Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
ഇന്ധനവില വർധന: നാടകങ്ങൾ മതിയാക്കൂ..!
ഡൽഹിയിലെ കർഷകസമരം മാതൃകയിൽ ഒരു ഇന്ധന സമരം രാജ്യത്ത് ഉയർന്നുവരേണ്ടതുണ്ടെന്നു ജനങ്ങൾ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു, ജീവിക്കാനുള്ള കൊതികൊണ്ട്.
ചോദിക്കാനും പറയാനും പ്രതിപക്ഷമില്ലെന്നു കരുതി ഒരു ജനാധിപത്യരാജ്യത്തെ സർക്കാരിന് ഇങ്ങനെയൊക്കെ ചെയ്യാനാകുമോ? യാതൊരു തത്വദീക്ഷയുമില്ലാതെ തുടരുന്ന ഇന്ധനവില വർധനയിൽ നടുവൊടിഞ്ഞ ജനത്തിന് ഇത്രയൊക്കെ ആത്മഗതം നടത്താനേ നിർവാഹമുള്ളൂ.
അത്തരം ആത്മഗതങ്ങളെയും വിലാപങ്ങളെയും ഏറ്റെടുത്ത് ജനങ്ങൾക്കുവേണ്ടി ശബ്ദിക്കുകയും സർക്കാരിനെ തിരുത്തുകയും ചെയ്യേണ്ട പ്രതിപക്ഷം ചില പ്രഹസനങ്ങൾ നടത്തുന്നതൊഴിച്ചാൽ നിഷ്ക്രിയമാണ്. കുറ്റകരമായ അനാസ്ഥയെന്നേ ഇതിനെ വിശേഷിപ്പിക്കാനാകൂ. ചരിത്രത്തിലെ ഏറ്റവും ദുരിതപൂർണമായ കാലഘട്ടത്തിലൂടെയാണ് രാജ്യത്തെ ദരിദ്രരും ഇടത്തരക്കാരും കടന്നുപോകുന്നത്. രണ്ടുവർഷത്തെ കോവിഡ് വ്യാധിയിൽ തൊഴിലും വരുമാനവും ഇല്ലാതായ സാധാരണക്കാരെ പാതാളത്തിലേക്കു ചവിട്ടിത്താഴ്ത്തുന്ന നയമാണ് കേന്ദ്രസർക്കാരിന്റേത്. കാരണം, ഇന്ധനവില വർധന സമസ്ത മേഖലയിലും വിലക്കയറ്റം സൃഷ്ടിക്കുമെന്നത് ആർക്കാണറിയാത്തത്? അതിനു സാന്പത്തികശാസ്ത്രമൊന്നും അവലംബിക്കേണ്ടതില്ല. ഭരണകക്ഷിക്കും കോൺഗ്രസ് ഉൾപ്പെടെയുള്ള കാക്കത്തൊള്ളായിരം പ്രതിപക്ഷ പാർട്ടികൾക്കും ഇല്ലാതെപോയ സാമാന്യബോധം മാത്രം മതി.
ഇന്ധനവിലയിൽ രണ്ടാഴ്ചയ്ക്കിടെ 10 രൂപയുടെ വർധനയാണ് ഉണ്ടായിരിക്കുന്നത്. ഇനിയും കൂട്ടും. പുറത്തുവരുന്ന റിപ്പോർട്ടുകൾ ശരിയാണെങ്കിൽ 25 രൂപയുടെ വർധനവരെ വരുത്താനാണ് കേന്ദ്രസർക്കാർ എണ്ണക്കന്പനികൾക്കു മൗനാനുവാദം നൽകിയിരിക്കുന്നത്. ഒറ്റയടിക്കല്ലാതെ, ഇഞ്ചിഞ്ചായി കൊല്ലുന്നതിന്റെ ഭാഗമായിട്ടാണ് ദിവസവും ഒരു രൂപയ്ക്കടുത്ത് ഇന്ധനവില വർധിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഏകാധിപത്യശൈലിയിൽ ആരുടെയും സമ്മതം ചോദിക്കാതെ സബ്സിഡി ഇല്ലാതാക്കിയതിനു പിന്നാലെ പാചകവാതകത്തിന്റെ വിലയും വർധിപ്പിക്കുകയാണ്.
