Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
ഇനിയും പാഠം പഠിക്കാത്ത കോൺഗ്രസ് നേതൃത്വം
WhatsApp
ഇന്ത്യയിൽ ജനാധിപത്യഭരണക്രമം അഭംഗുരം മുന്നോട്ടുപോകാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ശക്തമായി നിലനിൽക്കേണ്ടത് ആവശ്യമാണെന്നു വിശ്വസിക്കുന്നവരെല്ലാം കപിൽ സിബലും കൂട്ടരും ഉയർത്തുന്ന വാദങ്ങൾ ശരിവയ്ക്കും.
കുതിരകളെയെല്ലാം നമ്മുടെ തൊഴുത്തിൽനിന്നു കടത്തിക്കൊണ്ടുപോയതിനുശേഷമേ പാർട്ടി ഉണരുകയുള്ളുവെന്നു മുതിർന്ന കോൺഗ്രസ് നേതാവായ കപിൽ സിബൽ നാലുമാസം മുമ്പ് അഭിപ്രായപ്പെട്ടതു മാധ്യമശ്രദ്ധ നേടിയിരുന്നു. രാജസ്ഥാനിൽ യുവനേതാവ് സച്ചിൻ പൈലറ്റ് പാർട്ടിയിൽ ആഭ്യന്തര കലാപമുണ്ടാക്കാൻ ശ്രമിച്ചപ്പോൾ സത്വര നടപടിയെടുക്കുന്നതിൽ ഉദാസീനത കാണിച്ച കോൺഗ്രസ് ഹൈക്കമാൻഡിന്റെ പ്രവർത്തനശൈലിക്കെതിരേയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. മധ്യപ്രദേശിൽനിന്നുള്ള പ്രമുഖ നേതാവ് ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിൽ ചേരുന്നതു തടയാൻ കഴിഞ്ഞില്ലെങ്കിലും സച്ചിൻ പൈലറ്റിനെ പാർട്ടിയിൽ പിടിച്ചുനിർത്താൻ കോൺഗ്രസ് നേതൃത്വത്തിനായി. തളർച്ചയുടെ ലക്ഷണങ്ങൾ കൂടിയിട്ടും ഒരു ആത്മപരിശോധനയ്ക്കു ഹൈക്കമാൻഡ് തയാറാകുന്നില്ല എന്നു കണ്ട് കോൺഗ്രസിന്റെ നേതൃത്വത്തിലും പ്രവർത്തനശൈലിയിലും മാറ്റം ആവശ്യപ്പെട്ടു കപിൽ സിബൽ, ശശി തരൂർ, ഗുലാംനബി ആസാദ് തുടങ്ങിയവരുടെ നേതൃത്വത്തിൽ കത്തെഴുതുകയും അതു പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. കത്തെഴുതിയവരെ വിമതരെപ്പോലെയാണു പാർട്ടിനേതൃത്വം കണ്ടത്. പ്രവർത്തനശൈലിയിൽ ഒരു മാറ്റവുമുണ്ടായില്ല. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിലും കനത്ത തിരിച്ചടി. കോൺഗ്രസ് ഇന്ത്യയിൽ ഒരിടത്തും ബിജെപിക്കു ബദലാകുന്നില്ലെന്നും പാർട്ടി ആത്മവിമർശനം നടത്തേണ്ട സമയമായെന്നും ചൂണ്ടിക്കാട്ടി കപിൽ സിബൽ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്.
