ADVERTISEMENT
ADVERTISEMENT
18
Saturday
October 2025
10:26 AM IST
IST
Deepika
com
The Largest Read Malayalam Internet Daily
Deepika
com
The Largest Read Malayalam Internet Daily
Deepika.com
The Largest Read Malayalam Internet Daily
ADVERTISEMENT
GET IT ON
TODAY'S E-PAPER
TODAY'S E-PAPER
SECTIONS
Home
News
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
SHORTS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ANNUAL REPORT 2025
Dark
Light
ADVERTISEMENT
Chocolate
അമ്പന്പോ ! അണക്കെട്ട്...
2018ലെ അതിഭയാനകമായ പ്രളയത്തിന്റെ നടുക്കുന്ന ഓർമകളിൽ നിന്ന് ഇന്നും മലയാളികൾ പുറത്തുവന്നിട്ടില്ല. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പുയരുന്ന വാർത്ത വലിയ നെഞ്ചിടിപ്പോടെയാണ് നമ്മൾ കേട്ടുകൊണ്ടിരുന്നത്. കനത്ത മഴയെത്തുടർന്ന് അണക്കെട്ടുകൾ നിറഞ്ഞതും പലതും തുറന്നുവിട്ടതും ശക്തമായ വെള്ളപ്പാച്ചിലിൽ ജനം എല്ലാം ഇട്ടെറിഞ്ഞോടിയതുമെല്ലാം ഭീതിദമായ നേർക്കാഴ്ചകളായി മാറി.
നമ്മുടെ അണക്കെട്ടുകൾ പോലെതന്നെ അവയുടെ ചരിത്രത്തിനും സഹസ്രാബ്ദങ്ങളുടെ പഴക്കമാണുള്ളത്. ഓരോ അണക്കെട്ടിനും പറയാനുണ്ടാകും അവയോളം പഴക്കമുള്ള കഥകൾ.
അണ കെട്ടുന്നതെന്തിന്?
വലിയ ദുരന്തങ്ങളാണ് വെള്ളപ്പൊക്കംമൂലം ജനങ്ങൾ നേരിട്ടത്. അതൊക്കെ തടയുകയായിരുന്നു അണക്കെട്ടുകളുടെ ആദ്യകാല ലക്ഷ്യം. ഓരോ പ്രളയവും കടന്നുപോകുന്നത് ജീവനും ഭൗതിക സ്വത്തുക്കളും കവർന്നെടുത്താണ്. ഇതിൽനിന്നുള്ള മോചനംതന്നെയായിരുന്നു ആദ്യകാല ഭരണാധികാരികൾ അണക്കെട്ടുകൾകൊണ്ട് ലക്ഷ്യമിട്ടത്.
ഡാമുകളിലെ ജലം കൃഷിക്ക് ഉപയുക്തമാക്കാമെന്നും കുടിവെള്ളമില്ലാത്തിടത്ത് അതേ ഉദ്ദേശ്യത്തിനായി വഴിതിരിച്ചുവിടാമെന്നും ജലവൈദ്യുതി ഉത്പാദിപ്പിക്കാമെന്നുമൊക്കെ കണ്ടെത്തിയതോടെ അണക്കെട്ടുകളുടെ എണ്ണത്തിൽ വർധനയുണ്ടാകാൻ തുടങ്ങി. അങ്ങനെയാണ് ശാസ്ത്രീയമായ അണക്കെട്ടുകൾക്കു തുടക്കമാകുന്നത്.
ചരിത്രം കുറിക്കാൻ
അയ്യായിരത്തോളം വർഷങ്ങളുടെ പഴക്കമുണ്ട് അണക്കെട്ടുകളുടെ ചരിത്രത്തിന്. ഭാരതീയ പുരാണങ്ങളിലും ഇതിഹാസങ്ങളിലും അണക്കെട്ട് നിർമിതിയെക്കുറിച്ചുള്ള പരാമർശം കാണാം. പുരാതന ഈജിപ്തിലാണ് ആദ്യ അണക്കെട്ട് നിർമിച്ചതെന്നു ചരിത്രം പറയുന്നു. ജലസേചനത്തിനായിരുന്നു അത്.
ചരിത്രത്തിൽ കെട്ടിയ രണ്ടാമത്തെ അണക്കെട്ട് മെസപ്പൊട്ടേമിയയിലെ നിമ്രോദ്സ് ഡാം ആണ്. ഇരുപതാം നൂറ്റാണ്ടിൽ ഹൈഡ്രോളിക് എൻജിനിയറിംഗിന്റെയും മറ്റും വികസനഫലമായി മണ്ണണക്കെട്ടുകൾക്കു പുതിയ രൂപമാനങ്ങൾ കൈവന്നു. വയനാട്ടിലെ ബാണാസുരസാഗർ ഡാം ഇന്ത്യയിലെ ഒന്നാമത്തെയും ഏഷ്യയിലെ രണ്ടാമത്തെയും വലിയ മണ്ണണക്കെട്ടാണ്.
