കടലിൽ ചെന്ന് പതിക്കുന്നു. പ്രധാനമായും എട്ടു പോഷകനദികളും മറ്റ് ചെറുനദികളുംഈ നദിക്കുണ്ട്. യാലോങ്, മിൻ, ജിയറ്റ ലിങ്, ഹാൻ എന്നിവയാണ് പോഷകനദികളിൽ പ്രധാനമായത്.
ഈ നദിയിലെ ഏറ്റം പ്രധാനപ്പെട്ട ഡാം ത്രീഗോർജസ് ഡാം. 2006ൽ പണി പൂർത്തിയായതാണ്. ലോകത്തിലെതന്നെ ഏറ്റവും വന്പൻ ജലസേചന പദ്ധതികൂടിയാണിത്. ചൈനയുടെ ചരിത്രത്തിലൂടനീളം യാംഗ്സി നദി കവിഞ്ഞൊഴുകി വൻ നാശനഷ്ടങ്ങൾ വരുത്തിവച്ചിട്ടുണ്ട്.
ഗംഗ
ഏഷ്യയിലെ വന്പൻ നദികളിലൊന്നും ഇന്ത്യയുടെ ദേശീയ നദിയുമാണ് ഗംഗ. ഗംഗോത്രിയിൽനിന്ന് ഉത്ഭവിക്കുന്ന ഭാഗീരഥി, ബദ്രിനാഥിൽനിന്ന് ആരംഭിക്കുന്ന അളകനന്ദ എന്നീ നദികൾ ഉത്തരാഖണ്ഡിലെ ദേവപ്രയാഗിൽവച്ച് ചേർന്ന് ഗംഗയായി തീരുന്നു.
2525 കിലോമീറ്ററാണ് ഗംഗയുടെ നീളം. ഇന്ത്യയിൽനിന്നു ബംഗ്ലാദേശിലേക്കു കടന്നുപോകുന്ന ഈ നദി ബംഗാൾ ഉൾക്കടലിൽ ചെന്നു പതിക്കുന്നു.
ബ്രഹ്മപുത്ര
ടിബറ്റിലെ മാനസ സരോവർ തടാകത്തിനടുത്തുനിന്നു പുറപ്പെടുന്ന ബ്രഹ്മപുത്രാ നദി ഒടുവിൽ ബംഗാൾ ഉൾക്കടലിൽ ചെന്നു ചേരുന്നു.
ചൈന, ഇന്ത്യ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലൂടെ ഒഴുകിപ്പോകുന്ന ബ്രഹ്മപുത്രയും ഏഷ്യയിലെ വലിയ നദികളിലൊന്നാണ്.
സിന്ധു
ഹിമാലയത്തിലെ മാനസ സരോവർ തടാകത്തിനു സമീപമാണ് സിന്ധു നദിയുടെ ഉത്ഭവം. കാഷ്മീരിലെ ലഡാക്കിലൂടെ ഒഴുകി ഇന്ത്യയിലേക്കു കടക്കുന്ന സിന്ധു ഏകദേശം 3200 കിലോമീറ്റർ താണ്ടി പാക്കിസ്ഥാനിലെ കറാച്ചിയിൽവച്ച് അറബിക്കടലിൽ പതിക്കുന്നു.
സിന്ധു ഏഷ്യയിലെ വന്പൻ നദികളിലൊന്നുതന്നെ.
ടൈഗ്രിസ് നദി
യൂഫ്രട്ടീസ് നദി ആരംഭിക്കുന്നിടത്തുനിന്ന് ഏകദേശം 80 കിലോമീറ്റർ മാറി ഹസാർ എന്ന തടാകത്തിലാണ് ടൈഗ്രിസിന്റെ ഉത്ഭവം. തുർക്കിയുടെ കിഴക്കു ഭാഗത്താണിത്. തുർക്കി, സിറിയ, ഇറാക്ക് എന്നീ രാജ്യങ്ങളിലൂടെ ഒഴുകി ടൈഗ്രിസ് പേർഷ്യൻ ഗൾഫിൽ ചെന്നു പതിക്കുന്നു. ഇതിന്റെ ഒഴുക്ക് യൂഫ്രട്ടീസ് നദിക്കു സമാന്തരമായാണ് 1850 കിലോമീറ്റർ നീളമുള്ള നദിയാണ് ടൈഗ്രിസ്. പ്രധാന പോഷകനദി വാതി തർത്താർ. പ്രധാന ഡാം മൊസൂൾ. ഇത് ഇറാക്കിലാണ്.
ടൈഗ്രിസ്, യൂഫ്രട്ടീസ് എന്നീ രണ്ടു നദികൾക്കിടയിലാണു മെസപ്പൊട്ടോമിയൻ സംസ്കാരം വളർന്നത്. ‘മാനവസംസ്കാരത്തിന്റെ കളിത്തൊട്ടിൽ’ എന്നു ലോകമെങ്ങും അറിയപ്പെടുന്ന പ്രശസ്തമായ പ്രദേശം മെസപ്പൊട്ടേമിയയാണ്. ‘നദികൾക്കിടയിലെ നാട്’ എന്നാണ് മെസപ്പൊട്ടോമിയ എന്ന വാക്കിനർഥം.
