Choclate
വിശ്വവിഖ്യാതരായ മൂക്കന്മാർ
വൈക്കം മുഹമ്മദ് ബഷീറി​​ന്‍റെ എ​​ക്കാ​​ല​​ത്തെ​​യും ഹി​​റ്റ് ക​​ഥ​​ക​​യാണ് വി​​ശ്വ​​വി​​ഖ്യാ​​ത​​മാ​​യ മൂ​​ക്ക്. സാ​​ധാ​​ര​​ണ​​ക്കാ​​ര​​നാ​​യ ഒ​​രു പാ​​ച​​ക​​ത്തൊ​​ഴി​​ലാ​​ളി​​ക്ക് ഒ​​രു സു​​പ്ര​​ഭാ​​ത​​ത്തി​​ൽ മൂ​​ക്കി​​ന് നീ​​ളം കൂ​​ടാ​​ൻ തു​​ട​​ങ്ങു​​ന്നു. മൂ​​ക്ക് നീ​​ണ്ടു നീ​​ണ്ട് നാ​​ഭി​​യോ​​ളം എ​​ത്തു​​ന്ന​​തോ​​ടൊ​​പ്പം അ​​യാ​​ൾ​​ക്ക് വ​​ന്നുചേ​​രു​​ന്ന പ്ര​​ശ​​സ്തി​​യും പ്ര​​ശ്ന​​ങ്ങ​​ളു​​മാ​​ണ് ക​​ഥ​​യു​​ടെ ഇ​​തി​​വൃ​​ത്തം. ഇ​​പ്പ​​റ​​ഞ്ഞ​​ത് എ​​ഴു​​ത്തു​​കാ​​ര​​ന്‍റെ സ​​ങ്ക​​ൽ​​പ​​ത്തി​​ൽ വി​​രി​​ഞ്ഞ ക​​ഥാ​​പാ​​ത്ര​​ത്തെ​​ക്കു​​റി​​ച്ചാ​​ണെ​​ങ്കി​​ൽ ഇ​​നി​​പ്പ​​റ​​യു​​ന്ന​​ത് ഇ​​ത്ത​​ര​​ത്തി​​ൽ മൂ​​ക്കി​​ന്‍റെ പ്ര​​ത്യേ​​ക​​ത​​ക​​ൾ​​കൊ​​ണ്ട് പ്ര​​ശ​​സ്തി നേ​​ടി​​യ ചി​​ല ജീ​​വി​​ക​​ളെ​​ക്കു​​റി​​ച്ചാ​​ണ്.

തു​​ന്പി​​ക്കൈ​​യ​​ൻ ആ​​ന

ആ​​ന​​യെ ക​​ണ്ടി​​ട്ടി​​ല്ലാ​​ത്ത കൂ​​ട്ടു​​കാ​​രു​​ണ്ടോ? ആ​​ന​​യെക്കുറി​​ച്ച് ഓ​​ർ​​ക്കു​​ന്പോ​​ൾ ത​​ന്നെ ആ​​ദ്യം മ​​ന​​സിലേ​​ക്ക് ഓ​​ടി​​യെ​​ത്തു​​ന്ന​​ത് നീ​​ള​​ൻ തു​​ന്പി​​ക്കൈ​​യാ​​ണ്. ആ​​ന​​ക​​ളു​​ടെ മൂ​​ക്കാ​​ണ് തു​​ന്പി​​ക്കൈ എ​​ന്ന് നി​​ങ്ങ​​ൾ​​ക്ക് അ​​റി​​യാ​​മ​​ല്ലോ. അ​​വ​​യു​​ടെ ഉ​​രു​​ണ്ട ശ​​രീ​​ര​​ത്തി​​നും മു​​റ​​ത്തി​​ന് സ​​മാ​​ന​​മാ​​യ ചെ​​വി​​ക്കും മാ​​റ്റു​​കൂ​​ട്ടു​​ന്ന​​ത് നീ​​ള​​ൻ മൂ​​ക്ക് ത​​ന്നെ​​യാ​​ണ്.

