Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
അവരെ ചേർത്തുപിടിച്ച് ആ രോഷാഗ്നി അണയ്ക്കാം
WhatsApp
തലചായ്ക്കാൻ സ്വന്തമായി ഒരു വീടോ അതു പണിയാൻ ഒരു തുണ്ടു ഭൂമിയോ ഇല്ലാത്ത അനേകംപേർ നമ്മുടെ സമൂഹത്തിലുണ്ട് എന്ന യാഥാർഥ്യമാണ് നെയ്യാറ്റിൻകര സംഭവത്തിലൂടെ വെളിപ്പെടുന്ന ഗൗരവതരമായ ഒരു കാര്യം. ഈ സംഭവത്തിൽ കുറ്റക്കാർക്കെതിരേ ഇനി എന്തു നടപടികൾ സ്വീകരിച്ചാലും മക്കൾക്കു നഷ്ടപ്പെട്ട മാതാപിതാക്കളെ തിരിച്ചുകിട്ടുമോ? സർക്കാരിന്റെ ധനസഹായങ്ങൾക്കോ അധികാരികളുടെ സാന്ത്വനവാക്കുകൾക്കോ അവരുടെ ഉള്ളിലെ തീ അണയ്ക്കാൻ കഴിയുമോ?
നെയ്യാറ്റിൻകര അതിയന്നൂർ നെട്ടത്തോട്ടം ലക്ഷംവീട് കോളനിയിൽ തർക്കഭൂമി ഒഴിപ്പിക്കുന്നതിനിടയിൽ ദന്പതികൾ ആത്മഹത്യയ്ക്കു ശ്രമിച്ചു മരിച്ച സംഭവം കേരള മനഃസാക്ഷിയിൽ വലിയ നീറ്റലുളവാക്കിയിരിക്കുകയാണ്. രണ്ടു ജീവനുകൾ നഷ്ടപ്പെടാനിടയാക്കിയ സംഭവം പോലീസ് കൈകാര്യംചെയ്ത രീതി വലിയ പ്രതിഷേധത്തിനിടയാക്കിയിരിക്കുന്നു. കുടിയൊഴിപ്പിക്കാൻ വന്ന പോലീസിനെ പിന്തിരിപ്പിക്കാനായി ദേഹത്തു പെട്രോൾ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി കൈയിൽ ലൈറ്ററുമായി നിന്ന രാജനെയും ഭാര്യ അന്പിളിയെയും അനുനയിപ്പിച്ചു ശാന്തരാക്കുന്നതിനുപകരം ലൈറ്റർ തട്ടിത്തെറിപ്പിക്കാൻ പോലീസ് ശ്രമിച്ചതാണു തീ പടരാനിടയാക്കിയത് എന്ന ആരോപണം ഗൗരവമുള്ളതാണ്.
മരത്തിൽ കയറിയും കഴുത്തിൽ കുടുക്കിട്ടുനിന്നുമൊക്കെ ആത്മഹത്യാ ഭീഷണി മുഴക്കിയവരെ പോലീസോ ഫയർഫോഴ്സോ അനുനയിപ്പിച്ചു രക്ഷപ്പെടുത്തിയ എത്രയോ സംഭവങ്ങൾ പത്രത്തിൽ വാർത്തയായിട്ടുണ്ട്. അത്തരത്തിലുള്ള ഒരു മാനുഷിക സമീപനം എന്തുകൊണ്ടു നെയ്യാറ്റിൻകരയിലുണ്ടായില്ല എന്ന ചോദ്യത്തിന് ഉത്തരം നൽകാൻ പോലീസ് ബാധ്യസ്ഥമാണ്.
രാജനും കുടുംബവും ഷെഡ് കെട്ടി താമസിച്ച ഭൂമിയുടെ ഉടമ കൊടുത്ത പരാതിയിലാണ് ഇവരെ ഒഴിപ്പിക്കാൻ കോടതിവിധി ഉണ്ടായത്. എന്നാൽ, കുടിയൊഴിപ്പിക്കാൻ പോലീസ് നടപടി സ്വീകരിച്ചത് കുടിയൊഴിപ്പിക്കലിനെതിരെയുള്ള അപ്പീൽ ഹൈക്കോടതി പരിഗണിക്കുന്നതിനു തൊട്ടുമുന്പാണെന്ന റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. ഹൈക്കോടതിയിൽനിന്നു സ്റ്റേ ഉത്തരവ് എത്തുന്പോഴേക്കും ആത്മഹത്യാശ്രമത്തിനിടെ ഗുരുതരമായി പൊള്ളലേറ്റ രാജനും ഭാര്യയും ആശുപത്രിയിലായി. കുടിയൊഴിപ്പിക്കാനുള്ള നെയ്യാറ്റിൻകര പ്രിൻസിപ്പൽ മുൻസിഫ് കോടതിയുടെ ഉത്തരവ് നടപ്പാക്കാൻ ഡിസംബർ 22-ന് ഉച്ചയോടെയാണ് പോലീസ് ഉൾപ്പെട്ട സംഘം ലക്ഷംവീടു കോളനിയിലെത്തിയത്. അന്ന് ഉച്ചകഴിഞ്ഞു രണ്ടരയോടെ ഹൈക്കോടതി ബെഞ്ച് അപ്പീൽ പരിഗണിച്ചു സ്റ്റേ ഉത്തരവ് നൽകി.
