Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
ഇനിയൊരു ജീവനും നിരത്തിൽ പൊലിയരുത്
WhatsApp
പോലീസ് ചെക്കിംഗും മറ്റു പല നിയന്ത്രണസംവിധാനങ്ങളും ഉണ്ടെങ്കിലും കൈയൂക്കുള്ളവൻ കാര്യക്കാരൻ എന്ന മട്ടിലാണ് ഇന്നു തിരക്കുള്ള റോഡുകളിലെ കാര്യങ്ങൾ.
സ്കൂട്ടറിൽ ഭർത്താവിനൊപ്പം യാത്ര ചെയ്തിരുന്ന സ്ത്രീ ടോറസ് ലോറിക്കടിയിൽപ്പെട്ടു മരിച്ച സംഭവം ഗതാഗതത്തിരക്കും അതിനെ മറികടക്കാനുള്ള ശ്രമത്തിനിടെയുണ്ടാകുന്ന അശ്രദ്ധയും വിലപ്പെട്ട ജീവനുകൾ നഷ്പ്പെടുത്തുന്നതിന്റെ പുതിയ ഉദാഹരണമായി. പാലത്തിൽവച്ച് സ്കൂട്ടർ ടോറസ് ലോറിയെ മറികടക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. റോഡിലേക്കു വീണ സ്ത്രീയുടെ തലയിലൂടെ ലോറിയുടെ ചക്രങ്ങൾ കയറിയിറങ്ങി. അപകടത്തെത്തുടർന്നു കോട്ടയം നഗരത്തിൽ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. ഇത്തരം ഓരോ അപകടമുണ്ടാകുന്പോഴും ഇനി ഇതാവർത്തിക്കില്ലെന്നും ആവശ്യമായ നടപടിയെടുക്കുമെന്നും അധികൃതർ പറയാറുണ്ട്. പക്ഷേ അപകടങ്ങൾ ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു. രാവിലത്തെ ഗതാഗതത്തിരക്കും രണ്ടുവരിപ്പാലത്തിന്റെ വീതിക്കുറവുമൊക്ക കോട്ടയത്തെ അപകടത്തിനു കാരണമായി ചൂണ്ടിക്കാണിക്കാനുണ്ടാവും. എങ്കിലും ജാഗ്രതക്കുറവിനു നൽകേണ്ട വിലയാണിത് എന്നു വിലയിരുത്തുന്നതാവും ശരി.
റോഡുകളിലെ ഗതാഗതക്കുരുക്കുകളും മത്സരയോട്ടവും അശ്രദ്ധമായ മുന്നിൽക്കയറൽ ശ്രമങ്ങളും ഡ്രൈവറുടെ അശ്രദ്ധയുമാണു സംസ്ഥാനത്തുണ്ടാകുന്ന വാഹനാപകടങ്ങളിൽ ഭൂരിഭാഗത്തിന്റെയും കാരണം. സംസ്ഥാനത്തെ പ്രധാന റോഡുകളുടെയെല്ലാം വീതി കൂട്ടിയിട്ടുണ്ട്. അപകടം നടന്ന എംസി റോഡും അതിൽപ്പെടുന്നതാണ്. എന്നാൽ റോഡിന്റെ വീതി കൂട്ടിയതനുസരിച്ച് പാലത്തിന്റെ വീതി കൂട്ടിയിട്ടില്ല. പലനിരയായി എത്തുന്ന വാഹനങ്ങൾ പാലത്തിൽ കയറുമ്പോൾ അവിടെ വലിയ തിരക്കിനിടയാക്കുന്നു. പിന്നെ നിയമങ്ങളൊക്കെ മറന്നു മുന്നിൽക്കയറാനുള്ള ധൃതിയാണു പലർക്കും. ഇടയില്ലാത്ത നിരയിലേക്കു വാഹനങ്ങൾ കുത്തിക്കയറ്റാൻ ചിലർ ശ്രമിക്കുന്നത് അപകടങ്ങളിലേക്കു നയിക്കുന്നു. ടൂവീലർ പോലുള്ള ചെറിയ വാഹനങ്ങളാണ് ഇങ്ങനെ കൂടുതൽ അപകടത്തിൽ പെടുന്നത്. ചെറിയ വാഹനം ഇടതുവശത്തുകൂടെ ഓവർടേക്കിംഗ് നടത്തി അപകടത്തിനിടയാക്കിയാലും പഴി കേൾക്കേണ്ടിവരുന്നത് വലിയ വാഹനത്തിന്റെ ഡ്രൈവർകൂടിയാണ്. കൂട്ടിയിടി, നിയന്ത്രണംതെറ്റി മറിയൽ എന്നിങ്ങനെയുള്ള അപകടങ്ങൾക്കു മുഖ്യകാരണക്കാരൻ ഡ്രൈവർ തന്നെയാണെന്നു പറയേണ്ടിവരും.
