Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
എന്താണ് ഈ രാജ്യത്തു നടക്കുന്നത്?
WhatsApp
എന്താണ് ഈ രാജ്യത്തു നടക്കുന്നത് എന്ന ചോദ്യം ഈ രാജ്യത്തെ അനവധി പൗരന്മാരുടെ മനസിലുണ്ടായിരുന്നു. പക്ഷേ, അതു ചോദിക്കാനുള്ള ധൈര്യം പലർക്കും ഇല്ല. ഇപ്പോഴിതാ, ആ ചോദ്യം രാജ്യത്തെ പരമോന്നത നീതിപീഠത്തിൽനിന്നുതന്നെ ഉയരുന്നു. അതിക്രൂരമെന്നോ അത്യപൂർവമെന്നോ വിശേഷിപ്പിക്കാവുന്നൊരു ആക്രമണത്തിന് ഇരയായ പെൺകുട്ടിയുടെയും കുടുംബാംഗങ്ങളുടെയും കേസാണ് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയിയെക്കൊണ്ട് ഈ ചോദ്യം ചോദിപ്പിച്ചിരിക്കുന്നത്. ഉത്തർപ്രദേശിലെ ഉന്നാവോയിൽ ഭരണകക്ഷിയുടെ എംഎൽഎ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാനഭംഗത്തിനിരയാക്കിയ സംഭവവും തുടർന്നുള്ള സംഭവ പരന്പരയും മാത്രമായിരിക്കില്ല ചോദ്യമുന്നയിച്ച ചീഫ് ജസ്റ്റീസിന്റെ മനസിലുണ്ടായിരിക്കുക. രാജ്യത്തു കുറെക്കാലത്തിനുള്ളിൽ നടന്ന ചില സംഭവങ്ങൾ മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത അനേകം പേരുടെ മനസിൽ ഈ ചോദ്യം ഉയർത്തുന്നുണ്ട്.
രാജ്യതലസ്ഥാനത്ത്, ഓടുന്ന ബസിൽ പെൺകുട്ടി കൂട്ടമാനഭംഗത്തിനിരയാകുകയും കൊല്ലപ്പെടുകയും ചെയ്ത സംഭവം ആർക്കും മറക്കാനാവില്ല. നിർഭയയെന്നു സമൂഹം പിന്നീടു പേരിട്ട ആ കുട്ടിയുടെ അനുഭവം ഇന്നും രാജ്യത്തെ സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണവുമായി ബന്ധപ്പെട്ട എല്ലാ ചർച്ചകളിലും കടന്നുവരുന്നുണ്ട്. എന്നാൽ, സ്ത്രീസുരക്ഷയുടെ കാര്യത്തിൽ രാജ്യം മെച്ചപ്പെട്ടിട്ടില്ലെന്നു മാത്രമല്ല, കാര്യം കൂടുതൽ മോശമായിക്കൊണ്ടിരിക്കുകയാണെന്നും പറയേണ്ടിയിരിക്കുന്നു. ക്രൂരമായ സ്ത്രീപീഡനത്തിന്റെയും കൂട്ടമാനഭംഗത്തിന്റെയും എത്രയോ വാർത്തകൾ നിർഭയ സംഭവത്തിനുശേഷം റിപ്പോർട്ട് ചെയ്യപ്പെട്ടു. പല കാരണങ്ങളാൽ അവയെയെല്ലാം കടത്തിവെട്ടുന്നു ഉന്നാവോ സംഭവം. ഇതുപോലൊരു കേസ് കണ്ടിട്ടില്ലെന്നാണു കേസിൽ അമിക്കസ് ക്യൂറിയായ വി. ഗിരി എന്ന മുതിർന്ന അഭിഭാഷകൻ സുപ്രീംകോടതിയിൽ വികാരാധീനനായി പറഞ്ഞത്.
