Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
സാന്ത്വനസ്പർശത്തിന്റെ ആശ്വാസം നിഷേധിക്കരുത്
WhatsApp
വലിയ നീതിനിഷേധങ്ങളുടെ ഭാണ്ഡക്കെട്ടുകളാണ് സർക്കാർ ഓഫീസുകളിൽ തുറക്കപ്പെടാതെ കിടക്കുന്ന ഫയൽ കൂന്പാരങ്ങളെന്ന തിരിച്ചറിവിൽനിന്നാകാം ഈ സർക്കാരിന്റെ അവസാനനാളുകളിലെങ്കിലും സാന്ത്വനസ്പർശത്തിലൂടെ അവയ്ക്കു പരിഹാരമുണ്ടാക്കണമെന്ന ചിന്ത ഭരണനേതൃത്വത്തിനുണ്ടായത്.
ജനങ്ങളുടെ പ്രശ്നങ്ങൾക്കും പരാതികൾക്കും സത്വരം പരിഹാരം കാണുന്നതിനു മന്ത്രിമാരുടെ നേതൃത്വത്തിൽ ജില്ലാതലത്തിൽ സംഘടിപ്പിക്കപ്പെട്ട “സാന്ത്വനസ്പർശം’’ അദാലത്ത് പരിപാടിക്കു മികച്ച പ്രതികരണമാണുണ്ടായത്. ചികിത്സാ സഹായം കിട്ടിയവരും പെൻഷൻ പ്രശ്നം തീർപ്പാക്കപ്പെട്ടവരും അത്യാവശ്യം വേണ്ട സർട്ടിഫിക്കറ്റുകളും രേഖകളും ലഭിച്ചവരുമുൾപ്പെടെ ഈ അദാലത്തിൽ പങ്കെടുത്ത ഒട്ടേറെപ്പേർ തങ്ങളുടെ ആവലാതികൾക്കു പരിഹാരമായതിന്റെ ആശ്വാസത്തിലും സന്തോഷത്തിലുമാണു മടങ്ങിയത്. മറ്റു നിരവധിപേർക്കു പരാതി പരിഹരിക്കപ്പെടുമെന്ന് ഉറപ്പോ വാഗ്ദാനമോ ലഭിച്ചു. കൂടുതലും പാവപ്പെട്ടവരും സാധാരണക്കാരുമാണ് അദാലത്തിനെത്തിയത്.
സ്വാധീനത്തിന്റെയും പണത്തിന്റെയും ബലമില്ലാത്ത അവർക്കാണല്ലോ സർക്കാരിന്റെ പ്രത്യേക സാന്ത്വനം വേണ്ടത്. ജനങ്ങളുടെ ആവശ്യങ്ങൾക്കു പരിഹാരമുണ്ടാക്കുക ഏതൊരു സർക്കാരിന്റെയും കടമയാണ്. സാധാരണനിലയിൽ തീർപ്പാക്കാതെ കിടക്കുന്ന പരാതികളാണു സാന്ത്വനസ്പർശം പോലുള്ള അദാലത്തുകളിൽ വരിക. സാന്ത്വനസ്പർശം പരിപാടിയിൽ തീർപ്പുകൽപിക്കപ്പെട്ടെങ്കിലും അതു നടപ്പാക്കിക്കൊടുക്കാൻ ഉദ്യോഗസ്ഥർ തയാറാകുന്നില്ല എന്നൊരു ആക്ഷേപം ചിലർ ഉന്നയിക്കുണ്ട്. അതു ശരിയാണെങ്കിൽ നടപടി വേണം.
ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ എൽഡിഎഫ് സർക്കാരിനുള്ള പ്രതിബദ്ധതയുടെ ദൃഷ്ടാന്തമാണു സാന്ത്വനസ്പർശം പരിപാടിയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, മുൻ യുഡിഎഫ് സർക്കാരിന്റെ ജനസന്പർക്ക പരിപാടിയെ പരിഹസിച്ചവരാണ് ഇപ്പോൾ അതേ മാതൃകയിൽ പരിപാടി നടത്തുന്നതെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തിരിച്ചടിക്കുകയും ചെയ്തു. മുൻ സർക്കാരിന് ഏറെ ജനപിന്തുണ നേടിക്കൊടുത്തതാണ് ജനസന്പർക്ക പരിപാടി. ഓരോ ജില്ലയിലും സംഘടിക്കപ്പെട്ട ജനസന്പർക്ക പരിപാടിയിൽ മുഖ്യമന്ത്രി നേരിട്ടു പങ്കെടുക്കുകയും ആയിരക്കണക്കിനു പരാതികൾക്കു പരിഹാരം നിർദേശിക്കുകയും ചെയ്തിരുന്നു.
വില്ലേജ് ഓഫീസുകളിൽ തീർക്കാവുന്ന കാര്യങ്ങളാണു മുഖ്യമന്ത്രിക്കു തീർപ്പു കൽപിക്കാനായി കൊണ്ടുവരുന്നത് എന്നായിരുന്നു അന്നത്തെ പ്രതിപക്ഷ ആരോപണം. ജനങ്ങൾക്കു ഗുണം കിട്ടുന്ന കാര്യങ്ങൾ ആരു ചെയ്താലും നല്ലതാണ്. മുൻ സർക്കാരിന്റെ നല്ല പ്രവർത്തനങ്ങൾ സ്വാംശീകരിക്കുന്നതിലോ അനുകരിക്കുന്നതിലോ കുഴപ്പമൊന്നുമില്ല. ജനസന്പർക്ക പരിപാടിയിൽ കണ്ട ജനക്കൂട്ടം കോവിഡ് കാലത്തെ സാന്ത്വനസ്പർശം പരിപാടിയിൽ ഉണ്ടാകാത്തതു സ്വാഭാവികം മാത്രമാണ്. പരാതികൾ കുറഞ്ഞതുകൊണ്ടാണു തിരക്കില്ലാത്തതെങ്കിൽ അതു കൂടുതൽ നല്ലതുമാണ്.
ജനകീയാവശ്യങ്ങളുടെ കഴുത്തുഞെരിച്ചുകൊല്ലുന്ന ചുവപ്പുനാടകൾക്കു കുപ്രസിദ്ധമാണു നമ്മുടെ സർക്കാർ ഓഫീസുകൾ. അടിയന്തരമായി പരിഹരിക്കപ്പെടേണ്ടതും എളുപ്പം തീർപ്പുകൽപിക്കാവുന്നതുമടക്കമുള്ള ആവശ്യങ്ങൾ ഉദ്യോഗസ്ഥ അധികാരപ്രമത്തതയുടെയും ധാർഷ്ട്യത്തിന്റെയും ഉദാസീനതയുടെയുമൊക്കെ പ്രതീകമായ ചുവപ്പുനാടകൾകൊണ്ടു ബന്ധിക്കപ്പെട്ടുകഴിഞ്ഞാൽ പിന്നെ അതിനു മോചനം ലഭിക്കുക പ്രയാസമാണ്. ഓരോ ഫയലും ഓരോ ജീവിതമാണെന്നും ഉദ്യോഗസ്ഥർ ജനസേവകരാണെന്നുമൊക്കെ മുഖ്യമന്ത്രി പലവട്ടം ഓർമിപ്പിച്ചിട്ടുണ്ടെന്നതു നേര്. എങ്കിലും സർക്കാർ ഓഫീസുകളിലെ കാര്യങ്ങൾ പഴയ കൊളോണിയൽ വാഴ്ചക്കാലത്തെ സന്പ്രദായങ്ങളിൽനിന്നു വലിയ മാറ്റമൊന്നുമില്ലാതെ ഉദ്യോഗസ്ഥർ നിശ്ചയിക്കുന്ന മുറപോലെയാണു നടക്കുന്നത്. വലിയ നീതിനിഷേധങ്ങളുടെ ഭാണ്ഡക്കെട്ടുകളാണ് സർക്കാർ ഓഫീസുകളിൽ തുറക്കപ്പെടാതെ കിടക്കുന്ന ഫയൽ കൂന്പാരങ്ങളെന്ന തിരിച്ചറിവിൽനിന്നാകാം ഈ സർക്കാരിന്റെ അവസാനനാളുകളിലെങ്കിലും സാന്ത്വനസ്പർശത്തിലൂടെ അവയ്ക്കു പരിഹാരമുണ്ടാക്കണമെന്ന ചിന്ത ഭരണനേതൃത്വത്തിനുണ്ടായത്. പൊതുജനങ്ങൾക്കു നേരിട്ട് അക്ഷയ സെന്ററുകൾവഴി സാന്ത്വനസ്പർശം പരിപാടിയിലേക്കു പരാതികൾ അയയ്ക്കാമെന്നു നേരത്തെ അറിയിച്ചിരുന്നു. ഇങ്ങനെ പരാതി അയയ്ക്കുന്നതിനു ഫീസ് വേണ്ട.
