Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
കോവിഡ് വാക്സിൻ ഉപയോഗിക്കുമ്പോൾ
WhatsApp
കേരളത്തിൽ കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുമെന്ന മുന്നറിയിപ്പ് ആരോഗ്യവകുപ്പുതന്നെ നൽകിയിട്ടുണ്ട്. വാക്സിൻതന്നെയാണു പ്രതിരോധമാർഗം. പിഴവില്ലാതെ, കാര്യക്ഷമമായി വാക്സിൻ വിതരണം നടക്കണം.
കോവിഷീൽഡ്, കോവാക്സിൻ എന്നീ കോവിഡ് വാക്സിനുകൾ അടിയന്തര സാഹചര്യത്തിൽ ഉപയോഗിക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകിയതോടെ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വാക്സിനേഷൻ പ്രക്രിയയ്ക്ക് അരങ്ങൊരുങ്ങിയിരിക്കുകയാണ്. ഇന്ത്യയിൽതന്നെ നിർമിച്ചതാണ് അനുമതി ലഭിച്ച രണ്ടു വാക്സിനുകളും. ഓക്സ്ഫഡ് സർവകലാശാല, അസ്ട്രാസനേക എന്നിവയുമായി ചേർന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് കോവിഷീൽഡ് വാക്സിനും ഐസിഎംആറിന്റെ സഹകരണത്തോടെ ഭാരത് ബയോടെക് കോവാക്സിനും വികസിപ്പിച്ചു. ഈ രണ്ടു വാക്സിനുകളും ഇന്ത്യയിൽതന്നെ നിർമിച്ചതാണെന്നതിൽ രാജ്യത്തെ ഓരോ പൗരനും അഭിമാനിക്കാമെന്നും കോവിഡിനെതിരായ പോരാട്ടത്തിൽ നിർണായക വഴിത്തിരിവാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കോവിഡ് വാക്സിൻ തദ്ദേശീയമായി വികസിപ്പിച്ചെടുക്കുന്നതിനായി കഠിനാധ്വാനം ചെയ്യുകയും അതിൽ വിജയം വരിക്കുകയും ചെയ്ത ശാസ്ത്രജ്ഞരും ഗവേഷകരും രാജ്യത്തിന്റെ മുക്തകണ്ഠമായ പ്രശംസ അർഹിക്കുന്നു.
വാക്സിൻ നൽകുന്നതിനു മുന്നോടിയായുള്ള ഡ്രൈ റൺ കഴിഞ്ഞ ദിവസം രാജ്യത്തു വിജയകരമായി നടത്തിയിരുന്നു. കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിലെ പ്രതിരോധകവചം എന്ന നിലയിലാണു വാക്സിൻ നൽകുന്നത്. അത് എല്ലാ അർഥത്തിലും കുറ്റമറ്റ രീതിയിലാണ് എന്നുറപ്പു വരുത്താനുള്ള ബാധ്യത കേന്ദ്രസർക്കാരിനുണ്ട്. ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്സിനു മൂന്നാംഘട്ട പരീക്ഷണം പൂർത്തിയാകുന്നതിനുമുന്പ് ഉപയോഗ അനുമതി നൽകിയതിനെ ശശി തരൂർ എംപി അടക്കമുള്ളവർ വിമർശിച്ചതു ഗൗരവത്തോടെ കാണണം. ഇതു വിവാദമായ പശ്ചാത്തലത്തിൽ ക്ലിനിക്കൽ പരീക്ഷണം പൂർത്തിയാക്കാതെ കോവാക്സിൻ ഉപയോഗിക്കില്ലെന്ന് ഡൽഹി എയിംസ് മേധാവി ഡോ. രൺദീപ് ഗുലേറിയ വ്യക്തമാക്കിയിട്ടുണ്ട്. വാക്സിൻ വികസിപ്പിച്ച വിഷയം ജനങ്ങളുടെ കൈയടി കിട്ടുന്നതിനും സർക്കാരിന്റെ പ്രചാരണത്തിനുമുള്ള ഉപാധിയാക്കാനുള്ള പ്രലോഭനങ്ങളിൽനിന്ന് എല്ലാവരും ഒഴിഞ്ഞുനിൽക്കുന്നതാണു കരണീയം. ഏതു വാക്സിനും ജനങ്ങൾക്ക് ഉപയോഗിക്കാൻ നൽകുന്നതിനുമുന്പ് അതു പാർശ്വഫലങ്ങളില്ലാത്തതാണെന്നും സുരക്ഷിതമാണെന്നും ഉറപ്പുവരുത്തണം. ഇക്കാര്യത്തിൽ പൊതുജനങ്ങളുടെ സംശയങ്ങളെല്ലാം ദൂരീകരിക്കണം. നേരത്തേ നോട്ടുനിരോധനവും ജിഎസ്ടി നടപ്പാക്കലുംപോലെ തിടുക്കത്തിലെടുത്ത പല തീരുമാനങ്ങളും പാളിപ്പോയതു സർക്കാരിനു പാഠമാകണം.
