Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
ഹിന്ദിയുടെ പേരിൽ ഭിന്നതയരുത്
വ്യത്യസ്ത ഭാഷയും സംസ്കാരവും മതവുമൊക്കെ ഉൾക്കൊള്ളുന്ന നാനാത്വത്തിലാണ് ഇന്ത്യയുടെ ഏകത്വവും കരുത്തും. ഓരോ ഇന്ത്യൻ പൗരനും ചുവടുറപ്പിച്ചിരിക്കുന്ന അത്തരം സ്വത്വങ്ങളെ കോർത്തിണക്കി കരുത്തോടെ വിരാജിക്കുന്ന ഇന്ത്യയാണ് ലോകത്തെ ഇന്നും അദ്ഭുതപ്പെടുത്തുന്നത്.
രാഷ്ട്രഭാഷയായി ഹിന്ദിയെ ഇന്ത്യൻ ജനത ആത്മാഭിമാനത്തോടെതന്നെ ആശ്ലേഷിക്കുകയും അംഗീകരിക്കുകയും ചെയ്തിട്ടുണ്ട് എക്കാലവും. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഉൾപ്പെടെ, ഹിന്ദി സംസാരിക്കാൻ അറിയാത്തവർപോലും അതു പഠിക്കാൻ ശ്രമിക്കുകയും പാട്ടും സിനിമയും ഉൾപ്പെടെയുള്ള കലാസൃഷ്ടികളിലൂടെ അത് ആസ്വദിക്കുകയും ചെയ്യുന്നുണ്ട്. രാഷ്ട്രഭാഷയോടുള്ള സ്വാഭാവിക ബന്ധമാണത്. എന്നാൽ, അതിലൊരു കൃത്രിമത്വം സൃഷ്ടിക്കുന്നതാണ് ഇപ്പോൾ ബിജെപി പ്രസിഡന്റ് അമിത് ഷായുടെ പ്രസ്താവനയെന്നു തോന്നിപ്പോകുന്നു.
വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ളവർ ഇംഗ്ലീഷിനു പകരം ഹിന്ദി ഉപയോഗിക്കണമെന്നാണ് പാർലമെന്റിന്റെ ഔദ്യോഗിക ഭാഷാ കമ്മിറ്റിയുടെ 37-ാമതു യോഗത്തിൽ ചെയർമാൻ അമിത് ഷായുടെ പ്രസ്താവന. ഹിന്ദിയെ രാജ്യത്തിന്റെ ഔദ്യോഗിക ഭാഷയാക്കാൻ യോജിച്ച സമയമാണിതെന്നും രാജ്യത്തിന്റെ ഒരുമയ്ക്ക് ഈ നീക്കം വളരെ പ്രധാനമാണെന്നുമാണ് അദ്ദേഹം പറഞ്ഞുവച്ചത്. എന്നാൽ ഒരുമയ്ക്കാണോ ഭിന്നതയ്ക്കാണോ ഇതു വഴിവയ്ക്കുക എന്ന സംശയം ഉയർന്നുകഴിഞ്ഞു.
രാഷ്ട്രഭാഷയെ അംഗീകരിക്കുന്പോഴും വിവിധ സംസ്ഥാനങ്ങളിലുള്ളവർക്കു ഹൃദയവികാരമാണ് മാതൃഭാഷ. അവർ സംസാരിച്ചുതുടങ്ങിയതും ചിന്തിക്കുന്നതും സ്വപ്നംകാണുന്നതുമൊക്കെ മാതൃഭാഷയിലാണ്. നിർബന്ധബുദ്ധികൊണ്ടോ ഉത്തരവുകളിറക്കിയോ അതൊക്കെ മാറ്റാനാകുമോ? അതുപോലെ ഇംഗ്ലീഷിന്റെ പ്രാധാന്യവും നാം അഗീകരിച്ചേ മതിയാകൂ. ലോകം വിശാലമായ വാതിലുകൾ തുറന്നിടുന്പോൾ നമുക്കുമാത്രമായി പുറംതിരിഞ്ഞുനിൽക്കാനാവില്ല. ആഗോളവത്കരണം ഇംഗ്ലീഷിന്റെ പ്രാധാന്യം എന്നേ വർധിപ്പിച്ചുകഴിഞ്ഞു! പുത്തൻ തലമുറ ഇംഗ്ലീഷിൽ പ്രാവീണ്യം നേടിക്കൊണ്ടിരിക്കുന്നത് കാലാനുസൃതമായ മാറ്റം മാത്രമാണ്. ഇംഗ്ലീഷിൽ സംസാരിക്കുകയും മാതൃഭാഷയെയും രാഷ്ട്രഭാഷയെയുമൊക്കെ പുച്ഛത്തോടെ കാണുകയും ചെയ്യുന്നവർ ഉണ്ടാവാം. പക്ഷേ അത്തരം അപചയങ്ങളെ സാമാന്യവത്കരിക്കേണ്ടതില്ല.