ആ​​ഹാ​​ര​​സാ​​ധന​​ങ്ങ​​ൾ തു​​ന്പി​​ക്കൈ കൊ​​ണ്ട് എ​​ടു​​ത്ത് വാ​​യി​​ലാ​​ക്കു​​കയാ​​ണ് ആ​​ന​​ക​​ളു​​ടെ രീ​​തി. അ​​സ്ഥി​​ക​​ൾ ഇ​​ല്ലാ​​ത്ത മൂ​​ക്കി​​ൽ 40,000 പേ​​ശി​​ക​​ളാ​​ണു​​ള​​ള​​ത്. പേ​​ശി​​ക​​ൾ ത​​ല​​ച്ചോ​​റു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടി​​രി​​ക്കു​​ന്ന​​തി​​നാ​​ൽ തു​​ന്പി​​ക്കൈ​​യ്ക്ക് സാ​​ര​​മാ​​യ പ​​രി​​ക്കേ​​റ്റാ​​ൽ ആ​​ന​​യു​​ടെ ജീ​​വ​​നെ ത​​ന്നെ അ​​തു ബാ​​ധി​​ച്ചേ​​ക്കാം.



മേ​​ൽ​​ച്ചു​​ണ്ട് രൂ​​പാ​​ന്ത​​രം പ്രാ​​പി​​ച്ചു​​ണ്ടാ​​യ അ​​വ​​യ​​വ​​മാ​​യ തു​​ന്പി​​ക്കൈ ഉ​​ള്ള പ്രൊ​​ബോ​​സി​​ഡി​​യ ജ​​ന്തുവ​​ർ​​ഗത്തി​​ൽ​​പ്പെ​​ട്ട​​വ​​രാ​​ണ് ആ​​ന​​ക​​ൾ. ഈ ​​ജ​​ന്തുവ​​ർ​​ഗത്തി​​ൽ ഇ​​ന്ന് വം​​ശ​​നാ​​ശം നേ​​രി​​ടാ​​തെ ഭൂ​​മി​​യി​​ൽ ക​​ഴി​​യു​​ന്ന ഏ​​ക ജീ​​വി​​യും ആ​​ന ത​​ന്നെ. മേ​​ൽ​​ച്ചു​​ണ്ടും മൂ​​ക്കും ചേ​​ർ​​ന്ന് രൂ​​പാ​​ന്ത​​ര​​പ്പെ​​ട്ട അ​​വ​​യ​​വ​​മാ​​ണ് തു​​ന്പി​​ക്കൈ​​ക​​ൾ. മ​​സ്ത​​ക​​ത്തി​​ന്‍റെ മ​​ധ്യ​​ത്തി​​ൽ നി​​ന്നാ​​ണ് ഇ​​വ​​യു​​ടെ തു​​ട​​ക്കം. പ്രാ​​യ​​പൂ​​ർ​​ത്തി​​യാ​​യ ഇ​​ന്ത്യ​​ൻ ആ​​ന​​യു​​ടെ തു​​ന്പി​​ക്കൈ​​യ്ക്ക് ഏ​​ക​​ദേ​​ശം 180 സെ​​ന്‍റീ മീ​​റ്റ​​ർ നീ​​ള​​വും 140 കി​​ലോ​​യോ​​ളം ഭാ​​ര​​വും ഉ​​ണ്ടാ​​കു​​മെ​​ന്നാ​​ണ് ക​​ണ​​ക്കാ​​ക്ക​​പ്പെ​​ടു​​ന്ന​​ത്. ന​​മ്മ​​ൾ മ​​നു​​ഷ്യ​​രു​​ടേ​​ത് പോ​​ലെ​​ത​​ന്നെ ര​​ണ്ട് സു​​ഷി​​ര​​ങ്ങ​​ളോ​​ട് കൂ​​ടി​​യ ആ​​ന​​യു​​ടെ മൂ​​ക്കി​​ൽ എ​​ട്ട് ലി​​റ്റ​​ർ വെ​​ള്ളം വ​​രെ കൊ​​ള്ളും.

