Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
ബിഹാറിലെ ജനവിധി
WhatsApp
ജനാധിപത്യത്തിന്റെയും സോഷ്യലിസത്തിന്റെയുമൊക്കെ മൂടുപടമുണ്ടെങ്കിലും വിവിധ ജാതികളുടെ സഖ്യങ്ങളാണ് ബിഹാറിലെ തെരഞ്ഞെടുപ്പുഗോദയിൽ മാറ്റുരച്ചത്.
ഹാർ നിയമസഭാ തെരഞ്ഞെടുപ്പിലെ പുറത്തുവന്ന ഫലസൂചനകൾ ഭരണപക്ഷമായ എൻഡിഎയ്ക്ക് അമിതാഹ്ലാദത്തിനോ പ്രതിപക്ഷത്തെ മഹാസഖ്യത്തിനു തീരെ നിരാശയ്ക്കോ വകനൽകാത്തവിധം സമ്മിശ്രമാണ്. തെരഞ്ഞെടുപ്പു സർവേകൾ പലതും പ്രവചിച്ചതുപോലൊരു മുന്നേറ്റം മഹാസഖ്യം വോട്ടെണ്ണലിന്റെ തുടക്കത്തിൽ ഉണ്ടാക്കിയെങ്കിലും പിന്നീടു ലീഡ് നില മാറിമറിഞ്ഞു. തുടർച്ചയായി മൂന്നുവട്ടം അധികാരത്തിലിരുന്ന മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദൾ യു- ബിജെപി സഖ്യത്തിന് ഭരണവിരുദ്ധ വികാരംപോലുള്ള പ്രതികൂല ഘടകങ്ങൾ പലതുണ്ടായിരുന്നു.
ലോക്ക്ഡൗണിനെത്തുടർന്ന് തൊഴിൽ നഷ്ടപ്പെട്ടു സ്വന്തം ഗ്രാമങ്ങളിലേക്കു തിരിച്ചുപോരേണ്ടിവന്ന കുടിയേറ്റ തൊഴിലാളികൾ അടക്കമുള്ള സാധാരണ ബിഹാറികളുടെ ജീവിതം കോവിഡ് കാലത്തു തീർത്തും ദുരിതപൂർണമായിരുന്നുവെന്നു റിപ്പോർട്ടുകൾ വന്നിട്ടുള്ളതാണ്. അതിന്റെ പ്രതിഫലനം വോട്ടെടുപ്പിൽ ഉണ്ടായെന്നു കരുതണം. അനുകൂല സാഹചര്യങ്ങൾ എത്രമാത്രം മുതലെടുക്കാൻ രാഷ്ട്രീയ ജനതാദളും കോൺഗ്രസും ഉൾപ്പെട്ട മഹാസഖ്യത്തിനു കഴിഞ്ഞു എന്നു സംശയം. ഓരോ തെരഞ്ഞെടുപ്പിലും കൂടുതൽ പിന്നോക്കം പോകുന്ന സമീപകാല ചരിത്രം കോൺഗ്രസ് ഈ തെരഞ്ഞെടുപ്പിലും ആവർത്തിച്ചു. അതേസമയം ബിഹാറിലെ ഇടതുപക്ഷ കക്ഷികൾ അപ്രതീക്ഷിത നേട്ടമുണ്ടാക്കി. ഉപതെരഞ്ഞെടുപ്പു നടന്ന മധ്യപ്രദേശ് പോലുള്ള സംസ്ഥാനങ്ങളിൽ ബിജെപി മികച്ച വിജയം നേടിയതും ശ്രദ്ധേയമാണ്.
