Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
ഒമിക്രോൺ വകഭേദം ഉയർത്തുന്ന ഭീഷണി
കോവിഡിന്റെ ദുരിതങ്ങളിൽനിന്നു സാധാരണ ജനങ്ങൾ കരകയറിവരുന്നതേയുള്ളൂ. അതിനിടയിൽ വീണ്ടുമൊരു അടച്ചിടലിനെപ്പറ്റി അവർക്കു ചിന്തിക്കാനേ കഴിയില്ല.
കോവിഡ് ഭീതി അകന്നുപോവുകയാണെന്ന് ആശ്വസിച്ച ലോകത്തിനു ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ ഒമിക്രോൺ എന്ന വൈറസ് വകഭേദം വീണ്ടും ആശങ്കയുടെ നാളുകൾ കൊണ്ടുവരികയാണ്. ദക്ഷിണാഫ്രിക്കയിലെ ഗോട്ടെംഗ് പ്രവിശ്യയിൽ പ്രത്യക്ഷപ്പെട്ട വൈറസ് ആ രാജ്യമാകെ വ്യാപിക്കുകയാണെന്നു റിപ്പോർട്ടുകളുണ്ട്. ഇതു മറ്റു രാജ്യങ്ങളിലേക്കും പടർന്ന് ആഗോളതലത്തിൽ വീണ്ടുമൊരു ലോക്ഡൗണിലേക്കു കാര്യങ്ങൾ കൊണ്ടെത്തിക്കുമോയെന്നാണു ഭയം.
ബോട്സ്വാന, ബെൽജിയം, ഹോങ്കോംഗ്, ഇസ്രയേൽ എന്നീ രാജ്യങ്ങളിൽ ഒമിക്രോൺ വൈറസ് മൂലമുള്ള കോവിഡ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന യൂറോപ്യൻ രാജ്യങ്ങളിൽ ഈ വൈറസ് എത്തിയതു സ്ഥിതി കൂടുതൽ സങ്കീർണമാക്കിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിലേക്കും ചില അയൽരാജ്യങ്ങളിലേക്കുമുള്ള വിമാനസർവീസുകൾ യൂറോപ്യൻ യൂണിയനും അമേരിക്ക, ബ്രിട്ടൻ, ഓസ്ട്രേലിയ, ജപ്പാൻ, കാനഡ തുടങ്ങിയ രാജ്യങ്ങളും നിർത്തിവച്ചു.
വിദേശരാജ്യങ്ങളിലേക്കു പഠനത്തിനും തൊഴിലിനുമൊക്കെയായി പോകാനും അവിടെനിന്നു നാട്ടിലേക്കു വരാനും പ്ലാനിടുന്ന മലയാളികൾക്കു വലിയ അസ്വസ്ഥതയുണ്ടാക്കുന്നതാണ് ഈ സാഹചര്യം.
നിരവധി തവണ ജനിതകമാറ്റത്തിനു വിധേയമായ വൈറസാണ് ഒമിക്രോൺ. ഇതിന്റെ ആക്രമണ- വ്യാപന- വാക്സിൻ പ്രതിരോധ ശേഷിയെക്കുറിച്ചു വ്യക്തമാകാൻ ആഴ്ചകളെടുക്കുമെന്നാണു വിദഗ്ധരുടെ നിഗമനം. അതിനായി കാത്തുനിൽക്കാതെ കർശന ജാഗ്രതയിലേക്കു നീങ്ങുകയാണ് ഇന്ത്യയും. ഡിസംബർ 15 മുതൽ അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കുമെന്ന് അധികൃതർ വ്യക്തമാക്കിക്കഴിഞ്ഞു. ആളകലം പാലിക്കൽ, മാസ്ക് ധരിക്കൽ തുടങ്ങിയ കോവിഡ് പ്രോട്ടോകോളുകൾ ജനങ്ങൾ കർശനമായി പാലിക്കണമെന്നു പ്രധാനമന്ത്രി നിർദേശിച്ചു.
