Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
സന്തോഷക്കൊടുമുടിയിൽ വീണ്ടും കേരളം
Wednesday, May 4, 2022 2:06 AM IST
വിജയത്തിനു ശേഷമെങ്കിലും നാം കളിക്കാർക്കും കളിക്കളത്തിനും ആവശ്യമായ പരിഗണന നൽകണം. കൂടുതൽ കുതിപ്പുകൾക്ക് ആവേശം പകരുന്നതാകട്ടെ ഈ വിജയം.
സന്തോഷ് ട്രോഫി മലയാളിയുടെ കൈയിലിരിക്കുന്നു; നിശ്ചിതസമയത്തും അധികസമയത്തും കിട്ടാത്തതിനെയൊക്കെ എഴുതിത്തള്ളരുതെന്നും വിജയത്തിനായി പൊരുതിക്കൊണ്ടേയിരിക്കുകയെന്നും ഓർമിപ്പിച്ചുകൊണ്ട്. എത്ര സന്തോഷകരമാണിത്! അടിമുടി ആത്മവിശ്വാസത്തോടെ അവസാന നിമിഷംവരെ കാലിടറാതെ കുതിച്ച പോരാളികൾക്കും വിജയശില്പികൾക്കും അഭിനന്ദനങ്ങൾ! മഞ്ചേരിയിലെ പയ്യനാട് സ്റ്റേഡിയത്തിൽ നിങ്ങളുയർത്തിയ കപ്പിൽ നുരഞ്ഞുപൊന്തുന്നത് കഠിനാധ്വാനത്തിന്റെ വിജയലഹരിയല്ലാതെ മറ്റൊന്നുമല്ല. അതാകട്ടെ കേരളമാകെ പടർന്നുകയറിയിരിക്കുന്നു. കോവിഡിന്റെ മരവിച്ച നാളുകളിൽനിന്നു പുനർജനിക്കാനുള്ള മലയാളിയുടെ അധ്വാനത്തിന് ആവേശം പകരുന്നതുകൂടിയാണ് ഈ കായിക വിജയം.
1941ൽ തുടക്കമിട്ട ഈ അന്തർസംസ്ഥാന കാൽപ്പന്തുകളിയിൽ ഇതു കേരളത്തിന്റെ ഏഴാം വിജയമാണ്. വീഴ്ത്തിയതോ, 32 തവണ വിജയികളായ ബംഗാളിനെ! 2018ൽ ബംഗാളിനെ അവരുടെ മണ്ണിൽവച്ച് മുട്ടുകുത്തിച്ച കേരളം സ്വന്തം നാട്ടിലും വിജയം ആവർത്തിച്ചിരിക്കുന്നു. മലയാളികൾ മാത്രമല്ല, ബംഗാളിൽനിന്നു തൊഴിൽ തേടിയെത്തിയ പതിനായിരക്കണക്കിനു യുവാക്കളും കേരളത്തിലിരുന്നാണു കളി കണ്ടത്.
ഫൈനലിന്റെ ആദ്യപകുതിയിലെ ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും തുല്യശക്തികളായ ടീമുകളുടെ മാറ്റുരയ്ക്കുന്നതായിരുന്നു. കേരളത്തിന്റെ പെനാൽറ്റി ബോക്സിൽ ബംഗാളിന്റെ കളിക്കാർ കയറി നിരങ്ങിയത് കളിക്കാരെ മാത്രമല്ല, കേരളത്തിന്റെ ആരാധകരെയും ഉത്കണ്ഠയിലാഴ്ത്തി. ആയാസകരമായ പ്രതിരോധത്തിനിടയിൽ കേരളവും ആക്രമണങ്ങൾ നടത്തിയെങ്കിലും അവസരങ്ങൾ പലതും നഷ്ടപ്പെടുത്തുകയും ചെയ്തു. അതേസമയം കളിതുടങ്ങി നാലാം മിനിറ്റിൽ ബംഗാളിന്റെ മുന്നേറ്റക്കാരൻ ദിലീപ് ഓറൺ കൊണ്ടുവന്ന പന്ത് ബോക്സിനടുത്തുവച്ച് കേരളത്തിന്റെ അജയ് അലക്സ് തട്ടിയകറ്റിയത് നിർണായകമായി. വിജയകരമായേക്കാവുന്ന ബംഗാളിന്റെ കുതിപ്പിനു തടയിടുകയായിരുന്നു ആ നിമിഷം. അതേസമയം 18-ാം മിനിറ്റിൽ ലഭിച്ച ഫ്രീകിക്ക് ക്യാപ്റ്റൻ ജിജോ ജോസഫ് തൊടുത്തെങ്കിലും ഗോളി പ്രിയന്ത് കുമാർ സിംഗ് അനായാസമായി കൈയിലൊതുക്കി. 32-ാം മിനിറ്റിലും കേരളം അവസരം കളഞ്ഞുകുളിച്ചു. മധ്യനിരയിൽനിന്ന് അർജുൻ ജയരാജ് അതിവിദഗ്ധമായി മുന്നേറുകയും പന്ത് കൃത്യമായി വിഘ്നേഷിനു കൈമാറുകയും ചെയ്തെങ്കിലും ഗോൾ നേടാനായില്ല.
