Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
അതിർത്തിയിൽ സമാധാനം വരട്ടെ
WhatsApp
ശത്രുവിന്റെമേൽ തീതുപ്പുന്ന വ്യാളിയെ അനുസ്മരിപ്പിക്കുന്ന ചൈനയുടെ നീക്കങ്ങളിൽ കൂടുതൽ ജാഗ്രത ആവശ്യമാണ്. സൈനിക പിന്മാറ്റത്തിന്റെ പേരിൽ അതിർത്തിയിൽ
ഒരു ഉദാസീനതയും പാടില്ല.
സംഘർഷം ഘനീഭവിച്ചുനിന്ന കിഴക്കൻ ലഡാക്ക് അതിർത്തിപ്രദേശത്തെ പാങ്ങോംഗ് മേഖലയിൽനിന്ന് ഇന്ത്യയുടെയും ചൈനയുടെയും പിന്മാറ്റം തുടങ്ങിയിരിക്കുകയാണ്. ചൈനയുടെ പിന്മാറ്റത്തെക്കുറിച്ചു മാസങ്ങളായി കേൾക്കുന്നതാണെങ്കിലും ഇപ്പോഴതു യാഥാർഥ്യമായിരിക്കുന്നു എന്നാണ് ഔദ്യോഗിക വിശദീകരണങ്ങളിൽനിന്നു മനസിലാക്കേണ്ടത്. സൈനിക പിന്മാറ്റം സംബന്ധിച്ചു പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് വ്യാഴാഴ്ച പാർലമെന്റിൽ വിശദീകരണം നൽകിയിരുന്നു. കഴിഞ്ഞവർഷം ഏപ്രിലിലാണ് യഥാർഥ നിയന്ത്രണരേഖയ്ക്കടുത്തു ചൈനയുടെ കടന്നുകയറ്റമുണ്ടാവുകയും തുടർന്ന് ഇന്ത്യയുടെയും ചൈനയുടെയും സൈനികർ മുഖാമുഖം നിലയുറപ്പിക്കുകയും ചെയ്തത്. ജൂണിൽ കിഴക്കൻ ലഡാക്കിലെ ഗൽവാൻ താഴ്വരയിലുണ്ടായ സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചു. ചൈനയുടെ 45 സൈനികരും കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. ആശങ്ക പരത്തിയ ആ ദിനങ്ങളിൽനിന്നു സമാധാനത്തിലേക്കുള്ള തിരിച്ചുവരവ് ആശ്വാസകരവും ശുഭപ്രതീക്ഷയേകുന്നതുമാണ്.
അയൽരാജ്യങ്ങളുമായെല്ലാം അതിർത്തിത്തർക്കമുള്ള രാജ്യമാണു ചൈന. അതിരുപങ്കിടുന്ന ഇരുപതോളം രാജ്യങ്ങളുമായി ചൈനയ്ക്ക് അതിർത്തിത്തർക്കമുണ്ട്. എല്ലായിടത്തും കുഴപ്പമുണ്ടാക്കുന്നതു ചൈനയാണെന്നു സംഘർഷങ്ങളുടെ ചരിത്രം പരിശോധിച്ചാൽ മനസിലാകും. തങ്ങളുടെ സാന്പത്തികശക്തിയിലും സൈനികബലത്തിലുമുള്ള ഹുങ്ക് മറ്റു രാജ്യങ്ങളുടെ ഉള്ളിലേക്ക് അതിക്രമിച്ചുകയറി ഭൂമി പിടിച്ചെടുക്കാനുള്ള ധാർഷ്ട്യം അവർക്കു നൽകുന്നു. ഭൂരിഭാഗം അയൽരാജ്യങ്ങൾക്കും ചൈനയ്ക്കു തിരിച്ചടി നൽകാൻ കെൽപില്ല. ഇന്ത്യയുടെ ഒരിഞ്ചു മണ്ണുപോലും കൈയടക്കാൻ ചൈനയ്ക്കായില്ലെന്നു സേനാ പിന്മാറ്റത്തെക്കുറിച്ചു വിശദീകരിക്കവേ പ്രതിരോധമന്ത്രി രാജ്നാഥ്സിംഗ് പാർലമെന്റിൽ പറഞ്ഞിരുന്നു. അതിനു നന്ദി പറയേണ്ടതു വീരോചിതമായി പൊരുതി അതിർത്തി കാത്ത ഇന്ത്യൻ സൈനികരോടാണ്. അതേസമയം ഇന്ത്യൻ ഭൂമി ചൈനയ്ക്കു വിട്ടുനൽകിയെന്നും പാങ്ങോംഗ് മേഖലയിൽ പിക്കറ്റ് മൂന്നിലേക്ക് ഇന്ത്യൻ സൈന്യത്തിനു പിന്മാറേണ്ടിവന്നെന്നും കേന്ദ്രസർക്കാരിനെ വിമർശിച്ചുകൊണ്ടു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറയുകയുണ്ടായി. ഇതിന്റെ നിജസ്ഥിതി അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്.
