Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
ആശുപത്രിയിൽ കുഞ്ഞുങ്ങൾക്കു സുരക്ഷ ഉറപ്പാക്കണം
സുരക്ഷാ ഏർപ്പാടുകളെയെല്ലാം പരിഹാസ്യമാക്കിയാണു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഗൈനക്കോളജി വാർഡിൽനിന്നു കുട്ടി തട്ടിയെടുക്കപ്പെട്ടത്. കൂടുതൽ കാര്യക്ഷമമായ സുരക്ഷാ സംവിധാനം ആവശ്യണെന്നു വ്യക്തം.
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഗൈനക്കോളജി വാർഡിൽനിന്നു നവജാത ശിശുവിനെ നഴ്സിന്റെ വേഷംധരിച്ചെത്തിയ യുവതി തട്ടിയെടുത്ത സംഭവം കുറച്ചുനേരത്തേക്കാണെങ്കിലും കേരളത്തെ ഞെട്ടിച്ചു. എന്നാൽ, പോലീസിന്റെയും ആശുപത്രി അധികൃതരുടെയും സമയോചിത ഇടപെടലിനെത്തുടർന്ന് ഒരു മണിക്കൂറിനുള്ളിൽ കുട്ടിയെ വീണ്ടെടുക്കാൻ കഴിഞ്ഞതിൽ ആ കുഞ്ഞിന്റെ മാതാപിതാക്കളോടൊപ്പം സുമനസുകളെല്ലാം ആശ്വസിക്കുന്നു. അമ്മയ്ക്കുപോലും സംശയമുണ്ടാകാത്ത വിധത്തിൽ കുഞ്ഞിനെ തട്ടിയെടുക്കാൻ ഒരു സ്ത്രീക്കു സാധിക്കുന്ന സാഹചര്യം ആശുപത്രിയിലുണ്ട് എന്നതു ഗൗരവമായി കാണണം.
കുട്ടി തട്ടിയെടുക്കപ്പെട്ടുവെന്നു മനസിലായതോടെ ആശുപത്രി അധികൃതരും പോലീസുമെല്ലാം ഉണർന്നുപ്രവർത്തിച്ചു. കുട്ടിയെ തട്ടിയെടുത്ത സ്ത്രീ താമസിച്ച ഹോട്ടലിന്റെ മാനേജർക്കും റിസപ്ഷനിസ്റ്റിനും ഒരു ടാക്സി ഡ്രൈവർക്കും തോന്നിയ സംശയങ്ങളും അവരുടെ ഉചിതമായ പ്രതികരണങ്ങളും ഉടൻതന്നെ കുട്ടിയെ വീണ്ടെടുക്കാനും പ്രതിയെ അറസ്റ്റ് ചെയ്യാനും പോലീസിനെ സഹായിച്ചു. പോലീസും പൊതുജനങ്ങളും സഹകരിച്ചു പ്രവർത്തിച്ചാൽ ഏതു കുറ്റകൃത്യവും തടയാനും കുറ്റവാളികളെ പിടികൂടാനും കഴിയുമെന്നതിന്റെ മികച്ച ഉദാഹരണമാണിത്. പോലീസിന്റെ കാര്യക്ഷമതയും യഥാർഥ സേവനമുഖവും ഇവിടെ തെളിയുന്നു.
ആശുപത്രിയിലെ സുരക്ഷാ സംവിധാനങ്ങളുടെ ന്യൂനതകളിലേക്ക് ഈ സംഭവം വിരൽചൂണ്ടുന്നുണ്ട്. സന്ദർശകർക്കു വിലക്കുള്ള ഗൈനക്കോളജി വാർഡിൽനിന്നാണ് ഒരു പാസ് പോലുമില്ലാതെ, നഴ്സിന്റെ വേഷം ധരിച്ചെത്തിയ സ്ത്രീ നവജാത ശിശുവിനെ തട്ടിയെടുത്തു സുരക്ഷാ ജീവനക്കാരുടെ മുന്നിലൂടെ നടന്നുപോയത്. കോവിഡിനുശേഷം ഗൈനക്കോളജി വാർഡിൽ സന്ദർശകരെ വിലക്കുകയും സന്ദർശനപാസ് നിർത്തുകയും ചെയ്തിരുന്നു. ഇതേത്തുടർന്നു വാർഡിൽ കഴിയുന്നവർക്കു ഭക്ഷണവും മരുന്നുമായി വരുന്നവരെപ്പോലും സുരക്ഷാ ജീവനക്കാർ തടയുകയും അതു തർക്കത്തിലെത്തുകയും ചെയ്യുന്നതു പതിവാണ്.
