Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
ഏറെ പ്രതീക്ഷയോടെ ടീം മോദി
WhatsApp
നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ പുതിയ കേന്ദ്രമന്ത്രിസഭ അധികാരമേറ്റു. രാഷ്ട്രപതിഭവനിൽ നടന്ന സത്യപ്രതിജ്ഞാചടങ്ങിൽ നിരവധി വിദേശനേതാക്കളടക്കം വലിയൊരു വിവിഐപി നിരയും ആറായിരത്തിലധികം മറ്റു ക്ഷണിതാക്കളും പങ്കെടുത്തു. ആദ്യവട്ടത്തേക്കാൾ മികവുറ്റ വിജയവുമായി രണ്ടാമൂഴം തുടങ്ങുന്പോൾ പ്രധാനമന്ത്രി മോദിക്ക് വലിയ ആത്മവിശ്വാസമാണുള്ളത്. അതു പ്രകടമാക്കുന്നതായിരുന്നു മോദിയുടെ വാക്കുകളോരോന്നും. തെരഞ്ഞെടുപ്പു വിജയത്തെത്തുടർന്നു നടത്തിയ പ്രസ്താവനകളിലെല്ലാം പുതിയൊരു നയവും നിലപാടും കാണാൻ കഴിഞ്ഞു. എല്ലാവരെയും ഉൾക്കൊള്ളുന്ന, എല്ലാവരെയും വിശ്വാസത്തിലെടുക്കുന്ന, എല്ലാവരുടെയും വികസനം ലക്ഷ്യമിടുന്ന ആ നയപരിപാടികൾ നടപ്പാക്കാനുതകുന്നൊരു ടീമിനെയാകും മോദി തെരഞ്ഞെടുക്കുക എന്നും ഉറപ്പായിരുന്നു. ഇന്നലെ പുതിയ മന്ത്രിമാരെ പ്രഖ്യാപിച്ചപ്പോഴും ഈ പുതുമയും കാര്യശേഷിയും സമന്വയിപ്പിക്കാനുള്ള ശ്രമം ദൃശ്യമായി.
മോദിയുടെ പഴയ ടീമിലെ പല പ്രമുഖരും പുതിയ മന്ത്രിസഭയിലുണ്ടെങ്കിലും പുതുമുഖങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടത് അമിത് ഷാ തന്നെ. ബിജെപി അധ്യക്ഷനെന്ന നിലയിൽ പതിനേഴാം ലോക്സഭയിലേക്കുള്ള പാർട്ടിയുടെ മികച്ച വിജയത്തിനു ചുക്കാൻ പിടിച്ച നേതാവ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം നിന്ന് അതിശക്തമായൊരു ടീം സ്പിരിറ്റോടെ തെരഞ്ഞെടുപ്പു പ്രചാരണങ്ങൾ നിയന്ത്രിച്ച ഈ ശക്തിദ്വയം ഇനി ഭരണതലത്തിലും ഒരുമിച്ചു നീങ്ങുകയാണ്.