ഇന്ധനവില വർധന ജനങ്ങളെ എങ്ങനെ ബാധിക്കുമെന്നതിന്റെ ഉദാഹരണങ്ങളിൽ ഒന്നു മാത്രമാണ് ബസ് കൂലി വർധന. അരി, പച്ചക്കറി, മത്സ്യം, മാംസം, പലവ്യഞ്ജനം ഉൾപ്പെടെ എല്ലാറ്റിനും വില വർധിച്ചുകഴിഞ്ഞു. അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു പ്രമാണിച്ച് 137 ദിവസം മരവിപ്പിച്ചു നിർത്തിയിരുന്ന വർധന മാർച്ച് 22 മുതലാണ് പലിശയും പലിശയ്ക്കുപലിശയും ചേർത്തു പിടിച്ചുവാങ്ങുന്നത്.
ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണത്തിനു വഴിയൊരുക്കിയ കന്പനിഭരണത്തിനു സമാനമാകുകയാണോ കാര്യങ്ങൾ? ബ്രിട്ടീഷ്-ഈസ്റ്റ് ഇന്ത്യാ കന്പനിയുടെ സ്ഥാനത്ത് ഇന്ന് ഈ രാജ്യത്തെ എണ്ണക്കന്പനികളാണെന്നു മാത്രം. എണ്ണക്കന്പനികളുടെ വളർച്ചയും അവിടെ കനത്ത ശന്പളം വാങ്ങുന്ന ഉദ്യോഗസ്ഥരെയുമൊക്കെ കാണുന്പോൾ അവർ മറ്റേതോ രാജ്യത്തുനിന്നു വന്നവരാണോയെന്നുപോലും തോന്നിപ്പോകുന്നു. നാളെ ഈ രാജ്യത്തിന്റെ ഭരണം ആരു നടത്തണമെന്ന് എണ്ണക്കന്പനികളും ഏതാനും കുത്തകമുതലാളിമാരും തീരുമാനിച്ചാലും അദ്ഭുതത്തിനു വകയില്ല. അമേരിക്ക ആസ്ഥാനമായുള്ള ബഹുരാഷ്ട്ര നിക്ഷേപ ബാങ്കായ മോർഗൻ സ്റ്റാൻലിയുടെ കണ്ടെത്തൽ പ്രകാരം, നടപ്പു സാന്പത്തികവർഷത്തിൽ ഇന്ത്യൻ പൊതുമേഖലാ സ്ഥാപനമായ ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപറേഷന് (ഒഎൻജിസി) 23,000 കോടി രൂപയും സ്വകാര്യ കുത്തകയായ റിലയൻസ് ഇൻഡസ്ട്രീസിന് 11,500 കോടിയും ഈയിനത്തിൽ മാത്രം വരുമാനമുണ്ടാകും. അന്താരാഷ്ട്ര മാർക്കറ്റിലെ വിലയെ പഴിപറയുന്ന കേന്ദ്രസർക്കാർ ലോകത്തെവിടെയെങ്കിലും ഇത്രയേറെ നികുതി ഇന്ധനത്തിന് ഈടാക്കുന്നുണ്ടോയെന്നുകൂടി പറയണം. അധികാരത്തിലേറിയപ്പോൾ ഉണ്ടായിരുന്നതിന്റെ മൂന്നിരട്ടി എക്സൈസ് തീരുവയാണ് മോദി സർക്കാർ ഈടാക്കുന്നത്. അതൊക്കെ മറച്ചുവച്ചുകൊണ്ട് ഇന്ത്യയിലെ കൊള്ളവിലയ്ക്ക് റഷ്യയെയും യുക്രെയ്്നെയുമൊക്കെ കൂട്ടുപിടിക്കുന്ന കേന്ദ്രസർക്കാർ ജനം കഴുതയാണെന്നു വിചാരിക്കുകയാണോ? യുപിഎ സർക്കാർ ഇറക്കിയ ഓയിൽ ബോണ്ടിന്റെ ബാധ്യതകൾ തീർക്കുന്നതുകൊണ്ടാണ് ഇന്ധനവില വർധനയിൽ തങ്ങൾക്ക് ഒന്നും ചെയ്യാനാവാത്തത് എന്നാണ് ധനമന്ത്രി നിർമല സീതാരാമൻ ഉൾപ്പെടെ പറയുന്നത്.