ഡാമുകളെ ഇങ്ങനെ തരംതിരിക്കാം
എല്ലാ മേഖലയിലുമെന്നപോലെ വ്യവസായ വിപ്ലവം ഡാമുകളുടെ നിർമിതിയിലും ഉപയോഗത്തിലും അദ്ഭുതകരമായ മാറ്റങ്ങൾ സൃഷ്ടിച്ചു. രൂപകല്പന, നിർമാണ സാങ്കേതികവിദ്യ എന്നിവ ആസ്പദമാക്കി ഡാമുകളെ നാലുതരങ്ങളായി മാറ്റാം.
ഗുരുത്വാകർഷണ ഡാം
വന്പൻ കോണ്ക്രീറ്റോ ശിലാനിർമിതിയോ ആണ് ഗുരുത്വാകർഷണ ഡാം. വിശാലമായതും ബലവത്തായതുമായ അടിസ്ഥാനത്തിന്മേൽ ഗ്രാവിറ്റി ഡാമുകൾ നിർമിക്കപ്പെടുന്നു. കേരളത്തിലെ മുല്ലപ്പെരിയാർ ഡാമും ചെറുതോണി ഡാമും തെലുങ്കാനയിലെ നാഗാർജുന സാഗർ ഡാമും ഗ്രാവിറ്റി ഡാമുകളാണ്.
ആർച്ച് ഡാം
ആർച്ച് ഡാമുകൾ രണ്ടു രീതിയിൽ നിർമിക്കപ്പെടുന്നുണ്ട്. ഒരു വക്രതലമോ രണ്ടു വക്രതലമോ ആകാം. കേരളത്തിലെ ഇടുക്കി ഡാമാകട്ടെ ഡബിൾ കർവേച്ചർ ഡാമാണ്.
ബറാഷ് ഡാം
ബറാഷ് ( Barrage Dam) ഡാമിലാകട്ടെ നിരയായി ഗേറ്റുകൾ സ്ഥാപിച്ചിട്ടുണ്ടാവും. ഈ ഗേറ്റുകൾ തുറക്കാനും അടയ്ക്കാനും സാധിക്കുന്നു. അങ്ങനെ ജലപ്രവാഹത്തെ നിയന്ത്രിക്കുന്നു. തണ്ണീർമുക്കം ബറാഷ് ഡാമിന്റെ ഗേറ്റുകൾ വേന്പനാട്ട് കായലിലെ ജലനിരപ്പും അറബിക്കടലിൽനിന്നുള്ള ഉപ്പുവെള്ളവും ഇത്തരത്തിൽ നിയന്ത്രിച്ചു നിർത്താൻ പോന്നതാണ്.
എംബാക്ക്മെന്റ് ഡാം
എംബാക്ക്മെന്റ് ഡാമുകൾ പൊതുവേ ചെറു ഡാമുകളാണ്. അത് പ്രകൃതിദത്ത ശിലാശകലങ്ങളോ മണ്ണോ ഉപയോഗപ്പെടുത്തി ഉണ്ടാക്കുകയാണു ചെയ്യുക. വലിയ ഡാമുകളുടെ നിർമാണത്തിനു നദികളെ വേണ്ടവിധം തിരിച്ചുവിടാനാണ് ഇത്തരം ഡാമുകൾ നിർമിക്കുക.
മനുഷ്യനെ അണകെട്ടാൻ പഠിപ്പിച്ചതു ബീവറോ?
മനുഷ്യന് അണകെട്ടാനുള്ള ആശയം പഠിപ്പിച്ചുകൊടുത്തതു ബീവർ എന്ന ജീവിയാണെന്നൊരു കഥയുമുണ്ട്. എലിയുടെയും അണ്ണാന്റെയുമൊക്കെ ഫാമിലിയിൽപ്പെട്ടൊരു ജീവിയാണ് ബീവർ. വടക്കേ അമേരിക്കയിലും യൂറോപ്പിലും ബീവറുകളെ ധാരാളമായി കാണാം. കാനഡയുടെ ദേശീയമൃഗംകൂടിയാണിത്.
ചുള്ളിക്കന്പുകളും മറ്റും ഉപയോഗപ്പെടുത്തി അണകെട്ടുന്ന ബീവറുകളുടെ അതിസാമർഥ്യം ലോകശ്രദ്ധപിടിച്ചുപറ്റിയിട്ടുള്ളതാണ്. ബീവർ തനിക്കും കുടുംബാംഗങ്ങൾക്കും സസുഖം പാർക്കാനുള്ള പാർപ്പിടം അണക്കെട്ടിനുള്ളിൽ ഉണ്ടാക്കിത്തീർക്കും. കൂട്ടിലേക്കുള്ള വാതിലാകട്ടെ വെള്ളത്തിനടിയിലും കൂടാകട്ടെ അണക്കെട്ടിനു പിന്നിൽ വെള്ളത്തിനു മുകളിലുമായിരിക്കും. ഡാമിന് ഒരിക്കലും ചോർച്ച ഉണ്ടാകാത്തവിധം അറ്റകുറ്റപ്പണികൾ ബീവറുകൾ അപ്പപ്പോൾ ചെയ്തുകൊണ്ടാണിരിക്കുന്നത്.