2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിഹാറിൽ 40-ൽ 39 സീറ്റും 53 ശതമാനം വോട്ടും നേടിയ ജെഡിയു-
ബിജെപി സഖ്യം ഈ നിയമസഭാ തെരഞ്ഞെടുപ്പിലും ആ വിജയം ആവർത്തിക്കുമോ അതോ തേജസ്വി യാദവിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യം അട്ടിമറിവിജയം നേടുമോ എന്നു കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു രാജ്യം. തെരഞ്ഞെടുപ്പു സർവേ ഫലങ്ങൾ പലതും മഹാസഖ്യത്തിനു മുൻതൂക്കം പ്രവചിച്ചതു ബിഹാറിൽ രാഷ്ട്രീയമാറ്റത്തിനു വഴിയൊരുങ്ങുന്ന പ്രതീതിയുണർത്തി. ഹിന്ദി ഹൃദയഭൂമിയിലെ പ്രധാന സംസ്ഥാനങ്ങളിലൊന്നായ ബിഹാറിലെ ജനവിധി ദേശീയ രാഷ്ട്രീയത്തിലും ചലനങ്ങൾ സൃഷ്ടിക്കുന്നതാണ്. ചിരാഗ് പസ്വാന്റെ ലോക്ജനശക്തി പാർട്ടി എൻഡിഎ സഖ്യത്തിൽനിന്നു വിട്ടുമാറി മത്സരിച്ചത് ഇരുകൂട്ടർക്കും ഗുണം ചെയ്തതായി കാണുന്നില്ല. അതേസമയം, പ്രതിപക്ഷത്തിന് ആവേശം കൊള്ളാൻ പറ്റുന്ന ജനവിധിയുമല്ല ബിഹാറിൽ ഉണ്ടായിരിക്കുന്നത്.
ജനാധിപത്യത്തിന്റെയും സോഷ്യലിസത്തിന്റെയുമൊക്കെ മൂടുപടമുണ്ടെങ്കിലും വിവിധ ജാതികളുടെ സഖ്യങ്ങളാണ് ബിഹാറിലെ തെരഞ്ഞെടുപ്പുഗോദയിൽ മാറ്റുരച്ചത്. ബിഹാറിലെ ജനസംഖ്യയിൽ 50 ശതമാനത്തിൽ കൂടുതൽ പിന്നാക്ക ജാതിക്കാരാണ്. മന്ദിർ- മണ്ഡൽ രാഷ്ട്രീയം ഉത്തരേന്ത്യയിൽ പിടിമുറുക്കുന്ന എൺപതുകളുടെ അവസാനംവരെ ബിഹാറിലും കോൺഗ്രസിനായിരുന്നു മുൻതൂക്കം. ജാതിരാഷ്ട്രീയം ബിഹാറിന്റെ മുഖമുദ്രയായതോടെ ആ സംസ്ഥാനം ലാലുപ്രസാദ് യാദവിന്റെയും നിതീഷ്കുമാറിന്റെയും ബലാബല പരീക്ഷണത്തിനുള്ള ഗോദയായിത്തീർന്നു. തീവ്ര വർഗീയ നിലപാടുകളിലൂടെ മുന്നാക്ക സമുദായങ്ങളെ മുഴുവൻ തങ്ങളുടെ പാളയത്തിലാക്കുന്നതിൽ ബിജെപി വിജയിച്ചതോടെ കോൺഗ്രസ് ശരിക്കും തകർന്നു.
സംഘടനാ സംവിധാനത്തെപ്പറ്റി ശ്രദ്ധിക്കാതെയും താഴെത്തട്ടിലുള്ളവരെ തിരിഞ്ഞുനോക്കാതെയും ഉദാസീനമായിരുന്നശേഷം തെരഞ്ഞെടുപ്പു വന്നപ്പോൾ പ്രചാരണത്തിനെത്തിയാൽ ജനങ്ങൾ അനുകൂലമായി പ്രതികരിക്കില്ലെന്ന പാഠമാണ് ഈ തെരഞ്ഞെടുപ്പിലും കോൺഗ്രസിനു ലഭിക്കുന്നത്. മുന്നാക്ക ജാതിക്കാരുടെ വോട്ടുകൊണ്ടുമാത്രം ജയിക്കാനാവില്ലെന്നു മനസിലാക്കിയ ബിജെപി വിദഗ്ധതന്ത്രങ്ങളിലൂടെ പിന്നാക്കവോട്ടുകൾ ഭിന്നിപ്പിക്കുകയും കാര്യങ്ങൾ കുറേയൊക്കെ തങ്ങൾക്ക് അനുകൂലമാക്കി മാറ്റുകയും ചെയ്തു.
