Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
എച്ച്എൻഎൽ ഏറ്റെടുക്കുന്നതിനുള്ള തടസങ്ങൾ മറികടക്കണം
WhatsApp
അച്ചടിമേഖല വലിയ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കേ, രാജ്യത്തെ ന്യൂസ്പ്രിന്റ് ഉത്പാദനം ഗണ്യമായി കുറയാനിടയാക്കുന്ന സാഹചര്യം ആശങ്കയുണർത്തുന്നു. ദിനപത്രങ്ങളുടെ പ്രസിദ്ധീകരണത്തിലുൾപ്പെടെ അച്ചടിമാധ്യമരംഗത്തു മുൻപന്തിയിൽ നിൽക്കുന്ന കേരളത്തിൽ പൊതുമേഖലയിൽ പ്രവർത്തിച്ചുപോന്ന വെള്ളൂർ ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്റ് ഫാക്ടറിയുടെ പ്രവർത്തനം നിലച്ചിരിക്കുകയാണ്. ജീവനക്കാർക്കു മാസങ്ങളായി ശന്പളം ലഭിക്കുന്നില്ല. ഫാക്ടറി ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ നടത്തുന്ന നീക്കമാകട്ടെ ഏറെ സാങ്കേതികപ്രശ്നങ്ങൾ നേരിടുന്നു. കന്പനി ഏറ്റെടുക്കാൻ സന്നദ്ധത സംസ്ഥാന സർക്കാർ ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു. കന്പനിയുടെ വില്പനയ്ക്കായി ചുമതലപ്പെടുത്തിയിട്ടുള്ള ലിക്വിഡേറ്റർ സ്ഥലം വിട്ടുനൽകാൻ വിമുഖത കാണിക്കുകയാണ്.
പത്രക്കടലാസ് നിർമാണ ഫാക്ടറി സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ 1975ൽ 700 ഏക്കർ ഭൂമി ഏറ്റെടുത്തു നൽകിയിരുന്നു. പൊന്നുംവില നൽകി നിരവധി കുടുംബങ്ങളെ ഒഴിപ്പിച്ചാണ് അന്നു ഭൂമി ഏറ്റെടുത്തത്. ഈ ഭൂമി മറ്റാവശ്യങ്ങൾക്കു നൽകരുതെന്ന വ്യവസ്ഥയും ഉണ്ടായിരുന്നു. ഹിന്ദുസ്ഥാൻ പേപ്പർ കോർപറേഷനുമായിട്ടായിരുന്നു കരാർ. എച്ച്പിസിയുടെ പേരിൽ കോട്ടയം ജില്ലാ കളക്ടറാണു ഭൂമി രജിസ്റ്റർ ചെയ്തത്. പിന്നീടിത് വ്യവസ്ഥകൾക്കു വിധേയമായി സബ്സിഡിയറി കന്പനിയായ എച്ച്എൻഎലിന്റെ പേരിലേക്കു മാറ്റി. എന്നാലിപ്പോൾ ഈ ഭൂമി വിറ്റഴിക്കാൻ ശ്രമം നടക്കുന്നു. അതിനു തടയിടാനാണ് എച്ച്പിസിക്കുവേണ്ടി സംസ്ഥാന സർക്കാർ ഏറ്റെടുത്തു നൽകിയ ഭൂമി മുപ്പതു ദിവസത്തിനകം തിരികെ നൽകണമെന്നാവശ്യപ്പെട്ടു കോട്ടയം ജില്ലാ കളക്ടർ എച്ച്എൻഎലിനു നോട്ടീസ് നൽകിയിരിക്കുന്നത്.
ഭൂമിയുടെ രേഖകൾ പരിശോധിക്കാൻ സംസ്ഥാന സർക്കാർ ഏതാനും ദിവസംമുന്പു ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയിരുന്നു. ഭൂമി തിരികെ നൽകുന്പോൾ, ഭൂമി ഏറ്റെടുക്കാൻ എച്ച്പിസി നൽകിയ തുകയോ നിലവിൽ ഭൂമിക്കുള്ള ബുക്ക് വിലയോ ഏതാണു കുറവ് അതു തിരിച്ചുനൽകുമെന്നും നോട്ടീസിൽ പറയുന്നു.