ലഡാക്കിൽ യഥാർഥ നിയന്ത്രണരേഖയിൽനിന്നുള്ള പിന്മാറ്റത്തിന് കഴിഞ്ഞ ജൂലൈയിൽതന്നെ ധാരണയായിരുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനീസ് വിദേശകാര്യമന്ത്രി വാംഗ്യിയും നടത്തിയ ചർച്ചയിലാണ് അന്നു പിന്മാറ്റ തീരുമാനമുണ്ടായത്. ഗൽവാൻ താഴ്വരയിലെ പോയിന്റ് 14, പോയിന്റ് 15, ഹോട്ട് സ്പ്രിംഗ് പ്രദേശത്തെ പോയിന്റ് 17എ എന്നിവിടങ്ങളിലെ പട്രോളിംഗ് പോസ്റ്റുകളിൽനിന്ന് ഇരുസൈന്യങ്ങളും രണ്ടുകിലോമീറ്റർ വീതം പിന്മാറുമെന്നായിരുന്നു ധാരണ. അന്നു പിന്മാറ്റം നടന്നോ അതോ ഇപ്പോഴാണോ അതു നടക്കുന്നത് എന്നൊന്നും പ്രതിരോധമന്ത്രിയുടെ വിശദീകരണങ്ങളിൽനിന്നു വ്യക്തമല്ല. സൈനികകാര്യങ്ങൾ പലതും രഹസ്യമായി സൂക്ഷിക്കേണ്ടതുണ്ടാവാം. ഏതായാലും ചൈനയെ ഒരുപരിധിയിൽ കവിഞ്ഞു വിശ്വസിക്കാൻ പറ്റില്ലെന്ന് 1962-ലെ കടന്നുകയറ്റം മുതലുള്ള അനുഭവങ്ങൾ പഠിപ്പിക്കുന്നുണ്ട്. "ഹിന്ദി-ചീനി, ഭായി ഭായി' മുദ്രാവാക്യം ഉച്ചത്തിൽ മുഴക്കുകയും പഞ്ചശീലതത്വങ്ങൾ ഉരുവിടുകയും ചെയ്തുകൊണ്ടിരുന്ന കാലത്താണ് ആ കടന്നാക്രമണം നടന്നത്. സ്വതന്ത്രരാജ്യമായിരുന്ന ടിബറ്റിനെ രക്തച്ചൊരിച്ചിലിലൂടെ കീഴടക്കി തങ്ങളുടെ രാജ്യത്തോടു കൂട്ടിച്ചേർത്തപ്പോൾത്തന്നെ ചൈനയുടെ തനിനിറം കണ്ടതാണ്. അയൽപക്ക മര്യാദകളും രാജ്യാന്തര നിയമങ്ങളുമൊന്നും തങ്ങൾക്കു ബാധകമല്ലെന്ന മട്ടിലാണ് ചൈനയുടെ ഓരോ നടപടിയും. അടുത്തകാലത്ത്, ഡോണൾഡ് ട്രംപ് പ്രസിഡന്റായിരുന്ന കാലഘട്ടത്തിൽ അമേരിക്ക മാത്രമാണു ചൈനയെ നിലയ്ക്കുനിർത്താൻ അൽപമെങ്കിലും ശ്രമിച്ചത്.