രാജ്യത്തെ 30 കോടി ആളുകൾക്ക് അടുത്ത ഏഴുമാസത്തിനുള്ളിൽ വാക്സിൻ നൽകാനാണു സർക്കാരിന്റെ പദ്ധതി. ആരോഗ്യപ്രവർത്തകർ അടക്കമുള്ള മുൻനിര വിഭാഗങ്ങൾക്കാണ് ആദ്യം വാക്സിൻ നൽകുക. ആദ്യത്തെ മൂന്നുകോടി ആളുകൾക്കു സൗജന്യമായിട്ടാവും വാക്സിൻ നൽകുകയെന്നു കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചിട്ടുണ്ട്. കേരളത്തിൽ എല്ലാവർക്കും സൗജന്യമായി വാക്സിൻ നൽകുമെന്നു നേരത്തേ മുഖ്യമന്ത്രിയും പ്രഖ്യാപിച്ചിരുന്നു. അടിയന്തര ഉപയോഗത്തിനു രണ്ടു വാക്സിനുകൾക്കാണ് അനുമതി നൽകിയിട്ടുള്ളതെങ്കിലും വിദേശത്തു വികസിപ്പിച്ച ചില വാക്സിനുകളും ഇന്ത്യയിൽ ഉപയോഗിക്കാൻ കേന്ദ്രസർക്കാരിനോട് അനുമതി തേടിയിട്ടുണ്ട്. വിവിധതരം വാക്സിനുകളുടെ നിർമാതാവ് എന്ന നിലയിൽ ഇന്ത്യയ്ക്കു പണ്ടേ പേരുള്ളതാണ്. എന്നാൽ, വാക്സിനുകൾ സ്വന്തമായി വികസിപ്പിച്ചതിൽ അത്രയൊന്നും നേട്ടം അവകാശപ്പെടാനില്ലതാനും. മരുന്നുവിപണിയിൽ ഇടം കണ്ടെത്തി ലാഭമുണ്ടാക്കാൻ പുതിയ വാക്സിൻ നിർമാതാക്കളെല്ലാം ശ്രമിക്കും. ഫലപ്രാപ്തി തെളിയിക്കാത്ത വാക്സിൻ സ്വയം പരീക്ഷിക്കാൻ ആരോഗ്യപ്രവർത്തകർപോലും തയാറാകുമോ എന്നു സംശയമാണ്. സ്വന്തം ജീവൻ പരീക്ഷണത്തിനു വിട്ടുകൊടുക്കാൻ എത്രപേർ സമ്മതിക്കും? അതുകൊണ്ട് വാക്സിൻ നൽകുന്നതിനുമുന്പ് ഇതിന്റെ ഫലപ്രാപ്തിയെപ്പറ്റി രാജ്യത്തു വിപുലമായ ബോധവത്കരണപരിപാടികൾ ആവശ്യമാണ്.