എച്ച്എൻഎൽ ഏറ്റെടുക്കാനുള്ള തീരുമാനം സംസ്ഥാന സർക്കാർ ദേശീയ ട്രൈബ്യൂണലിനെ അറിയിച്ചിരുന്നു. നാഷണൽ കന്പനി ലോ ട്രൈബ്യൂണലിന്റെ കൊച്ചി ബെഞ്ചിൽ സർക്കാർ വിശദമായ സത്യവാങ്മൂലവും സമർപ്പിച്ചു. നിലവിൽ വലിയ ബാധ്യതയാണു കന്പനിക്കുള്ളത്. അത് ഏറ്റെടുക്കാനുള്ള സന്നദ്ധതയും സർക്കാർ അറിയിച്ചിട്ടുണ്ട്. വിവിധ ധനകാര്യ സ്ഥാപനങ്ങളിൽനിന്നു വായ്പയെടുത്ത തുക ഒറ്റത്തവണയായി തിരിച്ചടയ്ക്കാമെന്നും സംസ്ഥാന സർക്കാർ ട്രൈബ്യൂണലിനെ അറിയിച്ചു.
പൊതുമേഖലാ നവീകരണ ആഭ്യന്തര ഓഡിറ്റ് വിഭാഗം(റിയാബ്) ചുമതലപ്പെടുത്തിയ ഏജൻസി, കന്പനിയുടെ ബാധ്യതകളെക്കുറിച്ചു വിശദമായ റിപ്പോർട്ട് തയാറാക്കിയിരുന്നു. വലിയൊരു വെല്ലുവിളിയാണെങ്കിൽപ്പോലും സംസ്ഥാനത്തെ പ്രമുഖമായൊരു പൊതുമേഖലാ സ്ഥാപനം നിലനിർത്താനും ആയിരത്തിലേറെ ജീവനക്കാരുടെ ജീവിതമാർഗം സംരക്ഷിക്കാനും സർക്കാർ നടത്തുന്ന ശ്രമങ്ങൾ ശ്ലാഘനീയമാണ്. വിവിധ തലങ്ങളിൽനിന്നുയരുന്ന തടസവാദങ്ങളും വിമർശനങ്ങളും വകവയ്ക്കാതെ ട്രൈബ്യൂണലിനെയും മറ്റു ബന്ധപ്പെട്ട കേന്ദ്രങ്ങളെയും നിലവിലുള്ള സാഹചര്യം വേണ്ടവിധം ബോധ്യപ്പെടുത്തി അഭിമാനകരമായ വിധത്തിൽ ഈ പൊതുമേഖലാ സ്ഥാപനം നടത്തിക്കൊണ്ടുപോകാൻ സംസ്ഥാന സർക്കാരിനു കഴിയണം.
പ്രാദേശികമായ അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ചുള്ള ഉത്പന്നങ്ങൾ നാടിന്റെ പുരോഗതിക്കു നിർണായക സംഭാവന നൽകും. എച്ച്എൻഎലിലൂടെ അതു സാധിതമാകണമെങ്കിൽ ഈ പൊതുമേഖലാ സ്ഥാപനത്തിനു കേന്ദ്രസർക്കാരിന്റെ പിന്തുണയും ഉണ്ടാകണം. കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നുള്ള നിരന്തരമായ അവഗണനയാണു വെള്ളൂർ ന്യൂസ്പ്രിന്റ് ഫാക്ടറിയെ ഇപ്പോഴത്തെ അവസ്ഥയിൽ എത്തിച്ചത്. കോൽക്കത്തയിലെ ലിക്വിഡേറ്ററെ സമീപിച്ച് കന്പനി ഏറ്റെടുക്കുന്നതിനു നടപടികൾ മുന്നോട്ടു കൊണ്ടുപൊയ്ക്കൊള്ളുക എന്നതാണു കേന്ദ്രസർക്കാരിന്റെ നിലപാട്. എച്ച്എൻഎലിന്റെ മാതൃസ്ഥാപനമായ എച്ച്പിസി ലിക്വിഡേഷനിലായതിനാൽ വെള്ളൂരിലെ കന്പനിക്കു മാത്രമായി ഒന്നും ചെയ്യാൻ സാധിക്കില്ലെന്നാണു കേന്ദ്രസർക്കാർ പറയുന്നത്. കോട്ടയത്തിന്റെ എംപി തോമസ് ചാഴികാടനും എളമരം കരിം എംപിയും കേന്ദ്രമന്ത്രി അരവിന്ദ് സാവന്തിനെ കണ്ട് കാര്യങ്ങൾ ബോധിപ്പിച്ചിരുന്നു.
തൊഴിലാളി യൂണിയൻ പ്രതിനിധികളും അവരോടൊപ്പമുണ്ടായിരുന്നു. കന്പനി പൂർണമായും പ്രവർത്തനസജ്ജമാണെന്നും നൂറു ശതമാനം ശേഷി ഉപയോഗിക്കാനാവുമെന്നും ചർച്ചയിൽ തൊഴിലാളി പ്രതിനിധികൾ വ്യക്തമാക്കി. എന്നാൽ, യൂണിയൻ നേതാക്കളും തൊഴിലാളികളും ചേർന്ന് എച്ച്എൻഎലിന്റെ പ്രവർത്തനത്തിനാവശ്യമായ പണം കണ്ടെത്തണമെന്നാണ് അന്നത്തെ ചർച്ചയിൽ സന്നിഹിതയായിരുന്ന ഘനവ്യവസായ മന്ത്രാലയം ജോയിന്റ് സെക്രട്ടറി സുകൃതി പറഞ്ഞത്. അത് അപ്രായോഗികമാണെന്നു പറയേണ്ടതില്ലല്ലോ.
/”മേക്ക് ഇൻ ഇന്ത്യ’’’’ എന്നൊക്കെ മുദ്രാവാക്യമുയർത്തുന്നുണ്ടെങ്കിലും ആഭ്യന്തര ഉത്പാദനത്തിൽ രാജ്യം വളരെ പിന്നോക്കം പോവുകയാണ്. കാർഷികോത്പന്നങ്ങൾപോലും ഇറക്കുമതി ചെയ്യുന്നു. ഉള്ളിവില കുതിച്ചുകയറുന്പോൾ ലക്ഷം ടൺ സവാള ഇറക്കുമതി ചെയ്യാനുള്ള നീക്കത്തിലാണു കേന്ദ്രസർക്കാർ. സവാളയും ഉരുളക്കിഴങ്ങും തക്കാളിയുമൊക്കെ വിലയിടിവുമൂലം തെരുവിൽ എറിഞ്ഞ് കർഷകർ സമരം നടത്തിയിട്ട് അധികകാലമായില്ല. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം നേരിടാൻപോലും സർക്കാരിനു സാധിക്കാതിരിക്കേ, ന്യൂസ്പ്രിന്റ് ഇറക്കുമതി കുറച്ച് ആഭ്യന്തര ഉത്പാദനം വർധിപ്പിക്കാമെന്നു പറഞ്ഞാണു ധനമന്ത്രി നിർമലാ സീതാരാമൻ ഇറക്കുമതി ന്യൂസ്പ്രിന്റിനു പത്തു ശതമാനം നികുതി പ്രഖ്യാപിച്ചത്.
എന്നാൽ ഫലത്തിൽ അതു അച്ചടിമേഖലയെ തളർത്തുകയാണു ചെയ്തത്. ന്യൂസ്പ്രിന്റിന്റെ ആഭ്യന്തര ഉത്പാദനം കുറഞ്ഞപ്പോൾ വിദേശ ന്യൂസ്പ്രിന്റ് കൂടുതലായി വിപണിയിലെത്തി. അതിനു പത്തുശതമാനം ഇറക്കുമതി നികുതി ഏർപ്പെടുത്തിയതോടെ വില വീണ്ടും വർധിച്ചു. ഇറക്കുമതി കുറയ്ക്കാൻ നടത്തുന്ന ശ്രമങ്ങൾ അതു വർധിപ്പിക്കുകയും ആഭ്യന്തര ഉത്പാദനമേഖലകളെ തകർക്കുകയും ചെയ്യുന്നത് രാജ്യത്തെ കൂടുതൽ സാന്പത്തിക അരക്ഷിതാവസ്ഥയിലേക്കും തൊഴിലില്ലായ്മയിലേക്കും നയിക്കും. ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്റ് ലിമിറ്റഡ് പോലുള്ള സ്ഥാപനങ്ങളുടെ നിലനില്പ് ഈ സാഹചര്യത്തിൽ ഏറെ പ്രധാനമാണ്.