ഇന്ത്യയിൽ ജനാധിപത്യഭരണക്രമം അഭംഗുരം മുന്നോട്ടുപോകാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ശക്തമായി നിലനിൽക്കേണ്ടത് ആവശ്യമാണെന്നു വിശ്വസിക്കുന്നവരെല്ലാം കപിൽ സിബലും കൂട്ടരും ഉയർത്തുന്ന വാദങ്ങൾ ശരിവയ്ക്കും. സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രപൈതൃകമുള്ള കോൺഗ്രസിന്റെ പ്രസക്തി ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ മാത്രമല്ല. അതൊരു ജനാധിപത്യ സംസ്കാരത്തിന്റെ പ്രതീകംകൂടിയാണ്. ഇന്ത്യയിലെ മത- ഭാഷാ- പ്രാദേശിക- വർണ- വർഗ വൈവിധ്യങ്ങളിൽ ഏകതാഭാവം സമന്വയിപ്പിച്ചുകൊണ്ടു ദേശീയൈക്യത്തിന്റെ പതാകവാഹകരായി വർത്തിക്കാൻ തുടക്കംമുതൽ കോൺഗ്രസിനു കഴിഞ്ഞിരുന്നു. ഭൂരിപക്ഷ സമുദായത്തിന്റെ പ്രാതിനിധ്യം വഹിക്കുന്പോൾതന്നെ ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കാനും വലിയൊരളവോളം കോൺഗ്രസിനു സാധിച്ചു. രാജ്യത്തെ വിവിധ മേഖലകളെയും ജനവിഭാഗങ്ങളെയും ഉൾക്കൊണ്ടു വികസനനയങ്ങൾ രൂപവത്കരിക്കാൻ കോൺഗ്രസ് സർക്കാരുകൾ ശ്രമിച്ചു. ആ വികസന പരിപ്രേക്ഷ്യങ്ങളിൽ ന്യൂനതകൾ ആരോപിക്കാമെങ്കിലും സങ്കുചിത വീക്ഷണങ്ങളായിരുന്നില്ല അതിനെ നയിച്ച ദർശനങ്ങൾ. അപഭ്രംശങ്ങൾ ചൂണ്ടിക്കാണിക്കാനുണ്ടാവുമെങ്കിലും ജനാധിപത്യ മൂല്യങ്ങളോട് ആദരവു പുലർത്തിയ പാർട്ടിയാണു കോൺഗ്രസ്. ആറു പതിറ്റാണ്ടോളം രാജ്യത്തിന്റെ ഭാഗധേയം നിർണയിക്കാൻ കോൺഗ്രസിനു സാധിച്ചത് ഇതുകൊണ്ടൊക്കെയാണ്.
പക്ഷേ, കാലത്തിന്റെ ചുവരെഴുത്തുകൾ വായിക്കാൻ കോൺഗ്രസ് നേതൃത്വം തയാറാകണം. പാരന്പര്യത്തിന്റെ ഗതകാല സ്മരണകളിൽ അഭിരമിച്ച് ആലസ്യത്തിലാണ്ടിരുന്നാൽ പാർട്ടിരഥം മുന്നോട്ടുപോകില്ല. 2014-ൽ കോൺഗ്രസ് അധികാരത്തിൽനിന്നു മാറിയശേഷമുള്ള ആറുകൊല്ലംകൊണ്ട് ഇന്ത്യയുടെ രാഷ്ട്രീയ ചിത്രം വല്ലാതെ മാറിപ്പോയി എന്ന യാഥാർഥ്യം കോൺഗ്രസ് നേതൃത്വം ഉൾക്കൊള്ളണം. തുടർച്ചയായി പത്തുവർഷം അധികാരത്തിലിരുന്നപ്പോൾ സ്വാഭാവികമായി ഉണ്ടാകാവുന്ന ഭരണവിരുദ്ധ വികാരമാണ് 2014-ലെ പൊതുതെരഞ്ഞെടുപ്പിൽ കോൺഗ്രസിനുണ്ടായ തോൽവിക്കു കാരണമെന്നു ന്യായം പറയാനുണ്ട്. എന്നാൽ, അനുകൂലമാക്കാൻ കഴിയുന്ന സാഹചര്യങ്ങളും പ്രചാരണവിഷയങ്ങളും ഉണ്ടായിട്ടും 2019-ലും പരാജയം ആവർത്തിക്കുകയാണുണ്ടായത്. ആ തോൽവി കോൺഗ്രസ് നേതൃത്വത്തെ പാടേ തളർത്തിക്കളഞ്ഞു. രാഹുൽ ഗാന്ധി പാർട്ടി അധ്യക്ഷപദവി ഉപേക്ഷിച്ചതിനെത്തുടർന്ന് നാഥനില്ലാക്കളരിപോലെയാണു കോൺഗ്രസിന്റെ പ്രവർത്തനം. ആരോഗ്യസ്ഥിതി അനുവദിക്കാത്തതുമൂലം, താത്കാലിക അധ്യക്ഷ സോണിയാഗാന്ധിയുടെ പ്രവർത്തനത്തിനു പരിമിതികളേറെയുണ്ട്. ഒന്നുകിൽ രാഹുൽഗാന്ധി നേതൃത്വം ഏറ്റെടുത്ത് ഉഷാറായി പ്രവർത്തിക്കണം, അല്ലെങ്കിൽ നേതൃത്വത്തിലേക്കു കടന്നുവരാൻ മറ്റുള്ളവരെ അനുവദിക്കണം എന്ന കപിൽ സിബലിനെപ്പോലുള്ളവരുടെ അഭിപ്രായം ന്യായവും യുക്തവുമാണ്. അമേരിക്കൻ നാടോടിക്കഥയിലെ കഥാപാത്രമായ റിപ്വാൻ വിങ്കിളിനെപ്പോലെ ദീർഘനിദ്രയ്ക്കുശേഷം ഉണർന്നെണീറ്റ് പരിഭ്രമത്തോടെ പെരുമാറുന്നതു പാർട്ടിക്കു ഗുണം ചെയ്യില്ല.
കോൺഗ്രസിനെ ഒരുമിപ്പിച്ചു നിർത്താനും അണികൾക്ക് ആവേശം പകരാനും നെഹ്റു കുടുംബത്തിന് എന്നും കഴിഞ്ഞിരുന്നു. നെഹ്റു കുടുംബാംഗങ്ങളെക്കാൾ സ്വീകാര്യതയുള്ള നേതാക്കൾ കോൺഗ്രസിൽ ഇന്നുമില്ല. പക്ഷേ, അവർ പ്രവർത്തിക്കണം. രാഹുൽഗാന്ധി ബിഹാറിൽ പ്രചാരണത്തിനു വളരെക്കുറച്ചു സ്ഥലങ്ങളിലേ പോയുള്ളു എന്ന പരാതിയുണ്ട്. ഉത്തർപ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി വർക്ക് ഫ്രം ഹോം രീതിയിലാണു പ്രവർത്തിക്കുന്നതെന്നും വിമർശനമുണ്ടായി. അടിത്തട്ട് സംഘടനാസംവിധാനമില്ല എന്നതാണ് ഉത്തരേന്ത്യയിൽ ഇന്നു കോൺഗ്രസിന്റെ പ്രധാന ദൗർബല്യം. തെരഞ്ഞെടുപ്പു വരുന്പോൾ നേതാക്കൾ ചെന്നു പ്രസംഗിച്ചതുകൊണ്ടു മാത്രം വോട്ട് പെട്ടിയിൽ വീഴില്ല. അതിന് അണികളെ ഉണർത്തുകയും കാര്യക്ഷമമായി പ്രവർത്തിക്കുകയും വേണം. സംഘടനാ തെരഞ്ഞെടുപ്പില്ലാതെ, നാമനിർദേശം ചെയ്യപ്പെട്ട മുഖസ്തുതിക്കാർ അധികാരസ്ഥാനങ്ങളിലിരിക്കുന്ന ഒരു പാർട്ടിയിൽ അതു നടക്കാത്തതിൽ അദ്ഭുതമില്ല. കോൺഗ്രസുമായി സഖ്യത്തിലേർപ്പെടാൻ പോലും മറ്റു പാർട്ടികൾ മടിക്കുന്ന സാഹചര്യമാണ് ഉരുത്തിരിഞ്ഞു വരുന്നത്. അതു രാജ്യത്തിനും നല്ലതല്ല. കുതിരക്കച്ചവടത്തിലൂടെയും ചാക്കിട്ടുപിടിത്തത്തിലൂടെയും കർണാടക, മധ്യപ്രദേശ്, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിൽ ഭരണമാറ്റം ഉണ്ടാക്കിയെടുത്തിട്ടും രാജ്യത്തു കാര്യമായ പ്രതിഷേധങ്ങൾ ഉയർന്നില്ലെന്നത് ഉത്കണ്ഠ ജനിപ്പിക്കുന്നു. കോടതിയും തെരഞ്ഞെടുപ്പു കമ്മീഷനും പോലുള്ള ഭരണഘടനാ സ്ഥാപനങ്ങൾ വരെ ഇന്നു പല കാര്യങ്ങളിലും സംശയത്തിന്റെ കരിനിഴലിലാണ്. ന്യൂനപക്ഷാവകാശങ്ങളും മൗലികാവകാശങ്ങളും പരിമിതപ്പെടുന്ന സ്ഥിതിയുണ്ടാകുന്നു. മാധ്യമസ്വാതന്ത്ര്യം വൻതോതിൽ നിയന്ത്രിക്കപ്പെട്ടിട്ടും ആർക്കും പരാതിയില്ല. ഈ സ്ഥിതിയിൽ ആലസ്യത്തിൽനിന്ന് ഉണർന്നെണീറ്റ് ജനവിശ്വാസം വീണ്ടെടുക്കാൻ കോൺഗ്രസ് തയാറാകുന്നില്ലെങ്കിൽ ചരിത്രം മാപ്പുനൽകില്ല.
ജനാഭിലാഷത്തിന്റെ പതാക പാറട്ടെ
മയക്കുമരുന്നിന്റെ നീരാളിക്കൈകൾ
ഇന്ധനവിലത്തീയിൽ ഉരുകുന്ന ജനം
നമ്മുടെ മനുഷ്യത്വം മരവിച്ചുവോ?
ക്രൈസ്തവരുടെ ആശങ്കകൾ പ്രധാനമന്ത്രിക്കു മുന്നിൽ
ബൈഡൻ യുഗം കൊടിയേറുന്പോൾ
കൂളിംഗ് ഫിലിമും കർട്ടനും മാത്രമല്ല പ്രശ്നങ്ങൾ
കെഎസ്ആർടിസി എംഡിയുടെ വെളിപ്പെടുത്തൽ ഗൗരവമേറിയത്
ജനക്ഷേമ പ്രഖ്യാപനങ്ങളും സാമ്പത്തിക തളർച്ചയും
സഹകരണസംഘങ്ങൾ ഭദ്രമായി നിലനിൽക്കണം
കബളിപ്പിക്കലാകരുത് ഈ വിദഗ്ധ സമിതി
പൊതുസ്ഥലത്തെ മാലിന്യങ്ങളും മലയാളിയുടെ മനോഭാവവും
സുപ്രീംകോടതി കർഷകരുടെ രക്ഷയ്ക്കെത്തുന്പോൾ
ഗതാഗതക്കുരുക്കഴിഞ്ഞ് യാത്ര സുഗമമാകട്ടെ
കീഴ്വഴക്കങ്ങൾ തെറ്റിക്കാതെ ഗവർണറുടെ നയപ്രഖ്യാപനം
ജനാധിപത്യത്തിനു നാണക്കേട്
വാളയാർ പീഡനക്കേസിൽ നീതി ഉറപ്പാക്കാനുള്ള അവസരം
നിരത്തുകളിൽ പൊലിയുന്ന ജീവനുകൾക്കു വിലയില്ലേ?
കോവിഡ് വാക്സിൻ ഉപയോഗിക്കുമ്പോൾ
സർക്കാർസേവനങ്ങൾ വീട്ടിലെത്തുന്പോൾ
ജനാഭിലാഷത്തിന്റെ പതാക പാറട്ടെ
മയക്കുമരുന്നിന്റെ നീരാളിക്കൈകൾ
ഇന്ധനവിലത്തീയിൽ ഉരുകുന്ന ജനം
നമ്മുടെ മനുഷ്യത്വം മരവിച്ചുവോ?