കോംഗോ നദി
ലോകത്തിലെ ഏറ്റവും ആഴമേറിയ നദി. ചിലയിടങ്ങളിൽ ഇതിന് 220 മീറ്ററിലധികം ആഴം. നീളത്തിന്റെ കാര്യത്തിൽ ആഫ്രിക്കയിൽ രണ്ടാം സ്ഥാനം. ലോകത്തിലാകട്ടെ ഒൻപതാം സ്ഥാനവും. നൈൽ നദി കഴിഞ്ഞാൽ ആഫ്രിക്കൽ സംസ്കാരത്തെ പോഷിപ്പിച്ച ഏറ്റവും പ്രധാനപ്പെട്ട നദിയാണ് കോംഗോ.
സയർ എന്നായിരുന്നു പണ്ട് കോംഗോ നദിയുടെ പേര്. ഒട്ടേറെ വെള്ളച്ചാട്ടങ്ങൾ ഉള്ളതുകൊണ്ട് കോംഗോയുടെ മൂന്നിലൊന്നു ദൂരം മാത്രമേ സഞ്ചാരയോഗ്യമാകൂ. കോംഗോ നദീതടത്തിന്റെ വിസ്തൃതി ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ വിസ്തൃതിയുടെ 13 ശതമാനം വരും. ഭൂമധ്യരേഖ രണ്ടുതവണ മുറിച്ചുകടക്കുന്ന ലോകത്തിലെ ഒരേയൊരു നദിയാണിത്.
യൂഫ്രട്ടീസ്
മുരാട്, കാര എന്ന രണ്ടു നദികളായാണ് യൂഫ്രട്ടീസിന്റെ ആരംഭം. കിഴക്കൻ യൂഫ്രട്ടീസ് എന്നും പടിഞ്ഞാറൻ യൂഫ്രട്ടീസെന്നുമാണ് അവ അറിയപ്പെടുക. കുറേ ദൂരം അങ്ങനെ ഒഴുകി ഒത്തുകൂടി യൂഫ്രട്ടീസായി മാറുകയാണ്. 2800 കിലോമീറ്ററോളം ഒഴുകിച്ചെന്ന് ടൈഗ്രിസുമായി ചേരുന്നു. യൂഫ്രട്ടീസിന്റെ കൂടുതൽ ഭാഗവും തുർക്കിയിലാണ്. ബാലിക്, സജൂർ, ഖാബർ എന്നിവയാണ് പ്രധാന പോഷക നദികൾ.
ടൈഗ്രിസ് നദിയാകട്ടെ ഒടുവിൽ യൂഫ്രട്ടീസ് നദിയിൽ പതിക്കുകയാണു ചെയ്യുന്നത്. ഇറാക്കിൽ ഒന്നായി ഒഴുകുന്ന ഈ നദി ഷാറ്റ് അൽ അറബ് എന്ന പേരിൽ അറിയപ്പെടുന്നു.
വോൾഗാ നദി
റഷ്യയുടെ ദേശീയനദിയാണു വോൾഗ. യൂറോപ്പിലെ ഏറ്റവും വലിയ നദി. തലസ്ഥാനനഗരമായ മോസ്കോ ഉൾപ്പെടെ പതിനൊന്നു മഹാനഗരങ്ങൾ വോൾഗയുടെ തീരത്താണ്. മോസ്കോയ്ക്കു വടക്കുപടിഞ്ഞാറ് വാൽഡൈ കുന്നുകളിലാണ് വോൾഗയുടെ പിറവി.
കാസ്പിയൻ കടലിൽ പതിക്കുന്ന ഈ നദിക്ക് ഇരുന്നൂറോളം ചെറുപുഴകളുണ്ട്. ചരിത്രത്തിലും സംസ്കാരത്തിലും സന്പദ് വ്യവസ്ഥയിലും നിർണായക സ്വാധീനമുള്ള വോൾഗാ നദിയെ റഷ്യക്കാർ മാതാവായി കരുതുന്നു. 3530 കിലോമീറ്ററാണ് നീളം.
നൈഗർ നദി
പടിഞ്ഞാറൻ ആഫ്രിക്കയുടെ നദിയായ നൈഗർ 4180 കിലോമീറ്റർ സഞ്ചരിച്ച് മാലി, നൈഗർ, ബനിൻ, നൈജീരിയ എന്നീ രാജ്യങ്ങളിലൂടെ കടന്ന് അറ്റ്ലാന്റിക് സമുദ്രത്തിലെ ഗൾഫ് ഓഫ് ന്യൂഗിനിയിൽ എത്തുന്നു.
