ക​​​​രു​​​​ത​​​​ലും കാ​​​രു​​​ണ്യ​​​വും കാ​​​​ട്ടാം; ഒ​​​​രു ജീ​​​​വ​​​​നും പൊ​​​​ലി​​​​യാ​​​​തി​​​​രി​​​​ക്ക​​​​ട്ടെ
പരിഗണന അർഹിക്കുന്നവരെ ക​​​​​രു​​​​​ത​​​​​ലോ​​​​​ടെ ചേ​​​​​ർ​​​​​ത്തു പി​​​​​ടി​​​​​ച്ചു കാ​​​​രു​​​​ണ്യ​​​​ത്തി​​​​ന്‍റെ ക​​​​ര​​​​ങ്ങ​​​​ൾ നീ​​​​ട്ടു​​​​ന്ന സ​​​​ന്മ​​​​​നോ​​​​​ഭാ​​​​​വം എല്ലാവരിലും വ​​​​​ള​​​​​ര​​​​​ണം. ന​​​​​മ്മു​​​​​ടെ ക​​​​​രു​​​​​ത​​​​​ലി​​​​​ല്ലാ​​​​​യ്മ​​യും അ​​​​​ലം​​​​​ഭാ​​​​​വ​​​​​വും മൂ​​​​​ലം ഒ​​​​​രു ജീ​​​​​വ​​​​​നും പൊ​​​​​ലി​​​​​യാ​​​​​തി​​​​​രി​​​​​ക്ക​​​​​ട്ടെ.

നാ​​​​​ണ​​​​​യം വി​​​​​ഴു​​​​​ങ്ങി​​​​​യ മൂ​​​​​ന്നു വ​​​​​യ​​​​​സു​​​​​കാ​​​​​ര​​​​​ൻ ഒ​​​​​രു പ​​​​​ക​​​​​ലും ഒ​​​​​രു രാ​​​​​ത്രി​​​​​യും മൂ​​​​​ന്നു സ​​​​​ർ​​​​​ക്കാ​​​​​ർ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​ക​​​​​ൾ ക​​​​​യ​​​​​റി​​​​​യി​​​​​റ​​​​​ങ്ങി​​​​​യി​​​​​ട്ടും മ​​​​​ര​​​​​ണ​​​​​ത്തി​​​​​നു കീ​​​​​ഴ​​​​​ട​​​​​ങ്ങേ​​​​​ണ്ടി​​​​​വ​​​​​ന്ന സം​​​​​ഭ​​​​​വം കേ​​​​​ര​​​​​ള മ​​​​​നഃ​​​​​സാ​​​​​ക്ഷി​​​​​ക്കു നൊ​​​​​ന്പ​​​​​ര​​​​​മാ​​​​​യി. ആ​​​​​ലു​​​​​വ ക​​​​​ടു​​​​​ങ്ങ​​​​​ല്ലൂ​​​​​ർ വ​​​​​ള​​​​​ഞ്ഞ​​​​​ന്പ​​​​​ലം കൊ​​​​​ടു​​​​​മു​​​​​റ്റ​​​​​ത്തു താ​​​​​മ​​​​​സി​​​​​ക്കു​​​​​ന്ന രാ​​​​​ജു - ന​​​​​ന്ദി​​​​​നി ദ​​​​​ന്പ​​​​​തി​​​​​ക​​​​​ളു​​​​​ടെ മ​​​​​ക​​​​​ൻ പൃ​​​​​ഥ്വരാ​​​​​ജ് ആ​​​​​ണ് മ​​​​​രി​​​​​ച്ച​​​​​ത്. ആ​​​​​വ​​​​​ശ്യ​​​​​മാ​​​​​യ ചി​​​​​കി​​​​​ത്സ ല​​​​​ഭി​​​​​ക്കാ​​​​​തിരുന്നതാ​​​​​ണ് മ​​​​​ര​​​​​ണ​​​​​കാ​​​​​ര​​​​​ണ​​​​​മെ​​​​​ന്നു ബ​​​​​ന്ധു​​​​​ക്ക​​​​​ളും, ആ​​​​​ശു​​​​​പ​​​​​ത്രി​​​​​ക​​​​​ളി​​​​​ലെ മ​​​​​നു​​​​​ഷ്യ​​​​​ത്വ​​​​ര​​​​​ഹി​​​​​ത​​​​​മാ​​​​​യ സ​​​​​മീ​​​​​പ​​​​​ന​​​​​മാ​​​​​ണു മ​​​​​ര​​​​​ണ​​​​​ത്തി​​​​​നി​​​​​ട​​​​​യാ​​​​​ക്കി​​​​​യ​​​​​തെ​​​​​ന്നു നാ​​​​​ട്ടു​​​​​കാ​​​​​രും ആ​​​​​രോ​​​​​പി​​​​​ക്കു​​​​​മ്പോ​​​​ൾ ത​​​​​ങ്ങ​​​​​ൾ​​​​​ക്കു തെ​​​​​റ്റു പ​​​​​റ്റി​​​​​യി​​​​​ട്ടി​​​​​ല്ലെ​​​​​ന്ന നി​​​​​ല​​​​​പാ​​​​​ടി​​​​​ലാ​​​​​ണ് ആ​​​​​ശു​​​​​പ​​​​​ത്രി അ​​​​​ധി​​​​​കൃ​​​​​ത​​​​​ർ.

