Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
കീഴ്വഴക്കങ്ങൾ തെറ്റിക്കാതെ ഗവർണറുടെ നയപ്രഖ്യാപനം
WhatsApp
സർക്കാരിന്റെ വികസനപരിപാടികൾ മാത്രമല്ല, രാഷ്ട്രീയ നിലപാടുകൾകൂടി പ്രതിഫലിപ്പിക്കുന്നതാണു നയപ്രഖ്യാപന പ്രസംഗം. സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതികൾ മുന്നോട്ടുകൊണ്ടുപോകാൻ കേന്ദ്ര ഏജൻസികൾ തടസം നിൽക്കുന്നതായി നയപ്രഖ്യാപനത്തിൽ പറയുന്നു.
ബജറ്റ് സമ്മേളനത്തോടനുബന്ധിച്ച് നിയമസഭയിൽ ഇന്നലെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തിയ നയപ്രഖ്യാപനപ്രസംഗം പല കാരണങ്ങളാൽ ശ്രദ്ധേയമായി. കോവിഡ് കാലത്തെ ജനക്ഷേമ പദ്ധതികളുടെ പേരിൽ സംസ്ഥാന സർക്കാരിനെ പ്രശംസിച്ച ഗവർണർ നയപ്രഖ്യാപനപ്രസംഗം തടസപ്പെടുത്താൻ ശ്രമിച്ച പ്രതിപക്ഷത്തെ വിമർശിക്കുകയും ചെയ്തു. ഡൽഹിയിലെ കർഷകസമരം, കേന്ദ്ര ഏജൻസികൾ കേരളത്തിൽ നടത്തുന്ന അന്വേഷണം തുടങ്ങിയ വിഷയങ്ങളിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിൽ ഏറ്റുമുട്ടലിലാണെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിൽ, നയപ്രഖ്യാപനപ്രസംഗത്തിലെ ചില ഭാഗങ്ങൾ ഗവർണർ വായിക്കുമോ എന്ന സംശയം പലരും പ്രകടിപ്പിച്ചിരുന്നു. എന്നാൽ, സംസ്ഥാന സർക്കാരിന്റെ തലവൻ എന്ന ഭരണഘടനാപരമായ ചുമതല നിർവഹിക്കുന്നതിൽ മറ്റു രാഷ്ട്രീയ പരിഗണനകൾ കടന്നുവരാതിരിക്കാൻ അദ്ദേഹം ശ്രദ്ധിച്ചു. മറ്റു ചില സംസ്ഥാനങ്ങളിലുണ്ടായതുപോലെ കേന്ദ്രവുമായി ഏറ്റുമുട്ടലിന്റെ പാതയിൽ നീങ്ങാതിരിക്കാൻ സംസ്ഥാന സർക്കാരും പക്വതയോടെയുള്ള സമീപനം സ്വീകരിക്കുന്നതായി കാണാം.
കോവിഡ് കാലത്തു ജനങ്ങളെ പട്ടിണിക്കിടാത്ത സർക്കാരാണിതെന്നു നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ ചൂണ്ടിക്കാട്ടി. കോവിഡിനെ നേരിടാൻ നിരവധി പദ്ധതികൾ സംസ്ഥാന സർക്കാർ ആവിഷ്കരിച്ചു. 20,000 കോടി രൂപയുടെ കോവിഡ് പാക്കേജ് പ്രഖ്യാപിച്ച സർക്കാരാണിത്. ജനങ്ങൾക്കു കിറ്റും സൗജന്യ ചികിത്സയും നൽകി. കോവിഡ് രോഗം സാധാരണ ജനജീവിതത്തെ ബാധിച്ചെങ്കിലും ദുരിതകാലത്തു സന്നദ്ധപ്രവർത്തകരുടെ സേവനം പ്രശംസനീയമാണെന്നും ഗവർണർ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ പ്രധാന പദ്ധതികൾ അദ്ദേഹം എണ്ണമിട്ടു നിരത്തി. രണ്ടു ലക്ഷത്തിലേറെ പേർക്ക് അടച്ചുറപ്പുള്ള വീടുകൾ സർക്കാർ നൽകി. ക്ഷേമപെൻഷനുകൾ വർധിപ്പിച്ചു. നൂറുദിന കർമപരിപാടി പ്രകാരം കൂടുതൽ തൊഴിലവസരം സൃഷ്ടിച്ചു.