നിർഭയ സംഭവത്തിൽ ബസ് ജീവനക്കാരും മറ്റു ചില സാധാരണക്കാരുമായിരുന്നു പ്രതികളെങ്കിൽ ഉന്നാവോ സംഭവത്തിൽ ഉന്നതനായ രാഷ്ട്രീയ നേതാവാണു മുഖ്യപ്രതി - യുപിയിലും കേന്ദ്രത്തിലും അധികാരത്തിലിരിക്കുന്ന ബിജെപിയുടെ എംഎൽഎ കുൽദീപ് സിംഗ് സെൻഗർ. നാലുവട്ടം എംഎൽഎയായ നേതാവ്. 2017 ജൂൺ നാലിന് ഇയാൾ പതിനേഴുകാരിയെ തന്റെ വീട്ടിൽവച്ചു മാനഭംഗപ്പെടുത്തിയെന്നതാണ് അടിസ്ഥാന കേസ്. ആദ്യ മാനഭംഗത്തിനുശേഷം ഒരാഴ്ചയ്ക്കുള്ളിൽ പെൺകുട്ടി ക്രൂരമായ കൂട്ടമാനഭംഗത്തിനിരയായി. എംഎൽഎയുടെ പേരു പറഞ്ഞതിനായിരുന്നു ഗുണ്ടകളുടെ ഈ വിളയാട്ടം. അധികാരത്തിന്റെ ഉപകരണങ്ങൾകൊണ്ടു കേസുകൾ തേച്ചുമായ്ച്ചുകളയാൻ ശ്രമിച്ച എംഎൽഎയുടെ സ്വാധീനത്താൽ ഇരയുടെ പിതാവിനെതിരേ കള്ളക്കേസെടുത്തു. ആയുധനിരോധന നിയമപ്രകാരം 2018 ഏപ്രിൽ മൂന്നിന് അറസ്റ്റിലായ അദ്ദേഹം ഏപ്രിൽ ഒന്പതിനു കസ്റ്റഡിയിൽ മരിച്ചു.
കഴിഞ്ഞ ജൂലൈ 28ന് പെൺകുട്ടിയും രണ്ടു ബന്ധുക്കളും അഭിഭാഷകനും സഞ്ചരിച്ചിരുന്ന കാറിൽ ട്രക്കിടിച്ചു. ട്രക്ക് മനഃപൂർവം ഇടിപ്പിക്കുകയായിരുന്നുവെന്നു സാഹചര്യത്തെളിവുകൾ സൂചിപ്പിക്കുന്നു. അപകടം നടക്കുന്നതിന് ഏതാനും മിനിറ്റു മുന്‍പ് ട്രക്ക് കാർ സഞ്ചരിച്ചിരുന്ന അതേ ദിശയിൽ പോയതായി സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അപകടത്തിൽ പെൺകുട്ടിയുടെ ബന്ധുക്കളായ സ്ത്രീകൾ രണ്ടുപേരും മരിച്ചു. പെൺകുട്ടിക്കും അഭിഭാഷകനും ഗുരുതരമായി പരിക്കേറ്റു. ഗുരുതര നിലയിൽ തുടരുന്ന പെൺകുട്ടി ഇപ്പോഴും വെന്റിലേറ്ററിലാണ്.
സാങ്കല്പിക കഥയൊന്നുമല്ല ഇത്. യഥാർഥ സംഭവങ്ങൾ. ഉപസംഭവങ്ങൾ വേറെയുണ്ട്. ഇരയായ പെൺകുട്ടിക്കു നേരത്തേ നൽകിയിരുന്ന പോലീസ് സംരക്ഷണത്തിന്റെ ഭാഗമായി കൂടെയുണ്ടായിരിക്കേണ്ട മൂന്നു പോലീസുകാർ കാറപകടം നടക്കുന്പോൾ കൂടെയുണ്ടായിരുന്നില്ല. രണ്ടു വനിതാ പോലീസുകാരും ഗൺമാനും ഉൾപ്പെടുന്ന സംരക്ഷണസംഘം മുഴുവനായി എന്തിനു മാറിനിന്നു? തന്റെ ജീവനു ഭീഷണിയുണ്ടെന്നു കാട്ടി പെൺകുട്ടി സുപ്രീംകോടതി ചീഫ് ജസ്റ്റീസിന് കത്തയച്ചിരുന്നു. പക്ഷേ, അതു ചീഫ് ജസ്റ്റീസിന്റെ പക്കലെത്തിയില്ല. പരമോന്നത നീതിപീഠത്തിൽനിന്നുപോലും രാജ്യത്തെ പൗരന് അല്പം നീതി കിട്ടണമെങ്കിൽ കടന്പകളേറെ കടക്കേണ്ടിവരും. അതുവരെ ജീവൻ സംരക്ഷിക്കാൻ സാധിക്കുന്നവർ ഭാഗ്യവാന്മാർ. എതിരാളികൾ ശക്തരെങ്കിൽ ഈ കാലതാമസം ഏറുകയും പദ്ധതികൾ ആസൂത്രണം ചെയ്യാനും നടപ്പാക്കാനും അവർക്കു വേണ്ടത്ര സമയം കിട്ടുകയും ചെയ്യും. വൈകിയെങ്കിലും ഈ കേസിൽ സുപ്രീംകോടതി വളരെ സൂക്ഷ്മതയോടെ ചില നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അഞ്ചു കേസുകളാണു സംഭവപരന്പരയുമായി ബന്ധപ്പെട്ടു നിലവിലുള്ളത്. അതിൽ നാലെണ്ണം ലക്നോ കോടതിയിൽനിന്നു ന്യൂഡൽഹിയിലേക്കു മാറ്റി. വാഹനാപകടവുമായി ബന്ധപ്പെട്ട കേസ് സിബിഐ 15 ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കിയശേഷം ഡൽഹി കോടതിയിലേക്കു മാറ്റാനും ഉത്തരവായി. എല്ലാ കേസുകളുടെയും വിചാരണ എല്ലാ ദിവസവും നടത്തി 45 ദിവസംകൊണ്ടു പൂർത്തിയാക്കണമെന്നും ചീഫ് ജസ്റ്റീസ് നിർദേശിച്ചു. ഗുരുതരാവസ്ഥയിൽ കഴിയുന്ന പെൺകുട്ടിക്കും അഭിഭാഷകനും മെച്ചപ്പെട്ട ചികിത്സാസൗകര്യം നൽകാനും നിർദേശമുണ്ട്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത്, പ്രതികളുടെ ഭാഗം കേൾക്കാതെയാണു കോടതി ഈ ഉത്തരവുകൾ പുറപ്പെടുവിച്ചത്.
