Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
അധ്യാപക നിയമനപ്രശ്നം പരിഹരിക്കപ്പെടുന്പോൾ
WhatsApp
പൊതുവിദ്യാഭ്യാസ മേഖലയുടെ സംരക്ഷണത്തിനു ക്രിയാത്മകമായ പല നടപടികളും സർക്കാർ എടുത്തുവരുന്ന കാലമാണിത്. അതു പൂർണവിജയത്തിലെത്താൻ എയ്ഡഡ് വിദ്യാലയങ്ങളുടെ കൂടി പങ്കാളിത്തവും സഹകരണവും ആവശ്യമാണ്.
കേരള വിദ്യാഭ്യാസ ചട്ടങ്ങളിലെ ഭേദഗതികളെത്തുടർന്ന് 2016 മുതൽ എയ്ഡഡ് സ്കൂളുകളിൽ നിയമിതരായ അധ്യാപകരുടെ നിയമനത്തിന് അംഗീകാരം ലഭിക്കാതിരുന്ന പ്രശ്നത്തിനു പരിഹാരമുണ്ടാക്കാൻ സംസ്ഥാന സർക്കാരെടുത്ത തീരുമാനം സ്വാഗതാർഹമാണ്. വേണ്ടത്ര യോഗ്യതകളോടെ അധ്യാപകരായി നിയമിക്കപ്പെട്ടിട്ടും സർക്കാരിന്റെ അംഗീകാരം ലഭിക്കാത്തതുമൂലം ശന്പളം ലഭിക്കാതെ ഭാവി അനിശ്ചിതത്വത്തിലായിരുന്ന ആയിരക്കണക്കിന് അധ്യാപകർക്ക് ആശ്വാസകരമാണ് ഈ നടപടി.
സംസ്ഥാന സർക്കാരും കെസിബിസി വിദ്യാഭ്യാസ കമ്മീഷനും കഴിഞ്ഞ ദിവസം നടത്തിയ ചർച്ചയിലാണ് ഇതുസംബന്ധിച്ച ധാരണയിലെത്തിയത്. അധ്യാപക നിയമനങ്ങൾ അംഗീകരിക്കണമെന്നും ന്യൂനപക്ഷാവകാശങ്ങൾ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് കാത്തലിക് ടീച്ചേഴ്സ് ഗിൽഡിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്തു സെക്രട്ടേറിയറ്റ് പടിക്കലും വിവിധ ജില്ലാ ആസ്ഥാനങ്ങളിലും നടത്തിവന്ന സമരപരിപാടികൾ ഇതേത്തുടർന്നു പിൻവലിച്ചു. ധാരണകളനുസരിച്ചുള്ള നടപടികൾ യഥാസമയം കൈക്കൊള്ളാൻ സർക്കാർ തയാറാകുമെന്നു കരുതാം.
നിലവിലുള്ള സംരക്ഷിത അധ്യാപകരെ വിവിധ മാനേജ്മെന്റുകൾ പുനർവിന്യസിക്കുമെന്ന് ഉറപ്പുനൽകിയ സാഹചര്യത്തിലാണ് അർഹമായ തസ്തികകളിൽ നിയമിതരായ മുഴുവൻ അധ്യാപകരുടെയും നിയമനങ്ങൾക്ക് അംഗീകാരം നൽകാൻ സർക്കാർ തീരുമാനിച്ചത്. തുടർന്നുള്ള വർഷങ്ങളിൽ സംരക്ഷിത അധ്യാപകരുടെ പുനർവിന്യാസം സുപ്രീംകോടതിയിൽ നിലവിലുള്ള കേസിന്റെ ഉത്തരവിനു വിധേയമായിട്ടായിരിക്കും നടപ്പാക്കുക. കെഇആർ ഭേദഗതി റദ്ദാക്കുക എന്നതു മാനേജ്മെന്റുകളുടെ ഒരു ആവശ്യമായിരുന്നു. എന്നാൽ, ഇതു സംബന്ധിച്ചു സുപ്രീംകോടതിയിൽ കേസ് നിലനിൽക്കുന്നതിനാൽ കോടതിവിധിക്കുശേഷം തീരുമാനമെടുക്കാമെന്ന നിലപാടാണു സർക്കാർ സ്വീകരിച്ചത്. 2014-നു ശേഷം തുടങ്ങിയ ഹയർ സെക്കൻഡറി സ്കൂളുകളിലെ അധ്യാപകരുടെ നിയമനത്തിന് ഉടൻ അംഗീകാരം നൽകാമെന്നു സർക്കാർ സമ്മതിച്ചിട്ടുണ്ട്. എയ്ഡഡ് സ്കൂളുകളിൽ കെട്ടിടം പണിയുന്നതിനു മാനേജ്മെന്റുകൾ മുടക്കുന്ന തുകയ്ക്കു തുല്യമായ തുക സർക്കാരും നൽകുന്നതിനായി ആവിഷ്കരിച്ച ചലഞ്ച് ഫണ്ടിന്റെ വിതരണം ത്വരിതഗതിയിൽ നടപ്പാക്കാനും ധാരണയായി. ഇതും സ്വാഗതാർഹമായ നടപടിയാണ്.