ട്രാഫിക് ബോധവത്കരണ പരിപാടികളും പോലീസിന്റെ വാഹന പരിശോധനകളും മുറയ്ക്കു നടക്കുന്നുണ്ടെങ്കിലും റോഡിലെ അപകടങ്ങൾ കൂടിക്കൊണ്ടേയിരിക്കുന്നു. ഇതുസംബന്ധിച്ച സ്ഥിതിവിവരക്കണക്കുകൾ ആരും ശ്രദ്ധിക്കുന്നില്ല. അല്ലെങ്കിൽ അത് ആരെയും പേടിപ്പിക്കുന്നില്ല. റോഡ് സുരക്ഷയും വാഹന സുരക്ഷയും പൊതുജന സുരക്ഷയും ഉറപ്പാക്കുന്നതിനുവേണ്ടി കൊണ്ടുവന്നിട്ടുള്ള നിയമങ്ങൾ വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കുന്നതിന് ആരും എതിരല്ല.
ട്രാഫിക് നിയമലംഘനങ്ങളാണ് ഇവിടെയുണ്ടാകുന്ന അപകടങ്ങളുടെ ഒരു പ്രധാന കാരണം. റോഡുകൾ എത്രകണ്ടു വികസിച്ചാലും അവയ്ക്ക് ഉൾക്കൊള്ളാൻ കഴിയാത്തവിധം അത്രയധികം വാഹനങ്ങളാണ് ഇന്നു നിരത്തിലിറങ്ങുന്നത്. ഈ തിരക്ക് വർധിക്കുന്നതനുസരിച്ച് എത്രയും വേഗം ലക്ഷ്യസ്ഥാനത്തെത്താൻ, നിയമങ്ങളും നിയന്ത്രണങ്ങളും മറന്ന് മത്സരയോട്ടം നടത്തുന്നവരുടെ എണ്ണവും കൂടുന്നു. ക്ഷമയും നിരത്തിലെ മര്യാദയും മറന്നുള്ള ഡ്രൈവിംഗ് അപകടത്തിലേക്കു നയിക്കുന്നതു സ്വാഭാവികം. ട്രാഫിക് നിയമങ്ങൾ പാലിച്ചു ക്യൂ തെറ്റിക്കാതെ മര്യാദയ്ക്കു വണ്ടിയോടിക്കുന്നവർ പിന്തള്ളപ്പെട്ടുപോകുന്ന അവസ്ഥയുള്ളതിനാൽ അവരും കൂടുതൽ സ്മാർട്ട് ആകാൻ നോക്കും. എല്ലാവരുടെയും സമയത്തിനു വിലയുണ്ടല്ലോ.
പോലീസ് ചെക്കിംഗും മറ്റു പല നിയന്ത്രണസംവിധാനങ്ങളും ഉണ്ടെങ്കിലും കൈയൂക്കുള്ളവൻ കാര്യക്കാരൻ എന്ന മട്ടിലാണ് ഇന്നു തിരക്കുള്ള റോഡുകളിലെ കാര്യങ്ങൾ. നിയമവിരുദ്ധമായി ഇടതുവശത്തുകൂടെ ഓവർടേക്കിംഗ് നടത്തുന്നതുപോലെ ഒരു വശത്തുനിന്നു മറുവശത്തേക്കു മറ്റു വാഹനങ്ങൾക്കിടയിലൂടെ കടക്കുന്ന പ്രവണതയും കൂടിവരുന്നു. ഇതിനിടയിൽ പലരും അപകടങ്ങളിൽനിന്നു രക്ഷപ്പെടുന്നതു ഭാഗ്യം കൊണ്ടു മാത്രമാണ്. നിയമങ്ങളൊന്നും തങ്ങൾക്കു ബാധകമല്ല എന്ന മട്ടിലാണ് ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളും ഓടിക്കുന്ന പലരുടെയും റോഡിലെ പെരുമാറ്റം. തിരക്കുള്ള റോഡുകളിൽ ഇത്തരം ട്രാഫിക് നിയമലംഘനങ്ങൾ കണ്ടാലും പോലീസ് തടയാറില്ല. എന്നിട്ട് അപകടമുണ്ടാകുന്പോൾ കടുത്ത നിയന്ത്രണങ്ങളുമായി വരും. ഏതാനും ദിവസം കഴിയുന്പോൾ സ്ഥിതി വീണ്ടും പഴയപടിയാവുകയും ചെയ്യും. നിയമവിരുദ്ധമായി ഓവർടേക്കിംഗ് നടത്തുന്നതു കർശനമായി തടയണം. വലിയ ടോറസ് ലോറികളും ടിപ്പറുകളും ബസുകളുമൊക്കെ ചെറിയ വാഹനങ്ങളെ ഭീഷണിപ്പെടുത്തി മുന്നിൽക്കയറുന്ന പ്രവണതയ്ക്കും തടയിടണം. ട്രാഫിക് നിയമലംഘനങ്ങളും വാഹനാപകടങ്ങളും കുറയ്ക്കണമെങ്കിൽ കർശനമായ നടപടികൾതന്നെ ആവശ്യമുണ്ട്.ഇനിയൊരു ജീവനും നിരത്തിൽ പൊലിയാതിരിക്കട്ടെ.