ഏതൊരു സർക്കാരും ബോണ്ടുകൾ പുറത്തിറക്കാറുണ്ട്. അതു തിരിച്ചടയ്ക്കാനുള്ള മാർഗങ്ങളും ബജറ്റിലുൾപ്പെടെ വ്യക്തമാക്കും. ഓയിൽ ബോണ്ട് സർക്കാരിനു വലിയ ബാധ്യതയൊന്നുമല്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് മന്ത്രി തെറ്റിദ്ധരിപ്പിക്കുന്നത്. മോദി സർക്കാരും ബോണ്ടുകൾ പുറത്തിറക്കിയിട്ടുണ്ട്. അതിന്റെ ബാധ്യതകൾ തീർക്കുന്നത് സ്വാഭാവികമായും അടുത്ത സർക്കാരായിരിക്കും. എക്സൈസ് തീരുവ കുറയ്ക്കാതിരിക്കാനുള്ള മുടന്തൻ ന്യായങ്ങൾ മാത്രമാണ് അതൊക്കെ.
ഇതിനൊക്കെ ചുട്ട മറുപടി കൊടുക്കാനും സർക്കാരിനെ തിരുത്താനുമൊന്നും കോൺഗ്രസിനു സമയമില്ല. പാളയത്തിലെ പടയൊതുക്കിയിട്ട് അവർക്ക് ഒന്നിനും നേരവുമില്ല. ഇന്ധനവില നിർണയാവകാശം എണ്ണക്കന്പനികൾക്കു കൊടുത്ത് പുത്തൻ കന്പനിഭരണത്തിനു തുടക്കം കുറിച്ച കോൺഗ്രസിനും ഈ ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറാനാവില്ല. ഇപ്പോഴത്തെ സാന്പത്തിക സ്ഥിതിയിൽ ഇന്ധന അധികനികുതി കുറയ്ക്കുക അസാധ്യമാണെന്നാണ് സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞത്. സംസ്ഥാനത്തിന്റെ ചെലവും സാമൂഹിക സുരക്ഷാ ഇടപെടലുകളും കുറയ്ക്കാൻ കഴിയാത്ത സ്ഥിതിയാണെന്നും അദ്ദേഹം സൂചിപ്പിച്ചു. പക്ഷേ, ക്ഷേമപദ്ധതികൾപോലും മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്തത്ര സാന്പത്തിക ബുദ്ധിമുട്ടുള്ള സർക്കാരാണ് വീണ്ടും വായ്പയെടുത്തു ലക്ഷക്കണക്കിനു കോടി രൂപ ചെലവുള്ള കെ-റെയിൽ പദ്ധതി നടപ്പാക്കാൻ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. വിചിത്രം തന്നെ.
കേന്ദ്ര-സംസ്ഥാന സർക്കാരുകളും പ്രതിപക്ഷവും കപടനാടകം അവസാനിപ്പിക്കുന്ന ലക്ഷണമൊന്നും കാണുന്നില്ല. ഡൽഹിയിലെ കർഷകസമരം മാതൃകയിൽ ഒരു ഇന്ധനസമരം രാജ്യത്ത് ഉയർന്നുവരേണ്ടതുണ്ടെന്നു ജനങ്ങൾ ചിന്തിച്ചുതുടങ്ങിയിരിക്കുന്നു, ജീവിക്കാനുള്ള കൊതികൊണ്ട്.
തിരിച്ചുവരട്ടെ കോൺഗ്രസ്
ഭാരതസഭയ്ക്ക് അഭിമാനമുഹൂർത്തം
വിലക്കയറ്റത്തിന്റെ ബുൾഡോസറുകൾ
പകർച്ചവ്യാധികളെ വിളിച്ചുവരുത്തരുത്
രാജ്യദ്രോഹ നിയമത്തിൽ ചരിത്ര ഉത്തരവ്
ശ്രീലങ്ക: വാർത്തയും മുന്നറിയിപ്പും
സ്ത്രീകളെ ചവിട്ടിത്താഴ്ത്തരുത്
മതിയാക്കൂ ജനദ്രോഹം
മാധ്യമസ്വാതന്ത്ര്യം എന്ന ജനാധിപത്യം
അധികാരികളറിഞ്ഞോ ഗാഡ്ഗിൽ പറഞ്ഞത് ?