പരാതിയുടെ ഓരോ നീക്കവും എസ്എംഎസ് മുഖേന പരാതിക്കാരനു ലഭ്യമാക്കുമെന്ന് ഇതുസംബന്ധിച്ച സർക്കാർ വെബ്സൈറ്റിൽ പറഞ്ഞിരുന്നു. എല്ലാവരുടെയും എല്ലാ പരാതികളും പരിഹരിക്കാൻ കഴിയുന്നതല്ല എന്നതു വസ്തുതയാണ്. സാങ്കേതികമായോ നിയമപരമായോ തടസങ്ങളില്ലാത്ത മുഴുവൻ പരാതികളും പരിഹരിക്കുമെന്നായിരുന്നു അറിയിപ്പ്. സാന്ത്വനസ്പർശം പരിപാടിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള ചുമതല ജില്ലാ കളക്ടർമാർക്കാണു നൽകിയിരുന്നത്. ഓരോ ജില്ലയിലും അഞ്ചംഗ ഉദ്യോഗസ്ഥ സംഘത്തെ കളക്ടർ നിയോഗിക്കണമെന്നും നിർദേശിച്ചിരുന്നു. റവന്യു, സിവിൽ സപ്ലൈസ്, തദ്ദേശ സ്വയംഭരണം, സാമൂഹ്യനീതി, കൃഷി എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരാണ് ഈ ടീമിൽ ഉണ്ടാവുക. ഓൺലൈനിൽ അപേക്ഷ ലഭിക്കുന്പോൾതന്നെ ഈ സംഘം സംസ്ഥാനതലത്തിൽ പരിഹരിക്കേണ്ടതും ജില്ലാതലത്തിൽ പരിഹരിക്കാവുന്നതുമായ പരാതികളെ തരംതിരിക്കും.
പരാതി പരിഹാരം സംബന്ധിച്ച് അപേക്ഷകൾക്കു നൽകുന്ന മറുപടിയും വിശദീകരണവും വ്യക്തതയുള്ളതായിരിക്കണമെന്നും പരാതി ഉടൻ പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കിൽ പരിഹാരത്തിന് എത്ര സമയമെടുക്കുമെന്ന് അറിയിക്കണമെന്നും പിന്നീട് ഈ പ്രശ്നം സംബന്ധിച്ച് ബന്ധപ്പെടേണ്ട ഉദ്യോഗസ്ഥന്റെ വിവരങ്ങൾ മറുപടിയിലുണ്ടാകണമെന്നും നിർദേശിച്ചിരുന്നു. ഇങ്ങനെ വളരെ വ്യക്തമായ നിർദേശങ്ങളോടെ ക്രമീകരിക്കപ്പെട്ട സാന്ത്വനസ്പർശം പരിപാടിയിൽ പങ്കെടുത്ത് അനുകൂല ഉത്തരവ് ലഭിച്ച പരാതിക്കാർ ആർക്കെങ്കിലും പരാതി പരിഹരിക്കപ്പെടാൻ വീണ്ടും കാലതാമസം ഉണ്ടാകുന്നുണ്ടെങ്കിൽ അതു ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ വീഴ്ചമൂലമാണ്. പക്ഷേ പഴി കേൾക്കേണ്ടിവരുന്നതു സർക്കാരും. അതിന് ഇടംകൊടുക്കാതെ സാന്ത്വനസ്പർശത്തിന്റെ ആശ്വാസം പരാതിക്കാർക്കെല്ലാം ലഭിക്കട്ടെ.
കുഞ്ഞുങ്ങൾക്കും മാനമുണ്ട്, അവകാശങ്ങളുമുണ്ട്
ഈ കുടുംബങ്ങളുടെ കണ്ണീര് തുടയ്ക്കാൻ ആരുണ്ട്?