..........................
ഒരു നദിയുടെ സ്വാഭാവിക ഒഴുക്കിനെ തടഞ്ഞുനിർത്തുകയാണു ഡാമുകൾ ചെയ്യുക. അണകെട്ടി നിർത്തുന്ന ജലഭാരം മുഖാന്തിരം ആ പ്രദേശത്തു ഭൗമപ്രത്യാഘാതങ്ങൾ ഉണ്ടായെന്നു വരാം. ജലസംഭരണിക്കുവേണ്ടി വൻതോതിൽ വനങ്ങളും മറ്റും നശിപ്പിക്കപ്പെടാം. അതോടെ ജീവികൾക്കും സസ്യങ്ങൾക്കും നാശം വരാം. ധാരാളം ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ടതായും വരാം.
എന്തെങ്കിലും കാരണത്താൽ ഡാം തകർന്നാൽ അതുണ്ടാക്കുന്ന വിപത്തുകൾ കണക്കുകൾക്കപ്പുറമായിരിക്കും. എന്തുതന്നെയായാലും മനുഷ്യ പുരോഗതിയെ മുന്നോട്ടു നയിച്ച കാര്യത്തിൽ അണക്കെട്ടുകൾ വഹിച്ച പങ്കുകൾ നിർണായകംതന്നെ.
കേരളത്തിന്റെ ഡാമുകൾ
കേരളത്തിൽ അനവധി മേജർ ഡാമുകളും ഇടത്തരം ഡാമുകളും ഉണ്ട്. കൂടാതെ കുടിവെള്ളത്തിനായുള്ള ചെക്ക് ഡാമുകളും ചെറിയ തോതിൽ വൈദ്യുതി ഉത്പാദിപ്പിക്കുന്ന കൊച്ചുഡാമുകളും കാണാം. ഇവയൊക്കെ കൂടി ചേർന്നാൽ 82 ഡാമുകൾ എന്നാണൊരു കണക്ക്.
മണ്ണണക്കെട്ടുകളോ, മണ്ണും മറ്റും ഉപയോഗിച്ച് നിർമിച്ച ജലസംഭരണികളോ, ചെറുബണ്ടുകളോ ഒക്കെക്കൂടി ചേർത്താൽ കണക്ക് നൂറോളമാകും. കേരളത്തിലെ പ്രധാന അണക്കെട്ടുകൾ ഏതൊക്കെയെന്നു നോക്കാം.
മൂന്നു ഡാമുകളുമായി അനന്തപുരി
തിരുവനന്തപുരം ജില്ലയിൽ കരമനയാറിന്റെ തീരം പുൽകുന്ന രണ്ട് അണക്കെട്ടുകളാണു പേപ്പാറ ഡാമും അരുവിക്കര ഡാമും. അതേ ജില്ലയിൽ നെയ്യാറിലാണ് നെയ്യാർ ഡാം സ്ഥിതിചെയ്യുന്നത്.
കൊല്ലത്തും പത്തനംതിട്ടയിലും
കൊല്ലം ജില്ലയിൽ കല്ലടയാറിലാണ് തെന്മല ഡാമുള്ളത്. പത്തനംതിട്ട ജില്ലയിൽ പന്പയാറിൽ അഞ്ചു ഡാമുകൾ സ്ഥിതിചെയ്യുന്നുണ്ട്. പന്പ ഡാമും കക്കിഡാമും ആനത്തോട് ഡാമും കക്കാട് ഡാമും മൂഴിയാർ ഡാമുമാണവ.
ഇവ പെരിയാറിനു സ്വന്തം
മുല്ലപ്പെരിയാർ, ഇടുക്കി, ചെറുതോണി, കുളമാവ്, ആനയിറങ്കൽ, കുണ്ടള, മാട്ടുപ്പെട്ടി, കല്ലാർകുട്ടി, ലോവർ പെരിയാർ എന്നീ ഡാമുകൾ ഇടുക്കി ജില്ലയിൽ പെരിയാറിനു സ്വന്തം. ഇതുകൂടാതെ ഇടുക്കി ജില്ലയിൽ തൊടുപുഴയാറിൽ മലങ്കര ഡാമും മുതിരപ്പുഴയിൽ ചെങ്കുളം ഡാമും പന്നിയാറിൽ പൊന്മുടി ഡാമും ഉണ്ട്.
ചാലക്കുടിയാറിൽ നാല് ഡാം
തൃശൂർ ജില്ലയിൽ ചാലക്കുടിയാറിൽ നാല് ഡാമുകളുണ്ട്. തുന്പൂർ മൂഴി, ഷോളയാർ, പെരിങ്ങൽക്കുത്ത്, തൂണക്കടവ് എന്നിവയാണവ. അതേ ജില്ലയിലെ മറ്റു രണ്ടു ഡാമുകളാണ് കരുവനൂർപ്പുഴയിലെ പീച്ചിഡാമും കേച്ചേരിപ്പുഴയിലെ വാഴാനി ഡാമും. എറണാകുളം ജില്ലയിൽ പെരിയാറിലുള്ള പ്രധാനപ്പെട്ട മൂന്നു ഡാമുകളാണ് നേര്യമംഗലം, ഭൂതത്താൻ കെട്ട്, ഇടമലയാർ എന്നിവ.