വിദേശത്തുനിന്ന് എത്തുന്നവർക്ക് പരിശോധനയും നിരീക്ഷണവും കർശനമാക്കാനും തീരുമാനമായി. ഒമിക്രോൺ വൈറസ് പ്രത്യക്ഷപ്പെട്ട സാഹചര്യത്തിൽ സംസ്ഥാന ആരോഗ്യവകുപ്പും ജാഗ്രതാ നിർദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. ചില വിദേശ രാജ്യങ്ങളിൽനിന്നു വരുന്നവരെ കൂടുതൽ നിരീക്ഷണത്തിനു വിധേയമാക്കാനും ആർടിപിസിആർ പരിശോധനയും ക്വാറന്റൈനും പുനരാരംഭിക്കാനുമാണു നിർദേശം. ലോക്ഡൗൺ നാളുകളിലെ നിയന്ത്രണങ്ങളിലേക്കു പോകേണ്ടിവരുന്ന സാഹചര്യമാണു പലർക്കുമുണ്ടാകുക.
കോവിഡ് പൊട്ടിപ്പുറപ്പെട്ടു രണ്ടു വർഷമാകുന്പോഴേക്കും 52 ലക്ഷം പേർ ഈ മഹാമാരിക്കിരയായി മരണത്തിനു കീഴടങ്ങി. ഒമിക്രോൺ വകഭേദത്തിനു വൻതോതിൽ രൂപാന്തരം സംഭവിക്കുന്നുണ്ടെന്നും അതിൽ ചിലത് ഉത്കണ്ഠാജനകമാണെന്നും ലോകാരോഗ്യസംഘടന ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ആഫ്രിക്കയിൽ ആറു ശതമാനം പേർ മാത്രമേ പൂർണമായി വാക്സിൻ എടുത്തിട്ടുള്ളൂ.
43.5 കോടി ആളുകൾ രണ്ടു ഡോസ് വാക്സിനും എടുത്ത ഇന്ത്യ ഇക്കാര്യത്തിൽ ഭേദമാണെങ്കിലും ഒറ്റ ഡോസ് വാക്സിൻ പോലുമെടുക്കാത്ത നിരവധിപ്പേർ ഇനിയും ഇവിടെയുണ്ട്. കേരളത്തിൽപോലും വാക്സിനേഷന്റെ കാര്യത്തിൽ പഴയ ഉത്സാഹമില്ല. വാക്സിൻ രണ്ടാം ഡോസ് വിതരണം വേഗത്തിലാക്കാനും സമയബന്ധിതമായി പൂർത്തിയാക്കാനും പ്രധാനമന്ത്രി നിർദേശിച്ചിട്ടുണ്ട്. വാക്സിനെടുക്കേണ്ട ആവശ്യമില്ല എന്നു കരുതുന്ന ചുരുക്കംപേരെങ്കിലുമുണ്ട് എന്നതും വാസ്തവമാണ്.
തങ്ങളുടെ മാത്രമല്ല തങ്ങളുമായി സന്പർക്കത്തിൽ വരുന്ന മറ്റുള്ളവരുടെയും കോവിഡ് പ്രതിരോധത്തിനു വാക്സിനേഷൻ ആവശ്യമാണെന്ന് ഇത്തരക്കാർ മനസിലാക്കണം. കേരളത്തിൽ സ്കൂളുകളും കോളജുകളുമെല്ലാം പ്രവർത്തനം പുനരാരംഭിച്ചിരിക്കുന്ന സാഹചര്യത്തിൽ വാക്സിനേഷൻ ഉൾപ്പെടെയുള്ള പ്രതിരോധകാര്യങ്ങളിൽ യാതൊരു വീഴ്ചയും സംഭവിച്ചുകൂടാ.
ഇരുപത്തൊന്നാം നൂറ്റാണ്ടിനെ സംഭ്രമിപ്പിച്ച മഹാമാരിയാണു കോവിഡ്.