കേരളത്തിലെ വിദ്യാഭ്യാസമേഖലയിൽ അൺ എയ്ഡഡ് ഉൾപ്പെടെ 64% സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് 69% കുട്ടികളും പഠനം നടത്തുന്നത്. ന്യൂനപക്ഷ സമുദായങ്ങളുടെ മാനേജ്മെന്റിൽപ്പെട്ടതാണ് ഈ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബഹുഭൂരിപക്ഷവും. ഭരണഘടന ഉറപ്പുനൽകുന്ന ന്യൂനപക്ഷാവകാശങ്ങൾ സംരക്ഷിച്ചുകൊണ്ട് സ്കൂളുകൾ നടത്തിക്കൊണ്ടുപോകാൻ മാനേജ്മെന്റുകൾക്കു സാഹചര്യം ഒരുക്കേണ്ട കടമ സർക്കാരിനുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് അധ്യാപക നിയമനത്തിനുള്ള മാനേജ്മെന്റുകളുടെ അവകാശം. സ്കൂളുകളിലെ അച്ചടക്കവും അധ്യയനത്തിന്റെ ഗുണമേന്മയും ഉറപ്പുവരുത്തുന്നതിൽ അധ്യാപകരുടെ അക്കാദമിക് യോഗ്യതകൾക്കു പുറമേ വ്യക്തിത്വ മികവുകളും സേവനമനോഭാവവുമെല്ലാം വലിയ പങ്കുവഹിക്കുന്നുണ്ട്. കെഇആർ ഭേദഗതികളെത്തുടർന്ന് പുറത്തുനിന്നുള്ള സംരക്ഷിത അധ്യാപകരെ നിയമിക്കേണ്ട ചുമതല വന്നുചേർന്നത് ഇതര മാനേജ്മെന്റുകൾക്കു ബുദ്ധിമുട്ടുകൾക്കും നിയമപ്രശ്നങ്ങൾക്കും വഴിതെളിച്ചു. ആ പ്രശ്നം പരിഹരിക്കപ്പെടുന്നത് പലവിധ ആശയക്കുഴപ്പങ്ങളും നിയമനപ്രക്രിയയിലെ അനാവശ്യ സങ്കീർണതകളും ഒഴിവാക്കാൻ സഹായിക്കും.