പാലക്കാട്ടും കോഴിക്കോട്ടും
പാലക്കാട് ജില്ലയിൽ ഭാരതപ്പുഴയിൽ മൂന്നു ഡാമുകളാണുള്ളത്. മലന്പുഴ, മീൻകര, പോത്തുണ്ടി എന്നീ ഡാമുകൾ. ഈ ജില്ലയിൽ വാളയാറിൽ വാളയാർ ഡാമും കാഞ്ഞിരപ്പുഴയിൽ കാഞ്ഞിരപ്പുഴ ഡാമും ചുള്ളിയാറിൽ ചുള്ളിയാർ ഡാമും പറന്പിക്കുളത്തു പറന്പിക്കുളം ഡാമും ചെറുകുന്നപ്പുഴയിൽ മംഗലം ഡാമും വേറെ ഉണ്ട്.
കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിപ്പുഴയിൽ നിലകൊള്ളുന്ന ഡാമുകളാണ് കക്കയം, പെരുവണ്ണാമൂഴി, കുറ്റ്യാടി ഡാമുകൾ. വയനാട്ടിൽ കബനി നദിയിൽ ബാണാസുര സാഗർ ഡാമും കാരാപ്പുഴയിൽ കാരാപ്പുഴ ഡാമും സ്ഥിതിചെയ്യുന്നു. വളപട്ടണത്തുള്ള പഴശി ഡാമാണ് കണ്ണൂർ ജില്ലയിലുള്ളത്.
മണ്റോ തുരുത്ത്
കൊല്ലം ജില്ലയിലെ തെന്മലയിൽ കല്ലടയാറിനു കുറുകെ കെട്ടിയിട്ടുള്ള പരച്ചാർ ഡാം വന്നതിൽപ്പിന്നെ കല്ലടയാറിലൂടെ ഒഴുകിക്കൊണ്ടിരുന്ന ജൈവമണ്ണ് അടിഞ്ഞുകൂടിയുണ്ടായതാണ് മണ്ട്രോ തുരുത്ത്.
ഇന്നിപ്പോൾ താഴ്ന്നുകൊണ്ടിരിക്കുന്ന തുരുത്തുകളിലൊന്നായത് മാറിയിരിക്കുന്നു. ഡാം വന്നതുകാരണം മണ്റോതുരുത്തിനെ ബലപ്പെടുത്താനുള്ള എക്കൽമണ്ണിന്റെ വരവ് തീരെ കുറഞ്ഞതുകൊണ്ടാണത്.
ഇടുക്കി ഡാം
ഏഷ്യയിലെ ഏറ്റവും വലിയ ആർച്ച് ഡാം. 555 അടി ഉയരം. 839 അടി ഉയരമുള്ള കുറവൻ മലയ്ക്കും 925 അടി ഉയരമുള്ള കുറത്തിമലയ്ക്കും നടുവിലാണ് കമാനാകൃതിയുള്ള ഇടുക്കി ഡാം. 1963-ൽ ഇടുക്കി ഡാം പണിയാനുള്ള അനുമതി ലഭിച്ചു. ഇടുക്കി, ചെറുതോണി, കുളമാവ് എന്നീ മൂന്നു ഡാമുകളുടെ പദ്ധതിയായിരുന്നത്.
1922-ൽ ഇടുക്കി കാടുകളിൽ നായാട്ടിനെത്തിയ എസ്റ്റേറ്റ് സൂപ്രണ്ട് ജോണ് രണ്ടു മലകൾക്കു നടുവിൽ അണക്കെട്ടിനുള്ള ആശയവും സാധ്യതകളും കണ്ടെത്തി. ഈ കാടുകളിൽ നന്നേ പരിചിതനായ കൊലുന്പൻ എന്ന ആദിവാസിയുടെ വിലപ്പെട്ട നിർദേശങ്ങളും ഇടുക്കി ഡാമിന്റെ സ്ഥാനനിർണയത്തിനു സഹായകമായി. ഇന്നിപ്പോൾ ഏറ്റവും കൂടുതൽ വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതിയായി ഇതു വളർന്നു.
വിവാദമൊഴിയാതെ മുല്ലപ്പെരിയാർ ഡാം
സുർക്കിമിശ്രിതം ഉപയോഗപ്പെടുത്തി നിർമിച്ച അണക്കെട്ടുകളിൽ ഇന്നു ലോകത്തുള്ള ഒരേയൊരു അണക്കെട്ടാണ് മുല്ലപ്പെരിയാർ. ഇന്ത്യയിലെതന്നെ ഏറ്റവും പഴയ അണക്കെട്ടുകളിൽ ഒന്നാണിത്. ഭൂഗുരുത്വ അണക്കെട്ടുകളിൽ ഏറ്റവും പഴക്കമുള്ളത്.