ആ​​ഫ്രി​​ക്ക​​ൻ ബു​​ഷ് ആ​​ന, ആ​​ഫ്രി​​ക്ക​​ൻ കാ​​ട്ടാ​​ന, ഏ​​ഷ്യ​​ൻ ആ​​ന എ​​ന്നി​​ങ്ങ​​നെ മൂ​​ന്നി​​നം ആ​​ന​​ക​​ളാ​​ണ് ലോ​​ക​​ത്തി​​ലു​​ള്ള​​ത്. ന​​മ്മു​​ടെ ഉ​​ത്സ​​വ​​ങ്ങ​​ളി​​ൽ കൊ​​ന്പും കു​​ലു​​ക്കി​​യെ​​ത്തു​​ന്ന ഇ​​ന്ത്യ​​ൻ ആ​​ന​​ക​​ൾ ഏ​​ഷ്യ​​ൻ ആ​​ന​​യെ​​ന്ന വി​​ഭാ​​ഗ​​ത്തി​​ന്‍റെ ഉ​​പ​​വി​​ഭാ​​ഗ​​മാ​​ണ്.



പ്രോ​​ബോ​​സി​​സ് കു​​ര​​ങ്ങു​​ക​​ൾ

ബോ​​ർ​​ണി​​യോ കാ​​ടു​​ക​​ളി​​ൽ മാ​​ത്രം കാ​​ണു​​ന്ന​​വ​​രാ​​ണ് പ്രോ​​ബോ​​സി​​സ് വ​​ർ​​ഗത്തി​​ൽ​​പ്പെ​​ട്ട കു​​ര​​ങ്ങു​​ക​​ൾ. ഏ​​ഷ്യ​​യി​​ലെ ഏ​​റ്റ​​വും വ​​ലി​​യ കു​​ര​​ങ്ങ് ഇ​​ന​​ങ്ങ​​ളി​​ൽ ഒ​​ന്നാ​​യ ഇ​​വ​​രെ വ്യത്യ​​സ്ത​​രാ​​ക്കു​​ന്ന​​ത് 18 സെ​​ന്‍റീ​​മീ​​റ്റ​​റോ​​ളം നീ​​ളം വ​​രെ വ​​യ്ക്കു​​ന്ന മൂ​​ക്ക് ത​​ന്നെ​​യാ​​ണ്.

ചെ​​റി​​യ വെ​​ള്ള​​രി​​ക്ക കെ​​ട്ടി​​യി​​ട്ടപോ​​ലെ നീ​​ണ്ട് വാ​​യെ​​ക്കാ​​ൾ താ​​ഴെ എ​​ത്തു​​ന്ന രീ​​തി​​യി​​ലാ​​ണ് ഇ​​വ​​രു​​ടെ മൂ​​ക്ക്. കു​​ര​​ങ്ങ് വ​​ർ​​ഗത്തി​​ൽ നി​​ന്നു​​ള്ള ടി​​ബ​​റ്റ​​ൻ മ​​ക്കാ​​ക്കി​​നും ചാ​​രനി​​റ​​ത്തി​​ലു​​ള്ള ചി​​ല ലംഗറു​​ക​​ൾ​​ക്കും മാ​​ത്ര​​മെ ഏ​​ഷ്യ​​യി​​ൽ നി​​ന്ന് വ​​ലി​​പ്പ​​ത്തി​​ൽ ഇ​​വ​​രെ തോ​​ൽ​​പ്പി​​ക്കാ​​നാ​​കൂ.



മൂ​​ക്കി​​ന്‍റെ നി​​റ​​ത്തി​​ലും കു​​ട​​വ​​യ​​റി​​ലും ഡ​​ച്ചു​​കാ​​രോ​​ട് സാ​​മ്യ​​മു​​ള്ള​​തു കൊ​​ണ്ട് ഡ​​ച്ചു മ​​ങ്കി​​ക​​ളെ​​ന്നും ഇ​​വ​​ർ​​ക്ക് വി​​ളിപ്പേ​​രു​​ണ്ട്.