നൈഗർ നദിയുടെ പേരിൽനിന്നാണ് ആഫ്രിക്കൻ രാജ്യങ്ങളായ നൈഗറിനും നൈജീരിയയ്ക്കും ആ പേരു കിട്ടിയത്. നൈഗർ ഡെൽറ്റാ പ്രശസ്തമാണ്. നൈഗർ നദി മീൻപിടിത്തത്തിനും ഡെൽറ്റാ കൃഷിക്കും പ്രസിദ്ധം.
ഹുയാംഗ് ഹോ നദി
ഏറ്റവും നീളംകൂടിയ നദികളിൽ ചൈനയിൽ രണ്ടാംസ്ഥാനവും ലോകത്ത് ആറാം സ്ഥാനവും. മഞ്ഞനദി എന്നും ചൈനീസ് സംസ്കാരത്തിന്റെ കളിത്തൊട്ടിൽ എന്നും ചൈനയുടെ ദുഃഖം എന്നുമൊക്കെ പല വിശേഷണങ്ങൾ പേറുന്ന ചൈനീസ് നദി. ചൈനയിലെ കർഷകരുടെ ഉറ്റമിത്രമാണീ നദി. ഈ നദീതീരത്താണു ചൈനീസ് സംസ്കാരം രൂപപ്പെട്ടത്.
ലോസ് എന്നറിയപ്പെടുന്ന മഞ്ഞനിറമാർന്ന പൊടിമണ്ണിലൂടെ ഒഴുകുന്നതിനാലാകണം ഈ നദിക്കു മഞ്ഞനിറം കൈവന്നത്. അതുകൊണ്ട് മഞ്ഞനദി എന്നു പേരും കിട്ടി. പ്രളയംമൂലം ചൈനക്കാരെ കഷ്ടപ്പെടുത്തുന്ന നദികൂടിയാണിത്. ആയതിനാൽ ചൈനയുടെ ദുഃഖം എന്നും വിളിക്കപ്പെട്ടു. ലക്ഷക്കണക്കിനാളുകൾ ഈ നദിയിലെ വെള്ളപ്പൊക്കത്തിൽ മരണമടഞ്ഞിട്ടുണ്ട്.
ഹുയാംഗ് ഹോയെയാങ്ങ്സി നദിയുമായി ബന്ധിപ്പിക്കുന്ന കനാലാണ് ഗ്രാൻഡ് കനാൽ ബിസി 500ൽ ആരംഭിച്ച് നൂറോളം കൊല്ലമെടുത്താണ് ഈ കനാൽ നിർമിക്കപ്പെട്ടത്. ഇതു യുനെസ്കോ ലോക പൈകൃത പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളതാണ്.
ഡാന്യൂബ് നദി
പടിഞ്ഞാറൻ ജർമനിയിലെ ബ്ലാക് ഫോറസ്റ്റ് കുന്നുകളിൽനിന്ന് ഉത്ഭവിക്കുന്ന ബ്രെഗ് എന്ന നദിയിൽനിന്നാണ് ഡാന്യൂബിന്റെ ജനനം. 2850 കിലോമീറ്ററോളം ദൂരം ഒഴുകി ഡാന്യൂബ് നദി കരിങ്കടലിൽ ചെന്നു ചേരുന്നു.
ജർമനി, ഓസ്ട്രിയ, സ്ലൊവാക്യ, ഹംഗറി, ക്രൊയേഷ്യ, സെർബിയ, ബൾഗേറിയ, റുമേനിയ, യുക്രെയ്ൻ എന്നീ രാജ്യങ്ങളിലൂടെയാണ് യാത്ര. യൂറോപ്പിന്റെ ചരിത്രത്തിൽ വളരെയേറെ പ്രാധാന്യമുള്ള നദിയത്രേ ഡാന്യൂബ്. പണ്ട് ഗതാഗതത്തിന് ഈ നദി വളരെ സഹായിച്ചു. വലുതും ചെറുതുമായ ഒട്ടേറെ പോഷകനദികളിൽ രണ്ടാംസ്ഥാനമുള്ള നദിതന്നെ ഇത്.
*******************************
കറുത്ത നദി എന്നാണ് റിയോ നീഗ്രോ അറിയപ്പെടുന്നത്. പേരിനു പിന്നിലെ കാരണം ഈ നദിയുടെ നിറം തന്നെയാണ്. ദക്ഷിണ അമേരിക്കയിൽ സ്ഥിതി ചെയ്യുന്ന റിയോ നീഗ്രോ ആമസോൺ നദിയുടെ ഒരു പോഷക നദിയാണ്.
കറുത്ത നദിയെന്നാണ് പേരെങ്കിലും ഇതിലെ വെള്ളം അത്രയ്ക്കങ്ങ് കറുപ്പല്ല. നല്ല കടുപ്പമുള്ള തേയില വെള്ളത്തിന്റെ നിറം എന്നു വേണമെങ്കിൽ പറയാം.