സംഭവം ഇത്രയുമായപ്പോഴാണ് എംഎൽഎ കുൽദീപ് സിംഗ് സെൻഗറെ ബിജെപിയിൽനിന്നു പുറത്താക്കിയത്. ജയിലിൽ കഴിയുന്ന കുൽദീപിനെ പാർട്ടിയിലെ ചില പ്രമുഖർ സന്ദർശിച്ചതും അയാളെ ന്യായീകരിച്ചു ചില നേതാക്കൾ പ്രസ്താവനയിറക്കിയതും വ്യാപക പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. അധികാരവും സ്വാധീനവും, അക്രമത്തിനും താന്തോന്നിത്തത്തിനും ക്രൂരതയ്ക്കുമുള്ള ലൈസൻസാക്കി മാറ്റുകയാണു ചിലർ. ആൾക്കൂട്ട കൊലപാതകങ്ങളും രാഷ്ട്രീയ അക്രമങ്ങളും പലേടത്തും അരങ്ങേറുന്നു. അധികാരികൾ നാവുകൊണ്ടുള്ള അഭ്യാസപ്രകടനം മാത്രം നടത്തുന്നു.
രാഷ്ട്രീയ അക്രമങ്ങളുടെ കാര്യത്തിൽ കേരളവും പിന്നിലല്ല. ഇക്കഴിഞ്ഞ ദിവസം ചാവക്കാട്ട് രാഷ്ട്രീയ കൊലപാതകം നടന്നു. ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണം ഒഴിവാക്കാൻ സംസ്ഥാന സർക്കാർ ലക്ഷങ്ങളാണു മുടക്കിയത്. നേതാവിനെതിരേ പോസ്റ്റർ പതിച്ചാൽപോലും കേസും അറസ്റ്റും. വിമർശിക്കുന്നവരെയും മാധ്യമങ്ങളെയും പടിക്കു പുറത്തു നിർത്തും.
ഒരു വികസിത സമൂഹത്തിൽ അസംഭവ്യമെന്നു കരുതുന്ന പലതും ഈ രാജ്യത്തു സംഭവിച്ചുകൊണ്ടിരിക്കുന്നു. എന്തിന്, നമ്മുടെ നാട്ടിൽ സംഭവിക്കില്ലെന്നു കുറെക്കാലം മുന്‍പു കരുതിയിരുന്ന പ്രാകൃതമായ കാര്യങ്ങളും ഇവിടെ പതിവായിരിക്കുന്നു. ആരും ചോദിച്ചുപോകും, "എന്താണ് ഈ രാജ്യത്തു നടക്കുന്നത്' എന്ന്.
ജനങ്ങളുടെ അവസരം ഇതാ വന്നിരിക്കുന്നു
ആർഷ സംസ്കൃതിയുടെ കാവ്യപുണ്യം
പോലീസിന്റെ ടൂൾ കിറ്റും പൗരന്റെ നിസ്സഹായതയും
കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും കർണാടകയുടെ സമീപനവും
വിവാദക്കടലിലെ മത്സ്യബന്ധനം
സമരം തീർക്കാൻ ചർച്ച തുടരണം
പാസഞ്ചർ ട്രെയിനുകൾ ഓടിക്കാൻ സമയമായില്ലേ?