ഒന്നാം മോദി മന്ത്രിസഭയിലെ കരുത്തനായ ധനമന്ത്രി അരുൺ ജയ്റ്റ്ലി ആരോഗ്യകാരണങ്ങളാൽ തന്നെ മന്ത്രിപദത്തിൽനിന്ന് ഒഴിവാക്കണമെന്നു മോദിയോട് അഭ്യർഥിച്ചിരുന്നു. നിയമകാര്യങ്ങളിൽ നിപുണനും സങ്കീർണമായ സാന്പത്തിക നയങ്ങളെ സമർഥമായി ന്യായീകരിച്ച് മോദി സർക്കാരിനെതിരേയുണ്ടായ ആരോപണങ്ങളെ പ്രതിരോധിക്കുകയും ചെയ്ത അരുൺ ജയ്റ്റ്ലിയുടെ അഭാവം രണ്ടാം മോദി മന്ത്രിസഭയ്ക്കു ചെറുതല്ലാത്ത ക്ഷീണമുണ്ടാക്കും. എന്നാൽ, അത്തരം സാഹചര്യങ്ങളെ സമർഥമായി അതിജീവിക്കാനുതകുന്ന മികച്ചൊരു ടീം തന്നോടൊപ്പമുണ്ടെന്ന വിശ്വാസം പ്രധാനമന്ത്രിക്കുണ്ട്. അതിൽ മുഖ്യസ്ഥാനത്ത് കഴിഞ്ഞ തെരഞ്ഞെടുപ്പിലും അതിനുമുന്പും മോദിയുടെ വലംകൈയും മനഃസാക്ഷി സൂക്ഷിപ്പുകാരനുമായ അമിത് ഷാ തന്നെയായിരിക്കും. ഇരുവരും ചേർന്നു നടത്തിയ റോഡ് ഷോകളും മറ്റു പ്രചാരണയാത്രകളും ബിജെപിക്കു ദേശീയതലത്തിൽ വലിയ ഉണർവാണുണ്ടാക്കിയത്. പശ്ചിമബംഗാളിലും മറ്റും അമിത് ഷായുടെ പ്രചാരണതന്ത്രങ്ങൾ മമതയെപ്പോലുള്ള വടവൃക്ഷങ്ങളെപ്പോലും ഉലച്ചു.
ആഭ്യന്തരം, ധനകാര്യം, വിദേശകാര്യം, പ്രതിരോധം എന്നീ വകുപ്പുകളുടെ ചുമതല ഏല്പിച്ചിരിക്കുന്നതു പരിണതപ്രജ്ഞരും പാർട്ടിക്കും പ്രധാനമന്ത്രിക്കും ഉറ്റവരുമായവരെയാണ്. ദേശീയസുരക്ഷയ്ക്കായുള്ള കാബിനറ്റ് കമ്മിറ്റിയിലെ അംഗങ്ങളാണ് ഈ പ്രധാന വകുപ്പുകൾ ഭരിക്കുക. മറ്റു മന്ത്രിമാരിൽനിന്നു വ്യത്യസ്തമായ അധികാരങ്ങളൊന്നും ഇവർക്കു പ്രത്യക്ഷത്തിലില്ലെങ്കിലും കേന്ദ്ര സർക്കാരിന്റെ നയപരിപാടികളും കർമപദ്ധതികളും നടപ്പാക്കുന്നതും ദേശസുരക്ഷ ഉൾപ്പെടെയുള്ള നിർണായക വിഷയങ്ങളിൽ തീരുമാനങ്ങളെടുക്കുന്നതും പ്രധാനമന്ത്രിയുൾപ്പെടുന്ന ഈ ചെറു സംഘമായിരിക്കും.
ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപിക്കു കാര്യമായ നേട്ടമുണ്ടാക്കാനായില്ലെങ്കിലും കേന്ദ്രത്തിൽ നരേന്ദ്ര മോദി രണ്ടാം വട്ടം അധികാരമേൽക്കുന്പോൾ കേരളത്തെ വിസ്മരിച്ചില്ല. ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ വി. മുരളീധരനെ മന്ത്രിമാരുടെ ആദ്യപട്ടികയിൽത്തന്നെ മോദി ഉൾപ്പെടുത്തി. മഹാരാഷ്ട്രയിൽനിന്നുള്ള രാജ്യസഭാംഗമാണ് മുരളീധരൻ. നാലര പതിറ്റാണ്ടു കാലത്തെ രാഷ്ട്രീയ പ്രവർത്തന പാരന്പര്യമുള്ള മുരളീധരൻ എബിവിപിയുടെ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. മുൻ മന്ത്രിസഭയിൽ അംഗമായിരുന്ന അൽഫോൻസ് കണ്ണന്താനത്തിന് രണ്ടാമൂഴം ലഭിച്ചില്ല. പാർട്ടി ദേശീയാധ്യക്ഷൻ അമിത്ഷാ തന്നെ മുൻകൈയെടുത്ത് കേരളത്തിൽ ബിജെപിക്ക് അക്കൗണ്ട് തുറക്കാനുള്ള ഭഗീരഥപ്രയത്നം നടത്തിയെങ്കിലും തിരുവനന്തപുരം ഒഴികെ കേരളത്തിലെ മറ്റൊരു മണ്ഡലത്തിലും രണ്ടാം സ്ഥാനത്തുപോലും എത്താൻ ബിജെപിക്കു കഴിഞ്ഞിരുന്നില്ല. നിയമസഭാ മണ്ഡലങ്ങളിലാകട്ടെ നേമത്തു മാത്രമാണു മുന്നിലെത്താനായത്. ഈ സാഹചര്യത്തിൽ പാർട്ടിയിലെ കരുത്തനായ വി. മുരളീധരനിലൂടെ കേരളത്തിൽ ചുവടുറപ്പിക്കാൻ വീണ്ടുമൊരു ശ്രമം കൂടിയുണ്ടാകും. കേരളത്തിലെ ബിജെപി ഘടകത്തിലുള്ള ഗ്രൂപ്പിസം കൂടുതൽ ശക്തിയാർജിക്കുമെന്ന സന്ദേഹവും ചിലർ പ്രകടിപ്പിക്കുന്നുണ്ട്. എന്നാൽ, കേന്ദ്ര നേതൃത്വത്തിന്റെ ശക്തമായ ഇടപെടലുണ്ടായാൽ സംസ്ഥാനത്തെ ഗ്രൂപ്പുകളൊക്കെ നിശബദ്മാകും. കേരളത്തിൽ ബിജെപിയുടെ വോട്ടുവിഹിതം വർധിച്ചിട്ടുണ്ടെന്ന വസ്തുതയും തള്ളിക്കളയാനാവില്ല.
തന്റെ മന്ത്രിസ്ഥാനലബ്ധി പാർട്ടിക്കുള്ള അംഗീകാരമാണോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, കേരളത്തിലെ ജനങ്ങൾക്കുള്ള അംഗീകാരമാണെന്നായിരുന്നു മുരളീധരന്റെ മറുപടി. മുരളീധരന്റെ മന്ത്രിപദം കേരളത്തിന് കൂടുതൽ നേട്ടങ്ങളുണ്ടാക്കാൻ ഇടയാകണം. കക്ഷിരാഷ്ട്രീയ ഭേദമെന്യേ എല്ലാവരും സംസ്ഥാനത്തിന്റെ വികസനത്തിനായി പ്രവർത്തിക്കണമെന്നുള്ള സംസ്ഥാന ബിജെപി അധ്യക്ഷൻ ശ്രീധരൻ പിള്ളയുടെ ആഹ്വാനം പുതിയൊരു വികസനസംസ്കാരത്തിനു നാന്ദി കുറിക്കട്ടെ.
പരിചയസന്പന്നരും കഴിവു തെളിയിച്ചവരുമായവരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്നതിൽ പാർട്ടി നേതൃത്വവും പ്രധാനമന്ത്രിയും പ്രത്യേകം ശ്രദ്ധിച്ചു. മുൻ വിദേശകാര്യ സെക്രട്ടറി എസ്. ജയ്ശങ്കർക്ക് കാബിനറ്റ് പദവിയാണു നൽകിയിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങൾക്കു ന്യായമായ പ്രാതിനിധ്യം നൽകാനും ശ്രമിച്ചിട്ടുണ്ട്. മന്ത്രിമാരുടെ പ്രവർത്തനങ്ങൾ നിരന്തരം നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുന്നതിൽ ഒന്നാം മോദി സർക്കാരിന്റെ കാലത്തു പ്രത്യേക ശ്രദ്ധ പുലർത്തിയിരുന്നു. പഴയ ടീമിൽപ്പെട്ട പത്തിലേറെപ്പേർക്കു രണ്ടാമൂഴം നഷ്ടമായതിന് ഇതുമൊരു കാരണമായേക്കാം. സുരേഷ് പ്രഭു, ഉമാഭാരതി എന്നിങ്ങനെ ചില പ്രമുഖരുടെ അഭാവവും ശ്രദ്ധിക്കപ്പെട്ടു.
