Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
ലോകത്തിന്റെ നൊന്പരമായി യുക്രെയ്ൻ
യുദ്ധക്കുറ്റങ്ങളും വംശഹത്യകളും ആവർത്തിക്കാതിരിക്കാൻ ലോകമനഃസാക്ഷി ഉണരേണ്ട സമയമാണിത്. യുക്രെയ്നിലെ മനുഷ്യർ നമ്മുടെ ആരുമല്ലെന്നു പറയാനാവില്ല. നിറത്തിലും ഭാഷയിലും വ്യത്യാസങ്ങളുണ്ടെന്നതൊഴിച്ചാൽ മനുഷ്യർ ഒരു വംശമാണ്. ശത്രുവെന്ന മട്ടിൽ നാം പരസ്പരം പെരുമാറുന്നെങ്കിലും സഹോദരങ്ങളിൽ കുറഞ്ഞ് ഒന്നുമല്ല.
ഉദ്ദേശിച്ച രീതിയിൽ കാര്യങ്ങൾ മുന്നോട്ടു നീങ്ങാത്തതുകൊണ്ടാവാം യുക്രെയ്നിൽ റഷ്യ നിഷ്ഠുരമായ അതിക്രമങ്ങളിൽ വ്യാപൃതരാണെന്ന വാർത്തകളാണു പുറത്തുവരുന്നത്. അക്കൂട്ടത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള നിസഹായരായ മനുഷ്യരെ കൊന്നൊടുക്കിയതിന്റെ വാർത്തകളും ചിത്രങ്ങളുമുണ്ട്. ക്രൂരമാനഭംഗങ്ങളുടെ വാർത്തകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയെപ്പോലെ തന്റെ ജനതയ്ക്കുമേൽ അതിക്രമങ്ങൾ അഴിച്ചുവിട്ട റഷ്യയെ അന്താരാഷ്ട്രസമൂഹം വിചാരണ ചെയ്യണമെന്നു യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി ലോകരാഷ്ട്രങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നു. മനുഷ്യർ മനുഷ്യരോടു ചെയ്യുന്ന ക്രൂരതകൾ താരതമ്യപ്പെടുത്തി പറയാൻ പരിഷ്കൃതലോകത്ത് ഇസ്ലാമിക് സ്റ്റേറ്റിനോളം പറ്റിയ ഉദാഹരണമില്ല. യുക്രെയ്നിലെ സ്ഥിതി അത്രമാത്രം അപകടകരമാണ്.
കീവിൽനിന്നു റഷ്യൻ സൈന്യം പിന്മാറിയതോടെയാണ് അതിന്റെ വടക്കുപടിഞ്ഞാറൻ പ്രാന്തപ്രദേശത്തുള്ള ബുച്ചയിലെ സംഭവങ്ങൾ പുറത്തുവന്നുതുടങ്ങിയത്. നിരവധി സാധാരണക്കാർ മരിച്ചുകിടക്കുന്ന ചിത്രങ്ങൾ പാശ്ചാത്യമാധ്യമങ്ങൾ പുറത്തുവിട്ടു. അസോസിയേറ്റഡ് പ്രസിന്റെ മാധ്യമപ്രവർത്തകർ 21 മൃതദേഹങ്ങൾ കണ്ടെത്തി. ഇതുൾപ്പെടെ റഷ്യൻ സൈന്യം താവളമാക്കിയിരുന്ന സ്ഥലത്തുനിന്ന് 410 സാധാരണക്കാരുടെ മൃതദേഹങ്ങളാണ് കഴിഞ്ഞദിവസം കണ്ടെത്തിയത്. കൈകൾ പിന്നിൽ കെട്ടി പുറകിൽനിന്നു വെടിവച്ചുവീഴ്ത്തിയ നിലയിലായിരുന്നു പല മൃതദേഹങ്ങളും.
യുക്രെയ്നിൽ സേവനം ചെയ്യുന്ന മലയാളി സന്യാസിനി ലിജി പയ്യപ്പിള്ളി കഴിഞ്ഞദിവസം ദീപികയോടു പറഞ്ഞത്, ബുച്ചയിലെ സ്ത്രീകൾ അനുഭവിച്ച ഭയാനക പീഡനങ്ങളെക്കുറിച്ചാണ്. ആറു വയസുള്ള ആൺകുട്ടിയുടെ മുന്നിൽ അവന്റെ അമ്മയെ മൂന്നുദിവസം പട്ടാളക്കാർ മാറിമാറി ശാരീരികമായി പീഡിപ്പിച്ചു. മകനു മുന്നിൽ ശാരീരികവും മാനസികവുമായ പീഡനങ്ങളേറ്റുവാങ്ങി മൂന്നാംദിവസം ആ അമ്മ മരിച്ചെന്നു ദൃക്സാക്ഷികൾ പറഞ്ഞു. മറ്റൊരു സംഭവത്തിൽ 28 വയസുള്ള മകളെ തളർന്നുകിടക്കുന്ന അമ്മയുടെ മുന്നിലിട്ടു പട്ടാളക്കാർ ലൈംഗികമായി പീഡിപ്പിച്ചു. ഭയാനകദൃശ്യത്തിനു സാക്ഷിയാകേണ്ടിവന്ന അമ്മയെ മടങ്ങുംമുന്പ് പട്ടാളക്കാർ വെടിവച്ചുകൊല്ലുകയും ചെയ്തു.
ഇതൊക്കെ ലോകമറിയുന്നത് റഷ്യൻ പട്ടാളക്കാർ പിൻവാങ്ങിയതിനുശേഷമാണ്. അതുകൊണ്ടുതന്നെ ഇപ്പോൾ റഷ്യയുടെ കൈവശമുള്ള പ്രദേശങ്ങളിൽ എന്തു നടക്കുന്നുവെന്നത് അറിയാനിരിക്കുന്നതേയുള്ളൂ. യുദ്ധത്തിൽ പിടിച്ചെടുക്കുന്ന പ്രദേശങ്ങളിൽ സ്ത്രീകളെ സൈന്യം ലൈംഗിക പീഡനങ്ങൾക്കിരയാക്കുന്നതിനു ചരിത്രം സാക്ഷിയായിട്ടുണ്ട്. കാലം ഇത്ര പുരോഗമിച്ചെന്ന് നാം അഭിമാനിക്കുന്പോഴും മനുഷ്യന്റെ പ്രാകൃത വൈകൃതങ്ങൾക്ക് ഇനിയും അറുതിയായിട്ടില്ലെന്ന് ഓരോ മനുഷ്യനെയും ബോധ്യപ്പെടുത്തുന്ന പാഠങ്ങൾകൂടിയാണിത്.
ബുച്ചായിൽ കണ്ടെത്തിയ കൂട്ടക്കുഴിമാടങ്ങളുടെ ദൃശ്യങ്ങൾ എഎഫ്പി ഉൾപ്പെടെയുള്ള വാർത്താ ഏജൻസികൾ പുറത്തുവിട്ടിരുന്നു. എഎഫ്പിയുടെ മറ്റൊരു ചിത്രം കൂടുതൽ അർഥപൂർണമാണ്. അത് അർമീനിയയുടെ തലസ്ഥാനമായ യെരെവാനിൽനിന്നുള്ളതാണ്. ബുച്ചായിലെ കൂട്ടക്കൊലകളുടെയും ലൈംഗികാതിക്രമത്തിന്റെയും വാർത്തകൾ കേട്ട് അവിടത്തെ യുക്രെയ്ൻ എംബസിക്കു മുന്നിലെത്തി വിലപിക്കുന്ന മനുഷ്യരുടെ ചിത്രമാണത്. യുക്രെയ്ന്റെ വേദനയുടെ ആഴം മറ്റാരേക്കാളും അർമീനിയൻ ജനതയ്ക്കു മനസിലാകും. കാരണം അവരുടെ പൂർവികരായ അർമീനിയൻ ക്രൈസ്തവരെ തുർക്കിയിലെ ഇസ്ലാമിക ഭരണകൂടം വംശഹത്യ നടത്തിയതിന്റെ ദുഃഖസ്മരണകളിലാണ് അവരിപ്പോഴും ഭയന്നു ജീവിക്കുന്നത്. 15 ലക്ഷത്തോളം ക്രൈസ്തവരെ കശാപ്പു ചെയ്തിട്ട് അതു കാലങ്ങളോളം മറച്ചുവയ്ക്കാൻ ശ്രമിച്ച തുർക്കി, റഷ്യൻ അധിനിവേശത്തിനു പരിഹാരമുണ്ടാക്കാൻ തലസ്ഥാനമായ ഇസ്താംബൂളിൽ റഷ്യ-യുക്രെയ്ൻ പ്രതിനിധികളെ വിളിച്ചിരുത്തി സമാധാന സമ്മേളനം നടത്തിയത് ആശാവഹമാണ്. അതിലേറെ ചരിത്രത്തിന്റെ നിയോഗവും.