പശുവിന്റെ പേരിൽ അക്രമികളെ അഴിച്ചുവിടരുത്
സന്തോഷക്കൊടുമുടിയിൽ വീണ്ടും കേരളം
പൊതുതാത്പര്യമാണ് ചീഫ് ജസ്റ്റീസ് പറഞ്ഞത്
മുങ്ങിമരണങ്ങൾ: അധികൃതർ കാഴ്ചക്കാരാകരുത്
മത്സ്യത്തിലെ മായം: സർക്കാർ ഉണർന്നു പ്രവർത്തിക്കണം
വീണ്ടും ജീവനെടുത്ത് ഓൺലൈൻ ചൂതാട്ടം
അധികമുള്ള കൈവശഭൂമി ഉടമയ്ക്കു ലഭിക്കട്ടെ
കേരളത്തിന്റെ മാനം കെടുത്തുന്ന സർവകലാശാലകൾ
തിരക്കഥാസാഗരത്തിലെ ജോൺ പോൾ യാത്രകൾ
ചവിട്ടിയൊതുക്കരുത്, പ്രതിഷേധങ്ങൾ
തിരിച്ചുവരട്ടെ കോൺഗ്രസ്
ഭാരതസഭയ്ക്ക് അഭിമാനമുഹൂർത്തം
വിലക്കയറ്റത്തിന്റെ ബുൾഡോസറുകൾ
പകർച്ചവ്യാധികളെ വിളിച്ചുവരുത്തരുത്
രാജ്യദ്രോഹ നിയമത്തിൽ ചരിത്ര ഉത്തരവ്
ശ്രീലങ്ക: വാർത്തയും മുന്നറിയിപ്പും
സ്ത്രീകളെ ചവിട്ടിത്താഴ്ത്തരുത്
മതിയാക്കൂ ജനദ്രോഹം
മാധ്യമസ്വാതന്ത്ര്യം എന്ന ജനാധിപത്യം
അധികാരികളറിഞ്ഞോ ഗാഡ്ഗിൽ പറഞ്ഞത് ?
പശുവിന്റെ പേരിൽ അക്രമികളെ അഴിച്ചുവിടരുത്
സന്തോഷക്കൊടുമുടിയിൽ വീണ്ടും കേരളം
പൊതുതാത്പര്യമാണ് ചീഫ് ജസ്റ്റീസ് പറഞ്ഞത്
മുങ്ങിമരണങ്ങൾ: അധികൃതർ കാഴ്ചക്കാരാകരുത്
മത്സ്യത്തിലെ മായം: സർക്കാർ ഉണർന്നു പ്രവർത്തിക്കണം
വീണ്ടും ജീവനെടുത്ത് ഓൺലൈൻ ചൂതാട്ടം
അധികമുള്ള കൈവശഭൂമി ഉടമയ്ക്കു ലഭിക്കട്ടെ
കേരളത്തിന്റെ മാനം കെടുത്തുന്ന സർവകലാശാലകൾ
തിരക്കഥാസാഗരത്തിലെ ജോൺ പോൾ യാത്രകൾ
ചവിട്ടിയൊതുക്കരുത്, പ്രതിഷേധങ്ങൾ
Latest News
നടിയും മോഡലുമായ ട്രാൻസ്ജെൻഡർ യുവതി മരിച്ച നിലയിൽ
പഠനം ഇനി ലോ ഫ്ലോർ ബസിൽ..! കെഎസ്ആർടിസി ബസുകൾ ക്ലാസ് മുറികളാക്കുന്നു
"അൽപ്പം തിരക്കുണ്ട്': "അമ്മ'യിൽ ഇന്ന് ഹാജരാകാനാകില്ലെന്ന് ഷമ്മി തിലകൻ
ഈ പോക്ക് എങ്ങോട്ട്..? ശക്തനായി ഡോളർ, കരുത്ത് ചോർന്ന് രൂപ
പി. ചിദംബരത്തിന്റെയും മകന്റെയും വീടുകളിലും ഓഫീസുകളിലും സിബിഐ റെയ്ഡ്
Latest News
നടിയും മോഡലുമായ ട്രാൻസ്ജെൻഡർ യുവതി മരിച്ച നിലയിൽ
പഠനം ഇനി ലോ ഫ്ലോർ ബസിൽ..! കെഎസ്ആർടിസി ബസുകൾ ക്ലാസ് മുറികളാക്കുന്നു
"അൽപ്പം തിരക്കുണ്ട്': "അമ്മ'യിൽ ഇന്ന് ഹാജരാകാനാകില്ലെന്ന് ഷമ്മി തിലകൻ
ഈ പോക്ക് എങ്ങോട്ട്..? ശക്തനായി ഡോളർ, കരുത്ത് ചോർന്ന് രൂപ
പി. ചിദംബരത്തിന്റെയും മകന്റെയും വീടുകളിലും ഓഫീസുകളിലും സിബിഐ റെയ്ഡ്
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top