മുകേഷ് അംബാനി, രത്തൻ ടാറ്റ, ഗൗതം അദാനി തുടങ്ങിയ വ്യവസായ പ്രമുഖരും സത്യപ്രതിജ്ഞാച്ചടങ്ങിൽ പങ്കെടുത്തു. എല്ലാ സംസ്ഥാന മുഖ്യമന്ത്രിമാർക്കും ക്ഷണമുണ്ടായിരുന്നെങ്കിലും കേരളത്തിൽനിന്നു പിണറായി വിജയനും പശ്ചിമബംഗാളിൽനിന്നു മമതാ ബാനർജിയും ചടങ്ങിനെത്തിയില്ല. ആന്ധ്ര, തെലുങ്കാനാ മുഖ്യമന്ത്രിമാരുടെ അഭാവവും ശ്രദ്ധിക്കപ്പെട്ടു. ഏറെ പ്രതീക്ഷയോടും ആകാംക്ഷയോടുംകൂടിയാണു രാജ്യം മോദിയുടെ രണ്ടാംവരവിനെ കാണുന്നത്. രാജ്യത്തിനു പുതിയൊരു ദിശാബോധവും ജനങ്ങൾക്ക് ആത്മവിശ്വാസവും പകരുന്ന ഭരണനാളുകൾക്കായി രാജ്യം കാത്തിരിക്കുന്നു.
ജിഎസ്ടി നിരക്കുവർധന സാധാരണക്കാരുടെ നടുവൊടിക്കും
കർഷക മഹാസംഗമങ്ങൾക്ക് അഭിവാദ്യങ്ങൾ
ആംഗ്ലോ ഇന്ത്യൻ പ്രാതിനിധ്യം ഇല്ലാതാക്കുന്നതു നീതിനിഷേധം
കെടുകാര്യസ്ഥത മറയ്ക്കാൻ പിച്ചച്ചട്ടിയിൽ കൈയിടുന്നു
വഴിമാറിപ്പോകുന്ന സ്വപ്നപദ്ധതികൾ
മാതാപിതാക്കളായാൽ പോരാ, ചുമതല മറക്കരുത്
സർവകക്ഷി യോഗം ഭൂമിപ്രശ്നത്തിനു വ്യക്തമായ പരിഹാരം ഉണ്ടാക്കണം
സാന്ത്വനമായി നീതിപീഠം; മാതൃകയായി സ്കൂൾകുട്ടികൾ
അന്ന് അമൃതവാഹിനികൾ ഇന്നു വിഷവാഹിനികൾ
സ്കൂൾ വിനോദയാത്രകൾ അപകടയാത്രയാവരുത്
തുല്യാവസരം ഉറപ്പാക്കണം സംവരണ നിയമങ്ങൾ
അട്ടിമറിക്കപ്പെട്ട ഭരണഘടനയ്ക്കു ജുഡീഷറിയുടെ കൈത്താങ്ങ്
സ്കൂളുകളുടെ സുരക്ഷ സർക്കാരിന്റെ ബാധ്യത
‘മഹാനാടക’ത്തിൽ മനംനൊന്തും ഞെട്ടിത്തരിച്ചും പൊതുജനം
ജനപ്രതിനിധികൾ ജനങ്ങളുടെ പ്രശ്നങ്ങൾ ഏറ്റെടുക്കട്ടെ
നിയമം പാലിക്കപ്പെടണം, നിലപാടു മാനുഷികമാകണം
വീണ്ടെടുക്കാം കുട്ടനാടിന്റെ സുന്ദര ഭൂമിക
പണിക്കു കൊള്ളാത്ത പഠനം പാഴ്വ്യായാമം മാത്രം
പൊതുമേഖല പൊളിക്കുന്നത് ജനങ്ങൾക്കു വേണ്ടിയോ?