എന്നാൽ ദൂരെ നിന്നു നോക്കുന്പോൾ കറുത്ത നിറമായി തോന്നുന്നതു കൊണ്ടാണ് റിയോ നീഗ്രോയെ കറുത്ത നദി എന്നു വിളിക്കുന്നത്.
*******************************
നദികളുടെ നാട് എന്നറിയപ്പെടുന്ന ബംഗ്ലാദേശിൽ എഴുന്നൂറോളം നദികളുണ്ട്.
*******************************
കൊളംബിയയിലെ കാനോ ക്രിസ്റ്റേൽസ് എന്ന നദിയെ പഞ്ചവർണ നദി എന്നാണ് എല്ലാവരും വിളിക്കുന്നത്. ഇവിടേയും പേരിനു പിന്നിലെ കാരണം നദിയുടെ നിറം തന്നെയാണ്. കണ്ണഞ്ചിപ്പിക്കുന്ന നിറങ്ങൾ ചാർത്തി നിൽക്കുന്നതിനാൽ ലോകത്തിലെ ഏറ്റവും സുന്ദരിയായ നദി എന്നാണ് പഞ്ചവർണ നദിയെ വിശേഷിപ്പിക്കുന്നത്.
ജൂലൈ മുതൽ നവംബർ വരെയുള്ള മാസങ്ങളിലാണ് കാനോ ക്രിസ്റ്റേൽസ് പ്രധാനമായും നിറമണിയുക. മഞ്ഞ, പച്ച, നീല, കറുപ്പ്, ചുവപ്പ് എന്നീ നിറങ്ങൾക്കു പിന്നിൽ ആരാണെന്നറിയാമോ? നദിയുടെ അടിത്തട്ടിൽ വളരുന്ന മാകറേനിയ ക്ലാവിഗേര എന്ന ചെടിയാണ് നദീ ജലത്തിനു വർണങ്ങൾ നൽകുന്നത്.
ലിക്വിഡ് റെയിൻബോ എന്നും കാനോ ക്രിസ്റ്റേൽസ് അറിയപ്പെടുന്നു.
*******************************
ആർക്ടിക് സമുദ്രത്തിൽ പതിക്കുന്ന ഏറ്റവും വലിയ നദീവ്യവസ്ഥയാണ് യെനിസേയ്. വർഷത്തിന്റെ പകുതിയിൽ കൂടുതൽ കാലം മഞ്ഞുറഞ്ഞ് കിടക്കുന്ന നദി. പൈൻമരങ്ങൾ ഇടതിങ്ങിവളരുന്ന സുന്ദര പ്രദേശം. റഷ്യയിലെ സൈബീരിയയിലൂടെ ഒഴുകുന്ന യെനിസേയ്.
നീളത്തിൽ സൈബീരിയൻ നദികളിൽ മൂന്നാംസ്ഥാനവും ലോകത്തിൽ പത്താംസ്ഥാനവുമുള്ള നദി ലെന.
റഷ്യയുടെ കിഴക്കേഭാഗത്തേയും ചൈനയുടെ വടക്കുകിഴക്ക് അറ്റത്തേയും വേർതിരിച്ചൊഴുകുന്ന നദിയായ അമുർ, ഏഷ്യയിലെ വന്പൻ നദികളിലൊന്നാണിത്. മിസിസിപ്പികഴിഞ്ഞാൽ ഏറ്റവും വലിയ നദീതടവ്യവസ്ഥയുളള വടക്കേ അമേരിക്കൻ നദിയായ മക്കെൻസ്, തെക്കേ അമേരിക്കയിലെ നീളമേറിയ നദികളിലൊന്നായ ഒറിനോകോ എന്നിവ നീളത്തിൽ ഏഷ്യയിൽ ഏഴാം സ്ഥാനവും ലോകത്ത് 12-ാം സ്ഥാനവുമുള്ള നദികളാണ്.
ചൈനയിലെ മെക്കോങ് നദി, ഇത് ടിബറ്റ്, മ്യാൻമർ, ലാവോസ്, തായ്ലൻഡ്, കംബോഡിയ, വിയറ്റ്നാം എന്നീ രാജ്യങ്ങളിലൂടെ ഒഴുകി തെക്കൻ ചൈനാക്കടലിൽ പതിക്കുന്നു. ഇതിനു 4300 കി.മീറ്ററിൽ കൂടുതൽ നീളമുണ്ട്.
