ജ​​ന​​ങ്ങ​​ളു​​ടെ വി​​ജ​​യം
കാ​​​ര്യ​​​മാ​​​യ കു​​​ഴ​​​പ്പ​​​ങ്ങ​​​ളി​​​ല്ലാ​​​തെ ന​​​ട​​​ന്ന വോ​​​ട്ടെ​​​ടു​​​പ്പ് കേ​​​ര​​​ള​​​ത്തി​​​ലെ
ജ​​​ന​​​ങ്ങ​​​ളു​​​ടെ വി​​​ജ​​​യ​​​മാ​​​ണ്. ന​​​മു​​​ക്കു തീ​​​ർ​​​ച്ച​​​യാ​​​യും അ​​​തി​​​ൽ അ​​​ഭി​​​മാ​​​നി​​​ക്കാം.


കേ​​​ര​​​ളം ഇ​​നി ആ​​​രു ഭ​​​രി​​​ക്ക​​​ണ​​​മെ​​​ന്നു സം​​​സ്ഥാ​​​ന​​​ത്തെ ജ​​​ന​​​ങ്ങ​​​ൾ വി​​​ധി​​​യെ​​​ഴു​​​തി​​ക്ക​​ഴി​​​ഞ്ഞി​​​രി​​​ക്കു​​​ക​​​യാ​​​ണ്. പ​​​തി​​​ന​​​ഞ്ചാം നി​​​യ​​​മ​​​സ​​​ഭ​​​യ്ക്കു വേ​​ണ്ടി​​യു​​ള്ള തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ സം​​​സ്ഥാ​​​ന​​​ത്തെ 140 നി​​​യോ​​​ജ​​​ക​​​മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലാ​​​യി 957 സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ മ​​​ത്സ​​​രി​​​ച്ചു. വോ​​​ട്ട​​​വ​​​കാ​​​ശം വി​​​നി​​​യോ​​​ഗി​​​ക്കു​​​ക എ​​​ന്ന പൗ​​​ര​​​ധ​​​ർ​​​മം നി​​​ർ​​​വ​​​ഹി​​​ക്കു​​​ന്ന​​​തി​​​ൽ കേ​​ര​​ളീ​​യ​​ർ തി​​​ക​​​ഞ്ഞ ശു​​​ഷ്കാ​​​ന്തി പു​​​ല​​​ർ​​​ത്തി​​​യെ​​​ന്നാ​​​ണ് താ​​ര​​ത​​മ്യേ​​ന ഉ​​​യ​​​ർ​​​ന്ന പോ​​​ളിം​​​ഗ് ശ​​​ത​​​മാ​​​നം സൂ​​​ചി​​​പ്പി​​​ക്കു​​​ന്ന​​​ത്. ഇത്തവണ 74.02 ശതമാനം പോളിംഗ് നടന്നു എന്നാണു പ്രാഥമിക കണക്കുകൾ. 2016-ലെ ​​​നിയമസ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ പോ​​​ളിം​​​ഗ് ശ​​​ത​​​മാ​​​നം 77.35 ആ​​​യി​​​രു​​​ന്നു. കോ​​​വി​​​ഡി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ഇ​​​ക്കു​​​റി പോ​​​ളിം​​​ഗ് സ​​​മ​​​യം രാ​​​വി​​​ലെ ഏ​​​ഴു​​​മു​​​ത​​​ൽ രാ​​​ത്രി ഏ​​​ഴു​​​വ​​​രെ​​​യാ​​​യി ദീ​​​ർ​​​ഘി​​​പ്പി​​​ക്കു​​​ക​​​യും കൂ​​​ടു​​​ത​​​ലാ​​​യി 15,730 