പ്രോ​​ബോ​​സിസ് കു​​ര​​ങ്ങു​​ക​​ൾ സാ​​ധാ​​ര​​ണ​​യാ​​യി ഒ​​രു ആണും കുറച്ചു പെണ്ണുങ്ങളും അ​​വ​​രു​​ടെ കുട്ടിക​​ളും അ​​ട​​ങ്ങി​​യ ഗ്രൂ​​പ്പു​​ക​​ളാ​​യാ​​ണ് ജീ​​വി​​ക്കു​​ന്ന​​ത്. ആണുങ്ങൾ മാ​​ത്രം ഉ​​ൾ​​പ്പെ​​ട്ട കൂട്ടങ്ങളു​​മു​​ണ്ടാ​​കും. ചി​​ല ആ​​ണ്‍ കു​​ര​​ങ്ങു​​ക​​ൾ ഏ​​കാ​​ന്ത​​രാ​​യി ജീ​​വി​​ക്കാ​​റു​​മു​​ണ്ട്.



പെ​​ണ്‍ കു​​ര​​ങ്ങു​​ക​​ൾക്കു ര​​ണ്ട​​ര മാ​​സമാണ് ഗർഭകാലം. ജ​​നി​​ക്കു​​ന്പോ​​ൾ കുഞ്ഞുങ്ങളുടെ ശരീരം ചാര നിറത്തിലും മുഖം നീല നിറത്തിലുമാകും. പി​​ന്നീ​​ട് എ​​ട്ട​​ര മാ​​സ​​ത്തോ​​ളം പ്രാ​​യ​​മാ​​കു​​ന്പോ​​ൾ മു​​ഖം മു​​തി​​ർ​​ന്ന​​വ​​രെ​​പ്പോ​​ലെ ക്രീം ​​നി​​റ​​ത്തി​​ലേ​​ക്ക് മാ​​റും. പെ​​ണ്‍ കു​​ര​​ങ്ങു​​ക​​ളുടെ മൂക്ക് ആ‌​​ണ്‍ കു​​ര​​ങ്ങി​​ന്‍റേതിനേക്കാൾ ചെറുതാണ്.

സ്റ്റാ​​ർ നോ​​സ്ഡ് മോ​​ൾ



പേ​​രു​​പോ​​ലെ ത​​ന്നെ ന​​ക്ഷ​​ത്ര​​ത്തി​​ന്‍റെ ആ​​കൃ​​തി​​യി​​ൽ മൂ​​ക്കു​​ള്ള​​വ​​രാ​​ണ് ഇ​​വ​​ർ. വ​​ട​​ക്കെ അ​​മേ​​രി​​ക്ക​​യി​​ൽ കാ​​ണ​​പ്പെ​​ടു​​ന്ന ഇ​​വ​​യ്ക്ക് മൂ​​ക്ക് കൊ​​ണ്ട് ഭ​​ക്ഷ​​ണ​​വും മ​​റ്റും തൊ​​ട്ടു നോ​​ക്കി തി​​രി​​ച്ച​​റി​​യാ​​ൻ ക​​ഴി​​യു​​ന്നു.

മ​​ണ്ണി​​ന​​ടി​​യി​​ൽ മാ​​ള​​ങ്ങ​​ളു​​ണ്ടാ​​ക്കി​​യാ​​ണ് ഈ ​​വി​​ചി​​ത്ര മൂ​​ക്ക​​ൻ താ​​മ​​സി​​ക്കു​​ന്ന​​ത്.