പ്രവാസി പുനരധിവാസത്തിനു പ്രാമുഖ്യം നൽകി. കേരളം മികച്ച വ്യവസായ സൗഹൃദ സംസ്ഥാനമാണെന്നു നിക്ഷേപകർ കരുതുന്ന വിധത്തിൽ വ്യവസായാന്തരീക്ഷത്തിൽ മാറ്റമുണ്ടാക്കി. ജില്ലാ സഹകരണബാങ്കുകളെ സംയോജിപ്പിച്ചു രൂപീകരിച്ച കേരള ബാങ്ക് നേട്ടമാണ്. 20,000 കുടുംബങ്ങൾക്കുകൂടി പട്ടയം, മുതിർന്ന പൗരന്മാരുടെ സേവനം വിനിയോഗിക്കാൻ പൈതൃകം പോർട്ടൽ, വിധവകളുടെ മക്കൾക്കു നവോത്ഥാന സ്കോളർഷിപ്പ് തുടങ്ങിയ പുതിയ പദ്ധതികളും ഗവർണർ പ്രഖ്യാപിച്ചു. പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നടപ്പാക്കിയതായി സർക്കാർ അവകാശപ്പെടുന്നു. ഇത്തരം പ്രവർത്തനങ്ങൾ നടത്തിയ സർക്കാരിലുള്ള ജനങ്ങളുടെ വിശ്വാസം ഊട്ടിയുറപ്പിക്കുന്നതായിരുന്നു തദ്ദേശ തെരഞ്ഞെടുപ്പുഫലമെന്നും നയപ്രഖ്യാപന പ്രസംഗത്തിൽ പറയുന്നു.
സർക്കാരിന്റെ വികസനപരിപാടികൾ മാത്രമല്ല, രാഷ്ട്രീയ നിലപാടുകൾകൂടി പ്രതിഫലിപ്പിക്കുന്നതാണു നയപ്രഖ്യാപന പ്രസംഗം. സംസ്ഥാന സർക്കാരിന്റെ അഭിമാനപദ്ധതികൾ മുന്നോട്ടു കൊണ്ടുപോകാൻ കേന്ദ്ര ഏജൻസികൾ തടസം നിൽക്കുന്നതായി നയപ്രഖ്യാപനത്തിൽ പറയുന്നു. ഫെഡറലിസം ഉറപ്പാക്കാനുള്ള നടപടികളിൽ കേരളം ഒന്നാമതാണ്. മതേതര മൂല്യങ്ങൾ സർക്കാർ ഉയർത്തിപ്പിടിച്ചു. കേന്ദ്രസർക്കാർ കൊണ്ടുവന്ന വിവാദമായ കാർഷിക നിയമങ്ങൾക്കെതിരേ രൂക്ഷവിമർശനമാണു നയപ്രഖ്യാപന പ്രസംഗത്തിലുള്ളത്. കോർപറേറ്റുകളെ സഹായിക്കാനായി കൊണ്ടുവന്ന കാർഷിക നിയമങ്ങൾ ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെയും ബാധിക്കും. കാർഷികനിയമത്തിലൂടെ താങ്ങുവില ഇല്ലാതാക്കുന്നത് അപലപനീയമാണ്. കർഷകർക്കു വിലപേശാൻ സാധിക്കാത്ത അവസ്ഥ ഇതു സൃഷ്ടിക്കും. ഡൽഹിയിൽ കർഷകർ നടത്തുന്ന സമരം മഹത്തായ ചെറുത്തുനില്പാണെന്നും നയപ്രഖ്യാപനത്തിൽ അഭിപ്രായപ്പെടുന്നു. കേരളത്തിലെ റബർ കർഷകർ ഉൾപ്പെടെയുള്ളവരെ തകർക്കുന്ന കേന്ദ്രസർക്കാരിന്റെ വാണിജ്യ കരാറുകളെയും അതിൽ വിമർശിക്കുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിനു മാസങ്ങൾ മാത്രം ശേഷിച്ചിരിക്കെ, ബജറ്റ് സമ്മേളനമാണെങ്കിൽപോലും നിയമസഭയിൽ ഭരണപക്ഷ- പ്രതിപക്ഷ പോരാട്ടം ഉണ്ടാകുന്നതിൽ അസാധാരണത്വമൊന്നുമില്ല. സ്പീക്കർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ നിയമസഭയിൽ പ്രതിഷേധമുയർത്തിയ പ്രതിപക്ഷം ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിച്ചു സഭ വിട്ടിറങ്ങിപ്പോയി. വിദേശത്തേക്കു ഡോളർ കടത്തിയ കേസിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പനെ ചോദ്യംചെയ്യുന്നതിനായി കസ്റ്റംസ് നോട്ടീസ് നൽകിയിരുന്നു. നിയമസഭാ നടപടിക്രമവും കാര്യനിർവഹണവും സംബന്ധിച്ച ചട്ടങ്ങൾ പ്രകാരം അന്വേഷണ ഏജൻസികൾക്ക് അയ്യപ്പനെതിരേ എന്തെങ്കിലും നടപടിയുമായി മുന്നോട്ടു പോകാൻ തന്റെ അനുവാദം വേണമെന്നാണു സ്പീക്കറുടെ നിലപാട്. എന്നാൽ, സ്പീക്കർ സ്വന്തം മുഖം രക്ഷിക്കാൻവേണ്ടി നിയമസഭാ ചട്ടങ്ങളെ ദുർവ്യാഖ്യാനം ചെയ്ത് നിയമവ്യവസ്ഥയെ അട്ടിമറിക്കാനാണു ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. സ്പീക്കറെ ചോദ്യംചെയ്യണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷം നൽകിയ നോട്ടീസ് നിയമസഭ ചർച്ച ചെയ്യുന്നുണ്ട്. ഈ വിഷയത്തിലടക്കം പല കാര്യങ്ങളിലും നിയമസഭയുടെ ബജറ്റ് സമ്മേളനം ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടലിനുള്ള വേദിയായി മാറാൻ എല്ലാ സാധ്യതയുമുണ്ട്. അതിന്റെ സൂചനയും ഇന്നലെ നിയമസഭയിൽ കണ്ടു.
നെൽപ്പാടത്ത് കർഷകന്റെ കണ്ണീർ വീഴ്ത്തരുത്
ജനഹിതം അട്ടിമറിക്കുന്ന പണികൾ വേണ്ട
ഇന്ധനവില വീണ്ടും കൂട്ടുന്നു, ആരുണ്ടിവിടെ ചോദിക്കാൻ?
ജനങ്ങളുടെ അവസരം ഇതാ വന്നിരിക്കുന്നു
ആർഷ സംസ്കൃതിയുടെ കാവ്യപുണ്യം
പോലീസിന്റെ ടൂൾ കിറ്റും പൗരന്റെ നിസ്സഹായതയും
കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും കർണാടകയുടെ സമീപനവും
വിവാദക്കടലിലെ മത്സ്യബന്ധനം
സമരം തീർക്കാൻ ചർച്ച തുടരണം
പാസഞ്ചർ ട്രെയിനുകൾ ഓടിക്കാൻ സമയമായില്ലേ?
പഞ്ചാബിലെ ഇലക്ഷൻ ഫലം നൽകുന്ന സൂചനകൾ
ബിജെപിയുടെ ചാക്കിട്ടുപിടിത്തവും കോൺഗ്രസിന്റെ നിസഹായതയും
സാന്ത്വനസ്പർശത്തിന്റെ ആശ്വാസം നിഷേധിക്കരുത്
കുട്ടികളുടെ ഒളിച്ചോട്ടവും തകരുന്ന ബന്ധങ്ങളും
കേരളം വളരട്ടെ
അതിർത്തിയിൽ സമാധാനം വരട്ടെ
മലിനീകരണം കുറയ്ക്കണം, പക്ഷേ പാവങ്ങളെ കണ്ടംചെയ്യരുത്
കോവിഡ് ജാഗ്രതയിൽ ഉദാസീനത അപകടം
സർവകലാശാലാ സേവനങ്ങൾ വിദ്യാർഥികളുടെ അവകാശം
ഹിമാലയൻ ദുരന്തവും പാഠം പഠിക്കാത്തവരും
നെൽപ്പാടത്ത് കർഷകന്റെ കണ്ണീർ വീഴ്ത്തരുത്
ജനഹിതം അട്ടിമറിക്കുന്ന പണികൾ വേണ്ട
ഇന്ധനവില വീണ്ടും കൂട്ടുന്നു, ആരുണ്ടിവിടെ ചോദിക്കാൻ?