യുദ്ധക്കുറ്റങ്ങളും വംശഹത്യകളും ആവർത്തിക്കാതിരിക്കാൻ ലോകമനഃസാക്ഷി ഉണരേണ്ട സമയമാണിത്. യുക്രെയ്നിലെ മനുഷ്യർ നമ്മുടെ ആരുമല്ലെന്നു പറയാനാവില്ല. നിറത്തിലും ഭാഷയിലും വ്യത്യാസങ്ങളുണ്ടെന്നതൊഴിച്ചാൽ മനുഷ്യർ ഒരു വംശമാണ്. ശത്രുവെന്ന മട്ടിൽ നാം പരസ്പരം പെരുമാറുന്നെങ്കിലും സഹോദരങ്ങളിൽ കുറഞ്ഞ് ഒന്നുമല്ല. റഷ്യൻ അധിനിവേശകാര്യത്തിലും ആ മനോഭാവമാണ് നമുക്കുണ്ടാകേണ്ടത്. ബുച്ചായിലെ കൂട്ടക്കൊലയെ അപലപിച്ചുകൊണ്ട് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ പാർലമെന്റിൽ പറഞ്ഞത്, നാം ഏതെങ്കിലും വശത്ത് നിന്നിട്ടുണ്ടെങ്കിൽ അതു സമാധാനത്തിന്റെ പക്ഷത്താണെന്നാണ്. അതാണു വേണ്ടത്. സമാധാനത്തിന്റെ പക്ഷത്ത് കൂടുതൽ ആളുകൾ അണിനിരക്കുന്തോറും അക്രമിയുടെ തല കുനിയാൻ തുടങ്ങും. അല്ലെങ്കിൽ എച്ച്.ജി. വെൽസ് പറഞ്ഞതുപോലെയാകും ഭാവി. “യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ അതു നമ്മെ അവസാനിപ്പിക്കും.”
ജ്ഞാൻവാപിയിൽ ജാഗ്രത വേണം
തിരിച്ചുവരട്ടെ കോൺഗ്രസ്
ഭാരതസഭയ്ക്ക് അഭിമാനമുഹൂർത്തം
വിലക്കയറ്റത്തിന്റെ ബുൾഡോസറുകൾ
പകർച്ചവ്യാധികളെ വിളിച്ചുവരുത്തരുത്
രാജ്യദ്രോഹ നിയമത്തിൽ ചരിത്ര ഉത്തരവ്
ശ്രീലങ്ക: വാർത്തയും മുന്നറിയിപ്പും
സ്ത്രീകളെ ചവിട്ടിത്താഴ്ത്തരുത്
മതിയാക്കൂ ജനദ്രോഹം
മാധ്യമസ്വാതന്ത്ര്യം എന്ന ജനാധിപത്യം
അധികാരികളറിഞ്ഞോ ഗാഡ്ഗിൽ പറഞ്ഞത് ?