മാ​​ൻഡ്രി​​ൽ കു​​ര​​ങ്ങു​​ക​​ൾ

ആ​​ഫ്രി​​ക്ക​​യി​​ലെ വ​​ന​​ങ്ങ​​ളി​​ൽ കാ​​ണു​​ന്ന മാ​​ൻ​​ഡ്രി​​ൽ കു​​ര​​ങ്ങു​​ക​​ൾ മൂ​​ക്കി​​ന്‍റെ വ​​ർ​​ണ​​വി​​ന്യാ​​സം​​കൊ​​ണ്ട് പ്ര​​ശ​​സ്ത​​രാ​​ണ്. ദൃ​​ഢ​​മാ​​യ ശ​​രീ​​ര​​വും കു​​റു​​കി​​യ വാ​​ലും കു​​ഴി​​ഞ്ഞ ക​​ണ്ണു​​ക​​ളു​​മു​​ള്ള ഇ​​വ​​ർ​​ക്ക് കൂ​​ടു​​ത​​ലും മ​​ണ്ണി​​ൽ ക​​ഴിയാ​​നാ​​ണ് ഇ​​ഷ്ടം. പ്രാ​​യ​​പൂ​​ർ​​ത്തി​​യാ​​യ ആ​​ണ്‍ മാ​​ൻ​​ഡ്രി​​ലു​​ക​​ളു​​ടെ ക​​വി​​ളു​​ക​​ൾ​​ക്ക് ക​​ടും നീ​​ല​​യും ത്വ​​ക്കി​​ന് ചു​​വ​​പ്പ് നി​​റ​​വു​​മാ​​ണ്. പ​​ഴ​​ങ്ങ​​ൾ, വേ​​രു​​ക​​ൾ, കീ​​ട​​ങ്ങ​​ൾ എ​​ന്നി​​വ​​യാ​​ണ് പ്ര​​ധാ​​ന ആ​​ഹാ​​രം. ചി​​ല പ്ര​​ത്യേ​​ക​​കാ​​ല​​ങ്ങ​​ളി​​ൽ മൂ​​ക്കി​​ന്‍റെ നി​​റം വ​​ർധിക്കാ​​റു​​ണ്ട്. ഇ​​ണ​​യെ ആ​​ക​​ർ​​ഷി​​ക്കു​​വാ​​ൻ ഈ ​​നി​​റം മാ​​റ്റം ഇ​​വ​​യെ സ​​ഹാ​​യി​​ക്കു​​ന്നു.



ന്യൂ​​സീല​​ൻ​​ഡു​​കാ​​രു​​ടെ കി​​വി

ന്യൂ​സി​ല​ൻ​ഡി​ന്‍റെ ദേ​ശീ​യ ചി​ഹ്ന​മാ​ണ് കി​വി പ​ക്ഷി​ക​ൾ. കോ​ഴി​ക്കു​ഞ്ഞി​ന്‍റെ വ​ലി​പ്പ​വും ചാ​രം ക​ല​ർ​ന്ന ത​വി​ട്ടു നി​റ​മു​ള്ള തൂ​വ​ലു​ക​ളും ത​ടി​ച്ചു കു​റു​കി​യ കാ​ലു​ക​ളു​മാ​ണ് ഇ​വ​യു​ടെ പ്ര​ത്യേ​ക​ത​ക​ൾ. വാ​ൽ തീ​രെ​യി​ല്ല. പ​ക്ഷി​വ​ർ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​രാ​ണെ​ങ്കി​ലും ഇ​വ​ർ​ക്ക് പ​റ​ക്കാ​നു​ള്ള ക​ഴി​വി​ല്ല. കൊ​ക്കി​ന്‍റെ അ​റ്റ​ത്താ​യി നാ​സാ​ഗ്ര​ങ്ങ​ളു​ണ്ട്. മ​ണം പി​ടി​ച്ചാ​ണ് ഇ​വ​ർ ഭ​ക്ഷ​ണം ക​ണ്ടെ​ത്തു​ന്ന​തും ഇ​ര​യെ തി​രി​ച്ച​റി​യു​ന്ന​തും.

