കു​​​ടി​​​യേ​​​റ്റ ക​​​ർ​​​ഷ​​​ക​​​രെ ജീ​​​വി​​​ക്കാ​​​ൻ അ​​​നു​​​വ​​​ദി​​​ക്കൂ
മ​​​റ്റെ​​​ല്ലാ രം​​​ഗ​​​ങ്ങ​​​ളി​​ലും വി​​​ക​​​സ​​​ന​​​ത്തി​​​നാ​​വ​​ശ്യ​​മാ​​യ പ​​​രി​​​ഷ്കാ​​​ര​​​ങ്ങ​​​ൾ വ​​​രു​​​ത്താ​​​ൻ ത​​​യാ​​​റാ​​​കു​​​ന്ന സ​​​ർ​​​ക്കാ​​​ർ, ക​​​ർ​​​ഷ​​​ക​​​ർ മാ​​​ത്രം ഇ​​​പ്പോ​​​ഴും പ്ര​​​ാകൃ​​​ത​​​യു​​​ഗ​​​ത്തി​​​ൽ ജീ​​​വി​​​ക്ക​​​ണ​​​മെ​​​ന്നു വാ​​​ശി​​​പി​​​ടി​​​ക്കു​​​ന്ന​​​ത് ആ​​​രെ തൃ​​​പ്തി​​​പ്പെ​​​ടു​​​ത്താ​​​നാ​​​ണ്? തു​​​ല്യ​​​നീ​​​തി​​​ക്കും മെ​​​ച്ച​​​പ്പെ​​​ട്ട ജീ​​​വി​​​ത​​​ത്തി​​​നും അ​​​വ​​​ർ​​​ക്കും അ​​​വ​​​കാ​​​ശ​​​മു​​​ണ്ട്.

കു​​​ടി​​​യേ​​​റ്റ ക​​​ർ​​​ഷ​​​ക​​​രെ ഒ​​​രു​​​ത​​​ര​​​ത്തി​​​ലും ജീ​​​വി​​​ക്കാ​​​ൻ അ​​​നു​​​വ​​​ദി​​​ക്കി​​​ല്ല എ​​​ന്ന മ​​​ട്ടി​​​ലാ​​​ണു സ​​​ർ​​​ക്കാ​​​രി​​​ലെ ചി​​​ല ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ ന​​​ട​​​പ​​​ടി​​​ക​​​ൾ. ക​​​ർ​​​ഷ​​​ക​​​രെ ദ്രോ​​​ഹി​​​ക്കാ​​​നു​​​ള്ള പ​​​ഴു​​​തു​​​ക​​​ൾ നി​​​യ​​​മ​​​ത്തി​​​ൽ ‌ക​​​ണ്ടെ​​ത്തി ഉ​​​ത്ത​​​ര​​​വു​​​ക​​​ളി​​​റ​​​ക്കാ​​​ൻ പ​​​ല​​​ർ​​​ക്കും ഉ​​​ത്സാ​​​ഹ​​​മാ​​​ണ്. ജ​​​ന​​​ങ്ങ​​​ളു​​​ടെ പ്ര​​​ശ്ന​​​ങ്ങ​​​ളും ബു​​​ദ്ധി​​​മു​​​ട്ടു​​​ക​​​ളും നേ​​​രി​​​ട്ട​​​റി​​​യാ​​​വു​​​ന്ന രാ​​​ഷ്‌​​ട്രീ​​​യ നേ​​​തൃ​​​ത്വം എ​​ടു​​​ക്കു​​​ന്ന നി​​​ല​​​പാ​​​ടു​​​ക​​​ൾ​​​ക്കു വി​​രു​​ദ്ധ​​മാ​​യ ഉ​​​ത്ത​​​ര​​​വു​​​ക​​ൾ പോ​​ലും ഉ​​ണ്ടാ​​കു​​ന്നു. ഇ​​​ടു​​​ക്കി ജി​​​ല്ല​​​യി​​​ൽ പ​​​ട്ട​​​യ​​​ഭൂ​​​മി​​​യി​​​ൽ കെ​​​ട്ടി​​​ടം നി​​​ർ​​​മി​​​ക്കു​​​ന്ന​​​തു നി​​​യ​​ന്ത്രി​​ക്കു​​ന്ന ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി​​​യ​​​ത് ഇ​​​തി​​​ന് ഉ​​​ദാ​​​ഹ​​​ര​​​ണം. കെ​​​ട്ടി​​​ട​​​നി​​​ർ​​​മാ​​​ണ​​​ത്തി​​​നാ​​​യി വി​​​ല്ലേ​​​ജ് ഓ​​​ഫീ​​​സു​​​ക​​​ളി​​​ൽ​​​നി​​​ന്നു ന​​​ൽ​​​കു​​​ന്ന കൈ​​​വ​​​ശാ​​​വ​​​കാ​​​ശ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റി​​​ൽ ഏ​​​താ​​​വ​​​ശ്യ​​​ത്തി​​​നാ​​​ണു ഭൂ​​​മി പ​​​തി​​​ച്ചു​​​ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത് എ​​​ന്നു​​​കൂ​​​ടി വി​​​ല്ലേ​​​ജ് ഓ​​​ഫീ​​​സ​​​ർ രേ​​​ഖ​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്നാ​​​ണ് ഉ​​​ത്ത​​​ര​​​വ്. ഇ​​​ടു​​​ക്കി ജി​​​ല്ല​​​യി​​​ലെ എ​​​ട്ടു വി​​​ല്ലേ​​​ജു​​​ക​​​ളി​​​ലാ​​​ണ് നി​​​ർ​​​മാ​​​ണ​​​ങ്ങ​​​ൾ​​​ക്കു റ​​​വ​​​ന്യു വ​​​കു​​​പ്പി​​​ന്‍റെ എ​​​ൻ​​​ഒ​​​സി വേ​​ണ്ടി​​യി​​​രു​​​ന്ന​​​ത്. അ​​​തു പി​​​ൻ​​​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നു ക​​​ർ​​​ഷ​​​ക​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്പോ​​​ൾ ജി​​​ല്ല മു​​​ഴു​​​വ​​​ൻ വ്യ​​വ​​സ്ഥ ബാ​​​ധ​​​ക​​​മാ​​​ക്കി ഉ​​​ത്ത​​​ര​​​വി​​​റ​​​ങ്ങി. നി​​​ർ​​​മാ​​​ണ നി​​​യ​​​ന്ത്ര​​​ണം ഇ​​​ടു​​​ക്കി ജി​​​ല്ല​​​യ്ക്കു മു​​​ഴു​​​വ​​​ൻ ബാ​​​ധ​​​ക​​​മാ​​​ക്കി 12-8-2020ൽ ​​​ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ ഇ​​​റ​​​ക്കി​​​യ ഉ​​​ത്ത​​​ര​​​വ് എ​​​ട്ടു വി​​​ല്ലേ​​​ജു​​​ക​​​ൾ​​​ക്കു മാ​​​ത്ര​​​മാ​​​യി പ​​​രി​​​മി​​​ത​​​പ്പെ​​​ടു​​​ത്തി റ​​​വ​​ന്യു പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി 20-8-2020ൽ ​​​പു​​​തി​​​യ ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

1964-ലെ ​​​ഭൂ​​​പ​​​തി​​​വ് ച​​​ട്ട​​​പ്ര​​​കാ​​​രം ഭൂ​​​മി പ​​​തി​​​ച്ചു​​​ന​​​ൽ​​​കി​​​യി​​​ട്ടു​​​ള്ള​​​തു കൃ​​​ഷി ആ​​​വ​​​ശ്യ​​​ത്തി​​​നാ​​​യാ​​​ണ്. ഈ ​​വ്യ​​വ​​സ്ഥ​​യാ​​ണു കെ​​​ട്ടി​​​ട​​​നി​​​ർ​​​മാ​​​ണ​​​ങ്ങ​​​ൾ​​​ക്കു ത​​​ട​​​സ​​​മാ​​​കു​​​ന്ന​​​ത്. വ​​​ർ​​​ഷ​​​ങ്ങ​​​ളാ​​​യി കൈ​​​വ​​​ശ​​​മി​​​രി​​​ക്കു​​​ന്ന പ​​​ട്ട​​​യ​​​ഭൂ​​​മി​​​യി​​​ൽ ചെ​​​റു​​​കി​​​ട വ്യാ​​​പാ​​​ര സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​പോ​​​ലും ആ​​​രം​​​ഭി​​​ക്കാ​​​നാ​​​കാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​മാ​​​ണു