പോ​​​ളിം​​​ഗ് ബൂ​​​ത്തു​​​ക​​​ൾ ഏ​​​ർ​​​പ്പെ​​​ടു​​​ത്തു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു. സം​​സ്ഥാ​​ന​​ത്തെ 2,74,96,039 വോ​​​ട്ട​​​ർ​​​മാ​​​ർ​​​ക്കാ​​​യി ആ​​​കെ 40,771 പോ​​​ളിം​​​ഗ് ബൂ​​​ത്തു​​​ക​​​ളാ​​​ണു സ​​ജ്ജീ​​ക​​രി​​ച്ചി​​​രു​​​ന്ന​​​ത്. ഇ​​​ക്കു​​​റി 5,18,520 ക​​​ന്നി​​​വോ​​​ട്ട​​​ർ​​​മാ​​​ർ ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. വ​​ലി​​യ അ​​നി​​ഷ്ട സം​​ഭ​​വ​​ങ്ങ​​ളി​​ല്ലാ​​തെ ഏ​​​റെ​​​ക്കു​​​റെ സ​​​മാ​​​ധാ​​​ന​​​പ​​​ര​​​മാ​​​യി വോ​​​ട്ടെ​​​ടു​​​പ്പ് പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞ​​​തി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​നും ബ​​​ന്ധ​​​പ്പെ​​​ട്ട മ​​റ്റ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കും അ​​​ഭി​​​മാ​​​നി​​​ക്കാം.

പോ​​​ളിം​​​ഗ് ബൂ​​​ത്തു​​​ക​​​ളി​​​ൽ രാ​​​വി​​​ലെ​​​മു​​​ത​​​ൽ​​​ത​​​ന്നെ നീ​​​ണ്ട നി​​​ര പ്ര​​​ത്യ​​​ക്ഷ​​​പ്പെ​​​ട്ട​​​ത് കേ​​​ര​​​ള​​​ത്തി​​​ലെ ജ​​​ന​​​ങ്ങ​​​ൾ​​​ക്കു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നോ​​​ടു​​​ള്ള ആ​​​ഭി​​​മു​​​ഖ്യം വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​താ​​യി​​രു​​ന്നു. അ​​​ങ്ങി​​​ങ്ങ് ചി​​​ല ഒ​​​റ്റ​​​പ്പെ​​​ട്ട സം​​​ഭ​​​വ​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​യെ​​ങ്കി​​ലും മ​​റ്റു സം​​​സ്ഥാ​​​ന​​ങ്ങ​​ളി​​ലെ ​തെ​​ര​​ഞ്ഞെ​​ടു​​പ്പ് അ​​ക്ര​​മ​​ങ്ങ​​ളു​​മാ​​യി താ​​ര​​ത​​മ്യ​​പ്പെ​​ടു​​ത്തു​​മ്പോ​​ൾ അ​​വ അ​​ത്ര ഗൗ​​ര​​വ​​മു​​ള്ള​​ത​​ല്ലെ​​ന്നു കാ​​ണാം. ഇ​​​തി​​​നു രാ​​​ഷ്‌​​​ട്രീ​​​യ​​​പാ​​​ർ​​​ട്ടി​​​ക​​​ളെ​​​യും പോ​​​ലീ​​​സി​​​നെ​​​യും അ​​​ഭി​​​ന​​​ന്ദി​​​ക്ക​​​ണം. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് സു​​​ര​​​ക്ഷാ​​​ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ​​​ക്കാ​​​യി 24,788 സ്പെ​​​ഷ​​​ൽ പോ​​​ലീ​​​സ് ഓ​​​ഫീ​​​സ​​​ർ​​​മാ​​​ര​​​ട​​​ക്കം 59,292 പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ​​​യാ​​​ണു നി​​​യോ​​​ഗി​​​ച്ചി​​​രു​​​ന്ന​​​ത്. ജ​​​ന​​​ങ്ങ​​​ൾ കൂ​​​ട്ടം​​​കൂ​​​ടു​​​ന്ന​​​തും വോ​​​ട്ട​​​ർ​​​മാ​​​രെ ത​​​ട​​​യു​​​ന്ന​​​തും ക​​​ണ്ടെ​​​ത്താ​​​ൻ ഡ്രോ​​​ൺ അ​​​ട​​​ക്ക​​​മു​​​ള്ള ആ​​​ധു​​​നി​​​ക സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളും ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ ഇ​​​തി​​​നെ​​​ക്കാ​​​ളേ​​​റെ, സ​​​മാ​​​ധാ​​​ന​​​പ​​​ര​​​മാ​​​യ വോ​​​ട്ടെ​​​ടു​​​പ്പ് ഉ​​ണ്ടാ​​യ​​​തു രാ​​​ഷ്‌​​​ട്രീ​​​യ​​​പാ​​​ർ​​​ട്ടി​​​ക​​​ൾ സം​​​യ​​​മ​​​നം പാ​​​ലി​​​ച്ച​​​തു​​​കൊ​​​ണ്ടും നേ​​​താ​​​ക്ക​​​ൾ പ​​​ക്വ​​​ത​​​യോ​​​ടെ പെ​​​രു​​​മാ​​​റി​​​യ​​​തു​​​കൊ​​​ണ്ടു​​​മാ​​​ണ് എ​​​ന്ന​​​ത് എ​​​ടു​​​ത്തു​​​പ​​​റ​​​യ​​​ണം. കേ​​​ര​​​ളീ​​​യ​​​രു​​​ടെ രാ​​​ഷ്‌​​​ട്രീ​​​യ പ്ര​​​ബു​​​ദ്ധ​​​ത​​​യെ​​​പ്പ​​​റ്റി പ​​​റ​​​യു​​​ന്ന​​​തു വെ​​​റും മേ​​​നി​​​പ​​​റ​​​ച്ചി​​​ൽ മാ​​​ത്ര​​​മ​​​ല്ലെ​​​ന്നു നാം ​​​ഒ​​രി​​ക്ക​​ൽ​​ക്കൂ​​ടി തെ​​​ളി​​​യി​​​ച്ചു. പ​​​ക്വ​​​ത​​​യെ​​​ത്തി​​​യ ഒ​​​രു ജ​​​നാ​​​ധി​​​പ​​​ത്യ​​​സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ ചി​​​ത്ര​​​മാ​​​ണു കേ​​​ര​​​ളം കാ​​​ഴ്ച​​​വ​​​യ്ക്കു​​​ന്ന​​​ത്. ഇ​​​വി​​​ട​​​ത്തെ ജ​​​ന​​​ങ്ങ​​​ൾ​​​ക്കെ​​​ല്ലാം അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ട​​​താ​​​ണ് ഇ​​​തി​​​ന്‍റെ ക്രെ​​​ഡി​​​റ്റ്.