176 അടി ഉയരം. നീളം 1200 അടിയും. ഈ ഡാം നിലകൊള്ളുന്നതു കേരളത്തിന്റെ മണ്ണിലാണെങ്കിലും നിയന്ത്രണം ചെന്നുപെട്ടിരിക്കുന്നതു തമിഴ്നാടിനാണ്. ഒരു ഡാമിന്റെ കാലാവധി അറുപതു വർഷമാണെന്നും നൂറുവർഷത്തിലധികമായി പഴക്കംതാങ്ങുന്ന മുല്ലപ്പെരിയാർ ഡാം പ്രാന്തപ്രദേശങ്ങളിലുളളവർക്കു മാത്രമല്ല കേരളത്തിലെ അഞ്ചു ജില്ലകളിലെ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്നുമൊക്കെയാണു കേരളം നിരത്തുന്ന വാദഗതികൾ.
ശാസ്ത്രീയ പഠനങ്ങളും വസ്തുതകളും കാണിച്ച് കേരളത്തിന്റെ വാദഗതികളിൽ കഴന്പില്ലെന്നു തമിഴ്നാട് വാദമുയർത്തുന്നു. പെരിയാർ പാട്ടക്കരാർ ഇന്ത്യ സ്വതന്ത്രമാവുന്നതിനു മുന്പുള്ളതാണ്. ഇന്ത്യ ബ്രിട്ടീഷുകാരിൽനിന്നും സ്വാതന്ത്ര്യം നേടിയതോടെ ബ്രിട്ടീഷുകാരും ഇന്ത്യയിലെ നാട്ടുരാജ്യങ്ങളും തമ്മിലുണ്ടായിരുന്ന എല്ലാ ഉടന്പടികളും കരാറുകളും റദ്ദായിപ്പോയതായി കേരളം സുപ്രീംകോടതിയിൽ വാദിച്ചെങ്കിലും ഫലമില്ലാതെയാണിരിക്കുന്നത്.
ഡാമുകൾ ഉയരുന്പോൾ തകരുന്ന ആവാസവ്യവസ്ഥ
ഡാമുകൾ ഉയരുന്പോൾ ആവാസവ്യവസ്ഥ തകരുന്നതായി ജർമനിയിലെ ഹാംബർഗ് യൂണിവേഴ്സിറ്റി ഗവേഷകർ പഠനങ്ങളിലൂടെ കണ്ടെത്തി. ജർമനി, ഓസ്ട്രിയ, ബൾഗേറിയ, ഹംഗറി, സ്ലൊവാക്യ മുതലായ യൂറോപ്യൻ രാജ്യങ്ങളിലൂടെ ഒഴുകുന്ന ഡാന്യൂബ് നദിയിൽ 1970-ൽ ഒരു ഡാം നിർമിച്ചിരുന്നു. ഈ ഡാം ഡാന്യൂബ് നദി ഒഴുകിച്ചേരുന്ന കരിങ്കടലിൽ സൃഷ്ടിക്കുന്ന പ്രശ്നങ്ങളാണ് ഗവേഷകർ പഠനവിഷയമാക്കിയത്.
കടലിലെ ഒട്ടേറെ ജീവികൾ ചത്തൊടുങ്ങിയതായി കണ്ടെത്തി. മീനുകൾക്കാണു കൂടുതൽ നാശം നേരിട്ടത്. ധാരാളം ധാതുലവണങ്ങൾ കടലിലേക്ക് ഒഴുകിവന്നിരുന്നു. അതുപോലെ ഒഴുകിയെത്തിയിരുന്ന ജൈവ അവശിഷ്ടങ്ങളും കടൽജീവികൾ ആഹാരമാക്കിയിരുന്നു.
ഡാം വന്നതോടെ അതൊക്കെ നിലച്ചതാണ് പ്രശ്നങ്ങൾക്കു കാരണമായത്. തീരപ്രദേശങ്ങളിൽ മത്സ്യസന്പത്തു കാര്യമായി കുറയുകയും ചെയ്തു.
ഉരുക്ക് അണക്കെട്ടുകളെപ്പറ്റി കേട്ടിട്ടുണ്ടോ?
ഉരുക്ക് ഉപയോഗിച്ചുണ്ടാക്കുന്ന ഉരുക്കു ഡാമുകളെപ്പറ്റി അറിയുക. നദിയിൽ ഉരുക്കു ദണ്ഡ് ഉറപ്പിച്ച് അതിന്മേൽ ഉരുക്കു തകിടുകൾ നിരത്തിവച്ചാണ് ഇത്തരം സ്റ്റീൽ ഡാമുകൾ നിർമാണം നടത്തുക. മറ്റുള്ളവയെ അപേക്ഷിച്ചു വളരെ ഉറപ്പുള്ളതാണീ ഉരുക്ക് അണക്കെട്ടുകൾ. ഇത്തരം അണക്കെട്ടുകൾ വളരെ വേഗത്തിൽ കുറഞ്ഞചെലവിൽ നിർമിക്കാനാകും. എന്നാൽ കൃത്യമായ ഇടവേളകളിൽ ഡാം പരിശോധിച്ച് കേടുപാടുകളൊന്നുമില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.