പൊതുവിദ്യാഭ്യാസ മേഖലയുടെ സംരക്ഷണത്തിനു ക്രിയാത്മകമായ പല നടപടികളും സർക്കാർ എടുത്തുവരുന്ന കാലമാണിത്. അതു പൂർണവിജയത്തിലെത്താൻ എയ്ഡഡ് വിദ്യാലയങ്ങളുടെ കൂടി പങ്കാളിത്തവും സഹകരണവും ആവശ്യമാണ്. സാമ്പത്തികശേഷി കുറഞ്ഞ കുട്ടികളുടെ ആശ്രയമാണ് സർക്കാർ സ്കൂളുകളെപ്പോലെ എയ്ഡഡ് സ്കൂളുകളും. മികവിന്റെ കാര്യത്തിൽ പൊതുവെ എയ്ഡഡ് സ്കൂളുകളാണു സർക്കാർ സ്കൂളുകളെക്കാൾ ഒരുപിടി മുന്നിൽ നിൽക്കുന്നതെന്നതു യാഥാർഥ്യമാണ്. ഈ മികവ് നിലനിർത്തിക്കൊണ്ടു പോകണമെങ്കിൽ എയ്ഡഡ് സ്കൂളുകളുടെയും ഭൗതിക സാഹചര്യങ്ങൾ കാലാനുസൃതമായി മെച്ചപ്പെടണം. അതിനു മാനേജ്മെന്റുകൾക്കു സർക്കാരിന്റെ പിന്തുണയും സഹായവും ആവശ്യമുണ്ട്. ന്യൂനപക്ഷാവകാശങ്ങൾ കോട്ടം കൂടാതെ സംരക്ഷിക്കപ്പെടുകയും അധ്യാപക നിയമനത്തിനുള്ള മാനേജ്മെന്റിന്റെ അവകാശം വെള്ളംചേർക്കാതെ നിലനിർത്തപ്പെടുകയും ചെയ്യണം. സർക്കാർ ഇപ്പോൾ സ്വീകരിച്ചിരിക്കുന്ന തുറന്ന സമീപനത്തിനു പൂരകമായ നടപടികൾ തുടർന്നും ഉണ്ടായാൽ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ലക്ഷ്യത്തിലെത്തുന്നതിന് അതു വലിയ ഉത്തേജകമായിത്തീരും എന്നതിനു സംശയമില്ല.
കൂളിംഗ് ഫിലിമും കർട്ടനും മാത്രമല്ല പ്രശ്നങ്ങൾ
കെഎസ്ആർടിസി എംഡിയുടെ വെളിപ്പെടുത്തൽ ഗൗരവമേറിയത്
ജനക്ഷേമ പ്രഖ്യാപനങ്ങളും സാമ്പത്തിക തളർച്ചയും
സഹകരണസംഘങ്ങൾ ഭദ്രമായി നിലനിൽക്കണം
കബളിപ്പിക്കലാകരുത് ഈ വിദഗ്ധ സമിതി
പൊതുസ്ഥലത്തെ മാലിന്യങ്ങളും മലയാളിയുടെ മനോഭാവവും
സുപ്രീംകോടതി കർഷകരുടെ രക്ഷയ്ക്കെത്തുന്പോൾ
ഗതാഗതക്കുരുക്കഴിഞ്ഞ് യാത്ര സുഗമമാകട്ടെ
കീഴ്വഴക്കങ്ങൾ തെറ്റിക്കാതെ ഗവർണറുടെ നയപ്രഖ്യാപനം
ജനാധിപത്യത്തിനു നാണക്കേട്
വാളയാർ പീഡനക്കേസിൽ നീതി ഉറപ്പാക്കാനുള്ള അവസരം
നിരത്തുകളിൽ പൊലിയുന്ന ജീവനുകൾക്കു വിലയില്ലേ?
കോവിഡ് വാക്സിൻ ഉപയോഗിക്കുമ്പോൾ
സർക്കാർസേവനങ്ങൾ വീട്ടിലെത്തുന്പോൾ
കർഷകർക്കു കണ്ഠകോടാലിയാകുന്ന പരിസ്ഥിതി ദുർബല പ്രദേശങ്ങൾ
പുലരട്ടെ, പ്രതീക്ഷകളുടെ പുതിയ വത്സരം
അവരെ ചേർത്തുപിടിച്ച് ആ രോഷാഗ്നി അണയ്ക്കാം
സൃഷ്ടിക്കാം, വികസനത്തിന്റെ പുതിയ കേരള മോഡൽ
കർഷകസമരം: കേന്ദ്ര സർക്കാർ യാഥാർഥ്യം ഉൾക്കൊള്ളണം
നാടിനു കളങ്കമായി ദുരഭിമാനക്കൊല
കൂളിംഗ് ഫിലിമും കർട്ടനും മാത്രമല്ല പ്രശ്നങ്ങൾ
കെഎസ്ആർടിസി എംഡിയുടെ വെളിപ്പെടുത്തൽ ഗൗരവമേറിയത്
ജനക്ഷേമ പ്രഖ്യാപനങ്ങളും സാമ്പത്തിക തളർച്ചയും
സഹകരണസംഘങ്ങൾ ഭദ്രമായി നിലനിൽക്കണം
കബളിപ്പിക്കലാകരുത് ഈ വിദഗ്ധ സമിതി
പൊതുസ്ഥലത്തെ മാലിന്യങ്ങളും മലയാളിയുടെ മനോഭാവവും
സുപ്രീംകോടതി കർഷകരുടെ രക്ഷയ്ക്കെത്തുന്പോൾ
ഗതാഗതക്കുരുക്കഴിഞ്ഞ് യാത്ര സുഗമമാകട്ടെ
കീഴ്വഴക്കങ്ങൾ തെറ്റിക്കാതെ ഗവർണറുടെ നയപ്രഖ്യാപനം
ജനാധിപത്യത്തിനു നാണക്കേട്
വാളയാർ പീഡനക്കേസിൽ നീതി ഉറപ്പാക്കാനുള്ള അവസരം
നിരത്തുകളിൽ പൊലിയുന്ന ജീവനുകൾക്കു വിലയില്ലേ?