ആ​ണ്‍​കി​ളി​ക​ൾ ഉ​ണ്ടാ​ക്കു​ന്ന കി​വി കി​വി എ​ന്ന ശ​ബ്ദ​ത്തി​ൽ നി​ന്നാ​ണ് ഇ​വ​യു​ടെ പേ​രി​ന്‍റെ ഉ​ദ്ഭ​വം. പെ​ണ്‍​കി​ളി​ക​ൾ കു​ർ​കു​ർ എ​ന്ന ശ​ബ്ദ​മാ​ണ് പു​റ​പ്പെ​ടു​വി​ക്കു​ന്ന​ത്. കാ​ൽ​വി​ര​ലു​ക​ളി​ലെ കൂ​ർ​ത്ത ന​ഖ​ങ്ങ​ൾ ശ​ത്രു​ക്ക​ളെ നേ​രി​ടു​ന്ന​തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്നു. പൊ​തു​വേ പ​ക​ൽ ഉ​റ​ങ്ങു​ന്ന ഇ​വ​ർ രാ​ത്രി​യി​ലാ​ണ് ഇ​ര​തേ​ടി​യി​റ​ങ്ങു​ക. പ്രാ​ണി​ക​ൾ, ഒ​ച്ചു​ക​ൾ, എ​ട്ടു​കാ​ലി​ക​ൾ, ചെ​റു പ​ഴ​വ​ർ​ഗ​ങ്ങ​ൾ മു​ത​ലാ​യ​വ​യാ​ണ് കി​വി​ക​ളു​ടെ ഇ​ഷ്ടാ​ഹാ​ര​ങ്ങ​ൾ. ഇ​വ​യ്ക്ക് കാ​ഴ്ച​ശ​ക​തി വ​ള​രെ കു​റ​വാ​ണ്.



മ​ണ്‍​പൊ​ത്തു​ക​ളി​ലും വേ​രു​ക​ൾ​ക്കി​ട​യി​ലും പു​ല്ലും തൂ​വ​ലു​ക​ളും വ​ച്ച് കൂ​ടു​ണ്ടാ​ക്കു​ക​യാ​ണ് രീ​തി. പെ​ണ്‍​മൂ​ങ്ങ​ക​ൾ ഇ​ടു​ന്ന മു​ട്ട​യ്ക്ക് ആ​ണു​ങ്ങ​ൾ അ​ട​യി​രി​ക്കും. വം​ശ​നാ​ശ ഭീ​ഷ​ണി നേ​രിടുന്ന ഇ​വ​രെ സം​ര​ക്ഷി​ക്കാ​ൻ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളാ​ണ് ന്യൂ​സി​ല​ൻ​ഡ് സ​ർ​ക്കാ​ർ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ഇ​തി​നാ​യി വ​ന​ങ്ങ​ളെ ദേ​ശീ​യ ഉ​ദ്യാ​ന​ങ്ങ​ളാ​യി പ്ര​ഖ്യാ​പി​ച്ച് സം​ര​ക്ഷി​ക്കു​ന്നു.

വ​ന​ന​ശീ​ക​ര​ണം വ​ഴി സ്വാ​ഭാ​വി​ക ആ​വാ​സ വ്യ​വ​സ്ഥ​യ്ക്ക് നാ​ശം സം​ഭ​വി​ച്ച​താ​ണ് കി​വി​ക​ളു​ടെ നി​ല​നി​ൽ​പ്പി​ന് ഭീ​ഷ​ണി​യാ​യ​ത്.



മു​​ട്ട​​യി​​ടു​​ന്ന പ്ലാ​​റ്റി​​പ്പ​​സ്

പ​​ക്ഷി​​ക​​ളെ പോ​​ലെ മു​​ട്ട​​യി​​ട്ട്, കു​​ഞ്ഞു​​ങ്ങ​​ളെ വി​​രി​​യി​​​​ച്ച് പാ​​ലൂ​​ട്ടി വ​​ള​​ർ​​ത്തു​​ന്ന സ​​സ്ത​​നി​​ക​​ളെ കു​​റി​​ച്ച് നി​​ങ്ങ​​ൾ പ​​ഠി​​ച്ചി​​ട്ടു​​ണ്ടാ​​കു​​മ​​ല്ലോ? അ​​വ​​രി​​ൽ പ്ര​​മു​​ഖ​​നാ​​ണ് പ്ലാ​​റ്റി​​പ്പ​​സ്. ടാ​​സ്മാ​​നി​​യ​​യി​​ലേ​​യും കി​​ഴ​​ക്ക​​ൻ ഓ​​സ്ട്രേ​​ലിയ​​യി​​ലെ​​യും ത​​ടാ​​ക​​ങ്ങ​​ളും അ​​രു​​വി​​ക​​ളു​​മാ​​ണ് പ്ലാ​​റ്റി​​പ്പ​​സു​​ക​​ളു​​ടെ ഇ​​ഷ്ട​​വാ​​സ​​സ്ഥ​​ലം.