നി​​യ​​ന്ത്ര​​ണ ഉ​​​ത്ത​​​ര​​​വു​​​മൂ​​​ലം ഉ​​​ണ്ടാ​​​യി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നു ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​ൾ അടക്കമുള്ളവർ ചൂ​​​ണ്ടി​​​ക്കാ​​​ണി​​​ക്കു​​​ന്നു. ഭൂ​​​മി​​​യു​​​ടെ ക്ര​​​യവി​​​ക്രയ​​​ത്തെ​​​യും ഇ​​​തു ബാ​​​ധി​​​ക്കു​​ന്നു. ബാ​​​ങ്കു​​​ക​​​ൾ വാ​​​യ്പ​​​ക​​​ൾ ന​​​ൽ​​​കാ​​​താ​​​കു​​​ന്ന​​​തോ​​​ടെ കാ​​​ർ​​​ഷി​​​ക പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളും ബു​​ദ്ധി​​മു​​ട്ടാ​​കും. പ​​​ട്ട​​​യ​​​ഭൂ​​​മി​​​യി​​​ലെ നി​​​ർ​​​മാ​​​ണനി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ൽ ഇ​​​ടു​​​ക്കി​ ജി​​ല്ല​​യ്ക്കു മാ​​​ത്ര​​​മാ​​​യി ഒ​​​രു നി​​​യ​​​മ​​​മി​​​ല്ലെ​​​ന്നും സം​​​സ്ഥാ​​​ന വ്യാ​​​പ​​​ക​​​മാ​​​യി നി​​​യ​​​മം ന​​​ട​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്നും കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ട്ടി​​​രു​​​ന്നു. ഈ ​​​വി​​​ധി ന​​​ട​​​പ്പാ​​​ക്കാ​​​ൻ പ്രാ​​​യോ​​​ഗി​​​ക ബു​​​ദ്ധി​​​മു​​​ട്ടു​​​ക​​​ളു​​​ള്ള സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണു പു​​തി​​യ ഉ​​​ത്ത​​​ര​​​വു​​​ക​​​ളി​​​റ​​​ങ്ങു​​​ന്ന​​​തെ​​​ന്ന് ആ​​​ക്ഷേ​​​പ​​​മു​​​ണ്ട്. ജ​​​ന​​​ങ്ങ​​​ൾ​​​ക്കു ബു​​​ദ്ധി​​​മു​​​ട്ടു​​​ണ്ടാ​​​ക്കു​​​ന്ന പ്ര​​​ശ്ന​​​ങ്ങ​​​ൾ പ​​​രി​​​ഹ​​​രി​​​ക്കു​​​ക​​​യും നീ​​​തി ന​​​ട​​​പ്പാ​​​ക്കു​​​ക​​​യു​​​മാ​​​ണു സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ക​​​ർ​​​ത്ത​​​വ്യം. സ​​​ർ​​​ക്കാ​​​രി​​​ന് ഇ​​​ച്ഛാ​​​ശ​​​ക്തി​​​യു​​​ണ്ടെ​​​ങ്കി​​​ൽ അ​​​തു ന​​​ട​​​ക്കും. തോ​​​ന്നും​​​പ​​​ടി ഉ​​​ത്ത​​​ര​​​വു​​​ക​​​ളി​​​റ​​​ക്കാ​​​ൻ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​തു ജ​​​നാ​​​ധി​​​പ​​​ത്യ ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​നു ഭൂ​​​ഷ​​​ണ​​​മ​​​ല്ല.