ക്രൈസ്തവരുടെ ആശങ്കകൾ പ്രധാനമന്ത്രിക്കു മുന്നിൽ
ബൈഡൻ യുഗം കൊടിയേറുന്പോൾ
കൂളിംഗ് ഫിലിമും കർട്ടനും മാത്രമല്ല പ്രശ്നങ്ങൾ
കെഎസ്ആർടിസി എംഡിയുടെ വെളിപ്പെടുത്തൽ ഗൗരവമേറിയത്
ജനക്ഷേമ പ്രഖ്യാപനങ്ങളും സാമ്പത്തിക തളർച്ചയും
സഹകരണസംഘങ്ങൾ ഭദ്രമായി നിലനിൽക്കണം
കബളിപ്പിക്കലാകരുത് ഈ വിദഗ്ധ സമിതി
പൊതുസ്ഥലത്തെ മാലിന്യങ്ങളും മലയാളിയുടെ മനോഭാവവും
സുപ്രീംകോടതി കർഷകരുടെ രക്ഷയ്ക്കെത്തുന്പോൾ
ഗതാഗതക്കുരുക്കഴിഞ്ഞ് യാത്ര സുഗമമാകട്ടെ
കീഴ്വഴക്കങ്ങൾ തെറ്റിക്കാതെ ഗവർണറുടെ നയപ്രഖ്യാപനം
ജനാധിപത്യത്തിനു നാണക്കേട്
വാളയാർ പീഡനക്കേസിൽ നീതി ഉറപ്പാക്കാനുള്ള അവസരം
നിരത്തുകളിൽ പൊലിയുന്ന ജീവനുകൾക്കു വിലയില്ലേ?
കോവിഡ് വാക്സിൻ ഉപയോഗിക്കുമ്പോൾ
സർക്കാർസേവനങ്ങൾ വീട്ടിലെത്തുന്പോൾ
Latest News
ചെങ്കോട്ടയിൽ ഉയർന്നത് ഖാലിസ്ഥാൻ പതാകയോ..? സത്യാവസ്ഥ ഇതാണ്
ഡൽഹി ശാന്തമാകുന്നു; കർഷകർ സിംഘുവിലേക്ക് മടങ്ങി തുടങ്ങി
നാല് പുതിയ ഹോട്ട് സ്പോട്ടുകൾ കൂടി; ആകെ എണ്ണം 402
അന്താരാഷ്ട്ര തലത്തിൽ വാർത്തയായി കർഷകരുടെ ട്രാക്ടർ റാലി; മോദി ഭരണകൂടത്തിന് നാണക്കേട്
ഡൽഹിയിൽ തെരുവുയുദ്ധം; ഒരാൾ മരിച്ചു; ചെങ്കോട്ടയ്ക്ക് മുകളിൽ കൊടികെട്ടി കർഷകർ
Latest News
ചെങ്കോട്ടയിൽ ഉയർന്നത് ഖാലിസ്ഥാൻ പതാകയോ..? സത്യാവസ്ഥ ഇതാണ്
ഡൽഹി ശാന്തമാകുന്നു; കർഷകർ സിംഘുവിലേക്ക് മടങ്ങി തുടങ്ങി
നാല് പുതിയ ഹോട്ട് സ്പോട്ടുകൾ കൂടി; ആകെ എണ്ണം 402
അന്താരാഷ്ട്ര തലത്തിൽ വാർത്തയായി കർഷകരുടെ ട്രാക്ടർ റാലി; മോദി ഭരണകൂടത്തിന് നാണക്കേട്
ഡൽഹിയിൽ തെരുവുയുദ്ധം; ഒരാൾ മരിച്ചു; ചെങ്കോട്ടയ്ക്ക് മുകളിൽ കൊടികെട്ടി കർഷകർ
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top