മാത്യൂസ് ആർപ്പൂക്കര
ശ്ശൊ! ഇങ്ങനെ പേടിച്ചാലോ
തനിക്ക് ചുറ്റും കാണുന്ന പലതിനെയും പേടിയോടെ നോക്കിക്കാണുന്നവരാണ് മനുഷ്യർ. കൂട്ടുകാരുടെ കാര്യം തന്നെ
പത്രം നമ്മുടെ പ്രിയമിത്രം
രാവിലെ ചൂടുകാപ്പിക്കൊപ്പം അന്നത്തെ ദിനപത്രം മലയാളിക്കു നിർബന്ധമാണ്. വർത്തമാന പത്രങ്ങൾ എന്നു വിളി
രാത്രിയിലെ യാത്രക്കാർ
നമ്മൾ വായിച്ച കഥകളിൽ സ്ഥിരമായി വരുന്ന ചില കഥാപാത്രങ്ങളുണ്ട്. കൗശലക്കാരൻ കാക്ക, കള്ളി കുയിലമ്മ, കൗശലവീരൻ കുറുക്ക
കഥകളുടെ സുൽത്താൻ
മലയാള സാഹിത്യത്തിന്റെ നടുമുറ്റത്ത്, മാംഗോസ്റ്റിൻ മരച്ചുവട്ടിൽ സൈഗാളിന്റെയും പങ്കജ് മല്ലിക്കി
പ്ലാസ്റ്റിക്കേ വിട
പ്ലാസ്റ്റിക്കിന്റെ ആധിക്യം പരിസ്ഥിതിക്കുണ്ടാക്കുന്ന ആഘാതം അപരിഹാര്യമായ ദുരിതങ്ങൾക്ക് വഴിവയ്ക്കുന്
അമ്പന്പോ ! അണക്കെട്ട്...
2018ലെ അതിഭയാനകമായ പ്രളയത്തിന്റെ നടുക്കുന്ന ഓർമകളിൽ നിന്ന് ഇന്നും മലയാളികൾ പുറത്തുവന്നിട്ടില്ല. ഇടു
ഇന്ത്യയുടെ പാൽക്കാരൻ
ഒരിക്കലെങ്കിലും അമുൽ ഐസ്ക്രീം കഴിക്കാത്തവരുണ്ടാകില്ല. അമുലിന്റെ മനോഹരമായ പരസ്യ ചിത്രങ്ങൾ കാണ
കളിക്കാം രസിക്കാം
“മനുവിന് വലുതാകുന്പോൾ ആരാകാനാണ് ആഗ്രഹം?’’ അച്ഛന്റെ സുഹൃത്ത് മനുവിനോട് ചോദിച്ചു. “എനിക്ക് പട്ടാ
ബൈ ബൈ ജങ്ക് ഫുഡ്സ്
സ്കൂൾ വിട്ട് ബേക്കറിയിലേക്ക് കയറാനൊരുങ്ങിയ അപ്പുക്കുട്ടനെ തോമസ് മാഷ് കൈയോടെ പിടികൂടി.
എങ്ങോട്ടാ ഓട്ടം? മാഷ് ചോദ
കൂട്ടുകൂടാം... കടലാസുകലയോട്...
വെറുതെയിരിക്കുന്പോൾ ഒരു കടലാസു കഷ്ണം കൈയിൽ കിട്ടിയാൽ അതിനെ മടക്കി ഒടിച്ച് എന്തെങ്കിലുമൊരു രൂ
മൺസൂൺ ഡേയ്സ്
പിറന്നാളിനു പുത്തനുടുപ്പിട്ട് സ്കൂളിലേക്കു പോകാൻ തയാറായി നിൽക്കുകയായിരുന്നു ഉണ്ണിക്കുട്ടൻ. വീട്ടിൽ നിന്ന് ഇറങ്ങാൻ തു
മരുഭൂമികൾ കഥപറയുമ്പോൾ
മരുഭൂമിയെന്നു കേൾക്കുന്പോൾ കൂട്ടുകാരുടെ ഉള്ളിലേക്ക് ആദ്യമെത്തുന്ന ചിത്രം ഏതാണ്. കത്തിജ്വലിക്കുന്ന സൂര്യനും ചുട്ടു പൊള
മേൽവിലാസം ശരിയാണ്
പുഴക്കരയിലുള്ള അലക്കുകല്ലിന്മേല് തങ്കിയമ്മയ്ക്ക് കൂട്ടിരിക്കുമ്പോഴായിരുന്നു പോസ്റ്റ്മാന് കുട്ട
ഭൂമിയുടെ ശ്വാസകോശം കത്തുന്നു
ഭൂമിയുടെ ശ്വസകോശം കത്തിയെരിയാന്‍ തുടങ്ങിയിട്ട് ആഴ്ചകള്‍ പിന്നിട്ടിരിക്കുന്നു. ഇന്നും ആമസോണില്‍ തീയടങ്ങിയിട്ടില്ല. ലോ
ഭൂമിയെ ഉരുക്കുന്ന ആഗോളതപനം