പ​​​ട്ട​​​യ​​​ച​​​ട്ട​​​ങ്ങ​​​ളി​​​ൽ സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യ മാ​​​റ്റ​​​ങ്ങ​​​ൾ വ​​​രു​​​ത്ത​​​ണ​​​മെ​​​ന്ന് 2019 ഡി​​​സം​​​ബ​​​ർ പ​​​തി​​​നേ​​​ഴി​​​നു മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ചേ​​​ർ​​​ന്ന യോ​​​ഗ​​​ത്തി​​​ൽ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്തി​​​രു​​​ന്നു. ആ ​​​തീ​​​രു​​​മാ​​​ന​​​ത്തി​​​നു വി​​​രു​​​ദ്ധ​​​മാ​​​​ണു പു​​​തി​​​യ ഉ​​​ത്ത​​​ര​​​വു​​​ക​​​ളെ​​​ന്നു ചൂ​​​ണ്ടി​​​ക്കാണിക്കപ്പെടു​​​ന്നു. സ​​​ർ​​​ക്കാ​​​രി​​​ന്‍റെ അ​​​നു​​​മ​​​തി​​​യി​​​ല്ലാ​​​തെ ഇ​​​ത്ത​​​രം ഉ​​​ത്ത​​​ര​​​വു​​​ക​​​ളി​​​റ​​​ക്കാ​​​ൻ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കു ധൈ​​​ര്യം വ​​​രു​​​മോ? മൂ​​​ന്നാ​​​ർ സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​ന്‍റെ പേ​​​രു പ​​​റ​​​ഞ്ഞാ​​​ണ് ഇ​​​ടു​​​ക്കി ജി​​​ല്ല​​​യി​​​ലെ എ​​​ട്ടു വി​​​ല്ലേ​​​ജു​​​ക​​​ളി​​​ൽ ആ​​​ദ്യം നി​​​ർ​​​മാ​​​ണ​​​നി​​​യ​​​ന്ത്ര​​​ണം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. മൂ​​​ന്നാ​​​റി​​​ന്‍റെ സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​നു​​​വേ​​​ണ്ടി പ്ര​​​ത്യേ​​​ക കെ​​​ട്ടി​​​ടനി​​​ർ​​​മാ​​​ണ ച​​​ട​​​ങ്ങ​​​ളോ ടൗ​​​ൺ പ്ലാ​​​നിം​​​ഗ് സം​​​വി​​​ധാ​​​ന​​​മോ ആ​​​വ​​​ശ്യ​​​മു​​​ണ്ടെ​​​ങ്കി​​​ൽ അ​​​വ കൊ​​​ണ്ടു​​​വ​​​ര​​​ണം. എ​​​ന്നാ​​​ൽ, അ​​​തി​​​ന്‍റെ പേ​​​രി​​​ൽ മൂ​​ന്നാ​​റി​​നു പു​​​റ​​​ത്തു​​​ള്ള ജ​​​ന​​​ങ്ങ​​​ളെ ദ്രോ​​​ഹി​​​ക്കു​​​ന്ന​​​ത് എ​​​ന്തി​​​നാ​​​ണ്? മൂ​​​ന്നാ​​​ർ മേ​​​ഖ​​​ല​​​യി​​​ൽ സ​​​ർ​​​ക്കാ​​​ർ ഭൂ​​​മി​​​യി​​​ലെ കൈ​​​യേ​​​റ്റം