ലോകത്തൊട്ടാകെ 26 കോടി ആളുകളെ അതു ബാധിച്ചെന്നാണ് കണക്ക്. ഏഷ്യയിലെയും ആഫ്രിക്കയിലെയും അവികസിത രാജ്യങ്ങളിൽ കോവിഡ് ബാധിച്ചവരുടെയും മരിച്ചവരുടെയും കൃത്യമായ കണക്കൊന്നുമില്ല. അതിനാൽ ഔദ്യോഗിക കണക്കുകളിലെ എണ്ണത്തേക്കാൾ വളരെയധികം പേർ കോവിഡിനിരയായിട്ടുണ്ട് എന്ന് അനുമാനിക്കണം. കോവിഡിനു വാക്സിൻ ലഭ്യമാകാൻ മാസങ്ങൾ വൈകിയെങ്കിലും ഈ മഹാമാരിയെ ഒരു പരിധിവരെ പ്രതിരോധിക്കാൻ അതിനു കഴിയുമെന്നു തെളിയിക്കപ്പെട്ടിട്ടുണ്ട്.
കേരളത്തിൽ പതിനെട്ടു വയസിനുമേൽ പ്രായമുള്ളവരിൽ 90 ശതമാനത്തിലേറെപ്പേർ ഒന്നാം ഡോസ് വാക്സിൻ എടുത്തു. എല്ലാവരിലും രണ്ടാം ഡോസ് പൂർത്തിയാക്കാൻ നടപടിയെടുക്കണം. കോവിഡിന്റെ ദുരിതങ്ങളിൽനിന്നു സാധാരണ ജനങ്ങൾ കരകയറിവരുന്നതേയുള്ളൂ. അതിനിടയിൽ വീണ്ടുമൊരു അടച്ചിടലിനെപ്പറ്റി അവർക്കു ചിന്തിക്കാനേ കഴിയില്ല. എത്രയോ പേർക്കു തൊഴിലും വരുമാനവും നഷ്ടമായി.
സർക്കാർ ഓഫീസുകൾ അടഞ്ഞുകിടന്നതുമൂലം കാര്യങ്ങൾ ചുവപ്പുനാടയിൽ കുടുങ്ങി വിഷമിക്കുന്നവർ അനേകം. ലോക്ഡൗണിന്റെ പേരിൽ ആദ്യകാലങ്ങളിൽ നടപ്പാക്കിയ പല നിയന്ത്രണങ്ങളും അനാവശ്യമായിരുന്നെന്നു പിന്നീടു തെളിഞ്ഞു. ഒമിക്രോൺ ഭീതിയുടെ പേരിൽ സന്പൂർണ അടച്ചിടലിനെപ്പറ്റി ആലോചിക്കുന്നതിനു പകരം കർക്കശമായ ജാഗ്രതയാണ് അഭികാമ്യം.
ചൊട്ടയിലേ ശീലിക്കാം സ്ത്രീ-പുരുഷ സമത്വം
700 സിഎൻജി ബസുകൾ കൊള്ളാം, പക്ഷേ..!
ആരോഗ്യ വിചാരം
ജ്ഞാൻവാപിയിൽ ജാഗ്രത വേണം
തിരിച്ചുവരട്ടെ കോൺഗ്രസ്
ഭാരതസഭയ്ക്ക് അഭിമാനമുഹൂർത്തം
വിലക്കയറ്റത്തിന്റെ ബുൾഡോസറുകൾ
പകർച്ചവ്യാധികളെ വിളിച്ചുവരുത്തരുത്
രാജ്യദ്രോഹ നിയമത്തിൽ ചരിത്ര ഉത്തരവ്
ശ്രീലങ്ക: വാർത്തയും മുന്നറിയിപ്പും
സ്ത്രീകളെ ചവിട്ടിത്താഴ്ത്തരുത്
മതിയാക്കൂ ജനദ്രോഹം
മാധ്യമസ്വാതന്ത്ര്യം എന്ന ജനാധിപത്യം
അധികാരികളറിഞ്ഞോ ഗാഡ്ഗിൽ പറഞ്ഞത് ?