ഗൽവാൻ താഴ്വരയിലെ ചൈനീസ് കടന്നുകയറ്റത്തിനുശേഷം ഇരുരാജ്യങ്ങളും തമ്മിൽ സൈനിക പിന്മാറ്റത്തിനായി ചർച്ചകൾ നടക്കുന്നതിനിടെത്തന്നെ നിയന്ത്രണരേഖയ്ക്കരികിൽ ചൈന നിരവധി നിർമാണപ്രവർത്തനങ്ങൾ നടത്തുന്നതിന്റെ ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. സൈനികനീക്കം എളുപ്പമാക്കുന്ന വിധത്തിൽ പാലങ്ങളും റോഡുകളും കെട്ടിടങ്ങളുമൊക്കെ ചൈന നിർമിക്കുന്നുവെന്നായിരുന്നു റിപ്പോർട്ടുകൾ. ലഡാക്കിൽ നിയന്ത്രണരേഖയ്ക്കു സമീപം ചൈന നിരീക്ഷണ സംവിധാനം സ്ഥാപിച്ചതിന്റെ വിവരങ്ങളും പുറത്തുവന്നിട്ടുള്ളതാണ്. ഇന്ത്യയോട് ഇപ്പോൾ ഏറ്റവും കൂടുതൽ സൗഹൃദം പുലർത്തുന്ന അയൽരാജ്യമായ ഭൂട്ടാനിലേക്കും ചൈന കടന്നുകയറ്റത്തിനു ശ്രമിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ഇന്ത്യയുടെ അവിഭാജ്യ ഘടകമായ അരുണാചൽപ്രദേശിനു മേൽ ചൈന അവകാശവാദം ഉന്നയിക്കുന്നതു കൂടിക്കൊണ്ടിരിക്കുന്നു. ഇന്ത്യൻമഹാസമുദ്രത്തിലും കിഴക്കൻ പസഫിക് മേഖലയിലും ചൈനീസ് നാവികസേനയുടെ സാന്നിധ്യം വർധിപ്പിച്ചുവരികയാണ്. തങ്ങൾക്കു വേണ്ട സൗകര്യങ്ങൾ ഒരുക്കിയശേഷമുള്ള തന്ത്രപരമായ പിന്മാറ്റമല്ല ലഡാക്ക് അതിർത്തിയിൽ ചൈന ഇപ്പോൾ നടത്തുന്നതെന്ന് ഇന്ത്യൻ സൈന്യം ഉറപ്പാക്കിയിട്ടുണ്ടാവണം. ശത്രുവിന്റെമേൽ തീതുപ്പുന്ന വ്യാളിയെ അനുസ്മരിപ്പിക്കുന്ന ചൈനയുടെ നീക്കങ്ങളിൽ കൂടുതൽ ജാഗ്രത ആവശ്യമാണ്. സൈനിക പിന്മാറ്റത്തിന്റെ പേരിൽ അതിർത്തിയിൽ ഒരു ഉദാസീനതയും പാടില്ല.
കുഞ്ഞുങ്ങൾക്കും മാനമുണ്ട്, അവകാശങ്ങളുമുണ്ട്
ഈ കുടുംബങ്ങളുടെ കണ്ണീര് തുടയ്ക്കാൻ ആരുണ്ട്?
ബംഗാളിലെ പ്രചാരണം അതിരുവിടുമ്പോൾ
വിനോദസഞ്ചാരത്തിന്റെ പേരിൽ മതപ്രതീകങ്ങളെ അവഹേളിക്കരുത്
ലോകായുക്ത വിധിയും ജലീലിന്റെ നിലപാടും
കോവിഡ് ജാഗ്രത കൈവിടാതിരിക്കുക
കണ്ണൂരിലെ ചോരക്കളി ആവർത്തിക്കരുത്
മാവോയിസ്റ്റ് തീവ്രവാദികളും സുരക്ഷാഭീഷണിയും
ജനങ്ങളുടെ വിജയം
സമാധാനപരമായി പോളിംഗ് നടക്കട്ടെ
നാടിന്റെ നന്മയ്ക്ക് നമ്മുടെ വോട്ട്
പ്രത്യാശയുടെ ഉയിർപ്പും ജീവനിലേക്കുള്ള വഴിയും
പാദക്ഷാളനത്തിന്റെ സ്നേഹസന്ദേശം
വിവാദങ്ങൾക്കു മേൽക്കൈ; വികസനസംവാദം പിന്നോട്ട്
ഭീകര താണ്ഡവങ്ങൾ ഓർമപ്പെടുത്തുന്നത്
അരിയുടെ രാഷ്ട്രീയം
പ്രകടനപത്രികയുടെ നേരും നെറിയും
കേരളത്തിന് ഇങ്ങനെയൊരു ഒന്നാംസ്ഥാനം വേണോ?