മധ്യപ്രദേശിൽ 28 നിയമസഭാ മണ്ഡലങ്ങളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പ് ഒരു മിനി നിയമസഭാ തെരഞ്ഞെടുപ്പുപോലെയായിരുന്നു. കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന ജ്യോതിരാദിത്യസിന്ധ്യയുടെ അനുകൂലികളായ 22 എംഎൽഎമാർ രാജിവച്ചതോടെയാണ് അവിടെ ഉപതെരഞ്ഞെടുപ്പു വേണ്ടിവന്നത്. ഉപതെരഞ്ഞെടുപ്പിൽ ബിജെപി മികച്ച വിജയം നേടിയതോടെ സംസ്ഥാന മന്ത്രിസഭയ്ക്കു കേവലഭൂരിപക്ഷമാവുകയും ചെയ്തു. ബിജെപി രാഷ്ട്രീയത്തിൽ തന്റെ ചുവടുറപ്പിക്കാൻ ജ്യോതിരാദിത്യ സിന്ധ്യയെ ഈ വിജയം സഹായിക്കും. കാലുമാറ്റത്തിലൂടെ മന്ത്രിസഭയുണ്ടാക്കി എന്ന ആക്ഷേപത്തിനു തടയിടാൻ ഉപതെരഞ്ഞെടുപ്പിലെ വിജയം മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും പിടിവള്ളിയാകും. ഗുജറാത്ത്, കർണാടക സംസ്ഥാനങ്ങളിൽ ബിജെപി നേടിയ ഉപതെരഞ്ഞെടുപ്പു വിജയങ്ങൾ അവിടങ്ങളിൽ ഒരു ബദൽശക്തിയായി മാറുന്നവിധത്തിൽ കരുത്തു വീണ്ടെുക്കാൻ കോൺഗ്രസിനു കഴിഞ്ഞിട്ടില്ല എന്നതിന്റെ സൂചനയായും കാണാവുന്നതാണ്.
ജനാഭിലാഷത്തിന്റെ പതാക പാറട്ടെ
മയക്കുമരുന്നിന്റെ നീരാളിക്കൈകൾ
ഇന്ധനവിലത്തീയിൽ ഉരുകുന്ന ജനം
നമ്മുടെ മനുഷ്യത്വം മരവിച്ചുവോ?
ക്രൈസ്തവരുടെ ആശങ്കകൾ പ്രധാനമന്ത്രിക്കു മുന്നിൽ
ബൈഡൻ യുഗം കൊടിയേറുന്പോൾ
കൂളിംഗ് ഫിലിമും കർട്ടനും മാത്രമല്ല പ്രശ്നങ്ങൾ
കെഎസ്ആർടിസി എംഡിയുടെ വെളിപ്പെടുത്തൽ ഗൗരവമേറിയത്
ജനക്ഷേമ പ്രഖ്യാപനങ്ങളും സാമ്പത്തിക തളർച്ചയും
സഹകരണസംഘങ്ങൾ ഭദ്രമായി നിലനിൽക്കണം
കബളിപ്പിക്കലാകരുത് ഈ വിദഗ്ധ സമിതി
പൊതുസ്ഥലത്തെ മാലിന്യങ്ങളും മലയാളിയുടെ മനോഭാവവും
സുപ്രീംകോടതി കർഷകരുടെ രക്ഷയ്ക്കെത്തുന്പോൾ
ഗതാഗതക്കുരുക്കഴിഞ്ഞ് യാത്ര സുഗമമാകട്ടെ
കീഴ്വഴക്കങ്ങൾ തെറ്റിക്കാതെ ഗവർണറുടെ നയപ്രഖ്യാപനം
ജനാധിപത്യത്തിനു നാണക്കേട്
വാളയാർ പീഡനക്കേസിൽ നീതി ഉറപ്പാക്കാനുള്ള അവസരം
നിരത്തുകളിൽ പൊലിയുന്ന ജീവനുകൾക്കു വിലയില്ലേ?