അമിത് ഷായുടെ പ്രസ്താവനയ്ക്കെതിരേ കോൺഗ്രസും തൃണമൂൽ കോൺഗ്രസും ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളും മുഖ്യമന്ത്രി പിണറായി വിജയൻ, തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ, സംഗീത സംവിധായകൻ എ.ആർ. റഹ്മാൻ തുടങ്ങിയവരും പ്രതികരിച്ചിട്ടുണ്ട്. ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാൽ അത് അംഗീകരിക്കാനാവില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കുറച്ചുകൂടി കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. ബിജെപി തെറ്റ് ആവർത്തിക്കരുത് എന്ന മുന്നറിയിപ്പാണ് അദ്ദേഹം നൽകിയത്. അതിൽ കാര്യമുണ്ട്. ഹിന്ദി ഔദ്യോഗിക ഭാഷയാക്കാനുള്ള നീക്കങ്ങൾ മുന്പു നടന്നിട്ടുണ്ടെങ്കിലും വിജയിച്ചിട്ടില്ല. ഇന്ത്യ സ്വാതന്ത്ര്യം നേടുന്നതിനുമുന്പുതന്നെ തുടങ്ങിയ അത്തരം പ്രക്ഷോഭങ്ങളിൽ മുന്നിൽനിന്നതു തമിഴ്നാടായിരുന്നു.
1937ലായിരുന്നു ആദ്യപ്രക്ഷോഭം. 1965ൽ നടന്ന ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തിൽ 70 പേർ മരിച്ചു. ഡിഎംകെ തമിഴ്നാട്ടിൽ ചുവടുറപ്പിച്ച സമരങ്ങളായിരുന്നു അത്. പിന്നീടൊരിക്കലും കോൺഗ്രസിനു തമിഴ്നാട്ടിൽ അധികാരത്തിലെത്താനായിട്ടില്ല. പിന്നീട് 1986ലും 2014ലും ഹിന്ദിയുടെ പേരിൽ തമിഴ്നാട്ടിൽ പ്രക്ഷോഭങ്ങളുണ്ടായി. ഇതൊക്കെ സൂചിപ്പിക്കുന്നത് ഹിന്ദിയെ ഔദ്യോഗിക ഭാഷയാക്കുന്നത് അത്ര എളുപ്പമല്ല എന്നുതന്നെയാണ്.