ബംഗാളിലെ പ്രചാരണം അതിരുവിടുമ്പോൾ
വിനോദസഞ്ചാരത്തിന്റെ പേരിൽ മതപ്രതീകങ്ങളെ അവഹേളിക്കരുത്
ലോകായുക്ത വിധിയും ജലീലിന്റെ നിലപാടും
കോവിഡ് ജാഗ്രത കൈവിടാതിരിക്കുക
കണ്ണൂരിലെ ചോരക്കളി ആവർത്തിക്കരുത്
മാവോയിസ്റ്റ് തീവ്രവാദികളും സുരക്ഷാഭീഷണിയും
ജനങ്ങളുടെ വിജയം
സമാധാനപരമായി പോളിംഗ് നടക്കട്ടെ
നാടിന്റെ നന്മയ്ക്ക് നമ്മുടെ വോട്ട്
പ്രത്യാശയുടെ ഉയിർപ്പും ജീവനിലേക്കുള്ള വഴിയും
പാദക്ഷാളനത്തിന്റെ സ്നേഹസന്ദേശം
വിവാദങ്ങൾക്കു മേൽക്കൈ; വികസനസംവാദം പിന്നോട്ട്
ഭീകര താണ്ഡവങ്ങൾ ഓർമപ്പെടുത്തുന്നത്
അരിയുടെ രാഷ്ട്രീയം
പ്രകടനപത്രികയുടെ നേരും നെറിയും
കേരളത്തിന് ഇങ്ങനെയൊരു ഒന്നാംസ്ഥാനം വേണോ?
പലിശ എഴുതിത്തള്ളാതെ എന്തിനു മോറട്ടോറിയം?
ന്യൂനപക്ഷ അധിക്ഷേപം ഝാൻസി മോഡൽ
വോട്ടർപട്ടിക കുറ്റമറ്റതാകണം
മനുഷ്യജീവനേക്കാൾ വില തെരുവുനായ്ക്കൾക്കോ?
ബംഗാളിലെ പ്രചാരണം അതിരുവിടുമ്പോൾ
വിനോദസഞ്ചാരത്തിന്റെ പേരിൽ മതപ്രതീകങ്ങളെ അവഹേളിക്കരുത്
ലോകായുക്ത വിധിയും ജലീലിന്റെ നിലപാടും
കോവിഡ് ജാഗ്രത കൈവിടാതിരിക്കുക
കണ്ണൂരിലെ ചോരക്കളി ആവർത്തിക്കരുത്
മാവോയിസ്റ്റ് തീവ്രവാദികളും സുരക്ഷാഭീഷണിയും
ജനങ്ങളുടെ വിജയം
സമാധാനപരമായി പോളിംഗ് നടക്കട്ടെ
നാടിന്റെ നന്മയ്ക്ക് നമ്മുടെ വോട്ട്
പ്രത്യാശയുടെ ഉയിർപ്പും ജീവനിലേക്കുള്ള വഴിയും
പാദക്ഷാളനത്തിന്റെ സ്നേഹസന്ദേശം
വിവാദങ്ങൾക്കു മേൽക്കൈ; വികസനസംവാദം പിന്നോട്ട്
ഭീകര താണ്ഡവങ്ങൾ ഓർമപ്പെടുത്തുന്നത്
അരിയുടെ രാഷ്ട്രീയം
പ്രകടനപത്രികയുടെ നേരും നെറിയും
കേരളത്തിന് ഇങ്ങനെയൊരു ഒന്നാംസ്ഥാനം വേണോ?
പലിശ എഴുതിത്തള്ളാതെ എന്തിനു മോറട്ടോറിയം?
ന്യൂനപക്ഷ അധിക്ഷേപം ഝാൻസി മോഡൽ
വോട്ടർപട്ടിക കുറ്റമറ്റതാകണം
മനുഷ്യജീവനേക്കാൾ വില തെരുവുനായ്ക്കൾക്കോ?
Latest News
ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം 13.80 കോടി കടന്നു
കുംഭമേളയില് ഗംഗാ സ്നാനം ചെയ്തത് 31 ലക്ഷം പേര്; കോവിഡ് പോസിറ്റീവായത് 26 പേര്
ബിജെപി നേതാവ് രാഹുൽ സിൻഹയ്ക്കു പ്രചാരണ വിലക്ക്
മുതിർന്ന ജെഎംഎം നേതാവ് സൈമൺ മറാൻഡി അന്തരിച്ചു
ലാ ലിഗ: സെൽറ്റ വിഗൊയെ തകർത്ത് സെവിയ്യ
Latest News
ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം 13.80 കോടി കടന്നു
കുംഭമേളയില് ഗംഗാ സ്നാനം ചെയ്തത് 31 ലക്ഷം പേര്; കോവിഡ് പോസിറ്റീവായത് 26 പേര്
ബിജെപി നേതാവ് രാഹുൽ സിൻഹയ്ക്കു പ്രചാരണ വിലക്ക്
മുതിർന്ന ജെഎംഎം നേതാവ് സൈമൺ മറാൻഡി അന്തരിച്ചു
ലാ ലിഗ: സെൽറ്റ വിഗൊയെ തകർത്ത് സെവിയ്യ
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top