ഉരുക്ക് അണക്കെട്ടുകളെ നേർത്താങ്ങ് ഉരുക്ക് അണക്കെട്ടുകളെന്നും കാന്റിലിവർ ഉരുക്ക് അണക്കെട്ടുകളെന്നും രണ്ടായി തിരിക്കാം.അമേരിക്കയിലെ അരിസോണയിലെ ആഷ്ഫോർക്ക് അണക്കെട്ടും മിഷിഗണിലുള്ള റെഡ് ബ്രിഡ്ജ് അണക്കെട്ടും ഉരുക്ക് അണക്കെട്ടുകളാണ്
മാത്യൂസ് ആർപ്പൂക്കര
ADVERTISEMENT
ശ്ശൊ! ഇങ്ങനെ പേടിച്ചാലോ
തനിക്ക് ചുറ്റും കാണുന്ന പലതിനെയും പേടിയോടെ നോക്കിക്കാണുന്നവരാണ് മനുഷ്യർ. കൂട്ടുകാരുടെ കാര്യം തന്നെ
പത്രം നമ്മുടെ പ്രിയമിത്രം
രാവിലെ ചൂടുകാപ്പിക്കൊപ്പം അന്നത്തെ ദിനപത്രം മലയാളിക്കു നിർബന്ധമാണ്. വർത്തമാന പത്രങ്ങൾ എന്നു വിളി
രാത്രിയിലെ യാത്രക്കാർ
നമ്മൾ വായിച്ച കഥകളിൽ സ്ഥിരമായി വരുന്ന ചില കഥാപാത്രങ്ങളുണ്ട്. കൗശലക്കാരൻ കാക്ക, കള്ളി കുയിലമ്മ, കൗശലവീരൻ കുറുക്ക
കഥകളുടെ സുൽത്താൻ
മലയാള സാഹിത്യത്തിന്റെ നടുമുറ്റത്ത്, മാംഗോസ്റ്റിൻ മരച്ചുവട്ടിൽ സൈഗാളിന്റെയും പങ്കജ് മല്ലിക്കി
പ്ലാസ്റ്റിക്കേ വിട
പ്ലാസ്റ്റിക്കിന്റെ ആധിക്യം പരിസ്ഥിതിക്കുണ്ടാക്കുന്ന ആഘാതം അപരിഹാര്യമായ ദുരിതങ്ങൾക്ക് വഴിവയ്ക്കുന്
ഇന്ത്യയുടെ പാൽക്കാരൻ
ഒരിക്കലെങ്കിലും അമുൽ ഐസ്ക്രീം കഴിക്കാത്തവരുണ്ടാകില്ല. അമുലിന്റെ മനോഹരമായ പരസ്യ ചിത്രങ്ങൾ കാണ
കളിക്കാം രസിക്കാം
“മനുവിന് വലുതാകുന്പോൾ ആരാകാനാണ് ആഗ്രഹം?’’ അച്ഛന്റെ സുഹൃത്ത് മനുവിനോട് ചോദിച്ചു. “എനിക്ക് പട്ടാ
ബൈ ബൈ ജങ്ക് ഫുഡ്സ്
സ്കൂൾ വിട്ട് ബേക്കറിയിലേക്ക് കയറാനൊരുങ്ങിയ അപ്പുക്കുട്ടനെ തോമസ് മാഷ് കൈയോടെ പിടികൂടി.
എങ്ങോട്ടാ ഓട്ടം? മാഷ് ചോദ
കൂട്ടുകൂടാം... കടലാസുകലയോട്...