താ​​റാ​​വി​​ന്‍റേ​​തു പോ​​ലു​​ള്ള കൊ​​ക്കും കു​​റു​​കി​​യ കാ​​ലു​​ക​​ളും ബീ​​വ​​റി​​ന്‍റേ​​തു പോ​​ലു​​ള്ള വാ​​ലു​​ക​​ളും നീ​​ർ​​നാ​​യ​​യു​​ടേ​​തി​​നു സ​​മാ​​ന​​മാ​​യ പാ​​ദ​​ങ്ങ​​ളു​​മു​​ള്ള ഇ​​വ​​രെ ക​​ണ്ടാ​​ൽ ഒ​​റ്റ നോ​​ട്ട​​ത്തി​​ൽ ആ​​രും അ​​ന്ധാ​​ളി​​ച്ചു പോ​​കും.

പ​​ല്ലു​​ക​​ളി​​ല്ല എ​​ന്ന​​താ​​ണ് മ​​റ്റൊ​​രു പ്ര​​ത്യേ​​ക​​ത. പ​​ല്ലി​​ല്ലാ​​ത്ത​​തി​​നാ​​ൽ കൊ​​ക്കു​​ക​​ൾ കൊ​​ണ്ട് ഇ​​ര​​യെ ചെ​​റു ക​​ഷണ​​ങ്ങ​​ളാ​​ക്കി​​യാ​​ണ് ഇ​​വ​​ർ ഭ​​ക്ഷി​​ക്കു​​ന്ന​​ത്. ഇ​​വ​​രു​​ടെ തോ​​ൽ എ​​ടു​​ക്കു​​ന്ന​​തി​​നാ​​യി മ​​നു​​ഷ്യ​​ർ പ്ലാ​​റ്റി​​പ്പ​​സു​​ക​​ളെ വ​​ൻ തോ​​തി​​ൽ വേ​​ട്ട​​യാ​​ടി​​യി​​രു​​ന്നു. ക​​ടു​​ത്ത വം​​ശ​​നാ​​ശ ഭീ​​ഷണി നേ​​രി​​ടു​​ന്ന പ്ലാ​​റ്റി​​പ്പ​​സു​​ക​​ളെ സം​​ര​​ക്ഷി​​ക്കു​​ന്ന​​തി​​നാ​​യി സം​​ര​​ക്ഷി​​ത ജീ​​വി​​യാ​​യി പ്ര​​ഖ്യാ​​പി​​ക്കു​​ക​​യു​​ണ്ടാ​​യി.