കേന്ദ്രസർക്കാർ സ്വകാര്യവത്കരിക്കാൻ തീരുമാനിച്ച പൊതുമേഖലാ സ്ഥാപനങ്ങളായ ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്റ് ലിമിറ്റഡും പാലക്കാട്ടെ ഇൻസ്ട്രമെന്റേഷൻ യൂണിറ്റും സംസ്ഥാന സർക്കാർ ഏറ്റെടുക്കുമെന്നു വ്യവസായമന്ത്രി നിയമസഭയെ അറിയിച്ചിരുന്നതാണ്. എച്ച്എൻഎലിനെ പൊതുമേഖലയിൽ നിർത്തണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രി പലതവണ പ്രധാനമന്ത്രിക്കു കത്തു നൽകി. കന്പനിയുടെ ഓഹരികൾ വിറ്റഴിക്കാൻ നീക്കം തുടങ്ങിയപ്പോൾത്തന്നെ കന്പനി ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. എച്ച്എൻഎലിന്റെ പ്രവർത്തനം ഏറ്റെടുത്ത് സംസ്ഥാനത്തിന് അഭിമാനകരമായ സ്ഥാപനമായി അതിനെ വളർത്താൻ നമുക്കു സാധിക്കണം.
മാലിന്യങ്ങൾ തുടച്ചുനീക്കുന്ന ജനകീയ കൂട്ടായ്മ
സാന്പത്തിക സംവരണാനുകൂല്യം കേരളം നഷ്ടപ്പെടുത്തരുത്
സ്കൂളുകളുടെ രക്ഷയ്ക്ക് ഹൈക്കോടതി ഇടപെടൽ
വിദ്യാഭ്യാസ വായ്പ വികസന വായ്പ
ജിഎസ്ടി നിരക്കുവർധന സാധാരണക്കാരുടെ നടുവൊടിക്കും
കർഷക മഹാസംഗമങ്ങൾക്ക് അഭിവാദ്യങ്ങൾ
ആംഗ്ലോ ഇന്ത്യൻ പ്രാതിനിധ്യം ഇല്ലാതാക്കുന്നതു നീതിനിഷേധം
കെടുകാര്യസ്ഥത മറയ്ക്കാൻ പിച്ചച്ചട്ടിയിൽ കൈയിടുന്നു
വഴിമാറിപ്പോകുന്ന സ്വപ്നപദ്ധതികൾ
മാതാപിതാക്കളായാൽ പോരാ, ചുമതല മറക്കരുത്
സർവകക്ഷി യോഗം ഭൂമിപ്രശ്നത്തിനു വ്യക്തമായ പരിഹാരം ഉണ്ടാക്കണം
സാന്ത്വനമായി നീതിപീഠം; മാതൃകയായി സ്കൂൾകുട്ടികൾ
അന്ന് അമൃതവാഹിനികൾ ഇന്നു വിഷവാഹിനികൾ
സ്കൂൾ വിനോദയാത്രകൾ അപകടയാത്രയാവരുത്
തുല്യാവസരം ഉറപ്പാക്കണം സംവരണ നിയമങ്ങൾ
അട്ടിമറിക്കപ്പെട്ട ഭരണഘടനയ്ക്കു ജുഡീഷറിയുടെ കൈത്താങ്ങ്
സ്കൂളുകളുടെ സുരക്ഷ സർക്കാരിന്റെ ബാധ്യത
‘മഹാനാടക’ത്തിൽ മനംനൊന്തും ഞെട്ടിത്തരിച്ചും പൊതുജനം
ജനപ്രതിനിധികൾ ജനങ്ങളുടെ പ്രശ്നങ്ങൾ ഏറ്റെടുക്കട്ടെ
നിയമം പാലിക്കപ്പെടണം, നിലപാടു മാനുഷികമാകണം
മാലിന്യങ്ങൾ തുടച്ചുനീക്കുന്ന ജനകീയ കൂട്ടായ്മ
സാന്പത്തിക സംവരണാനുകൂല്യം കേരളം നഷ്ടപ്പെടുത്തരുത്
സ്കൂളുകളുടെ രക്ഷയ്ക്ക് ഹൈക്കോടതി ഇടപെടൽ