ജനങ്ങളുടെ അവസരം ഇതാ വന്നിരിക്കുന്നു
ആർഷ സംസ്കൃതിയുടെ കാവ്യപുണ്യം
പോലീസിന്റെ ടൂൾ കിറ്റും പൗരന്റെ നിസ്സഹായതയും
കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും കർണാടകയുടെ സമീപനവും
വിവാദക്കടലിലെ മത്സ്യബന്ധനം
സമരം തീർക്കാൻ ചർച്ച തുടരണം
പാസഞ്ചർ ട്രെയിനുകൾ ഓടിക്കാൻ സമയമായില്ലേ?
പഞ്ചാബിലെ ഇലക്ഷൻ ഫലം നൽകുന്ന സൂചനകൾ
ബിജെപിയുടെ ചാക്കിട്ടുപിടിത്തവും കോൺഗ്രസിന്റെ നിസഹായതയും
സാന്ത്വനസ്പർശത്തിന്റെ ആശ്വാസം നിഷേധിക്കരുത്
കുട്ടികളുടെ ഒളിച്ചോട്ടവും തകരുന്ന ബന്ധങ്ങളും
കേരളം വളരട്ടെ
അതിർത്തിയിൽ സമാധാനം വരട്ടെ
മലിനീകരണം കുറയ്ക്കണം, പക്ഷേ പാവങ്ങളെ കണ്ടംചെയ്യരുത്
കോവിഡ് ജാഗ്രതയിൽ ഉദാസീനത അപകടം
സർവകലാശാലാ സേവനങ്ങൾ വിദ്യാർഥികളുടെ അവകാശം
ഹിമാലയൻ ദുരന്തവും പാഠം പഠിക്കാത്തവരും
Latest News
ബാഴ്സഗേറ്റ് വിവാദം: ബർത്തോമ്യു ജയിൽ മോചിതനായി
കുവൈറ്റിൽ കോവിഡ് വ്യാപനം വർധിക്കുന്നു; രാജ്യം അതീവ ജാഗ്രതയിൽ
"നല്ലകാര്യങ്ങൾ ചെയ്തതിന് പോലും ആക്രമിക്കപ്പെട്ടു'; തിരുത്തൽവാദികൾക്ക് രാഹുലിന്റെ മറുപടി
രാഷ്ട്രീയ ദുഷ്ടലാക്കുകളെ ജനം തിരിച്ചറിയണം; പരിഹസിച്ചവർക്ക് ആരോഗ്യമന്ത്രിയുടെ മറുപടി
രാമക്ഷേത്രത്തിൽ വാക്കുപാലിച്ചത് പോലെ ശബരിമലയിലും നീതി നടപ്പാക്കും: സ്മൃതി ഇറാനി
Latest News
ബാഴ്സഗേറ്റ് വിവാദം: ബർത്തോമ്യു ജയിൽ മോചിതനായി
കുവൈറ്റിൽ കോവിഡ് വ്യാപനം വർധിക്കുന്നു; രാജ്യം അതീവ ജാഗ്രതയിൽ
"നല്ലകാര്യങ്ങൾ ചെയ്തതിന് പോലും ആക്രമിക്കപ്പെട്ടു'; തിരുത്തൽവാദികൾക്ക് രാഹുലിന്റെ മറുപടി
രാഷ്ട്രീയ ദുഷ്ടലാക്കുകളെ ജനം തിരിച്ചറിയണം; പരിഹസിച്ചവർക്ക് ആരോഗ്യമന്ത്രിയുടെ മറുപടി
രാമക്ഷേത്രത്തിൽ വാക്കുപാലിച്ചത് പോലെ ശബരിമലയിലും നീതി നടപ്പാക്കും: സ്മൃതി ഇറാനി
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top