സ്റ്റേ വന്നേക്കും എന്ന സൂചനയിൽ തിടുക്കപ്പെട്ടാണ് പോലീസ് കുടിയൊഴിപ്പിക്കാനെത്തിയതെന്ന ആക്ഷേപം ശക്തമാണ്. ഇപ്രകാരം നീതിനിർവഹണത്തെ അട്ടിമറിക്കാൻ പോലീസിന് എന്തെങ്കിലും അധികാരമുണ്ടോ? അല്ലെങ്കിൽ ആരുടെ പ്രേരണയാലാണ് പോലീസ് ഇറങ്ങിപ്പുറപ്പെട്ടത്? സിവിൽ കോടതിവിധികൾ നടപ്പാക്കാൻ പോലീസ് നേരിട്ടിറങ്ങേണ്ടതില്ലെന്ന അഭിപ്രായം നിയമവൃത്തങ്ങളിലുണ്ട്. ഏതായാലും പോലീസിന്റെ നിഷ്പക്ഷതയാണ് ഇവിടെ ചോദ്യംചെയ്യപ്പെടുന്നത്.
ജനാധിപത്യസംവിധാനത്തിൽ നീതിയുടെ കാവലാളാകണം പോലീസ് എന്നു ജനം കരുതുന്നു. നീതിനിർവഹണം ഫലപ്രദമാണ് എന്ന ബോധ്യമുണ്ടാകണമെങ്കിൽ അധികാരികളുടെ നിഷ്പക്ഷ നിലപാട് പ്രധാനമാണ്. അതേസമയം സമൂഹത്തിലെ ദുർബലവിഭാഗങ്ങളോടു കാരുണ്യപൂർവമായ സമീപനം കൈക്കൊള്ളുകയും വേണം. കോടതി ഉത്തരവുകൾ ഉണ്ടായിട്ടും വൻകിട തോട്ടമുടമകൾ പലരുടെയും ഭൂമി ഒഴിപ്പിക്കുന്നതിൽ യാതൊരു നടപടിയും സ്വീകരിക്കാത്ത സാഹചര്യം ഇവിടെയുള്ളപ്പോഴാണ് മൂന്നു സെന്റ് ഭൂമിയിൽനിന്ന് ഇറക്കിവിടാൻ പോലീസ് തിടുക്കം കാണിച്ചത് എന്ന ആക്ഷേപം ഉയർന്നിരിക്കുന്നത്. ഇത് ഇരട്ടനീതിയല്ലേ? കോടതി ഉത്തരവുണ്ടെങ്കിലും അതു നടപ്പാക്കുന്നിടത്ത് മനുഷ്യത്വസമീപനം പാടില്ലെന്ന് ഒരു വിധിയിലും പറയില്ല. അതിനു കഴിയാത്തവിധം നമ്മുടെ ഭരണസംവിധാനങ്ങൾ യന്ത്രവത്കരിക്കപ്പെട്ടുപോയിട്ടുണ്ടെങ്കിൽ അതിന്റെ കുറ്റം ഭരണകൂടത്തിനു മാത്രമല്ല, സമൂഹത്തിനുമുണ്ട്.