വിദ്യാഭ്യാസ വായ്പ വികസന വായ്പ
ജിഎസ്ടി നിരക്കുവർധന സാധാരണക്കാരുടെ നടുവൊടിക്കും
കർഷക മഹാസംഗമങ്ങൾക്ക് അഭിവാദ്യങ്ങൾ
ആംഗ്ലോ ഇന്ത്യൻ പ്രാതിനിധ്യം ഇല്ലാതാക്കുന്നതു നീതിനിഷേധം
കെടുകാര്യസ്ഥത മറയ്ക്കാൻ പിച്ചച്ചട്ടിയിൽ കൈയിടുന്നു
വഴിമാറിപ്പോകുന്ന സ്വപ്നപദ്ധതികൾ
മാതാപിതാക്കളായാൽ പോരാ, ചുമതല മറക്കരുത്
സർവകക്ഷി യോഗം ഭൂമിപ്രശ്നത്തിനു വ്യക്തമായ പരിഹാരം ഉണ്ടാക്കണം
സാന്ത്വനമായി നീതിപീഠം; മാതൃകയായി സ്കൂൾകുട്ടികൾ
അന്ന് അമൃതവാഹിനികൾ ഇന്നു വിഷവാഹിനികൾ
സ്കൂൾ വിനോദയാത്രകൾ അപകടയാത്രയാവരുത്
തുല്യാവസരം ഉറപ്പാക്കണം സംവരണ നിയമങ്ങൾ
അട്ടിമറിക്കപ്പെട്ട ഭരണഘടനയ്ക്കു ജുഡീഷറിയുടെ കൈത്താങ്ങ്
സ്കൂളുകളുടെ സുരക്ഷ സർക്കാരിന്റെ ബാധ്യത
‘മഹാനാടക’ത്തിൽ മനംനൊന്തും ഞെട്ടിത്തരിച്ചും പൊതുജനം
ജനപ്രതിനിധികൾ ജനങ്ങളുടെ പ്രശ്നങ്ങൾ ഏറ്റെടുക്കട്ടെ
നിയമം പാലിക്കപ്പെടണം, നിലപാടു മാനുഷികമാകണം
Latest News
ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിൽ ജാഗ്രത വേണമെന്ന് അമേരിക്ക
ലോകത്തെ ശക്തരായ വനിതകളുടെ പട്ടികയില് നിർമല സീതാരാമനും
പൗരത്വ ഭേദഗതി ബിൽ അടിസ്ഥാനപരമായി വിവേചനപരമെന്ന് യുഎൻ
പ്രതിഷേധം ആളിക്കത്തുന്നു; ബംഗാളിൽ റെയിൽവേ സ്റ്റേഷൻ അഗ്നിക്കിരയാക്കി
ഇന്ത്യ മുട്ടുകുത്തില്ല, നമ്മൾ നിശബ്ദരാകുകയുമില്ല: മുഖ്യമന്ത്രി
Latest News
ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിൽ ജാഗ്രത വേണമെന്ന് അമേരിക്ക
ലോകത്തെ ശക്തരായ വനിതകളുടെ പട്ടികയില് നിർമല സീതാരാമനും
പൗരത്വ ഭേദഗതി ബിൽ അടിസ്ഥാനപരമായി വിവേചനപരമെന്ന് യുഎൻ
പ്രതിഷേധം ആളിക്കത്തുന്നു; ബംഗാളിൽ റെയിൽവേ സ്റ്റേഷൻ അഗ്നിക്കിരയാക്കി
ഇന്ത്യ മുട്ടുകുത്തില്ല, നമ്മൾ നിശബ്ദരാകുകയുമില്ല: മുഖ്യമന്ത്രി
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - Boby Alex Mannamplackal
Copyright © 2019
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2019 , Rashtra Deepika Ltd.
Top