കോവിഡ് വാക്സിൻ ഉപയോഗിക്കുമ്പോൾ
സർക്കാർസേവനങ്ങൾ വീട്ടിലെത്തുന്പോൾ
ജനാഭിലാഷത്തിന്റെ പതാക പാറട്ടെ
മയക്കുമരുന്നിന്റെ നീരാളിക്കൈകൾ
ഇന്ധനവിലത്തീയിൽ ഉരുകുന്ന ജനം
നമ്മുടെ മനുഷ്യത്വം മരവിച്ചുവോ?
ക്രൈസ്തവരുടെ ആശങ്കകൾ പ്രധാനമന്ത്രിക്കു മുന്നിൽ
ബൈഡൻ യുഗം കൊടിയേറുന്പോൾ
കൂളിംഗ് ഫിലിമും കർട്ടനും മാത്രമല്ല പ്രശ്നങ്ങൾ
കെഎസ്ആർടിസി എംഡിയുടെ വെളിപ്പെടുത്തൽ ഗൗരവമേറിയത്
ജനക്ഷേമ പ്രഖ്യാപനങ്ങളും സാമ്പത്തിക തളർച്ചയും
സഹകരണസംഘങ്ങൾ ഭദ്രമായി നിലനിൽക്കണം
കബളിപ്പിക്കലാകരുത് ഈ വിദഗ്ധ സമിതി
പൊതുസ്ഥലത്തെ മാലിന്യങ്ങളും മലയാളിയുടെ മനോഭാവവും
സുപ്രീംകോടതി കർഷകരുടെ രക്ഷയ്ക്കെത്തുന്പോൾ
ഗതാഗതക്കുരുക്കഴിഞ്ഞ് യാത്ര സുഗമമാകട്ടെ
കീഴ്വഴക്കങ്ങൾ തെറ്റിക്കാതെ ഗവർണറുടെ നയപ്രഖ്യാപനം
ജനാധിപത്യത്തിനു നാണക്കേട്
വാളയാർ പീഡനക്കേസിൽ നീതി ഉറപ്പാക്കാനുള്ള അവസരം
നിരത്തുകളിൽ പൊലിയുന്ന ജീവനുകൾക്കു വിലയില്ലേ?
കോവിഡ് വാക്സിൻ ഉപയോഗിക്കുമ്പോൾ
സർക്കാർസേവനങ്ങൾ വീട്ടിലെത്തുന്പോൾ
Latest News
കുവൈറ്റിൽ 505 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
റാലിക്കിടെ കർഷകൻ മരിച്ചത് ട്രാക്ടർ മറിഞ്ഞ്; സിസിടിവി ദൃശ്യങ്ങളുമായി പോലീസ്
ചെങ്കോട്ടയിൽ ഉയർന്നത് ഖാലിസ്ഥാൻ പതാകയോ..? സത്യാവസ്ഥ ഇതാണ്
ഡൽഹി ശാന്തമാകുന്നു; കർഷകർ സിംഘുവിലേക്ക് മടങ്ങി തുടങ്ങി
ഡൽഹിയിൽ തെരുവുയുദ്ധം; ഒരാൾ മരിച്ചു; ചെങ്കോട്ടയ്ക്ക് മുകളിൽ കൊടികെട്ടി കർഷകർ
Latest News
കുവൈറ്റിൽ 505 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
റാലിക്കിടെ കർഷകൻ മരിച്ചത് ട്രാക്ടർ മറിഞ്ഞ്; സിസിടിവി ദൃശ്യങ്ങളുമായി പോലീസ്
ചെങ്കോട്ടയിൽ ഉയർന്നത് ഖാലിസ്ഥാൻ പതാകയോ..? സത്യാവസ്ഥ ഇതാണ്
ഡൽഹി ശാന്തമാകുന്നു; കർഷകർ സിംഘുവിലേക്ക് മടങ്ങി തുടങ്ങി
ഡൽഹിയിൽ തെരുവുയുദ്ധം; ഒരാൾ മരിച്ചു; ചെങ്കോട്ടയ്ക്ക് മുകളിൽ കൊടികെട്ടി കർഷകർ
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top