വ്യത്യസ്ത ഭാഷയും സംസ്കാരവും മതവുമൊക്കെ ഉൾക്കൊള്ളുന്ന നാനാത്വത്തിലാണ് ഇന്ത്യയുടെ ഏകത്വവും കരുത്തും. ഓരോ ഇന്ത്യൻ പൗരനും ചുവടുറപ്പിച്ചിരിക്കുന്ന അത്തരം സ്വത്വങ്ങളെ കോർത്തിണക്കി കരുത്തോടെ വിരാജിക്കുന്ന ഇന്ത്യയാണ് ലോകത്തെ ഇന്നും അദ്ഭുതപ്പെടുത്തുന്നത്. ഇത്ര വൈവിധ്യങ്ങൾക്കുമേൽ ഐക്യത്തിന്റെയും ജനാധിപത്യത്തിന്റെയും കൊടി പാറിക്കാൻ എത്ര രാഷ്ട്രങ്ങൾക്കു കഴിയും? ബിജെപി മനഃപൂർവം മറക്കുകയാണോ സഹസ്രാബ്ദങ്ങളുടെ ഇന്ത്യൻ സാംസ്കാരിക പൈതൃകത്തെ? ഈ സംസ്കാരത്തിന്റെ ഭാഗമാണ് ഹിന്ദി സംസാരിക്കാത്ത ജനങ്ങളും. ഈ രാജ്യത്തിന്റെ ആത്മാവിനെ വഹിക്കാൻ ജാതിയും മതവും ഭാഷയും നിറവുമൊന്നും തടസമാക്കാത്ത ജനതയെ ഏകശിലാ ശാസനങ്ങളിൽ തളച്ച് ദുർബലമാക്കരുതെന്ന് രാജ്യം ഭരിക്കുന്ന ബിജെപിയെ ഓർമപ്പെടുത്തട്ടെ.
ബിജെപിയുടേത് വെറും ഭാഷാപ്രേമമല്ലെന്ന് പലരും സംശയിച്ചുതുടങ്ങിയിട്ടുണ്ട്. കേന്ദ്രത്തിന്റെ വീണ്ടുവിചാരമില്ലാത്ത ഇന്ധനവില വർധിപ്പിക്കലും തത്ഫലമായി കുതിച്ചുകയറുന്ന വിലക്കയറ്റവും ജനങ്ങളെ രോഷാകുലരാക്കിയിട്ടുണ്ട്. അതിൽനിന്നു ശ്രദ്ധതിരിക്കാനുള്ള കുറുക്കുവഴിയായിരിക്കാം ബിജെപിയുടെ ഹിന്ദി പ്രേമം. അതെന്തായാലും, വൈകാരിക വിഷയങ്ങളിലേക്കു ചർച്ചകൾ വഴിതെറ്റിച്ച് രാഷ്ട്രീയ അതിജീവനത്തിനു ശ്രമിക്കുന്നത് ഒരു രാഷ്ട്രീയ പാർട്ടിക്കും നല്ലതല്ല. ഹിന്ദി സംസാരിക്കുന്നവരും അല്ലാത്തവരും എന്ന രീതിയിൽ ജനങ്ങൾ ഭിന്നിക്കാനിടയാകരുത്. രാഷ്ട്രഭാഷ ഉന്നതമാണ്. പക്ഷേ, അതിനും മേലെയാണ് രാഷ്ട്രം.
ജ്ഞാൻവാപിയിൽ ജാഗ്രത വേണം
തിരിച്ചുവരട്ടെ കോൺഗ്രസ്
ഭാരതസഭയ്ക്ക് അഭിമാനമുഹൂർത്തം
വിലക്കയറ്റത്തിന്റെ ബുൾഡോസറുകൾ
പകർച്ചവ്യാധികളെ വിളിച്ചുവരുത്തരുത്
രാജ്യദ്രോഹ നിയമത്തിൽ ചരിത്ര ഉത്തരവ്
ശ്രീലങ്ക: വാർത്തയും മുന്നറിയിപ്പും
സ്ത്രീകളെ ചവിട്ടിത്താഴ്ത്തരുത്
മതിയാക്കൂ ജനദ്രോഹം
മാധ്യമസ്വാതന്ത്ര്യം എന്ന ജനാധിപത്യം
അധികാരികളറിഞ്ഞോ ഗാഡ്ഗിൽ പറഞ്ഞത് ?