ആഗോളതപനം എന്ന പദം കണ്ടെത്തുകയും അതിനെക്കുറിച്ചുള്ള അവബോധം ലോകമെങ്ങും വളർത്തുന്നതിൽ അതിനിർണായക പങ്കുവഹിക്കുക
നമ്മുടെ മീനുകൾ
കേരളത്തിലെ 44 നദികളിലും പോഷക നദികളിലും കായലുകളിലും തടാകങ്ങളിലുമായി ഇരുനൂറിലധികം ഇനങ്ങൾ ശുദ്ധജലമത്സ്യങ്ങ
സ്മൈൽ പ്ലീസ്
കൂട്ടുകാരെല്ലാവരും തന്നെ അച്ഛന്റെയോ അമ്മയുടെയോ മൊബൈല്‍ഫോണുകളിലും ടാബുകളിലുമെല്ലാം ഫോട്ടോ എടു
ലയൺ കിംഗ്
കാട്ടിലെ ശക്തിമാനായ രാജാവ് നിലനിൽപ്പിനായി പോരാടുന്ന കഥയാണ് ഇന്ന് ഉയർന്നുവരുന്നത്. ഗുജറാത്തിലെ ഗീർ വനത്തിൽ അടുത്തിടെ നിരവ
തീതുപ്പുന്ന അഗ്നിപർവതങ്ങൾ
അഗ്നിപർവതങ്ങളെക്കുറിച്ചും അഗ്നിപർവ വിസ്ഫോടനങ്ങളെക്കുറിച്ചുമൊക്കെ കൂട്ടുകാർ വാർത്തകളിൽ കണ്ടിട്ടുണ്ടാകും. എന്നാൽ, നാം കാണുകയും വായിക്കുകയും ചെയ്യുന്ന
ഇലക്ട്രിക് യുഗം
ഈയടുത്തായി നമ്മള് പതിവായി കേള്‍ക്കുന്ന വാക്കാണല്ലോ വൈദ്യുത വാഹനങ്ങള്‍. സാധാരണയായി നമ്മുടെ വാഹനങ്ങളില്‍ പെട്രോളോ ഡീ
ശ്ശൊ! ഇങ്ങനെ പേടിച്ചാലോ
തനിക്ക് ചുറ്റും കാണുന്ന പലതിനെയും പേടിയോടെ നോക്കിക്കാണുന്നവരാണ് മനുഷ്യർ. കൂട്ടുകാരുടെ കാര്യം തന്നെ
പത്രം നമ്മുടെ പ്രിയമിത്രം
രാവിലെ ചൂടുകാപ്പിക്കൊപ്പം അന്നത്തെ ദിനപത്രം മലയാളിക്കു നിർബന്ധമാണ്. വർത്തമാന പത്രങ്ങൾ എന്നു വിളി
രാത്രിയിലെ യാത്രക്കാർ
നമ്മൾ വായിച്ച കഥകളിൽ സ്ഥിരമായി വരുന്ന ചില കഥാപാത്രങ്ങളുണ്ട്. കൗശലക്കാരൻ കാക്ക, കള്ളി കുയിലമ്മ, കൗശലവീരൻ കുറുക്ക
കഥകളുടെ സുൽത്താൻ
മലയാള സാഹിത്യത്തിന്റെ നടുമുറ്റത്ത്, മാംഗോസ്റ്റിൻ മരച്ചുവട്ടിൽ സൈഗാളിന്റെയും പങ്കജ് മല്ലിക്കി
പ്ലാസ്റ്റിക്കേ വിട
പ്ലാസ്റ്റിക്കിന്റെ ആധിക്യം പരിസ്ഥിതിക്കുണ്ടാക്കുന്ന ആഘാതം അപരിഹാര്യമായ ദുരിതങ്ങൾക്ക് വഴിവയ്ക്കുന്
അമ്പന്പോ ! അണക്കെട്ട്...
2018ലെ അതിഭയാനകമായ പ്രളയത്തിന്റെ നടുക്കുന്ന ഓർമകളിൽ നിന്ന് ഇന്നും മലയാളികൾ പുറത്തുവന്നിട്ടില്ല. ഇടു
ഇന്ത്യയുടെ പാൽക്കാരൻ
ഒരിക്കലെങ്കിലും അമുൽ ഐസ്ക്രീം കഴിക്കാത്തവരുണ്ടാകില്ല. അമുലിന്റെ മനോഹരമായ പരസ്യ ചിത്രങ്ങൾ കാണ
കളിക്കാം രസിക്കാം
“മനുവിന് വലുതാകുന്പോൾ ആരാകാനാണ് ആഗ്രഹം?’’ അച്ഛന്റെ സുഹൃത്ത് മനുവിനോട് ചോദിച്ചു. “എനിക്ക് പട്ടാ
ബൈ ബൈ ജങ്ക് ഫുഡ്സ്
സ്കൂൾ വിട്ട് ബേക്കറിയിലേക്ക് കയറാനൊരുങ്ങിയ അപ്പുക്കുട്ടനെ തോമസ് മാഷ് കൈയോടെ പിടികൂടി.