രോഗികളുടെ വനിതാ കൂട്ടിരിപ്പുകാരെ രാത്രിയിൽ ആശുപത്രിവരാന്തയിൽ കിടക്കാൻ അനുവദിച്ചിരുന്നതും കുറേക്കാലം മുന്പു നിർത്തിയിരുന്നു. ഇതെല്ലാം രോഗികൾക്കും കൂടെ വരുന്നവർക്കും പലവിധ ബുദ്ധിമുട്ടികളുണ്ടാക്കുന്നുണ്ട് എന്നതും വാസ്തവമാണ്. വനിതാ സുരക്ഷാ ജീവനക്കാരെയും ഗൈനക്കോളജി വാർഡിൽ പ്രത്യേകമായി നിയമിച്ചിട്ടുണ്ട്. ഈ സുരക്ഷാ ഏർപ്പാടുകളെയെല്ലാം പരിഹാസ്യമാക്കിയാണു കുട്ടി തട്ടിയെടുക്കപ്പെട്ടത്. കൂടുതൽ കാര്യക്ഷമമായ സുരക്ഷാ സംവിധാനം ആവശ്യണെന്നു വ്യക്തം.
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഗൈനക്കോളജി വിഭാഗവും ശിശുപരിചരണ വിഭാഗവും വെവ്വേറെ കെട്ടിടങ്ങളിലായതു പല അസൗകര്യങ്ങളും സൃഷ്ടിക്കുന്നുണ്ട്. ഇതും മുതലെടുത്താണു കുട്ടിയെ തട്ടിയെടുക്കൽ നടത്തിയതെന്ന് അനുമാനിക്കണം. സുരക്ഷാ ഏർപ്പാടുകളുടെ കാര്യത്തിൽ സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകളിലെയും മറ്റു പ്രധാന സർക്കാർ ആശുപത്രികളിലെയും സ്ഥിതി ഏറെക്കുറെ സമാനമാണ്. പാവപ്പെട്ടവരും സാധാരണക്കാരുമായ ആളുകൾ വലിയ പണച്ചെലവില്ലാതെ വിദഗ്ധ ചികിത്സയ്ക്ക് ആശ്രയിക്കുന്നവയാണു സർക്കാർ മെഡിക്കൽ കോളജുകളും ജനറൽ ആശുപത്രികളും. രോഗികൾക്കും കൂടെവരുന്നവർക്കും വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാകാത്തവിധത്തിൽ ഈ ആശുപത്രികളിലെ സുരക്ഷാ ക്രമീകരണങ്ങൾ കൂടുതൽ കാര്യക്ഷമമാക്കണം.
കോട്ടയത്തെ തട്ടിയെടുക്കൽ സംഭവത്തെത്തുടർന്നു സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിലെ സുരക്ഷ വർധിപ്പിക്കാൻ ആരോഗ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്. ആശുപത്രി ജീവനക്കാർ പേരു വ്യക്തമാക്കുന്ന ഐഡി കാർഡുകൾ നിർബന്ധമായും ധരിക്കണമെന്ന നിർദേശം കർക്കശമായി നടപ്പാക്കണം. ആശുപത്രികളിൽ ആവശ്യമായ സ്ഥലങ്ങളിലെല്ലാം സിസിടിവി കാമറകൾ സ്ഥാപിക്കാനും മന്ത്രി നിർദേശിച്ചിട്ടുണ്ട്. ഇതെല്ലാം നടപ്പാകുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്നു കുട്ടിയെ തട്ടിയെടുത്ത യുവതിക്ക് ഉന്നതബിരുദം ഉണ്ടെന്നാണ് അവകാശപ്പെടുന്നത്. അവർക്കു മറ്റൊരു സ്ത്രീ നൊന്തുപ്രസവിച്ച പിഞ്ചുകുഞ്ഞിനെ തട്ടിയെടുക്കുന്നതിൽ യാതൊരു മനഃസാക്ഷിക്കുത്തും തോന്നിയില്ല എന്നതും, അതിന്റെ വരുംവരായ്കകളെക്കുറിച്ച് അവർ ആലോചിച്ചില്ല എന്നതും സമൂഹത്തെ ഇരുത്തിച്ചിന്തിപ്പിക്കേണ്ട കാര്യമാണ്.