പശുവിന്റെ പേരിൽ അക്രമികളെ അഴിച്ചുവിടരുത്
സന്തോഷക്കൊടുമുടിയിൽ വീണ്ടും കേരളം
പൊതുതാത്പര്യമാണ് ചീഫ് ജസ്റ്റീസ് പറഞ്ഞത്
മുങ്ങിമരണങ്ങൾ: അധികൃതർ കാഴ്ചക്കാരാകരുത്
മത്സ്യത്തിലെ മായം: സർക്കാർ ഉണർന്നു പ്രവർത്തിക്കണം
വീണ്ടും ജീവനെടുത്ത് ഓൺലൈൻ ചൂതാട്ടം
അധികമുള്ള കൈവശഭൂമി ഉടമയ്ക്കു ലഭിക്കട്ടെ
കേരളത്തിന്റെ മാനം കെടുത്തുന്ന സർവകലാശാലകൾ
തിരക്കഥാസാഗരത്തിലെ ജോൺ പോൾ യാത്രകൾ
ജ്ഞാൻവാപിയിൽ ജാഗ്രത വേണം
തിരിച്ചുവരട്ടെ കോൺഗ്രസ്
ഭാരതസഭയ്ക്ക് അഭിമാനമുഹൂർത്തം
വിലക്കയറ്റത്തിന്റെ ബുൾഡോസറുകൾ
പകർച്ചവ്യാധികളെ വിളിച്ചുവരുത്തരുത്
രാജ്യദ്രോഹ നിയമത്തിൽ ചരിത്ര ഉത്തരവ്
ശ്രീലങ്ക: വാർത്തയും മുന്നറിയിപ്പും
സ്ത്രീകളെ ചവിട്ടിത്താഴ്ത്തരുത്
മതിയാക്കൂ ജനദ്രോഹം
മാധ്യമസ്വാതന്ത്ര്യം എന്ന ജനാധിപത്യം
അധികാരികളറിഞ്ഞോ ഗാഡ്ഗിൽ പറഞ്ഞത് ?
പശുവിന്റെ പേരിൽ അക്രമികളെ അഴിച്ചുവിടരുത്
സന്തോഷക്കൊടുമുടിയിൽ വീണ്ടും കേരളം
പൊതുതാത്പര്യമാണ് ചീഫ് ജസ്റ്റീസ് പറഞ്ഞത്
മുങ്ങിമരണങ്ങൾ: അധികൃതർ കാഴ്ചക്കാരാകരുത്
മത്സ്യത്തിലെ മായം: സർക്കാർ ഉണർന്നു പ്രവർത്തിക്കണം
വീണ്ടും ജീവനെടുത്ത് ഓൺലൈൻ ചൂതാട്ടം
അധികമുള്ള കൈവശഭൂമി ഉടമയ്ക്കു ലഭിക്കട്ടെ
കേരളത്തിന്റെ മാനം കെടുത്തുന്ന സർവകലാശാലകൾ
തിരക്കഥാസാഗരത്തിലെ ജോൺ പോൾ യാത്രകൾ
Latest News
പുതിയ കെഎസ്ആർടിസി ബസുകൾ വാങ്ങാൻ 445 കോടി അനുവദിച്ച് സർക്കാർ
കർഷകസമരം അനാവശ്യമെന്ന് പഞ്ചാബ് മുഖ്യമന്ത്രി
ഉപ്പ് ഫാക്ടറിയുടെ മതിൽ ഇടിഞ്ഞുവീണു; 12 പേർ മരിച്ചു
ബിനോയ് വിശ്വം എംപി അറസ്റ്റിൽ
ജനങ്ങൾക്ക് പരാതി അറിയിക്കാൻ സൗകര്യം; ഹോട്ടലുകളിൽ ഇനിമുതൽ കർശന പരിശോധന
Latest News
പുതിയ കെഎസ്ആർടിസി ബസുകൾ വാങ്ങാൻ 445 കോടി അനുവദിച്ച് സർക്കാർ
കർഷകസമരം അനാവശ്യമെന്ന് പഞ്ചാബ് മുഖ്യമന്ത്രി
ഉപ്പ് ഫാക്ടറിയുടെ മതിൽ ഇടിഞ്ഞുവീണു; 12 പേർ മരിച്ചു
ബിനോയ് വിശ്വം എംപി അറസ്റ്റിൽ
ജനങ്ങൾക്ക് പരാതി അറിയിക്കാൻ സൗകര്യം; ഹോട്ടലുകളിൽ ഇനിമുതൽ കർശന പരിശോധന
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top