എങ്ങോട്ടാ ഓട്ടം? മാഷ് ചോദ
കൂട്ടുകൂടാം... കടലാസുകലയോട്...
വെറുതെയിരിക്കുന്പോൾ ഒരു കടലാസു കഷ്ണം കൈയിൽ കിട്ടിയാൽ അതിനെ മടക്കി ഒടിച്ച് എന്തെങ്കിലുമൊരു രൂ
മൺസൂൺ ഡേയ്സ്
പിറന്നാളിനു പുത്തനുടുപ്പിട്ട് സ്കൂളിലേക്കു പോകാൻ തയാറായി നിൽക്കുകയായിരുന്നു ഉണ്ണിക്കുട്ടൻ. വീട്ടിൽ നിന്ന് ഇറങ്ങാൻ തു
മരുഭൂമികൾ കഥപറയുമ്പോൾ
മരുഭൂമിയെന്നു കേൾക്കുന്പോൾ കൂട്ടുകാരുടെ ഉള്ളിലേക്ക് ആദ്യമെത്തുന്ന ചിത്രം ഏതാണ്. കത്തിജ്വലിക്കുന്ന സൂര്യനും ചുട്ടു പൊള
മേൽവിലാസം ശരിയാണ്
പുഴക്കരയിലുള്ള അലക്കുകല്ലിന്മേല് തങ്കിയമ്മയ്ക്ക് കൂട്ടിരിക്കുമ്പോഴായിരുന്നു പോസ്റ്റ്മാന് കുട്ട
ഭൂമിയുടെ ശ്വാസകോശം കത്തുന്നു
ഭൂമിയുടെ ശ്വസകോശം കത്തിയെരിയാന്‍ തുടങ്ങിയിട്ട് ആഴ്ചകള്‍ പിന്നിട്ടിരിക്കുന്നു. ഇന്നും ആമസോണില്‍ തീയടങ്ങിയിട്ടില്ല. ലോ
ഭൂമിയെ ഉരുക്കുന്ന ആഗോളതപനം
ആഗോളതപനം എന്ന പദം കണ്ടെത്തുകയും അതിനെക്കുറിച്ചുള്ള അവബോധം ലോകമെങ്ങും വളർത്തുന്നതിൽ അതിനിർണായക പങ്കുവഹിക്കുക
നമ്മുടെ മീനുകൾ
കേരളത്തിലെ 44 നദികളിലും പോഷക നദികളിലും കായലുകളിലും തടാകങ്ങളിലുമായി ഇരുനൂറിലധികം ഇനങ്ങൾ ശുദ്ധജലമത്സ്യങ്ങ
സ്മൈൽ പ്ലീസ്
കൂട്ടുകാരെല്ലാവരും തന്നെ അച്ഛന്റെയോ അമ്മയുടെയോ മൊബൈല്‍ഫോണുകളിലും ടാബുകളിലുമെല്ലാം ഫോട്ടോ എടു
ലയൺ കിംഗ്
കാട്ടിലെ ശക്തിമാനായ രാജാവ് നിലനിൽപ്പിനായി പോരാടുന്ന കഥയാണ് ഇന്ന് ഉയർന്നുവരുന്നത്. ഗുജറാത്തിലെ ഗീർ വനത്തിൽ അടുത്തിടെ നിരവ
തീതുപ്പുന്ന അഗ്നിപർവതങ്ങൾ
അഗ്നിപർവതങ്ങളെക്കുറിച്ചും അഗ്നിപർവ വിസ്ഫോടനങ്ങളെക്കുറിച്ചുമൊക്കെ കൂട്ടുകാർ വാർത്തകളിൽ കണ്ടിട്ടുണ്ടാകും. എന്നാൽ, നാം കാണുകയും വായിക്കുകയും ചെയ്യുന്ന
ഇലക്ട്രിക് യുഗം
ഈയടുത്തായി നമ്മള് പതിവായി കേള്‍ക്കുന്ന വാക്കാണല്ലോ വൈദ്യുത വാഹനങ്ങള്‍. സാധാരണയായി നമ്മുടെ വാഹനങ്ങളില്‍ പെട്രോളോ ഡീ
ചന്ദ്രയാനം
ഓര്‍ബിറ്റര്‍
ചന്ദ്രനിലിറങ്ങാതെ ഭ്രമണം ചെയ്യുന്ന ഉപഗ്രഹം. വിവരശേഖരണവും അവ ഭൂമിയിലെത്തിക്കുകയുമാണ് പ്രധാന
ഇവൻ പുലിയാണ്
ഇന്ത്യയില്‍ പുലികള്‍ ചാകുന്നതിന്റെ നിരക്ക് ആശങ്കപ്പെടുത്തും വിധം വര്‍ധിക്കുന്നു എന്ന വാര്‍ത്ത കൂട്ടു
തുള്ളിക്കൊരു കുടം
പുത്തൻ യൂണിഫോമും കുടയും ബാഗും അതിൽ നിറയെ പുസ്തകങ്ങളുമൊക്കെയായി ജൂണ്‍ മാസത്തിലെ പ്രഭാതങ്ങളിൽ സ്കൂളിലേക്ക് പോകാൻ ഒ