ജീവശ്വാസം തേടി ജനങ്ങൾ; കുംഭകർണന്മാരായി ഭരണക്കാർ
ജിഎസ്ടി നിരക്കുവർധന സാധാരണക്കാരുടെ നടുവൊടിക്കും
കർഷക മഹാസംഗമങ്ങൾക്ക് അഭിവാദ്യങ്ങൾ
ആംഗ്ലോ ഇന്ത്യൻ പ്രാതിനിധ്യം ഇല്ലാതാക്കുന്നതു നീതിനിഷേധം
കെടുകാര്യസ്ഥത മറയ്ക്കാൻ പിച്ചച്ചട്ടിയിൽ കൈയിടുന്നു
വഴിമാറിപ്പോകുന്ന സ്വപ്നപദ്ധതികൾ
മാതാപിതാക്കളായാൽ പോരാ, ചുമതല മറക്കരുത്
സർവകക്ഷി യോഗം ഭൂമിപ്രശ്നത്തിനു വ്യക്തമായ പരിഹാരം ഉണ്ടാക്കണം
സാന്ത്വനമായി നീതിപീഠം; മാതൃകയായി സ്കൂൾകുട്ടികൾ
അന്ന് അമൃതവാഹിനികൾ ഇന്നു വിഷവാഹിനികൾ
സ്കൂൾ വിനോദയാത്രകൾ അപകടയാത്രയാവരുത്
തുല്യാവസരം ഉറപ്പാക്കണം സംവരണ നിയമങ്ങൾ
അട്ടിമറിക്കപ്പെട്ട ഭരണഘടനയ്ക്കു ജുഡീഷറിയുടെ കൈത്താങ്ങ്
സ്കൂളുകളുടെ സുരക്ഷ സർക്കാരിന്റെ ബാധ്യത
‘മഹാനാടക’ത്തിൽ മനംനൊന്തും ഞെട്ടിത്തരിച്ചും പൊതുജനം
ജനപ്രതിനിധികൾ ജനങ്ങളുടെ പ്രശ്നങ്ങൾ ഏറ്റെടുക്കട്ടെ
നിയമം പാലിക്കപ്പെടണം, നിലപാടു മാനുഷികമാകണം
വീണ്ടെടുക്കാം കുട്ടനാടിന്റെ സുന്ദര ഭൂമിക
പണിക്കു കൊള്ളാത്ത പഠനം പാഴ്വ്യായാമം മാത്രം
പൊതുമേഖല പൊളിക്കുന്നത് ജനങ്ങൾക്കു വേണ്ടിയോ?
ജീവശ്വാസം തേടി ജനങ്ങൾ; കുംഭകർണന്മാരായി ഭരണക്കാർ
Latest News
ഉള്ളി മോഷണം പെരുകുന്നു; ബൈക്കിലെത്തിയവർ 50 കിലോ ഉള്ളിയുമായി കടന്നു
ദേശീയ പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് മുസ്ലിം ലീഗ്
എസ്പിജി നിയമഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം
പ്രതിഷേധം കടന്ന് പൗരത്വ നിയമ ഭേദഗതി ബിൽ; ലോക്സഭ പാസാക്കി
ഇന്ത്യയെ ഒരിക്കലും മതരാഷ്ട്രമാക്കില്ല, ബിൽ ഭരണഘടനാ വിരുദ്ധമല്ല: അമിത് ഷാ
Latest News
ഉള്ളി മോഷണം പെരുകുന്നു; ബൈക്കിലെത്തിയവർ 50 കിലോ ഉള്ളിയുമായി കടന്നു
ദേശീയ പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് മുസ്ലിം ലീഗ്
എസ്പിജി നിയമഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം
പ്രതിഷേധം കടന്ന് പൗരത്വ നിയമ ഭേദഗതി ബിൽ; ലോക്സഭ പാസാക്കി
ഇന്ത്യയെ ഒരിക്കലും മതരാഷ്ട്രമാക്കില്ല, ബിൽ ഭരണഘടനാ വിരുദ്ധമല്ല: അമിത് ഷാ
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - Boby Alex Mannamplackal
Copyright © 2019
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2019 , Rashtra Deepika Ltd.
Top