സ്പി​​യ​​ർ നോ​​സ്ഡ് ബാ​​റ്റ്

കു​​ന്തം​​പോ​​ലു​​ള്ള മൂ​​ക്കാ​​ണ് സ്പി​​യ​​ർ നോ​​സ്ഡ് ബാ​​റ്റു​​ക​​ളെ മ​​റ്റു​​ള്ള​​വ​​യി​​ൽ നി​​ന്നു വ്യ​​ത്യ​​സ്ത​​രാ​​ക്കു​​ന്ന​​ത്. അ​​മേ​​രി​​ക്ക​​ൻ ഭൂ​​ഖ​​ണ്ഡത്തി​​ന്‍റെ മ​​ധ്യ, തെ​​ക്ക​​ൻ ഭാ​​ഗ​​ങ്ങ​​ളി​​ൽ കാ​​ണ​​പ്പെ​​ടു​​ന്ന ‌ഇ​​വ​​യു​​ടെ ഇ​​ഷ്ട​​വാ​​സ​​സ്ഥ​​ലം ഉ​​ഷ്ണ​​മേ​​ഖ​​ല​​യാ​​ണ്. ഗ്വാ​​ട്ടി​​മാ​​ല, ബെ​​ലീ​​സ് മു​​ത​​ൽ തെ​​ക്ക് പെ​​റു, ബൊ​​ളീ​​വി​​യ, പ​​രാ​​ഗ്വേ, വ​​ട​​ക്ക​​ൻ അ​​ർ​​ജ​​ന്‍റീ​​ന, ബ്ര​​സീ​​ൽ വ​​രെ​​യാ​​ണ് ഇ​​വ​​രെ സാ​​ധാ​​ര​​ണ​​യാ​​യി കാ​​ണാ​​ൻ ക​​ഴി​​യു​​ന്ന​​ത്.



ശ​​ബ്ദ ത​​രം​​ഗ​​ങ്ങ​​ളു​​പ​​യോ​​ഗി​​ച്ച് ഇ​​ര തേ​​ടാ​​നും മ​​റ്റും ഇ​​വ​​യെ സ​​ഹാ​​യി​​ക്കു​​ന്ന​​ത് മൂ​​ക്കാ​​ണ്. വ​​വ്വാ​​ലി​​ലെ ത​​ടി​​യ​​ന്മാ​​രെ​​ന്ന വി​​ശേ​​ഷ​​ണം ഇ​​വ​​ർ​​ക്കു​​ണ്ട്. കു​​റു​​കി​​യ വാ​​ലും തീ​​ക്ഷ്ണ​​മാ​​യ ക​​ണ്ണു​​ക​​ളും ചാ​​ര​​നി​​റ​​ത്തി​​ലു​​ള്ള രോ​​മ​​കു​​പ്പാ​​യ​​വു​​മാ​​ണ് ഇ​​വ​​യു​​ടെ മ​​റ്റു പ്ര​​ത്യേ​​ക​​ത​​ക​​ൾ.

ഈ ​​വ​​വ്വാ​​ലു​​ക​​ൾ സാ​​ധാ​​ര​​ണ​​യാ​​യി വ​​ർ​​ഷ​​ത്തി​​ൽ ഒ​​രി​​ക്ക​​ൽ മാ​​ത്ര​​മാ​​ണ് പ്ര​​ജ​​ന​​നം ന​​ട​​ത്താ​​റു​​ള്ള​​തെ​​ങ്കി​​ലും പെ​​ൺ വ​​വ്വാ​​ലു​​ക​​ൾ വ​​ർ​​ഷം മു​​ഴു​​വ​​ൻ മു​​ല​​യൂ​​ട്ടു​​ന്നു. മ​​ര​​പ്പൊ​​ത്തു​​ക​​ളി​​ലും ചെ​​റു ഗു​​ഹ​​ക​​ളി​​ലു​​മാ​​ണ് ഇ​​വ​​രു​​ടെ താ​​മ​​സം.



കോ​​ള​​നി​​ക​​ളാ​​യി താ​​മ​​സി​​ക്കാ​​ണ് ഇ​​വ​​ർ​​ക്കി​​ഷ്ടം. ഒ​​രു കൂ​​ട്ട​​ത്തി​​ൽ ആ​​യി​​ര​​ത്തി​​ല​​ധി​​കം വ​​വ്വാ​​ലു​​ക​​ളു​​ണ്ടാ​​കും. മ​​റ്റു വ​​ർ​​ഗ​​ക്കാ​​രാ​​യ വ​​വ്വാ​​ലു​​ക​​ളെ ഭ​​ക്ഷി​​ക്കും എ​​ന്ന​​തും ഇ​​വ​​രു​​ടെ പ്ര​​ത്യ​​ക​​ത​​യാ​​ണ്.

രഹ്‌ന മാഹീൻ