വെറുതെയിരിക്കുന്പോൾ ഒരു കടലാസു കഷ്ണം കൈയിൽ കിട്ടിയാൽ അതിനെ മടക്കി ഒടിച്ച് എന്തെങ്കിലുമൊരു രൂ
മൺസൂൺ ഡേയ്സ്
പിറന്നാളിനു പുത്തനുടുപ്പിട്ട് സ്കൂളിലേക്കു പോകാൻ തയാറായി നിൽക്കുകയായിരുന്നു ഉണ്ണിക്കുട്ടൻ. വീട്ടിൽ നിന്ന് ഇറങ്ങാൻ തു
മരുഭൂമികൾ കഥപറയുമ്പോൾ
മരുഭൂമിയെന്നു കേൾക്കുന്പോൾ കൂട്ടുകാരുടെ ഉള്ളിലേക്ക് ആദ്യമെത്തുന്ന ചിത്രം ഏതാണ്. കത്തിജ്വലിക്കുന്ന സൂര്യനും ചുട്ടു പൊള
മേൽവിലാസം ശരിയാണ്
പുഴക്കരയിലുള്ള അലക്കുകല്ലിന്മേല് തങ്കിയമ്മയ്ക്ക് കൂട്ടിരിക്കുമ്പോഴായിരുന്നു പോസ്റ്റ്മാന് കുട്ട
മഹാ നദികൾ
പല ദേശങ്ങളിലൂടെയും സംസ്കാരങ്ങളിലൂടെയും കടന്നുസഞ്ചരിക്കുന്പോഴാണ് ഒാരോ നദി പേരും പെരുമയും നേടുക. മനുഷ്യസംസ്കാരങ്ങ
ഭൂമിയുടെ ശ്വാസകോശം കത്തുന്നു
ഭൂമിയുടെ ശ്വസകോശം കത്തിയെരിയാന് തുടങ്ങിയിട്ട് ആഴ്ചകള് പിന്നിട്ടിരിക്കുന്നു. ഇന്നും ആമസോണില് തീയടങ്ങിയിട്ടില്ല. ലോ
ഭൂമിയെ ഉരുക്കുന്ന ആഗോളതപനം
ആഗോളതപനം എന്ന പദം കണ്ടെത്തുകയും അതിനെക്കുറിച്ചുള്ള അവബോധം ലോകമെങ്ങും വളർത്തുന്നതിൽ അതിനിർണായക പങ്കുവഹിക്കുക
നമ്മുടെ മീനുകൾ
കേരളത്തിലെ 44 നദികളിലും പോഷക നദികളിലും കായലുകളിലും തടാകങ്ങളിലുമായി ഇരുനൂറിലധികം ഇനങ്ങൾ ശുദ്ധജലമത്സ്യങ്ങ
സ്മൈൽ പ്ലീസ്
കൂട്ടുകാരെല്ലാവരും തന്നെ അച്ഛന്റെയോ അമ്മയുടെയോ മൊബൈല്ഫോണുകളിലും ടാബുകളിലുമെല്ലാം ഫോട്ടോ എടു
ലയൺ കിംഗ്
കാട്ടിലെ ശക്തിമാനായ രാജാവ് നിലനിൽപ്പിനായി പോരാടുന്ന കഥയാണ് ഇന്ന് ഉയർന്നുവരുന്നത്. ഗുജറാത്തിലെ ഗീർ വനത്തിൽ അടുത്തിടെ നിരവ
തീതുപ്പുന്ന അഗ്നിപർവതങ്ങൾ
അഗ്നിപർവതങ്ങളെക്കുറിച്ചും അഗ്നിപർവ വിസ്ഫോടനങ്ങളെക്കുറിച്ചുമൊക്കെ കൂട്ടുകാർ വാർത്തകളിൽ കണ്ടിട്ടുണ്ടാകും. എന്നാൽ, നാം കാണുകയും വായിക്കുകയും ചെയ്യുന്ന
ഇലക്ട്രിക് യുഗം
ഈയടുത്തായി നമ്മള് പതിവായി കേള്ക്കുന്ന വാക്കാണല്ലോ വൈദ്യുത വാഹനങ്ങള്. സാധാരണയായി നമ്മുടെ വാഹനങ്ങളില് പെട്രോളോ ഡീ
ചന്ദ്രയാനം
ഓര്ബിറ്റര്
ചന്ദ്രനിലിറങ്ങാതെ ഭ്രമണം ചെയ്യുന്ന ഉപഗ്രഹം. വിവരശേഖരണവും അവ ഭൂമിയിലെത്തിക്കുകയുമാണ് പ്രധാന
ഇവൻ പുലിയാണ്
ഇന്ത്യയില് പുലികള് ചാകുന്നതിന്റെ നിരക്ക് ആശങ്കപ്പെടുത്തും വിധം വര്ധിക്കുന്നു എന്ന വാര്ത്ത കൂട്ടു
തുള്ളിക്കൊരു കുടം
പുത്തൻ യൂണിഫോമും കുടയും ബാഗും അതിൽ നിറയെ പുസ്തകങ്ങളുമൊക്കെയായി ജൂണ് മാസത്തിലെ പ്രഭാതങ്ങളിൽ സ്കൂളിലേക്ക് പോകാൻ ഒ
വേണം പുതിയ ആകാശവും ഭൂമിയും
നമ്മുടെ നീലഗ്രഹത്തെയും അതിന്റെ പരിസ്ഥിതിയെയും സംരക്ഷിക്കാനുള്ള നമ്മുടെ കർത്തവ
വർണങ്ങൾ വിതറി
ഒന്ന് ഓർത്തുനോക്കൂ... ഒരു ദിവസം ചുറ്റുമുള്ള വസ്തുക്കളുടെയെല്ലാം നിറം കറുപ്പോ വെളുപ്പോ മാത്രമായി മാറിയാൽ എന്തായിരിക്ക
നേരറിയാൻ
ശാരദ ചിട്ടി തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് കോൽക്കത്ത പോലീസ് കമ്മീഷ്ണറെ ചോദ്യം ചെയ്യാൻ സിബിഐ ഉദ്യോഗസ്ഥർ എത്തിയതും അവര
ഭ്രമിപ്പിക്കും പരസ്യം
ഓരോ ദിവസവും വ്യത്യസ്ത ബ്രാൻഡുകളുടെ എണ്ണമറ്റ പരസ്യങ്ങളാണ് നമ്മുടെ കണ്ണിന് മുന്നിലൂടെ കടന്നുപോകുന്നത്. എവിടേക്കു തി
വായിക്കാം ക്ലാസിക്കുകൾ
ക്ലാസിക്കുകൾ എന്ന വാക്ക് കൂട്ടുകാർ നിരന്തരം കേൾക്കുന്നുണ്ടാവും. സാഹിത്യത്തിലും, സിനിമയിലും, മറ്റു കലാരൂപങ്ങളിലുമൊക്
പാലം കടക്കുവോളം
പാലങ്ങളെക്കുറിച്ചു മനസിലാക്കാതെ മനുഷ്യന്റെ പുരോഗതിയിലേക്കുള്ള യാത്ര പൂർണമാകില്ല. പാലങ്ങൾ പുരാതനകാലം, പിന്നിട്ട