വേണം പുതിയ ആകാശവും ഭൂമിയും
നമ്മുടെ നീലഗ്രഹത്തെയും അതിന്റെ പരിസ്ഥിതിയെയും സംരക്ഷിക്കാനുള്ള നമ്മുടെ കർത്തവ
വർണങ്ങൾ വിതറി
ഒന്ന് ഓർത്തുനോക്കൂ... ഒരു ദിവസം ചുറ്റുമുള്ള വസ്തുക്കളുടെയെല്ലാം നിറം കറുപ്പോ വെളുപ്പോ മാത്രമായി മാറിയാൽ എന്തായിരിക്ക
നേരറിയാൻ
ശാരദ ചിട്ടി തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് കോൽക്കത്ത പോലീസ് കമ്മീഷ്ണറെ ചോദ്യം ചെയ്യാൻ സിബിഐ ഉദ്യോഗസ്ഥർ എത്തിയതും അവര
ഭ്രമിപ്പിക്കും പരസ്യം
ഓരോ ദിവസവും വ്യത്യസ്ത ബ്രാൻഡുകളുടെ എണ്ണമറ്റ പരസ്യങ്ങളാണ് നമ്മുടെ കണ്ണിന് മുന്നിലൂടെ കടന്നുപോകുന്നത്. എവിടേക്കു തി
വായിക്കാം ക്ലാസിക്കുകൾ
ക്ലാസിക്കുകൾ എന്ന വാക്ക് കൂട്ടുകാർ നിരന്തരം കേൾക്കുന്നുണ്ടാവും. സാഹിത്യത്തിലും, സിനിമയിലും, മറ്റു കലാരൂപങ്ങളിലുമൊക്
പാലം കടക്കുവോളം
പാലങ്ങളെക്കുറിച്ചു മനസിലാക്കാതെ മനുഷ്യന്റെ പുരോഗതിയിലേക്കുള്ള യാത്ര പൂർണമാകില്ല. പാലങ്ങൾ പുരാതനകാലം, പിന്നിട്ട
കോളാർ: ഇന്ത്യയുടെ സ്വർണനഗരം
കോളാർ സ്വർണഖനി
ചരിത്രാതീത കാലങ്ങൾക്കു മുന്‍പേ അറിയപ്പെട്ടിരുന്ന അമൂല്യലോഹമാണല്ലോ സ്വർണം. ചരിത്രം പരിശോധി
കല്ലല്ല കൽക്കരി
മേഘാലയയിലെ ഒരു കൽക്കരിഖനിയിൽ നിരവധി തൊഴിലാളികൾ അപകടത്തിൽപ്പെട്ട വാർത്ത ഏതാനും ദിവസങ്ങൾക്കു കൂട്ടുകാർ വായിച്ചിരിക്കും. ലേ
Latest News
"കൈവിട്ട്'ഹരിയാന; ഹാട്രിക് നേട്ടത്തിലേക്ക് ബിജെപി
ഓം പ്രകാശ് ഉള്‍പ്പെട്ട ലഹരിക്കേസ്: ശ്രീനാഥ് ഭാസിയെയും പ്രയാഗയെയും ഉടന്‍ ചോദ്യം ചെയ്യും
എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ച: അടിയന്തര പ്രമേയത്തിന് അനുമതി; നാല് പ്രതിപക്ഷ എംഎൽഎമാർക്ക് താക്കീത്
ഹരിയാനയിൽ ചടുലനീക്കങ്ങൾ; ജനറൽ സെക്രട്ടറിമാരുടെ യോഗം വിളിച്ച് ബിജെപി
ഹരിയാനയിൽ ബിജെപി മുന്നേറ്റം; ആദിത്യ സുർജേവാല പിന്നിൽ
Latest News
"കൈവിട്ട്'ഹരിയാന; ഹാട്രിക് നേട്ടത്തിലേക്ക് ബിജെപി
ഓം പ്രകാശ് ഉള്‍പ്പെട്ട ലഹരിക്കേസ്: ശ്രീനാഥ് ഭാസിയെയും പ്രയാഗയെയും ഉടന്‍ ചോദ്യം ചെയ്യും
എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ച: അടിയന്തര പ്രമേയത്തിന് അനുമതി; നാല് പ്രതിപക്ഷ എംഎൽഎമാർക്ക് താക്കീത്
ഹരിയാനയിൽ ചടുലനീക്കങ്ങൾ; ജനറൽ സെക്രട്ടറിമാരുടെ യോഗം വിളിച്ച് ബിജെപി
ഹരിയാനയിൽ ബിജെപി മുന്നേറ്റം; ആദിത്യ സുർജേവാല പിന്നിൽ