പശുവിന്റെ പേരിൽ അക്രമികളെ അഴിച്ചുവിടരുത്
സന്തോഷക്കൊടുമുടിയിൽ വീണ്ടും കേരളം
പൊതുതാത്പര്യമാണ് ചീഫ് ജസ്റ്റീസ് പറഞ്ഞത്
മുങ്ങിമരണങ്ങൾ: അധികൃതർ കാഴ്ചക്കാരാകരുത്
മത്സ്യത്തിലെ മായം: സർക്കാർ ഉണർന്നു പ്രവർത്തിക്കണം
വീണ്ടും ജീവനെടുത്ത് ഓൺലൈൻ ചൂതാട്ടം
ചൊട്ടയിലേ ശീലിക്കാം സ്ത്രീ-പുരുഷ സമത്വം
700 സിഎൻജി ബസുകൾ കൊള്ളാം, പക്ഷേ..!
ആരോഗ്യ വിചാരം
ജ്ഞാൻവാപിയിൽ ജാഗ്രത വേണം
തിരിച്ചുവരട്ടെ കോൺഗ്രസ്
ഭാരതസഭയ്ക്ക് അഭിമാനമുഹൂർത്തം
വിലക്കയറ്റത്തിന്റെ ബുൾഡോസറുകൾ
പകർച്ചവ്യാധികളെ വിളിച്ചുവരുത്തരുത്
രാജ്യദ്രോഹ നിയമത്തിൽ ചരിത്ര ഉത്തരവ്
ശ്രീലങ്ക: വാർത്തയും മുന്നറിയിപ്പും
സ്ത്രീകളെ ചവിട്ടിത്താഴ്ത്തരുത്
മതിയാക്കൂ ജനദ്രോഹം
മാധ്യമസ്വാതന്ത്ര്യം എന്ന ജനാധിപത്യം
അധികാരികളറിഞ്ഞോ ഗാഡ്ഗിൽ പറഞ്ഞത് ?
പശുവിന്റെ പേരിൽ അക്രമികളെ അഴിച്ചുവിടരുത്
സന്തോഷക്കൊടുമുടിയിൽ വീണ്ടും കേരളം
പൊതുതാത്പര്യമാണ് ചീഫ് ജസ്റ്റീസ് പറഞ്ഞത്
മുങ്ങിമരണങ്ങൾ: അധികൃതർ കാഴ്ചക്കാരാകരുത്
മത്സ്യത്തിലെ മായം: സർക്കാർ ഉണർന്നു പ്രവർത്തിക്കണം
വീണ്ടും ജീവനെടുത്ത് ഓൺലൈൻ ചൂതാട്ടം
Latest News
പാക്കിസ്ഥാനിൽ സ്പാനിഷ് സഹോദരിമാരെ കൊലപ്പെടുത്തി
ഒമിക്രോൺ ബിഎ.4 തമിഴ്നാട്ടിൽ സ്ഥിരീകരിച്ചു
സൈനികൻ അറസ്റ്റിൽ
ഇന്ധനവില കുറച്ചതിനെ സ്വാഗതം ചെയ്യുന്നു: കെ.എന് ബാലഗോപാൽ
തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർഥിനി തൂങ്ങിമരിച്ച നിലയില്
Latest News
പാക്കിസ്ഥാനിൽ സ്പാനിഷ് സഹോദരിമാരെ കൊലപ്പെടുത്തി
ഒമിക്രോൺ ബിഎ.4 തമിഴ്നാട്ടിൽ സ്ഥിരീകരിച്ചു
സൈനികൻ അറസ്റ്റിൽ
ഇന്ധനവില കുറച്ചതിനെ സ്വാഗതം ചെയ്യുന്നു: കെ.എന് ബാലഗോപാൽ
തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർഥിനി തൂങ്ങിമരിച്ച നിലയില്
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top