ശ​​​​​നി​​​​​യാ​​​​​ഴ്ച രാ​​​​​വി​​​​​ലെ​​​​​യാ​​​​​ണ് വീ​​​​​ട്ടി​​​​​ൽവ​​​​​ച്ച് കു​​​​​ട്ടി ഒ​​​​​രു രൂ​​​​​പ നാ​​​​​ണ​​​​​യം വി​​​​​ഴു​​​​​ങ്ങി​​​​​യ​​​​​ത്. ആ​​​​​ലു​​​​​വ ജി​​​​​ല്ലാ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ൽ എ​​​​​ത്തി​​​​​ച്ച കു​​​​​ട്ടി​​​​​യെ എ​​​​​ക്സ്​​​​​റേ എ​​​​​ടു​​​​​ത്ത​​​​​ശേ​​​​​ഷം വീ​​​​​ട്ടി​​​​​ലേ​​​​​ക്കു പ​​​​​റ​​​​​ഞ്ഞു​​​​​വി​​​​​ട്ടു. നാ​​​​​ണ​​​​​യം കു​​​​​ട​​​​​ലി​​​​​ൽ എ​​​​​ത്തി​​​​​യ​​​​​താ​​​​​യും പ​​​​​ഴ​​​​​മ​​​​​ട​​​​​ങ്ങി​​​​​യ ഭ​​​​​ക്ഷ​​​​​ണം ന​​​​​ൽ​​​​​കി​​​​​യാ​​​​​ൽ വ​​​​​യ​​​​​റ്റി​​​​​ൽ​​​​​നി​​​​​ന്നു നാ​​​​​ണ​​​​​യം പൊ​​​​​യ്ക്കൊ​​​​​ള്ളു​​​​​മെ​​​​​ന്നു​​​​​മാ​​​​​ണ് ഡോ​​​​​ക്ട​​​​​ർ പ​​​​​റ​​​​​ഞ്ഞ​​​​​ത്. തു​​​​​ട​​​​​ർ​​​​​ന്ന് കു​​​​​ട്ടി​​​​​യെ എ​​​​​റ​​​​​ണാ​​​​​കു​​​​​ളം ജ​​​​​ന​​​​​റ​​​​​ൽ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ലും ആ​​​​​ല​​​​​പ്പു​​​​​ഴ മെ​​​​​ഡി​​​​​ക്ക​​​​​ൽ കോ​​​​​ള​​​​​ജ് ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ലും കൊ​​​​​ണ്ടു​​​​​പോ​​​​​യെ​​​​ങ്കി​​​​ലും അ​​​​​ഡ്മി​​​​​റ്റ് ചെയ്യാതെ വീ​​​​​ട്ടി​​​​​ലേ​​​​​ക്കു​​​​വി​​​​​ടുകയായിരുന്നു. ഞാ​​​​​യ​​​​​റാ​​​​​ഴ്ച രാ​​​​​വി​​​​​ലെ കു​​​​​ട്ടി ഉ​​​​​ണ​​​​​രാ​​​​​തെ വ​​​​​ന്ന​​​​​പ്പോ​​​​​ൾ വീ​​​​​ണ്ടും ആ​​​​​ലു​​​​​വ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ലെ​​​​​ത്തി​​​​​ച്ചെ​​​​​ങ്കി​​​​​ലും മ​​​​​ര​​​​​ണം സം​​​​​ഭ​​​​​വി​​​​​ച്ചു. ആ​​​​​മാ​​​​​ശ​​​​​യ​​​​​ത്തി​​​​​ൽ നാ​​​​​ണ​​​​​യം കി​​​​​ട​​​​​ന്നാ​​​​​ൽ അ​​​​​ത് 48 