ത​​​ട​​​യാ​​​ൻ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് 21-1-2010-ൽ ​​​കേ​​​ര​​​ള ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ട്ടി​​​രു​​​ന്നു. ക​​​ണ്ണ​​​ൻ ദേ​​​വ​​​ൻ ഹി​​​ൽ​​​സ് വി​​​ല്ലേ​​​ജു​​​ക​​​ളി​​​ലെ നി​​​ർ​​​മാ​​​ണ​​​ങ്ങ​​​ൾ​​​ക്കു റ​​​വ​​​ന്യു വ​​​കു​​​പ്പി​​​ന്‍റെ എ​​​ൻ​​​ഒ​​​സി വേ​​​ണ​​​മെ​​​ന്നാ​​​ണ് അ​​​ന്ന​​​ത്തെ കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. പ​​​ട്ട​​​യ​​​ത്തി​​​ന്‍റെ നി​​​ജ​​​സ്ഥി​​​തി പ​​​രി​​​ശോ​​​ധി​​​ക്ക​​​ൽ മാ​​​ത്ര​​​മാ​​​യി​​​രു​​​ന്നു എ​​​ൻ​​​ഒ​​​സി​​​യു​​​ടെ ഉ​​​ദ്ദേ​​​ശ്യം. എ​​​ന്നാ​​​ൽ, മൂ​​​ന്നാ​​​ർ മേ​​​ഖ​​​ല എ​​​ന്ന​​​തു നി​​​ർ​​​വ​​​ചി​​​ക്ക​​​പ്പെ​​​ട്ടി​​​ല്ലെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി മൂ​​​ന്നാ​​​ർ ട്രൈ​​​ബ്യൂ​​​ണ​​​ലി​​​ന്‍റെ പ​​​രി​​​ധി​​​യി​​​ലു​​​ള്ള പ്ര​​​ദേ​​​ശം മൂ​​​ന്നാ​​​ർ മേ​​​ഖ​​​ല​​​യാ​​​യി പ​​​രി​​​ഗ​​​ണി​​​ച്ച് എ​​​ട്ടു വി​​​ല്ലേ​​​ജു​​​ക​​​ളി​​​ൽ​​​ക്കൂ​​​ടി കെ​​​ട്ടി​​​ട നി​​​ർ​​​മാ​​​ണ​​​ങ്ങ​​​ൾ​​​ക്ക് റ​​​വ​​​ന്യൂ വ​​​കു​​​പ്പി​​​ന്‍റെ എ​​​ൻ​​​ഒ​​​സി ബാ​​​ധ​​​ക​​​മാ​​​ക്കി ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​തി​​​ൽ പ​​​രി​​​സ്ഥി​​​തി സം​​​ര​​​ക്ഷ​​​ണം എ​​​ന്ന സ​​​ദു​​​ദ്ദേ​​​ശ്യ​​​ത്തേ​​​ക്കാ​​​ൾ ഉ​​​ദ്യോ​​​ഗ​​​സ്ഥ നി​​​ക്ഷി​​​പ്ത താ​​​ത്​​​പ​​​ര്യ​​​ങ്ങ​​​ളു​​​ടെ ദു​​​രു​​​ദ്ദേ​​​ശ്യ​​മാ​​ണു​​ള്ള​​​തെ​​​ന്നു പ​​​റ​​​യു​​​ന്ന​​​വ​​​രെ കു​​​റ്റ​​​പ്പെ​​​ടു​​​ത്താ​​​നാ​​​വു​​​മോ? ഇക്കോസെൻസിറ്റീവ് സോൺ നിജപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടു പുറപ്പെടുവിച്ച കരട് വിജ്ഞാപനവും കർഷക താത്പര്യത്തിനു വിരുദ്ധമാണ്.