സർക്കാരിന്റെ താത്പര്യങ്ങൾക്കുവിരുദ്ധമായി സ്വന്തം അജൻഡകൾ നടപ്പാക്കുന്നവരും പൗരന്മാരോടു പുച്ഛത്തോടെയും ധാർഷ്ട്യത്തോടെയും പെരുമാറുന്നവരുമായ ഉദ്യോഗസ്ഥരുണ്ടെങ്കിൽ അവരെ നിലയ്ക്കുനിർത്താൻ സർക്കാർ തയാറാകണം. തലചായ്ക്കാൻ സ്വന്തമായി ഒരു വീടോ അതു പണിയാൻ ഒരു തുണ്ടു ഭൂമിയോ ഇല്ലാത്ത അനേകംപേർ നമ്മുടെ സമൂഹത്തിലുണ്ട് എന്ന യാഥാർഥ്യമാണ് ഈ സംഭവത്തിലൂടെ വെളിപ്പെടുന്ന ഗൗരവതരമായ കാര്യം. ഭക്ഷണവും വസ്ത്രവും പാർപ്പിടവും മനുഷ്യന്റെ പ്രാഥമിക ആവശ്യങ്ങളിൽപ്പെടുന്നതാണ്. കേരളം മാറിമാറി ഭരിച്ച സർക്കാരുകൾ ഭവനരഹിതർക്കായി ധാരാളം ഭവനനിർമാണ പദ്ധതികൾ ആവിഷ്കരിച്ചിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിലുള്ളപദ്ധതികൾ വേറെയും. ഇതെല്ലാമുണ്ടായിട്ടും ധാരാളം ഭൂരഹിതരും ഭവനരഹിതരും ഇവിടെയുണ്ടെങ്കിൽ നമ്മുടെ വികസന സമീപനങ്ങളിൽ ഗൗരവമായ പാളിച്ചകൾ എവിടെയോ സംഭവിച്ചിട്ടുണ്ടെന്നു വ്യക്തം.
മരിച്ച രാജന്റെയും അന്പിളിയുടെയും മക്കൾക്കു സ്ഥലവും വീടും നൽകുമെന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ടു പോലീസിനു വീഴ്ചവന്നിട്ടുണ്ടോയെന്ന് അന്വേഷണവും പ്രഖ്യാപിച്ചിരുന്നു. ഈ അന്വേഷണത്തിന്റെ ഫലം എന്തായാലും കുറ്റക്കാർക്കെതിരേ എന്തു നടപടികൾ സ്വീകരിച്ചാലും മക്കൾക്കു നഷ്ടപ്പെട്ട മാതാപിതാക്കളെ തിരിച്ചുകിട്ടുമോ? അവരുടെ സംരക്ഷണമില്ലാതെ ശിഷ്ടകാലം ജീവിച്ചുതീർക്കേണ്ട ആ കുട്ടികളുടെ മനസിൽനിന്ന് മാതാപിതാക്കൾ വെന്തുരുകി മരിക്കുന്നതിന്റെ ദൃശ്യം എന്നെങ്കിലും മായുമോ? സർക്കാരിന്റെ ധനസഹായങ്ങൾക്കോ അധികാരികളുടെ സാന്ത്വനവാക്കുകൾക്കോ അവരുടെ ഉള്ളിലെ തീ അണയ്ക്കാൻ കഴിയുമോ? ഇത്തരം ദുരനുഭവങ്ങളാണു സമൂഹത്തിനെതിരേ കലാപത്തിനു പ്രേരിപ്പിക്കുന്ന തീ പലരുടെയും ഉള്ളിൽ വിതയ്ക്കുന്നത്. ആ രോഷാഗ്നി അണയ്ക്കേണ്ടതു സമൂഹം അവരെ ചേർത്തുപിടിച്ചാണ്. ഇത്തരം ദുഃഖകരമായ സംഭവങ്ങൾ ഇവിടെ ആവർത്തിക്കില്ല എന്ന് ഉറപ്പുവരുത്താൻ നമുക്കു കഴിയണം.
ജനങ്ങളുടെ അവസരം ഇതാ വന്നിരിക്കുന്നു
ആർഷ സംസ്കൃതിയുടെ കാവ്യപുണ്യം
പോലീസിന്റെ ടൂൾ കിറ്റും പൗരന്റെ നിസ്സഹായതയും
കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും കർണാടകയുടെ സമീപനവും
വിവാദക്കടലിലെ മത്സ്യബന്ധനം
സമരം തീർക്കാൻ ചർച്ച തുടരണം
പാസഞ്ചർ ട്രെയിനുകൾ ഓടിക്കാൻ സമയമായില്ലേ?