മ​​​​​ണി​​​​​ക്കൂ​​​​​റി​​​​​നു​​​​​ള്ളി​​​​​ൽ ​​​​​വി​​​​​സ​​​​​ർ​​​​​ജ​​​​​ന​​​​​ത്തി​​​​​ലൂ​​​​​ടെ പു​​​​​റ​​​​​ത്തു​​​​​പോ​​​​​കു​​​​​മെ​​​​​ന്നാ​​​​​ണ് ആ​​​​​രോ​​​​​ഗ്യ വി​​​​​ദ​​​​​ഗ്ധ​​​​​ർ പ​​​​​റ​​​​​യു​​​​​ന്ന​​​​​ത്. എ​​​​​ന്നാ​​​​​ൽ, കു​​​​​ട്ടി നാ​​​​​ണ​​​​​യം വി​​​​​ഴു​​​​​ങ്ങി 19 മ​​​​​ണി​​​​​ക്കൂ​​​​​റി​​​​​നു​​​​​ള്ളി​​​​​ൽ മ​​​​​രി​​​​​ച്ചു. കു​​​​​ട്ടി​​​​​ക്കു ബ​​​​​ന്ധു​​​​​ക്ക​​​​​ൾ മ​​​​​റ്റെ​​​​​ന്തെ​​​​​ങ്കി​​​​​ലും ചി​​​​​കി​​​​​ത്സ ന​​​​​ൽ​​​​​കി​​​​​യെ​​​​​ന്നു ഡോ​​​​​ക്ട​​​​​ർ​​​​​മാ​​​​​ർ സം​​​​​ശ​​​​​യി​​​​​ക്കു​​​​​ന്നു​​​​ണ്ട്. ബ​​​​​ന്ധു​​​​​ക്ക​​​​​ൾ അ​​​​​തു നി​​​​​ഷേ​​​​​ധി​​​​​ക്കു​​​​​ന്നു.

കോ​​​​​വി​​​​​ഡ് ഭീ​​​​​തി​​​​​ മൂ​​​​​ല​​​​​മാ​​​​​ണ് ആ​​​​​ല​​​​​പ്പു​​​​​ഴ മെ​​​​​ഡി​​​​​ക്ക​​​​​ൽ കോ​​​​​ള​​​​​ജ് ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ൽ കു​​​​​ട്ടി​​​​​യെ അ​​​​​ഡ്മി​​​​​റ്റ് ചെ​​​​​യ്യാ​​​​​തി​​​​​രു​​​​​ന്ന​​​​​ത്. കോ​​​​​വി​​​​ഡ് മു​​​​ൻ​​​​ക​​​​രു​​​​ത​​​​ലു​​​​ക​​​​ളു​​​​ടെ പേ​​​​​രി​​​​​ൽ ചി​​​​​കി​​​​​ത്സ കി​​​​ട്ടാ​​​​തെ​​​​പോ​​​​കു​​​​​ന്ന സം​​​​​ഭ​​​​​വ​​​​​ങ്ങ​​​​​ൾ കൂ​​​​ടി​​​​വ​​​​രു​​​​ന്നു​​​​ണ്ട്. അ​​​​തെ​​​​ല്ലാം മ​​​​നഃ​​​​പൂ​​​​ർ​​​​വ​​​​മാ​​​​ണെ​​​​ന്നു പ​​​​റ​​​​യാ​​​​നുമാ​​​​വി​​​​ല്ല. അ​​​​​തേ​​​​സ​​​​​മ​​​​​യം ഉ​​​​​ത്ത​​​​​ര​​​​​വാ​​​​​ദ​​​​​പ്പെ​​​​​ട്ട​​​​​വ​​​​​രു​​​​​ടെ അ​​​​​ലം​​​​​ഭാ​​​​​വംകൊ​​​​​ണ്ടു ചി​​​​​കി​​​​​ത്സ നി​​​​​ഷേ​​​​​ധി​​​​​ക്ക​​​​​പ്പെ​​​​​ടു​​​​​ന്നു​​​​ണ്ടെ​​​​​ങ്കി​​​​​ൽ അ​​​​​തു ഗൗ​​​​​ര​​​​​വ​​​​​ത്തോ​​​​​ടെ കാ​​​​​ണേ​​​​​ണ്ട​​​​​തു​​​​​ണ്ട്. ഇ​​​​ത്ത​​​​രം കേ​​​​സു​​​​ക​​​​ളി​​​​ൽ ചി​​​​ല​​​​തു മാ​​​​​ത്ര​​​​​മാ​​​​​ണ് വാ​​​​​ർ​​​​​ത്ത​​​​​യാ​​​​​യി പു​​​​റ​​​​ത്ത​​​​​റി​​​​​യു​​​​​ന്ന​​​​​ത്. മി​​​​​ക്ക കേ​​​​​സു​​​​​ക​​​​​ളി​​​​​ലും അ​​​​ധി​​​​കൃ​​ത​​രു​​​​​ടെ ഭാ​​​​​ഗ​​​​​ത്തു​​​​​നി​​​​​ന്നു വീ​​​​​ഴ്ച​​​​​യി​​​​​ല്ലെ​​​​​ന്നു സ്ഥാ​​​​പി​​​​​ക്കു​​​​​ന്ന സാ​​​​​ങ്കേ​​​​​തി​​​​​ക വി​​​​​ശ​​​​​ദീ​​​​​ക​​​​​ര​​​​​ണ​​​​​ങ്ങ​​​​​ളി​​​​​ൽ ന​​​​ട​​​​പ​​​​ടി അ​​​​​വ​​​​​സാ​​​​​നി​​​​​പ്പി​​​​​ക്കു​​​​​ക​​​​​യാ​​​​​ണു ചെ​​​​​യ്യു​​​​​ന്ന​​​​​ത്. സ്വ​​​​​കാ​​​​​ര്യ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ​​​​യാ​​​​ണ് ആ​​​​രോ​​​​പ​​​​ണ​​​​മെ​​​​​ങ്കി​​​​​ൽ അ​​​​​വ​​​​​യെ ബു​​​​​ദ്ധി​​​​​മു​​​​​ട്ടി​​​​​ക്കു​​​​​ന്ന ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ൾ അ​​​​​ധി​​​​​കൃ​​​​​ത​​​​​രു​​​​​ടെ ഭാ​​​​​ഗ​​​​​ത്തു​​​​​നി​​​​​ന്ന് ഉ​​​​​ണ്ടാ​​​​​കാ​​​​​റു​​​​​മു​​​​​ണ്ട് എ​​​​ന്ന​​​​തും വ​​​​സ്തു​​​​ത. ചെ​​​​​റി​​​​​യ അ​​​​​ലം​​​​​ഭാ​​​​​വ​​​​​ത്തി​​​​​നും വീ​​​​​ഴ്ച​​​​​യ്ക്കും ചി​​​​​ല​​​​​പ്പോ​​​​​ൾ വി​​​​ല​​​​കൊ​​​​ടു​​​​ക്കേ​​​​ണ്ടി​​​​വ​​​​രു​​​​ന്ന​​​​​തു മ​​​​​നു​​​​​ഷ്യ​​​​​ജീ​​​​​വ​​​​​നാ​​​​​ണ് . അ​​​​​തി​​​​​രു​​​​​വി​​​​​ട്ട കോ​​​​​വി​​​​​ഡ് ഭീ​​​​​തി​​​​​യും പ്രോ​​​​​ട്ടോ​​​​​കോ​​​​​ൾ പാ​​​​​ല​​​​​ന​​​​​ത്തി​​​​​ലെ കാർക്കശ്യങ്ങളും മ​​​​​നു​​​​​ഷ്യ​​​​​ത്വം ചോ​​​​​ർ​​​​​ത്തു​​​​​ന്ന​ ന​​​​ട​​​​പ​​​​ടി​​​​ക​​​​ളി​​​​​ലേ​​​​​ക്ക് ആ​​​​രെ​​​​യും ന​​​​​യി​​​​​ക്കാ​​​​തി​​​​രി​​​​ക്ക​​​​ട്ടെ.