പശുവിന്റെ പേരിൽ അക്രമികളെ അഴിച്ചുവിടരുത്
സന്തോഷക്കൊടുമുടിയിൽ വീണ്ടും കേരളം
പൊതുതാത്പര്യമാണ് ചീഫ് ജസ്റ്റീസ് പറഞ്ഞത്
മുങ്ങിമരണങ്ങൾ: അധികൃതർ കാഴ്ചക്കാരാകരുത്
മത്സ്യത്തിലെ മായം: സർക്കാർ ഉണർന്നു പ്രവർത്തിക്കണം
വീണ്ടും ജീവനെടുത്ത് ഓൺലൈൻ ചൂതാട്ടം
അധികമുള്ള കൈവശഭൂമി ഉടമയ്ക്കു ലഭിക്കട്ടെ
കേരളത്തിന്റെ മാനം കെടുത്തുന്ന സർവകലാശാലകൾ
തിരക്കഥാസാഗരത്തിലെ ജോൺ പോൾ യാത്രകൾ
ജ്ഞാൻവാപിയിൽ ജാഗ്രത വേണം
തിരിച്ചുവരട്ടെ കോൺഗ്രസ്
ഭാരതസഭയ്ക്ക് അഭിമാനമുഹൂർത്തം
വിലക്കയറ്റത്തിന്റെ ബുൾഡോസറുകൾ
പകർച്ചവ്യാധികളെ വിളിച്ചുവരുത്തരുത്
രാജ്യദ്രോഹ നിയമത്തിൽ ചരിത്ര ഉത്തരവ്
ശ്രീലങ്ക: വാർത്തയും മുന്നറിയിപ്പും
സ്ത്രീകളെ ചവിട്ടിത്താഴ്ത്തരുത്
മതിയാക്കൂ ജനദ്രോഹം
മാധ്യമസ്വാതന്ത്ര്യം എന്ന ജനാധിപത്യം
അധികാരികളറിഞ്ഞോ ഗാഡ്ഗിൽ പറഞ്ഞത് ?
പശുവിന്റെ പേരിൽ അക്രമികളെ അഴിച്ചുവിടരുത്
സന്തോഷക്കൊടുമുടിയിൽ വീണ്ടും കേരളം
പൊതുതാത്പര്യമാണ് ചീഫ് ജസ്റ്റീസ് പറഞ്ഞത്
മുങ്ങിമരണങ്ങൾ: അധികൃതർ കാഴ്ചക്കാരാകരുത്
മത്സ്യത്തിലെ മായം: സർക്കാർ ഉണർന്നു പ്രവർത്തിക്കണം
വീണ്ടും ജീവനെടുത്ത് ഓൺലൈൻ ചൂതാട്ടം
അധികമുള്ള കൈവശഭൂമി ഉടമയ്ക്കു ലഭിക്കട്ടെ
കേരളത്തിന്റെ മാനം കെടുത്തുന്ന സർവകലാശാലകൾ
തിരക്കഥാസാഗരത്തിലെ ജോൺ പോൾ യാത്രകൾ
Latest News
ബിനോയ് വിശ്വം എംപി അറസ്റ്റിൽ
ജനങ്ങൾക്ക് പരാതി അറിയിക്കാൻ സൗകര്യം; ഹോട്ടലുകളിൽ ഇനിമുതൽ കർശന പരിശോധന
ഷീനാ ബോറ കേസ്; ഇന്ദ്രാണി മുഖർജിക്ക് ജാമ്യം
കല്യാണപ്പാട്ടിനും പകര്പ്പവകാശം: പഠിക്കാന് വിദഗ്ധ സമിതി
ഉമാ തോമസിന്റെ സ്ഥാനാർഥിത്വം റദ്ദാക്കണം; പരാതിയുമായി സ്വതന്ത്രൻ
Latest News
ബിനോയ് വിശ്വം എംപി അറസ്റ്റിൽ
ജനങ്ങൾക്ക് പരാതി അറിയിക്കാൻ സൗകര്യം; ഹോട്ടലുകളിൽ ഇനിമുതൽ കർശന പരിശോധന
ഷീനാ ബോറ കേസ്; ഇന്ദ്രാണി മുഖർജിക്ക് ജാമ്യം
കല്യാണപ്പാട്ടിനും പകര്പ്പവകാശം: പഠിക്കാന് വിദഗ്ധ സമിതി
ഉമാ തോമസിന്റെ സ്ഥാനാർഥിത്വം റദ്ദാക്കണം; പരാതിയുമായി സ്വതന്ത്രൻ
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top