വോ​​​ട്ട​​​ർ​​​മാ​​​രി​​​ൽ ആ​​​ശ​​​യ​​​ക്കു​​​ഴ​​​പ്പം സൃ​​​ഷ്‌​​​ടി​​​ക്കാ​​​നു​​​ള്ള ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളും വി​​​വാ​​​ദ​​​ങ്ങ​​​ളു​​​മൊ​​​ക്കെ തെരഞ്ഞെടുപ്പ് പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ൽ സ​​​ജീ​​​വ​​​മാ​​​ക്കി നി​​​ർ​​​ത്തു​​​ന്ന​​​തി​​​ൽ രാ​​​ഷ്‌​​​ട്രീ​​​യ​​​പാ​​ർ​​ട്ടി​​ക​​​ൾ വി​​​ജ​​​യി​​​ച്ചി​​​രു​​​ന്നു. വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക​​​യി​​​ൽ ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ളു​​​ണ്ടെ​​​ന്ന പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​ന്‍റെ ആ​​​രോ​​​പ​​​ണ​​​മാ​​​യി​​​രു​​​ന്നു ഒ​​​രു പ്ര​​​ധാ​​​ന വി​​​ഷ​​​യം. കോ​​​ട​​​തി ഇ​​​ട​​​പെ​​​ട​​​ൽ​​​വ​​​രെ ഇ​​​ക്കാ​​​ര്യ​​​ത്തി​​​ലു​​​ണ്ടാ​​​യി. വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക​​​യി​​​ൽ 3.17 ല​​​ക്ഷം ഇ​​​ര​​​ട്ട​​​വോ​​​ട്ടു​​​ക​​​ളു​​​ണ്ടെ​​​ന്നു പ്ര​​​തി​​​പ​​​ക്ഷ പാ​​​ർ​​​ട്ടി​​​ക​​​ൾ പ​​​രാ​​​തി ന​​​ൽ​​​കി​​​യെ​​​ങ്കി​​​ലും പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ 38,856 പേ​​​രു​​​ക​​​ൾ മാ​​​ത്ര​​​മാ​​​ണു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ൻ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. ഒ​​​രാ​​​ൾ ഒ​​​രു വോ​​​ട്ട് മാ​​​ത്ര​​​മേ ചെ​​​യ്യു​​​ന്നു​​​ള്ളൂ​​​വെ​​​ന്ന് ഉ​​​റ​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി നി​​​ർ​​​ദേ​​​ശി​​​ച്ചു. ഇ​​​ര​​​ട്ട​​​വോ​​​ട്ട് സം​​​ബ​​​ന്ധി​​​ച്ച പ​​രി​​ധി​​വി​​ട്ട ത​​​ർ​​​ക്ക​​​ങ്ങ​​​ളും വാ​​​ദ​​​പ്ര​​​തി​​​വാ​​​ദ​​​ങ്ങ​​​ളും പോ​​​ളിം​​​ഗ് ബൂ​​​ത്തി​​​ലു​​​ണ്ടാ​​​യാ​​​ൽ അ​​​തു വോ​​​ട്ടെ​​​ടു​​​പ്പി​​​നെ ബാ​​​ധി​​​ക്കു​​​മോ​​യെ​​​ന്ന ആ​​​ശ​​​ങ്ക​​​യു​​​ണ്ടാ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, അ​​​ത്ത​​​രം സം​​​ഭ​​​വ​​​ങ്ങ​​​ൾ കാ​​​ര്യ​​​മാ​​​യി ഉ​​​ണ്ടാ​​​യ​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യ​​​പ്പെ​​​ട്ടി​​​ട്ടി​​​ല്ല. എ​​ന്നാ​​ൽ, മ​​റ്റു ത​​ര​​ത്തി​​ലു​​ള്ള ക​​ള്ള​​വോ​​ട്ട് പ​​രാ​​തി​​ക​​ൾ ഇ​​ത്ത​​വ​​ണ​​യു​​മു​​ണ്ടാ​​യി.