സ​​​​​ർ​​​​​ക്കാ​​​​​ർ ന​​​​​ട​​​​​പ​​​​​ടി​​​​​ക്ര​​​​മ​​​​ങ്ങ​​​​​ളി​​​​​ലെ സാ​​​​ങ്കേ​​​​തി​​​​ക​​​​ത്വ​​​​ങ്ങ​​​​ളി​​​​​ൽ ത​​​​​ങ്ങ​​​​​ൾ കു​​​​​ടു​​​​​ങ്ങി​​​​​പ്പോ​​​​​കു​​​​​മോ എ​​​​​ന്ന ത​​​​ര​​​​ത്തി​​​​ലു​​​​ള്ള ആ​​​​​ശ​​​​​ങ്ക​​​​​ക​​​​ൾ മ​​​​​നു​​​​​ഷ്യ​​​​​ത്വ​​​​​പ​​​​​ര​​​​​മാ​​​​​യ ഇ​​​​​ട​​​​​പെ​​​​​ട​​​​​ലു​​​​​ക​​​​​ളി​​​​​ൽനി​​​​​ന്നു പ​​​​​ല​​​​​രെ​​​​​യും പി​​​​​ന്തി​​​​​രി​​​​​പ്പി​​​​​ക്കു​​​​​ന്നു​​​​​ണ്ട്. സ​​​​​ഹാ​​​​​യി​​​​​ക്കാ​​​​​ൻ പോ​​​​​യി എ​​​​​ന്തി​​​​​നു വെറു​​​​​തേ ഏ​​​​​ടാ​​​​​കൂ​​​​​ട​​​​​ങ്ങ​​​​​ളി​​​​​ൽ ചാ​​​​​ട​​​​ണം എ​​​​​ന്ന സ​​​​മീ​​​​പ​​​​നം കൂ​​​​​ടു​​​​​ത​​​​​ൽ പേ​​​​​രി​​​​ലു​​​​ണ്ടാ​​​​കു​​​​​ന്നു​. വി​​​​​ല​​​​​പ്പെ​​​​​ട്ട മ​​​​​നു​​​​​ഷ്യ​​​​​ജീ​​​​​വ​​​​​നു​​​​​ക​​​​​ൾ ര​​​​​ക്ഷി​​​​​ക്കു​​​​​ന്ന​​​​​തി​​​​​ന് ഇ​​​​​തു ത​​​​​ട​​​​​സ​​​​​മാ​​​​​യി​​​​​ത്തീ​​​​രാ​​​​റു​​​​ണ്ട് എ​​​​​ന്ന​​​​​താ​​​​​ണു ഖേ​​​​​ദ​​​​​ക​​​​​രം. അ​​​​​പ​​​​​ക​​​​​ട​​​​​ങ്ങളിൽപ്പെട്ടു റോ​​​​​ഡി​​​​​ൽ കി​​​​​ട​​​​​ന്നവരെ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ലെ​​​​​ത്തി​​​​​ക്കാ​​​​​ൻ ആ​​​​​രും ത​​​​​യാ​​​​​റാ​​​​​കാതിരുന്ന സംഭവങ്ങൾ അടുത്തകാലത്ത് പലതുണ്ടായിട്ടുണ്ട്. ത​​​​ക്ക​​​​സ​​​​മ​​​​യ​​​​ത്തു ക​​​​രു​​​​ണ കാ​​​​ണി​​​​ക്കാ​​​​ൻ ആ​​​​രെ​​​​ങ്കി​​​​ലും ത​​​​യാ​​​​റാ​​​​യി​​​​രു​​​​ന്നെ​​​​ങ്കി​​​​ൽ ഒ​​​​​രു​​​​പ​​​​​ക്ഷേ പല ​​​​​ജീ​​​​​വ​​​​​നുകളും ന​​​​​ഷ്ട​​​​​പ്പെ​​​​​ടി​​​​​ല്ലാ​​​​​യി​​​​​രു​​​​​ന്നു. ന​​​​​മ്മ​​​​​ൾ അ​​​​​ല്പംകൂ​​​​​ടി ക​​​​​രു​​​​​ത​​​​​ൽ കാ​​​​​ണി​​​​​ച്ചി​​​​​രു​​​​​ന്നെ​​​​​ങ്കി​​​​​ൽ ചി​​​​ല​​​​രെ​​​​യെ​​​​ങ്കി​​​​ലും ര​​​​​ക്ഷി​​​​​ക്കാ​​​​​ൻ ക​​​​​ഴി​​​​​യു​​​​​മാ​​​​​യി​​​​​രു​​​​​ന്നി​​​​ല്ലേ​​​​യെ​​​​ന്ന് ഓ​​​​​രോ​​​​​രു​​​​​ത്ത​​​​​രും ആ​​​​ത്മ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തു​​​​​ന്ന​​​​​തു ന​​​​​ന്ന്.