പലിശ എഴുതിത്തള്ളാതെ എന്തിനു മോറട്ടോറിയം?
ന്യൂനപക്ഷ അധിക്ഷേപം ഝാൻസി മോഡൽ
കുഞ്ഞുങ്ങൾക്കും മാനമുണ്ട്, അവകാശങ്ങളുമുണ്ട്
ഈ കുടുംബങ്ങളുടെ കണ്ണീര് തുടയ്ക്കാൻ ആരുണ്ട്?
ബംഗാളിലെ പ്രചാരണം അതിരുവിടുമ്പോൾ
വിനോദസഞ്ചാരത്തിന്റെ പേരിൽ മതപ്രതീകങ്ങളെ അവഹേളിക്കരുത്
ലോകായുക്ത വിധിയും ജലീലിന്റെ നിലപാടും
കോവിഡ് ജാഗ്രത കൈവിടാതിരിക്കുക
കണ്ണൂരിലെ ചോരക്കളി ആവർത്തിക്കരുത്
മാവോയിസ്റ്റ് തീവ്രവാദികളും സുരക്ഷാഭീഷണിയും
ജനങ്ങളുടെ വിജയം
സമാധാനപരമായി പോളിംഗ് നടക്കട്ടെ
നാടിന്റെ നന്മയ്ക്ക് നമ്മുടെ വോട്ട്
പ്രത്യാശയുടെ ഉയിർപ്പും ജീവനിലേക്കുള്ള വഴിയും
പാദക്ഷാളനത്തിന്റെ സ്നേഹസന്ദേശം
വിവാദങ്ങൾക്കു മേൽക്കൈ; വികസനസംവാദം പിന്നോട്ട്
ഭീകര താണ്ഡവങ്ങൾ ഓർമപ്പെടുത്തുന്നത്
അരിയുടെ രാഷ്ട്രീയം
പ്രകടനപത്രികയുടെ നേരും നെറിയും
കേരളത്തിന് ഇങ്ങനെയൊരു ഒന്നാംസ്ഥാനം വേണോ?
പലിശ എഴുതിത്തള്ളാതെ എന്തിനു മോറട്ടോറിയം?
ന്യൂനപക്ഷ അധിക്ഷേപം ഝാൻസി മോഡൽ
Latest News
മെസി മാജിക്ക്; കോപ്പ ഡെൽ റേ കിരീടം സ്വന്തമാക്കി ബാഴ്സലോണ
കോഴിക്കോട് ഇന്ന് കടുത്ത നിയന്ത്രണം
ആശുപത്രിക്ക് തീപിടിച്ച് അഞ്ച് പേർ മരിച്ചു
കോവിഡ് വാക്സിൻ: 35 വയസുകാരും ഇനി ഖത്തറിൽ മുൻഗണനാപട്ടികയിൽ
ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം 14.11 കോടി കടന്നു
Latest News
മെസി മാജിക്ക്; കോപ്പ ഡെൽ റേ കിരീടം സ്വന്തമാക്കി ബാഴ്സലോണ
കോഴിക്കോട് ഇന്ന് കടുത്ത നിയന്ത്രണം
ആശുപത്രിക്ക് തീപിടിച്ച് അഞ്ച് പേർ മരിച്ചു
കോവിഡ് വാക്സിൻ: 35 വയസുകാരും ഇനി ഖത്തറിൽ മുൻഗണനാപട്ടികയിൽ
ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം 14.11 കോടി കടന്നു
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top