കോ​​​വി​​​ഡ് പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലു​​​ള്ള ഇ​​​ത്ത​​​വ​​​ണ​​​ത്തെ വോ​​ട്ടെ​​ടു​​​പ്പി​​​ൽ വൈ​​​റ​​​സ് പ്ര​​​തി​​​രോ​​​ധ​​​ത്തി​​​നു​​​ള്ള പ​​​ല അ​​​ധി​​​ക ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ളു​​​മു​​​ണ്ടാ​​​കു​​​മെ​​​ന്ന് അ​​​റി​​​യി​​​പ്പു​​​ണ്ടാ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, ബൂ​​​ത്തി​​​ലേ​​​ക്കു ക​​​ട​​​ക്കും​​​മു​​​ന്പ് കൈ​​​യി​​​ൽ സാ​​​നി​​​റ്റൈ​​​സ​​​ർ പു​​​ര​​​ട്ടു​​​ന്ന​​​തി​​​ന​​​പ്പു​​​റ​​​മു​​​ള്ള അ​​​ധി​​​ക​​​ജാ​​​ഗ്ര​​​ത​​​യൊ​​​ന്നും പ​​​ല പോ​​​ളിം​​​ഗ് ബൂ​​​ത്തു​​​ക​​​ളി​​​ലും ക​​​ണ്ടി​​​ല്ല. ജ​​​ന​​​ങ്ങ​​​ൾ കോ​​​വി​​​ഡ് സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളു​​​മാ​​​യി പൊ​​​രു​​​ത്ത​​​പ്പെ​​​ട്ടു​​​ക​​​ഴി​​​ഞ്ഞ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഇ​​​തു വോ​​​ട്ട​​​ർ​​​മാ​​​ർ​​​ക്ക് ആ​​​ശ്വാ​​​സ​​​ക​​​ര​​​മാ​​​യും തോ​​​ന്നി​​​യി​​​ട്ടു​​​ണ്ടാ​​​വാം. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു ശേ​​​ഷം കേ​​​ര​​​ള​​​ത്തി​​​ലെ കോ​​​വി​​​ഡ് വ്യാ​​​പ​​​ന​​​ത്തി​​​ൽ വ​​​ലി​​​യ വ​​​ർ​​​ധ​​​ന​​​യു​​​ണ്ടാ​​​കു​​​മെ​​​ന്ന ആ​​​ശ​​​ങ്ക പ​​​ര​​​ക്കെ​​​യു​​​ണ്ട്. അ​​​ധി​​​കൃ​​​ത​​​ർ പ​​​ല നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളും നി​​​ർ​​​ദേ​​​ശി​​​ച്ചി​​​രു​​​ന്നെ​​​ങ്കി​​​ലും അ​​​തൊ​​​ന്നും പാ​​​ലി​​​ക്കാ​​​തെ​​​യാ​​​യി​​​രു​​​ന്ന​​​ല്ലോ പ​​​ലേ​​​ട​​​ത്തും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ചാ​​​ര​​​ണം. രാ​​​ജ്യ​​​ത്ത് കോ​​​വി​​​ഡി​​​ന്‍റെ ര​​​ണ്ടാം ത​​​രം​​​ഗ​​​ത്തി​​​ൽ രോ​​​ഗ​​​ബാ​​​ധി​​​ത​​​രു​​​ടെ പ്ര​​​തി​​​ദി​​​ന എ​​​ണ്ണം വീ​​​ണ്ടും ഒ​​​രു​​​ല​​​ക്ഷം ക​​​ട​​​ന്നി​​​ട്ടു​​​ണ്ട്. വൈ​​​റ​​​സ് വ്യാ​​​പ​​​നം നി​​​യ​​​ന്ത്രി​​​ക്കു​​​ന്ന​​​തി​​​നു ക​​​ടു​​​ത്ത ന​​​ട​​​പ​​​ടി​​​ക​​​ൾ കേ​​ന്ദ്ര​​സ​​​ർ​​​ക്കാ​​​ർ ആ​​​ലോ​​​ചി​​​ക്കു​​​ന്നു. അ​​​തെ​​​ന്താ​​​യാ​​​ലും കാ​​​ര്യ​​​മാ​​​യ കു​​​ഴ​​​പ്പ​​​ങ്ങ​​​ളി​​​ല്ലാ​​​തെ ന​​​ട​​​ന്ന വോ​​​ട്ടെ​​​ടു​​​പ്പ് കേ​​​ര​​​ള​​​ത്തി​​​ലെ ജ​​​ന​​​ങ്ങ​​​ളു​​​ടെ വി​​​ജ​​​യ​​​മാ​​​ണ്. ന​​​മു​​​ക്കു തീ​​​ർ​​​ച്ച​​​യാ​​​യും അ​​​തി​​​ൽ അ​​​ഭി​​​മാ​​​നി​​​ക്കാം.