രോ​​​​​ഗി​​​​​ക​​​​​ൾ​​​​​ക്ക് അ​​​​​ടി​​​​​യ​​​​​ന്ത​​​​​ര ചി​​​​​കി​​​​​ത്സ ന​​​​​ൽ​​​​​കു​​​​​ന്ന​​​​​തി​​​​​ൽ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​ക​​​​​ളും ഡോ​​​​​ക്ട​​​​​ർ​​​​​മാ​​​​​രും കൂ​​​​​ടു​​​​​ത​​​​​ൽ ജാ​​​​​ഗ്ര​​​​​ത കാ​​​​​ട്ട​​​​​ണ​​​​​മെ​​​​​ന്നാ​​​​​ണ് മൂ​​​​ന്നു വ​​​​യ​​​​സു​​​​കാ​​​​ര​​​​ന്‍റെ മ​​​​ര​​​​ണം പോ​​​​ലു​​​​ള്ള സം​​​​​ഭ​​​​​വ​​​​​ങ്ങ​​​​​ൾ ന​​​​​ൽ​​​​​കു​​​​​ന്ന പാ​​​​ഠം. ഈ ​​​​​കോ​​​​​വി​​​​​ഡ് കാ​​​​​ല​​​​​ത്ത് വ​​​​​ള​​​​​രെ​​​​​യ​​​​​ധി​​​​​കം റി​​​​​സ്ക് എ​​​​​ടു​​​​​ത്താ​​​​​ണ് ഡോ​​​​​ക്ട​​​​​ർ​​​​​മാ​​​​​രും ന​​​​​ഴ്സു​​​​​മാ​​​​​രും അ​​​​​ട​​​​​ക്ക​​​​​മു​​​​​ള്ള ആ​​​​​രോ​​​​​ഗ്യപ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​ർ ജോ​​​​​ലി ചെ​​​​​യ്യു​​​​​ന്ന​​​​​ത്. ഇ​​​​വ​​​​രു​​​​ടെ ​സേ​​​​​വ​​​​​നമ​​​​​നോ​​​​​ഭാ​​​​​വ​​​​​ത്തെ പ്ര​​​​​ശം​​​​​സി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നു​​​​​ പ​​​​​ക​​​​​രം, കോ​​​​​വി​​​​​ഡ് ഭീ​​​​​തി​​​​​യു​​​​​ടെ പേ​​​​​രി​​​​​ൽ അ​​​​​വ​​​​​രെ അ​​​​​ക​​​​​റ്റി​​​​നി​​​​​ർ​​​​​ത്താ​​​​​ൻ തു​​​​​നി​​​​​യു​​​​​ന്ന​​​​​വ​​​​​രും സ​​​​​മൂ​​​​​ഹ​​​​​ത്തി​​​​​ലു​​​​​ണ്ട് എ​​​​​ന്ന​​​​​താ​​​​​ണു ഖേ​​​​​ദ​​​​​ക​​​​​ര​​​​​മാ​​​​​യ വ​​​​​സ്തു​​​​​ത.