കുട്ടികൾക്കു പ്രതിരോധ കുത്തിവയ്പു നടത്തിയിട്ടുള്ള പരിചയമാണ് ഇന്ത്യയിലെ ആരോഗ്യമേഖലയ്ക്കു പൊതുവേയുള്ളത്. ആ അനുഭവപരിചയം മാത്രംവച്ചുകൊണ്ട് ഇത്ര വിപുലമായ രീതിയിൽ കോവിഡ് വാക്സിനേഷൻ നടത്താൻ കഴിയുമോയെന്ന സംശയം പലരും പ്രകടിപ്പിച്ചിട്ടുണ്ട്. മുൻഗണനാ വിഭാഗങ്ങളുടെ പട്ടിക തയാറാക്കുന്നതുതന്നെ ശ്രമകരമായ ഒരു ജോലിയാണ്. അതിനുശേഷം ഓരോരുത്തർക്കും നിശ്ചിത കാലയളവിനുള്ളിൽ രണ്ടു ഡോസ് വീതം നൽകണം. വിവിധ വാക്സിനുകൾക്ക് അനുമതി നൽകിയിട്ടുള്ള സാഹചര്യത്തിൽ, ഒരാൾക്ക് ഒരേ മരുന്നിന്റെ ഡോസുകളാണ് രണ്ടു ഘട്ടത്തിലും നൽകുന്നതെന്ന് ഉറപ്പുവരുത്തണം. സാധാരണ കുത്തിവയ്പിനുള്ള മരുന്നുപോലും മാറിപ്പോകാറുള്ള ഇന്ത്യയിൽ ഇതൊക്കെ നൂറുശതമാനം കൃത്യമായി നടക്കുന്നു എന്നുറപ്പുവരുത്തുക ഒരു ഭഗീരഥ പ്രയത്നംതന്നെയായിരിക്കും. ആരോഗ്യമേഖലയിൽ സാമാന്യം തൃപ്തികരമായ അടിസ്ഥാനസൗകര്യങ്ങളുള്ള കേരളത്തിൽ ഇതൊക്കെ കൃത്യമായി നടന്നേക്കാമെങ്കിലും രാജ്യത്തെ മറ്റു പല സംസ്ഥാനങ്ങളിലും അങ്ങനെയാകണമെന്നില്ല. അതിനിടെ, കേരളത്തിൽ കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുമെന്ന മുന്നറിയിപ്പ് ആരോഗ്യവകുപ്പുതന്നെ നൽകിയിട്ടുണ്ട്. വാക്സിൻതന്നെയാണു പ്രതിരോധമാർഗം. പിഴവില്ലാതെ, കാര്യക്ഷമമായി വാക്സിൻ വിതരണം നടക്കണം.
നെൽപ്പാടത്ത് കർഷകന്റെ കണ്ണീർ വീഴ്ത്തരുത്
ജനഹിതം അട്ടിമറിക്കുന്ന പണികൾ വേണ്ട
ഇന്ധനവില വീണ്ടും കൂട്ടുന്നു, ആരുണ്ടിവിടെ ചോദിക്കാൻ?
ജനങ്ങളുടെ അവസരം ഇതാ വന്നിരിക്കുന്നു
ആർഷ സംസ്കൃതിയുടെ കാവ്യപുണ്യം
പോലീസിന്റെ ടൂൾ കിറ്റും പൗരന്റെ നിസ്സഹായതയും
കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും കർണാടകയുടെ സമീപനവും
വിവാദക്കടലിലെ മത്സ്യബന്ധനം
സമരം തീർക്കാൻ ചർച്ച തുടരണം
പാസഞ്ചർ ട്രെയിനുകൾ ഓടിക്കാൻ സമയമായില്ലേ?
പഞ്ചാബിലെ ഇലക്ഷൻ ഫലം നൽകുന്ന സൂചനകൾ
ബിജെപിയുടെ ചാക്കിട്ടുപിടിത്തവും കോൺഗ്രസിന്റെ നിസഹായതയും
സാന്ത്വനസ്പർശത്തിന്റെ ആശ്വാസം നിഷേധിക്കരുത്
കുട്ടികളുടെ ഒളിച്ചോട്ടവും തകരുന്ന ബന്ധങ്ങളും
കേരളം വളരട്ടെ
അതിർത്തിയിൽ സമാധാനം വരട്ടെ
മലിനീകരണം കുറയ്ക്കണം, പക്ഷേ പാവങ്ങളെ കണ്ടംചെയ്യരുത്
കോവിഡ് ജാഗ്രതയിൽ ഉദാസീനത അപകടം
സർവകലാശാലാ സേവനങ്ങൾ വിദ്യാർഥികളുടെ അവകാശം
ഹിമാലയൻ ദുരന്തവും പാഠം പഠിക്കാത്തവരും
നെൽപ്പാടത്ത് കർഷകന്റെ കണ്ണീർ വീഴ്ത്തരുത്
ജനഹിതം അട്ടിമറിക്കുന്ന പണികൾ വേണ്ട
ഇന്ധനവില വീണ്ടും കൂട്ടുന്നു, ആരുണ്ടിവിടെ ചോദിക്കാൻ?