ബംഗാളിലെ പ്രചാരണം അതിരുവിടുമ്പോൾ
വിനോദസഞ്ചാരത്തിന്റെ പേരിൽ മതപ്രതീകങ്ങളെ അവഹേളിക്കരുത്
ലോകായുക്ത വിധിയും ജലീലിന്റെ നിലപാടും
കോവിഡ് ജാഗ്രത കൈവിടാതിരിക്കുക
കണ്ണൂരിലെ ചോരക്കളി ആവർത്തിക്കരുത്
മാവോയിസ്റ്റ് തീവ്രവാദികളും സുരക്ഷാഭീഷണിയും
ജനങ്ങളുടെ വിജയം
സമാധാനപരമായി പോളിംഗ് നടക്കട്ടെ
നാടിന്റെ നന്മയ്ക്ക് നമ്മുടെ വോട്ട്
പ്രത്യാശയുടെ ഉയിർപ്പും ജീവനിലേക്കുള്ള വഴിയും
പാദക്ഷാളനത്തിന്റെ സ്നേഹസന്ദേശം
വിവാദങ്ങൾക്കു മേൽക്കൈ; വികസനസംവാദം പിന്നോട്ട്
ഭീകര താണ്ഡവങ്ങൾ ഓർമപ്പെടുത്തുന്നത്
അരിയുടെ രാഷ്ട്രീയം
പ്രകടനപത്രികയുടെ നേരും നെറിയും
കേരളത്തിന് ഇങ്ങനെയൊരു ഒന്നാംസ്ഥാനം വേണോ?
പലിശ എഴുതിത്തള്ളാതെ എന്തിനു മോറട്ടോറിയം?
ന്യൂനപക്ഷ അധിക്ഷേപം ഝാൻസി മോഡൽ
കുഞ്ഞുങ്ങൾക്കും മാനമുണ്ട്, അവകാശങ്ങളുമുണ്ട്
ഈ കുടുംബങ്ങളുടെ കണ്ണീര് തുടയ്ക്കാൻ ആരുണ്ട്?
ബംഗാളിലെ പ്രചാരണം അതിരുവിടുമ്പോൾ
വിനോദസഞ്ചാരത്തിന്റെ പേരിൽ മതപ്രതീകങ്ങളെ അവഹേളിക്കരുത്
ലോകായുക്ത വിധിയും ജലീലിന്റെ നിലപാടും
കോവിഡ് ജാഗ്രത കൈവിടാതിരിക്കുക
കണ്ണൂരിലെ ചോരക്കളി ആവർത്തിക്കരുത്
മാവോയിസ്റ്റ് തീവ്രവാദികളും സുരക്ഷാഭീഷണിയും
ജനങ്ങളുടെ വിജയം
സമാധാനപരമായി പോളിംഗ് നടക്കട്ടെ
നാടിന്റെ നന്മയ്ക്ക് നമ്മുടെ വോട്ട്
പ്രത്യാശയുടെ ഉയിർപ്പും ജീവനിലേക്കുള്ള വഴിയും
പാദക്ഷാളനത്തിന്റെ സ്നേഹസന്ദേശം
വിവാദങ്ങൾക്കു മേൽക്കൈ; വികസനസംവാദം പിന്നോട്ട്
ഭീകര താണ്ഡവങ്ങൾ ഓർമപ്പെടുത്തുന്നത്
അരിയുടെ രാഷ്ട്രീയം
പ്രകടനപത്രികയുടെ നേരും നെറിയും
കേരളത്തിന് ഇങ്ങനെയൊരു ഒന്നാംസ്ഥാനം വേണോ?
പലിശ എഴുതിത്തള്ളാതെ എന്തിനു മോറട്ടോറിയം?
ന്യൂനപക്ഷ അധിക്ഷേപം ഝാൻസി മോഡൽ
Latest News
മെസി മാജിക്ക്; കോപ്പ ഡെൽ റേ കിരീടം സ്വന്തമാക്കി ബാഴ്സലോണ
കോഴിക്കോട് ഇന്ന് കടുത്ത നിയന്ത്രണം
ആശുപത്രിക്ക് തീപിടിച്ച് അഞ്ച് പേർ മരിച്ചു
കോവിഡ് വാക്സിൻ: 35 വയസുകാരും ഇനി ഖത്തറിൽ മുൻഗണനാപട്ടികയിൽ
ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം 14.11 കോടി കടന്നു
Latest News
മെസി മാജിക്ക്; കോപ്പ ഡെൽ റേ കിരീടം സ്വന്തമാക്കി ബാഴ്സലോണ
കോഴിക്കോട് ഇന്ന് കടുത്ത നിയന്ത്രണം
ആശുപത്രിക്ക് തീപിടിച്ച് അഞ്ച് പേർ മരിച്ചു
കോവിഡ് വാക്സിൻ: 35 വയസുകാരും ഇനി ഖത്തറിൽ മുൻഗണനാപട്ടികയിൽ
ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം 14.11 കോടി കടന്നു
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top