പഞ്ചാബിലെ ഇലക്ഷൻ ഫലം നൽകുന്ന സൂചനകൾ
ബിജെപിയുടെ ചാക്കിട്ടുപിടിത്തവും കോൺഗ്രസിന്റെ നിസഹായതയും
സാന്ത്വനസ്പർശത്തിന്റെ ആശ്വാസം നിഷേധിക്കരുത്
കുട്ടികളുടെ ഒളിച്ചോട്ടവും തകരുന്ന ബന്ധങ്ങളും
കേരളം വളരട്ടെ
അതിർത്തിയിൽ സമാധാനം വരട്ടെ
മലിനീകരണം കുറയ്ക്കണം, പക്ഷേ പാവങ്ങളെ കണ്ടംചെയ്യരുത്
കോവിഡ് ജാഗ്രതയിൽ ഉദാസീനത അപകടം
സർവകലാശാലാ സേവനങ്ങൾ വിദ്യാർഥികളുടെ അവകാശം
ഹിമാലയൻ ദുരന്തവും പാഠം പഠിക്കാത്തവരും
നാടു മുഴുവൻ വനമാക്കിയാൽ ജനങ്ങൾ എവിടെപ്പോകും?
അഭിപ്രായപ്രകടനം രാജ്യദ്രോഹമല്ല
മന്ത്രിസഭാ തീരുമാനങ്ങൾ നീതിപൂർവം നടപ്പാക്കണം
ജനങ്ങളുടെ അവസരം ഇതാ വന്നിരിക്കുന്നു
ആർഷ സംസ്കൃതിയുടെ കാവ്യപുണ്യം
പോലീസിന്റെ ടൂൾ കിറ്റും പൗരന്റെ നിസ്സഹായതയും
കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും കർണാടകയുടെ സമീപനവും
വിവാദക്കടലിലെ മത്സ്യബന്ധനം
സമരം തീർക്കാൻ ചർച്ച തുടരണം
പാസഞ്ചർ ട്രെയിനുകൾ ഓടിക്കാൻ സമയമായില്ലേ?
പഞ്ചാബിലെ ഇലക്ഷൻ ഫലം നൽകുന്ന സൂചനകൾ
ബിജെപിയുടെ ചാക്കിട്ടുപിടിത്തവും കോൺഗ്രസിന്റെ നിസഹായതയും
സാന്ത്വനസ്പർശത്തിന്റെ ആശ്വാസം നിഷേധിക്കരുത്
കുട്ടികളുടെ ഒളിച്ചോട്ടവും തകരുന്ന ബന്ധങ്ങളും
കേരളം വളരട്ടെ
അതിർത്തിയിൽ സമാധാനം വരട്ടെ
മലിനീകരണം കുറയ്ക്കണം, പക്ഷേ പാവങ്ങളെ കണ്ടംചെയ്യരുത്
കോവിഡ് ജാഗ്രതയിൽ ഉദാസീനത അപകടം
സർവകലാശാലാ സേവനങ്ങൾ വിദ്യാർഥികളുടെ അവകാശം
ഹിമാലയൻ ദുരന്തവും പാഠം പഠിക്കാത്തവരും
നാടു മുഴുവൻ വനമാക്കിയാൽ ജനങ്ങൾ എവിടെപ്പോകും?
അഭിപ്രായപ്രകടനം രാജ്യദ്രോഹമല്ല
മന്ത്രിസഭാ തീരുമാനങ്ങൾ നീതിപൂർവം നടപ്പാക്കണം
Latest News
മുകേഷ് അംബാനി വീണ്ടും ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നൻ
തൃശൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു: ഏഴുപേര്‍ അറസ്റ്റില്‍
യുഎഇയിൽ കോവിഡ് ബാധിതർ 3498; 16 മരണം
പാലക്കാട്ട് ലോറിയിൽ കടത്താൻ ശ്രമിച്ച വൻ സ്ഫോടക ശേഖരം പിടികൂടി
സിങ്കുവിലേക്ക് പോകും കർഷകർക്കൊപ്പം ഇരിക്കും: നൊദീപ് കൗർ
Latest News
മുകേഷ് അംബാനി വീണ്ടും ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നൻ
തൃശൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു: ഏഴുപേര്‍ അറസ്റ്റില്‍
യുഎഇയിൽ കോവിഡ് ബാധിതർ 3498; 16 മരണം
പാലക്കാട്ട് ലോറിയിൽ കടത്താൻ ശ്രമിച്ച വൻ സ്ഫോടക ശേഖരം പിടികൂടി
സിങ്കുവിലേക്ക് പോകും കർഷകർക്കൊപ്പം ഇരിക്കും: നൊദീപ് കൗർ
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top