കുഞ്ഞിനെ നഷ്ടപ്പെടുന്ന ഒരമ്മയുടെ ദുഃഖം മറ്റൊരമ്മയ്ക്ക് എന്തുകൊണ്ടു മനസിലാക്കാൻ കഴിയാതെപോകുന്നു? ഇന്നത്തെ സമൂഹം എത്തിപ്പെട്ടിരിക്കുന്ന മൂല്യച്യുതിയുടെ ആഴമല്ലേ ഇതു കാണിക്കുന്നത്? കാമുകനെ നഷ്ടപ്പെടാതിരിക്കാൻവേണ്ടി, സ്വന്തം കുഞ്ഞാണെന്നു പറഞ്ഞു വിശ്വസിപ്പിക്കാൻവേണ്ടിയാണു കുഞ്ഞിനെ മോഷ്ടിച്ചതെന്നു പറയുന്നു. ഈ സ്ത്രീയിൽനിന്നു ലക്ഷക്കണക്കിനു രൂപയും സ്വർണവും തട്ടിയെടുത്ത കാമുകൻ മറ്റൊരു വിവാഹത്തിനു തയാറെടുക്കുകയാണത്രെ. അയാളും അറസ്റ്റിലായിട്ടുണ്ട്. കേരളസമൂഹം അഭിമാനത്തോടെ ഉയർത്തിക്കാട്ടിയിരുന്ന കുടുംബബന്ധങ്ങളിൽ വന്ന വൻ തകർച്ചയുടെയും വഴിവിട്ട ബന്ധങ്ങളുടെയും ബാക്കിപത്രമാണ് ഇത്തരം പല പാതകങ്ങളും.
അഴിച്ചുവിടരുത് ആൾക്കൂട്ടങ്ങളെ
നികുതി പരിഷ്കാരമോ, ഗുണ്ടാപ്പിരിവോ?
നിരത്തുകളെ മരണക്കളമാക്കുന്ന ബൈക്കഭ്യാസങ്ങൾ
ഇടുക്കി രണ്ടാം ഘട്ടം: വികസനത്തിന്റെ പവർഹൗസ്
ഇടുക്കി രണ്ടാം ഘട്ടം: വികസനത്തിന്റെ പവർഹൗസ്
മെഡിക്കൽ കോളജ് സംഭവം: അന്വേഷണം നാടകമാകരുത്
ഇഷ്ടമില്ലാത്തതു വെട്ടിനിരത്തി എൻസിഇആർടി
അഗ്നിപഥ് ആളിക്കത്തിക്കരുത്
ശന്പളം വാങ്ങുന്നവരെ ഫയലുകളിൽ അടയിരുത്തരുത്
വോട്ടിനായാലും നല്ലത്, നടപ്പാകട്ടെ തൊഴിൽ വാഗ്ദാനം
ബുൾഡോസർ സംസ്കാരം ജനാധിപത്യത്തിന്റേതല്ല
അധികാരത്തിലെത്തിച്ചവരെ തടവിലാക്കരുത്
ആചരണം കഴിഞ്ഞു, ബാലവേല തുടരുന്നു
പരിഷ്കരിക്കണം പാഠ്യപദ്ധതി
പെൺകുഞ്ഞുങ്ങളോടു വിവേചനമരുത്, അമ്മയോടും
നൈജീരിയയിലെ ക്രൈസ്തവരുടെ ചോര
വിവാദ പരാമർശത്തിന്റെ പേരിൽ നയതന്ത്ര ബന്ധം വഷളാക്കരുത്
പണ്ഡിറ്റുകളെ മറക്കരുത്, ജനങ്ങളും സർക്കാരും
പരിസ്ഥിതി ലോലമേഖലയിലും മനുഷ്യരാണ്, മറക്കരുത്
തൃക്കാക്കരക്കാർ പഠിപ്പിക്കുന്നത്
അഴിച്ചുവിടരുത് ആൾക്കൂട്ടങ്ങളെ
നികുതി പരിഷ്കാരമോ, ഗുണ്ടാപ്പിരിവോ?