കോവിഡ് വാക്സിൻ ഉപയോഗിക്കുമ്പോൾ
സർക്കാർസേവനങ്ങൾ വീട്ടിലെത്തുന്പോൾ
കർഷകർക്കു കണ്ഠകോടാലിയാകുന്ന പരിസ്ഥിതി ദുർബല പ്രദേശങ്ങൾ
പുലരട്ടെ, പ്രതീക്ഷകളുടെ പുതിയ വത്സരം
അവരെ ചേർത്തുപിടിച്ച് ആ രോഷാഗ്നി അണയ്ക്കാം
സൃഷ്ടിക്കാം, വികസനത്തിന്റെ പുതിയ കേരള മോഡൽ
കർഷകസമരം: കേന്ദ്ര സർക്കാർ യാഥാർഥ്യം ഉൾക്കൊള്ളണം
നാടിനു കളങ്കമായി ദുരഭിമാനക്കൊല
Latest News
കോവിഡ് യാത്രാനിയന്ത്രണങ്ങളിൽ 26 മുതൽ ഇളവ് പ്രഖ്യാപിച്ച് ട്രംപ്; നടക്കില്ലെന്ന് ബൈഡൻ
ഇന്ധനത്തിന് പൊന്നും വില വീണ്ടും വർധിപ്പിച്ചു
കേന്ദ്രസർക്കാരും കർഷകരും തമ്മിൽ ചൊവ്വാഴ്ച നടത്താനിരുന്ന ചർച്ച മാറ്റി
വിജയദാസിന്റെ നിര്യാണം കർഷക പ്രസ്ഥാനത്തിന് വലിയ നഷ്ടമെന്ന് മുഖ്യമന്ത്രി; നിയമസഭ ചൊവ്വാഴ്ച ആദരമര്‍പ്പിക്കും
കാഞ്ഞിരപ്പള്ളി പേട്ടക്കവലയില്‍ ബൈക്ക് ബസിനടിയില്‍പെട്ടു; യുവാവ് മരിച്ചു
Latest News
കോവിഡ് യാത്രാനിയന്ത്രണങ്ങളിൽ 26 മുതൽ ഇളവ് പ്രഖ്യാപിച്ച് ട്രംപ്; നടക്കില്ലെന്ന് ബൈഡൻ
ഇന്ധനത്തിന് പൊന്നും വില വീണ്ടും വർധിപ്പിച്ചു
കേന്ദ്രസർക്കാരും കർഷകരും തമ്മിൽ ചൊവ്വാഴ്ച നടത്താനിരുന്ന ചർച്ച മാറ്റി
വിജയദാസിന്റെ നിര്യാണം കർഷക പ്രസ്ഥാനത്തിന് വലിയ നഷ്ടമെന്ന് മുഖ്യമന്ത്രി; നിയമസഭ ചൊവ്വാഴ്ച ആദരമര്‍പ്പിക്കും
കാഞ്ഞിരപ്പള്ളി പേട്ടക്കവലയില്‍ ബൈക്ക് ബസിനടിയില്‍പെട്ടു; യുവാവ് മരിച്ചു
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top