പഞ്ചാബിലെ ഇലക്ഷൻ ഫലം നൽകുന്ന സൂചനകൾ
ബിജെപിയുടെ ചാക്കിട്ടുപിടിത്തവും കോൺഗ്രസിന്റെ നിസഹായതയും
സാന്ത്വനസ്പർശത്തിന്റെ ആശ്വാസം നിഷേധിക്കരുത്
കുട്ടികളുടെ ഒളിച്ചോട്ടവും തകരുന്ന ബന്ധങ്ങളും
കേരളം വളരട്ടെ
അതിർത്തിയിൽ സമാധാനം വരട്ടെ
മലിനീകരണം കുറയ്ക്കണം, പക്ഷേ പാവങ്ങളെ കണ്ടംചെയ്യരുത്
കോവിഡ് ജാഗ്രതയിൽ ഉദാസീനത അപകടം
സർവകലാശാലാ സേവനങ്ങൾ വിദ്യാർഥികളുടെ അവകാശം
ഹിമാലയൻ ദുരന്തവും പാഠം പഠിക്കാത്തവരും
നാടു മുഴുവൻ വനമാക്കിയാൽ ജനങ്ങൾ എവിടെപ്പോകും?
അഭിപ്രായപ്രകടനം രാജ്യദ്രോഹമല്ല
മന്ത്രിസഭാ തീരുമാനങ്ങൾ നീതിപൂർവം നടപ്പാക്കണം
ജനങ്ങളുടെ അവസരം ഇതാ വന്നിരിക്കുന്നു
ആർഷ സംസ്കൃതിയുടെ കാവ്യപുണ്യം
പോലീസിന്റെ ടൂൾ കിറ്റും പൗരന്റെ നിസ്സഹായതയും
കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും കർണാടകയുടെ സമീപനവും
വിവാദക്കടലിലെ മത്സ്യബന്ധനം
സമരം തീർക്കാൻ ചർച്ച തുടരണം
പാസഞ്ചർ ട്രെയിനുകൾ ഓടിക്കാൻ സമയമായില്ലേ?
പഞ്ചാബിലെ ഇലക്ഷൻ ഫലം നൽകുന്ന സൂചനകൾ
ബിജെപിയുടെ ചാക്കിട്ടുപിടിത്തവും കോൺഗ്രസിന്റെ നിസഹായതയും
സാന്ത്വനസ്പർശത്തിന്റെ ആശ്വാസം നിഷേധിക്കരുത്
കുട്ടികളുടെ ഒളിച്ചോട്ടവും തകരുന്ന ബന്ധങ്ങളും
കേരളം വളരട്ടെ
അതിർത്തിയിൽ സമാധാനം വരട്ടെ
മലിനീകരണം കുറയ്ക്കണം, പക്ഷേ പാവങ്ങളെ കണ്ടംചെയ്യരുത്
കോവിഡ് ജാഗ്രതയിൽ ഉദാസീനത അപകടം
സർവകലാശാലാ സേവനങ്ങൾ വിദ്യാർഥികളുടെ അവകാശം
ഹിമാലയൻ ദുരന്തവും പാഠം പഠിക്കാത്തവരും
നാടു മുഴുവൻ വനമാക്കിയാൽ ജനങ്ങൾ എവിടെപ്പോകും?
അഭിപ്രായപ്രകടനം രാജ്യദ്രോഹമല്ല
മന്ത്രിസഭാ തീരുമാനങ്ങൾ നീതിപൂർവം നടപ്പാക്കണം
Latest News
ശരത്കുമാർ കമലിനൊപ്പം; സമത്വമക്കൾ കക്ഷി മക്കൾ നീതി മയ്യവുമായി സഹകരിക്കും
പി.സി. ജോർജിന് മറുപടി പറയാൻ സമയമില്ലെന്ന് മുല്ലപ്പള്ളി
കൊല്ലാക്കൊല... ഇന്ധന വില വേഗത്തിൽ നൂറിലേക്ക്, ഇന്നും കൂട്ടി
കോഴിക്കോട്ട് സിപിഎം പ്രവർത്തകന് കുത്തേറ്റു
പടക്ക നിർമാണശാലയിലെ സ്ഫോടനം; മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ചു
Latest News
ശരത്കുമാർ കമലിനൊപ്പം; സമത്വമക്കൾ കക്ഷി മക്കൾ നീതി മയ്യവുമായി സഹകരിക്കും
പി.സി. ജോർജിന് മറുപടി പറയാൻ സമയമില്ലെന്ന് മുല്ലപ്പള്ളി
കൊല്ലാക്കൊല... ഇന്ധന വില വേഗത്തിൽ നൂറിലേക്ക്, ഇന്നും കൂട്ടി
കോഴിക്കോട്ട് സിപിഎം പ്രവർത്തകന് കുത്തേറ്റു
പടക്ക നിർമാണശാലയിലെ സ്ഫോടനം; മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ചു
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top