ഏ​​​​​തു ജീ​​​​​വ​​​​​നും ര​​​​​ക്ഷി​​​​​ക്കാ​​​​​നാ​​​​​ണു ഡോ​​​​​ക്ട​​​​​ർ​​​​​മാ​​​​​ർ ശ്ര​​​​​മി​​​​​ക്കു​​​​​ക. ചി​​​​​ല രോ​​​​​ഗി​​​​​ക​​​​​ൾ അ​​​​​പ്ര​​​​​തീ​​​​​ക്ഷി​​​​​ത​​​​​മാ​​​​​യി മ​​​​​രി​​​​​ക്കു​​​​​ന്നു; ചി​​​​​ല​​​​​ർ അ​​​​​പ്ര​​​​​തീ​​​​​ക്ഷി​​​​​ത​​​​​മാ​​​​​യി ര​​​​​ക്ഷ​​​​​പ്പെ​​​​​ടു​​​​​ന്നു. രോ​​​​​ഗി മ​​​​​രി​​​​​ച്ചാ​​​​​ൽ അ​​​​​തി​​​​​ൽ അ​​​​​നാ​​​​​സ്ഥ ആ​​​​​രോ​​​​​പി​​​​​ച്ച് ഡോ​​​​​ക്ട​​​​​റെ കൈ​​​​​യേ​​​​​റ്റം ചെ​​​​​യ്യാ​​​​​നും ആ​​​​​ശു​​​​​പ​​​​​ത്രി ത​​​​​ല്ലി​​​​​പ്പൊ​​​​​ളി​​​​​ക്കാ​​​​​നും ശ്ര​​​​മി​​​​ക്കു​​​​ന്ന​​​​തു പ​​​​ക്വ​​​​ത​​​​യി​​​​ല്ലാ​​​​ത്ത സ​​​​മീ​​​​പ​​​​ന​​​​മാ​​​​ണ്. ഇ​​​​​ത്ത​​​​​രം സം​​​​​ഭ​​​​​വ​​​​​ങ്ങ​​​​​ൾ കൂ​​​​ടി​​​​വ​​​​രു​​​​ന്ന​​​​ത് ഒ​​​​​ഴി​​​​​ഞ്ഞുമാ​​​​​റ​​​​​ലു​​​​​ക​​​​​ളി​​​​​ലേ​​​​​ക്കു ഡോ​​​​​ക്ട​​​​​ർ​​​​​മാ​​​​​രെ ന​​​​​യി​​​​​ക്കു​​​​​ന്നു​​​​​ണ്ടാ​​​​​വാം. സ​​​​​മൂ​​​​​ഹ​​​​​ത്തി​​​​​ന്‍റെ മൊ​​​​​ത്ത​​​​​ത്തി​​​​​ലു​​​​​ള്ള മ​​​​​നോ​​​​​ഭാ​​​​​വ​​​​​ത്തി​​​​​ലാ​​​​​ണു മാ​​​​​റ്റം വ​​​​​രു​​​​​ത്തേ​​​​​ണ്ട​​​​​ത്. പരിഗണന അർഹിക്കുന്നവരെ ക​​​​​രു​​​​​ത​​​​​ലോ​​​​​ടെ ചേ​​​​​ർ​​​​​ത്തു പി​​​​​ടി​​​​​ച്ചു കാ​​​​രു​​​​ണ്യ​​​​ത്തി​​​​ന്‍റെ ക​​​​ര​​​​ങ്ങ​​​​ൾ നീ​​​​ട്ടു​​​​ന്ന സ​​​​ന്മ​​​​​നോ​​​​​ഭാ​​​​​വം എല്ലാവരിലും വ​​​​​ള​​​​​ര​​​​​ണം. ന​​​​​മ്മു​​​​​ടെ ക​​​​​രു​​​​​ത​​​​​ലി​​​​​ല്ലാ​​​​​യ്മ​​യും അ​​​​​ലം​​​​​ഭാ​​​​​വ​​​​​വും മൂ​​​​​ലം ഒ​​​​​രു ജീ​​​​​വ​​​​​നും പൊ​​​​​ലി​​​​​യാ​​​​​തി​​​​​രി​​​​​ക്ക​​​​​ട്ടെ.