കോളാർ: ഇന്ത്യയുടെ സ്വർണനഗരം
കോളാർ സ്വർണഖനി
ചരിത്രാതീത കാലങ്ങൾക്കു മുന്പേ അറിയപ്പെട്ടിരുന്ന അമൂല്യലോഹമാണല്ലോ സ്വർണം. ചരിത്രം പരിശോധി
ADVERTISEMENT
ADVERTISEMENT
LATEST NEWS
കുടിവെള്ളത്തെ ചൊല്ലി തർക്കം; റെയില്വേ സ്റ്റേഷനില് വന്ദേഭാരത് ജീവനക്കാര് ഏറ്റുമുട്ടി
അട്ടപ്പാടിയിൽ യുവതിയെ രണ്ടാം ഭർത്താവ് കൊന്ന് വനത്തിൽ കുഴിച്ചുമൂടി
മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു; ജാഗ്രതാ നിര്ദ്ദേശം
പാക്കിസ്ഥാൻ വ്യോമാക്രമണത്തിൽ മൂന്ന് അഫ്ഗാൻ ക്രിക്കറ്റ് താരങ്ങൾ കൊല്ലപ്പെട്ടു
കോട്ടയത്ത് കിടപ്പുരോഗിയായ ഭാര്യയെ ഭര്ത്താവ് കൊലപ്പെടുത്തി
More from other section
1
റിമാൻഡ് റിപ്പോർട്ട് ; പോറ്റി തട്ടിയെടുത്തത് 2 കിലോ സ്വർണം
Kerala
2
മതപരിവർത്തന നിരോധന നിയമം: ഷുവാട്സ് യൂണിവേഴ്സിറ്റി അധികൃതർക്കെതിരേ ചുമത്തിയ എഫ്ഐആർ റദ്ദാക്കി
National
3
മൊസാംബിക്കില് ബോട്ടപകടം; അഞ്ച് ഇന്ത്യന് നാവികരെ കാണാതായി
International
4
അറ്റാദായത്തിൽ 12.8% വർധനവ് ; കുതിപ്പുമായി ജിയോ പ്ലാറ്റ്ഫോംസ്
Business
5
കേരളം 219നു പുറത്ത്
Sports
ADVERTISEMENT
Latest News
Local News
Back
Local News
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
Kerala
National
International
Business
Sports
Obituary
Editorial
Leader Page
NRI
Back
NRI
GULF EDITION
AMERICAS
Europe
Australia & Oceania
Middle East & Gulf
Delhi
Banglore
Health
Back
Health
Family Health
Fitness
Ayurveda
Women's Corner
Doctor Speaks
Sex
University News
Back
University News
Mahatma Gandhi University
Kerala University
Cochin University of Science and Technology(CUSAT)
Calicut University
Kannur University
Kerala University of Health Sciences(KUHS)
Central University
Sree Sankaracharya University of Sanskrit(SSUS)
Malayalam University
Kerala University of Fisheries and Ocean Studies(KUFOS)
A. P. J. Abdul Kalam Technological University(KTU)
Other News
Samskarikam
Back
Samskarikam
Short Story
Article
Poetry
Book Review
Movies
Career
Travel
Agri
Book Review
TODAYS STORY
Special Feature
Special News
Charity News
Tax News
Religion
Cartoon
Maveli Nadu
Jeevitha Vijayam
Daily Quiz
Smart Student
Out of Range
Videos
Shorts
Viral
Back
Viral
Viral
Kauthukam
Special
Video
Letters
Responses
Trade Rate
Exchange Rate
Technology
Auto Spot
E-Shopping
Allied Publications
E-Paper
RASHTRA DEEPIKA
SUNDAY DEEPIKA
Back
SUNDAY DEEPIKA
Sunday Special
Vayanasala
Chintavishayam
Kauthukam
Feature
Family Vision
Special News
Youth Special
STHREEDHANAM
CAREER DEEPIKA
Chocolate
Video News
Student Reporter
Smart Student
English Edition
Deepika Matrimony
Deepika Calendar
Online Advertising
Classifieds
Back Issues
Court Notice
RDLERP
About Us
Privacy Policy
Terms and Conditions for Online Payment
Send Your Greetings
Stringer Login
Annual Report 2025
Follow
Today's E-paper
Read Now
©2025 Deepika. All Rights Reserved
Powered by
RASHTRA DEEPIKA LTD