പരിമിതമായ സമയമാണു ബാക്കിയെന്ന ബോധ്യത്തോടെ ഇരുടീമും പൊരുതുന്ന കാഴ്ചയായിരുന്നു രണ്ടാം പകുതിയിൽ. ബംഗാൾ പ്രതിരോധത്തെ മറികടന്ന് പോസ്റ്റിന് ഏതാനും വാരയകലെനിന്നു ക്യാപ്റ്റൻ ജിജോ ജോസഫ് പായിച്ച പന്തും വല കുലുക്കിയില്ല. മിനിറ്റുകൾക്കകം ബംഗാളിനു ലഭിച്ച സുവർണാവസരം കേരളത്തിന്റെ ഗോൾകീപ്പർ മിഥുൻ ഇല്ലാതാക്കിയത് ബംഗാളിനെ നിരാശരാക്കി. അധികസമയത്തേക്കു കളി നീണ്ടതോടെ സ്റ്റേഡിയം മുൾമുനയിലായി. നാലാം മിനിറ്റിൽ പാഴായ കുതിപ്പിനു പരിഹാരം ചെയ്തുകൊണ്ട് 97-ാം മിനിറ്റിൽ ദിലീപ് ഓറൺ ആദ്യഗോളടിച്ചു. സുപ്രിയ പണ്ഡിറ്റ് പാസ് ചെയ്ത അവസരം ഓറൺ മുതലാക്കുകയായിരുന്നു.
കേരളത്തിന്റെ ആരാധകർ നടുങ്ങിപ്പോയി. ബംഗാളാകട്ടെ കളിസമയം നഷ്ടപ്പെടുത്താനുള്ള തന്ത്രങ്ങളും തുടങ്ങി. പരാജയഭീതിയിൽപ്പെട്ട് ആത്മവിശ്വാസം തകരാവുന്ന നിമിഷങ്ങളെ കേരളാ ടീം അതിജീവിക്കുന്ന കാഴ്ചയാണു പിന്നീടു കണ്ടത്. അതോടെ ആരാധകരും ആവേശത്തിലായി. 15 മിനിറ്റിനകം കേരളം തിരിച്ചടിച്ചു. വലതു വിംഗിൽനിന്നു നൗഫൽ നൽകിയ ക്രോസിൽ മുഹമ്മദ് സഫ്നാദ് കിടിലൻ ഹെഡറിലൂടെ ഗോളാക്കി. ബംഗാളിന്റെ ഗോളി പ്രിയന്ത് കുമാർ സിംഗിനു നോക്കിനിൽക്കാനേ കഴിഞ്ഞുള്ളൂ. ആദ്യഗോളിൽ നിശ്ചലമായിപ്പോയ ഗാലറി ഇതോടെ തിരിച്ചുകയറി. ബാക്കി സമയം ഇരുകൂട്ടരുടെയും അതിജീവനപ്പോരാട്ടമായതോടെ സമനില മാറ്റാനായില്ല. വിധി നിർണയിച്ചത് പെനാൽറ്റി ഷൂട്ടൗട്ടിലായിരുന്നു. നാലിനെതിരേ അഞ്ചു ഗോളിനു കേരളം കപ്പിൽ മുത്തമിട്ടു.