ഇ​​​ടു​​​ക്കി​​​യി​​​ൽ പ​​​ട്ട​​​യ​​​ഭൂ​​​മി മ​​​റ്റാ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്ക് ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ചൊ​​​വ്വാ​​​ഴ്ച നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ പ​​​റ​​​ഞ്ഞി​​​രു​​​ന്നു. അ​​​ത് ഉ​​ത്ത​​ര​​വാ​​യി ഉ​​​ട​​​ൻ പ്രാ​​​ബ​​​ല്യ​​​ത്തി​​​ൽ വ​​​ര​​​ണം. മു​​​പ്പ​​​തും നാ​​​ല്പ​​​തും വ​​​ർ​​​ഷം മു​​​ന്പു പ​​​തി​​​ച്ചു​​​കൊ​​​ടു​​​ത്ത ഭൂ​​​മി​​​യി​​​ൽ കൃ​​​ഷി ചെ​​​യ്യാ​​​നോ വീ​​​ടു​​​വ​​​യ്ക്കാ​​​നോ മാ​​​ത്ര​​​മാ​​​ണ് അ​​​വ​​​കാ​​​ശം എ​​​ന്ന വ്യ​​​വ​​​സ്ഥ കാ​​​ല​​​ഹ​​​ര​​​ണ​​​പ്പെ​​​ട്ട​​​താ​​​ണ്. പ​​​ട്ട​​​യ​​​സ്ഥ​​​ല​​​ത്തു കൃ​​​ഷി അ​​​ല്ലെ​​​ങ്കി​​​ൽ വീ​​​ടു മാ​​​ത്ര​​​മ​​​ല്ല ആ​​​വ​​​ശ്യം. ചെ​​​റു​​​കി​​​ട​​​ക്കാ​​​ർ​​​ക്കു കൃ​​​ഷി​​​കൊ​​​ണ്ടു​​​മാ​​​ത്രം ഇ​​​ന്നു ജീ​​​വി​​​ക്കാ​​​നാ​​​വി​​​ല്ല. വീ​​​ടി​​​നോ​​​ടു ചേ​​​ർ​​​ന്നു ക​​​ട​​​യോ മ​​​റ്റു സ്ഥാ​​​പ​​​ന​​​ങ്ങ​​​ളോ ന​​​ട​​​ത്താ​​​ൻ അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​ ത​​​ര​​​ത്തി​​​ൽ പ​​​ട്ട​​​യ​​​ഭൂ​​​മി ഉ​​​പ​​​യോ​​​ഗ​​​വ്യ​​​വ​​​സ്ഥ​​​ക​​​ളി​​​ലും പ​​​ട്ട​​​യം ന​​​ൽ​​​കു​​​ന്ന നി​​​ബ​​​ന്ധ​​​ന​​​ക​​​ളി​​​ലും മാ​​​റ്റം വ​​​രു​​​ത്താ​​​ൻ സ​​​ർ​​​ക്കാ​​​ർ ത​​​യാ​​​റാ​​​ക​​​ണം. ആ​​​ധു​​​നി​​​ക​​​ലോ​​​കം ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന ത​​​ര​​​ത്തി​​​ൽ മ​​​റ്റെ​​​ല്ലാ രം​​​ഗ​​​ങ്ങ​​​ളി​​ലും വി​​​ക​​​സ​​​ന​​​ത്തി​​​നാ​​വ​​ശ്യ​​മാ​​യ പ​​​രി​​​ഷ്കാ​​​ര​​​ങ്ങ​​​ൾ വ​​​രു​​​ത്താ​​​ൻ ത​​​യാ​​​റാ​​​കു​​​ന്ന സ​​​ർ​​​ക്കാ​​​ർ, ക​​​ർ​​​ഷ​​​ക​​​ർ മാ​​​ത്രം ഇ​​​പ്പോ​​​ഴും പ്ര​​​ാകൃ​​​ത​​​യു​​​ഗ​​​ത്തി​​​ൽ ജീ​​​വി​​​ക്ക​​​ണ​​​മെ​​​ന്നു വാ​​​ശി​​​പി​​​ടി​​​ക്കു​​​ന്ന​​​ത് ആ​​​രെ തൃ​​​പ്തി​​​പ്പെ​​​ടു​​​ത്താ​​​നാ​​​ണ്? തു​​​ല്യ​​​നീ​​​തി​​​ക്കും മെ​​​ച്ച​​​പ്പെ​​​ട്ട ജീ​​​വി​​​ത​​​ത്തി​​​നും അ​​​വ​​​ർ​​​ക്കും അ​​​വ​​​കാ​​​ശ​​​മു​​​ണ്ട്.