നിരത്തുകളെ മരണക്കളമാക്കുന്ന ബൈക്കഭ്യാസങ്ങൾ
ഇടുക്കി രണ്ടാം ഘട്ടം: വികസനത്തിന്റെ പവർഹൗസ്
ഇടുക്കി രണ്ടാം ഘട്ടം: വികസനത്തിന്റെ പവർഹൗസ്
മെഡിക്കൽ കോളജ് സംഭവം: അന്വേഷണം നാടകമാകരുത്
ഇഷ്ടമില്ലാത്തതു വെട്ടിനിരത്തി എൻസിഇആർടി
അഗ്നിപഥ് ആളിക്കത്തിക്കരുത്
ശന്പളം വാങ്ങുന്നവരെ ഫയലുകളിൽ അടയിരുത്തരുത്
വോട്ടിനായാലും നല്ലത്, നടപ്പാകട്ടെ തൊഴിൽ വാഗ്ദാനം
ബുൾഡോസർ സംസ്കാരം ജനാധിപത്യത്തിന്റേതല്ല
അധികാരത്തിലെത്തിച്ചവരെ തടവിലാക്കരുത്
ആചരണം കഴിഞ്ഞു, ബാലവേല തുടരുന്നു
പരിഷ്കരിക്കണം പാഠ്യപദ്ധതി
പെൺകുഞ്ഞുങ്ങളോടു വിവേചനമരുത്, അമ്മയോടും
നൈജീരിയയിലെ ക്രൈസ്തവരുടെ ചോര
വിവാദ പരാമർശത്തിന്റെ പേരിൽ നയതന്ത്ര ബന്ധം വഷളാക്കരുത്
പണ്ഡിറ്റുകളെ മറക്കരുത്, ജനങ്ങളും സർക്കാരും
പരിസ്ഥിതി ലോലമേഖലയിലും മനുഷ്യരാണ്, മറക്കരുത്
തൃക്കാക്കരക്കാർ പഠിപ്പിക്കുന്നത്
Latest News
കോട്ടയത്ത് യുഡിഎഫ് മാർച്ചിൽ വൻ സംഘർഷം: ഡിവൈഎസ്പിക്ക് പരിക്ക്
ടീസ്ത സെതൽവാദ് കസ്റ്റഡിയിൽ
പ്രതിഷേധക്കാർ അടിച്ച് തകർക്കേണ്ടിയിരുന്നത് ക്ലിഫ് ഹൗസും മുഖ്യമന്ത്രിയുടെ ഓഫീസും: രാജ്മോഹൻ ഉണ്ണിത്താൻ
കൽപ്പറ്റയിൽ ദേശാഭിമാനി ഓഫീസിന് നേരെ കല്ലേറ്
രാഹുലിന് ഐക്യദാർഢ്യം; കൽപ്പറ്റയിൽ കോണ്ഗ്രസിന്റെ വൻ പ്രതിഷേധ റാലി
Latest News
കോട്ടയത്ത് യുഡിഎഫ് മാർച്ചിൽ വൻ സംഘർഷം: ഡിവൈഎസ്പിക്ക് പരിക്ക്
ടീസ്ത സെതൽവാദ് കസ്റ്റഡിയിൽ
പ്രതിഷേധക്കാർ അടിച്ച് തകർക്കേണ്ടിയിരുന്നത് ക്ലിഫ് ഹൗസും മുഖ്യമന്ത്രിയുടെ ഓഫീസും: രാജ്മോഹൻ ഉണ്ണിത്താൻ
കൽപ്പറ്റയിൽ ദേശാഭിമാനി ഓഫീസിന് നേരെ കല്ലേറ്
രാഹുലിന് ഐക്യദാർഢ്യം; കൽപ്പറ്റയിൽ കോണ്ഗ്രസിന്റെ വൻ പ്രതിഷേധ റാലി
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top