ജനങ്ങളുടെ അവസരം ഇതാ വന്നിരിക്കുന്നു
ആർഷ സംസ്കൃതിയുടെ കാവ്യപുണ്യം
പോലീസിന്റെ ടൂൾ കിറ്റും പൗരന്റെ നിസ്സഹായതയും
കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും കർണാടകയുടെ സമീപനവും
വിവാദക്കടലിലെ മത്സ്യബന്ധനം
സമരം തീർക്കാൻ ചർച്ച തുടരണം
പാസഞ്ചർ ട്രെയിനുകൾ ഓടിക്കാൻ സമയമായില്ലേ?
പഞ്ചാബിലെ ഇലക്ഷൻ ഫലം നൽകുന്ന സൂചനകൾ
ബിജെപിയുടെ ചാക്കിട്ടുപിടിത്തവും കോൺഗ്രസിന്റെ നിസഹായതയും
സാന്ത്വനസ്പർശത്തിന്റെ ആശ്വാസം നിഷേധിക്കരുത്
കുട്ടികളുടെ ഒളിച്ചോട്ടവും തകരുന്ന ബന്ധങ്ങളും
കേരളം വളരട്ടെ
അതിർത്തിയിൽ സമാധാനം വരട്ടെ
മലിനീകരണം കുറയ്ക്കണം, പക്ഷേ പാവങ്ങളെ കണ്ടംചെയ്യരുത്
കോവിഡ് ജാഗ്രതയിൽ ഉദാസീനത അപകടം
സർവകലാശാലാ സേവനങ്ങൾ വിദ്യാർഥികളുടെ അവകാശം
ഹിമാലയൻ ദുരന്തവും പാഠം പഠിക്കാത്തവരും
Latest News
ബാഴ്സഗേറ്റ് വിവാദം: ബർത്തോമ്യു ജയിൽ മോചിതനായി
കുവൈറ്റിൽ കോവിഡ് വ്യാപനം വർധിക്കുന്നു; രാജ്യം അതീവ ജാഗ്രതയിൽ
"നല്ലകാര്യങ്ങൾ ചെയ്തതിന് പോലും ആക്രമിക്കപ്പെട്ടു'; തിരുത്തൽവാദികൾക്ക് രാഹുലിന്റെ മറുപടി
രാഷ്ട്രീയ ദുഷ്ടലാക്കുകളെ ജനം തിരിച്ചറിയണം; പരിഹസിച്ചവർക്ക് ആരോഗ്യമന്ത്രിയുടെ മറുപടി
രാമക്ഷേത്രത്തിൽ വാക്കുപാലിച്ചത് പോലെ ശബരിമലയിലും നീതി നടപ്പാക്കും: സ്മൃതി ഇറാനി
Latest News
ബാഴ്സഗേറ്റ് വിവാദം: ബർത്തോമ്യു ജയിൽ മോചിതനായി
കുവൈറ്റിൽ കോവിഡ് വ്യാപനം വർധിക്കുന്നു; രാജ്യം അതീവ ജാഗ്രതയിൽ
"നല്ലകാര്യങ്ങൾ ചെയ്തതിന് പോലും ആക്രമിക്കപ്പെട്ടു'; തിരുത്തൽവാദികൾക്ക് രാഹുലിന്റെ മറുപടി
രാഷ്ട്രീയ ദുഷ്ടലാക്കുകളെ ജനം തിരിച്ചറിയണം; പരിഹസിച്ചവർക്ക് ആരോഗ്യമന്ത്രിയുടെ മറുപടി
രാമക്ഷേത്രത്തിൽ വാക്കുപാലിച്ചത് പോലെ ശബരിമലയിലും നീതി നടപ്പാക്കും: സ്മൃതി ഇറാനി
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top