സന്തോഷ് ട്രോഫിയിൽ ഏതൊരു ടീമിനും പേടിസ്വപ്നമായ ബംഗാളിനെതിരേ നേടിയ വിജയം കേരളത്തിന്റെ കളിക്കാർക്കും കാണികൾക്കും ആവേശം നൽകുന്നതാണ്. എന്നാൽ, ആ ആവേശം ഉൾക്കൊള്ളാൻ മഞ്ചേരിയിലെ പയ്യനാട് സ്റ്റേഡിയത്തിനു കഴിഞ്ഞില്ലെന്നതും യാഥാർഥ്യമാണ്. ടിക്കറ്റെടുത്തവർക്കുപോലും ഇരുന്നുകാണാൻ ഇടമില്ലാതിരുന്ന സ്റ്റേഡിയം നവീകരിക്കണമെന്ന ആവശ്യം ഏറെനാളായുള്ളതാണ്. ഉജ്വല വിജയങ്ങളുടെ സമയത്തിറക്കുന്ന അഭിനന്ദനങ്ങളിൽ ഒതുങ്ങരുത് കായികലോകത്തോടുള്ള സർക്കാരിന്റെ പ്രതിബദ്ധത.
മഞ്ചേരിയിലെ സ്റ്റേഡിയം ഇന്ത്യൻ സൂപ്പർ ലീഗ് വരെ നടത്താൻ സാധിക്കുന്ന വലിയൊരു സ്റ്റേഡിയമാക്കി ഉയർത്തുകയാണു വേണ്ടത്. കളി കഴിഞ്ഞാലും സ്റ്റേഡിയം സംരക്ഷിച്ചും നവീകരിച്ചും കളിക്കാർക്കു കൂടുതൽ പരിശീലനത്തിനു വഴിയൊരുക്കിയുമൊക്കയാണ് വിദേശരാജ്യങ്ങളിൽ കായികവിജയങ്ങൾ തുടർക്കഥയാക്കുന്നത്. വിജയത്തിനു ശേഷമെങ്കിലും നാം കളിക്കാർക്കും കളിക്കളത്തിനും ആവശ്യമായ പരിഗണന നൽകണം. കൂടുതൽ കുതിപ്പുകൾക്ക് ആവേശം പകരുന്നതാകട്ടെ ഈ വിജയം.
തീരദേശത്തെയും ജനങ്ങളെയും പരിപാലിക്കട്ടെ അഥോറിറ്റി
ഖാലിസ്ഥാൻ വാദികൾക്ക് മറുപടി വൈകരുത്
നല്ലകാലം, സർക്കാരുകൾക്കും എണ്ണക്കന്പനികൾക്കും
സഭയുടെ കിരീടം
നിയമനിർമാണ സഭകൾ ജനങ്ങളുടേതാണ്
ഡോക്ടർമാരും മനുഷ്യരാണ്; രോഗികൾ വെറും ശരീരങ്ങളുമല്ല
അവർ മുട്ടത്തുമെത്തി
പെൺമക്കളെയോർത്തു വിലപിക്കുന്ന പാക് ന്യൂനപക്ഷങ്ങൾ
ഓസ്കർ പെരുമയിൽ ഇന്ത്യൻ കുതിപ്പ്
ബ്രഹ്മപുരത്തൊടുങ്ങണം അഴിമതിയുടെ വിഷപ്പുക
മര്യാദയില്ലാത്തവർക്ക് റെയിൽവേയുടെ നിയന്ത്രണം
അധ്യാപകരുടെ ചെലവിൽ എത്രകാലമീ ഉച്ചഭക്ഷണം?
കുടിവെള്ളം മുട്ടരുത്, കൊച്ചി പാഠമാണ് !
കെട്ടിക്കിടക്കുന്ന കേസുകളിലെ കെട്ടുപോകുന്ന ജീവിതങ്ങൾ
നികുതി വെട്ടിപ്പ് തടയാൻ ഈ ഉദ്യോഗസ്ഥരോ?
വിഷപ്പുക ഇനിയുണ്ടാകരുത്
വരുമോ വീണ്ടും ശേഷൻ യുഗം?
വർഗീയവാദികളുടെ പക്ഷത്ത് സർക്കാർ ഉണ്ടാകരുത്
തെരഞ്ഞെടുപ്പനന്തര അടുക്കളക്കൊള്ള
സർക്കാർ ശ്രോതാവാണ് റിപ്പോർട്ടറല്ല
തീരദേശത്തെയും ജനങ്ങളെയും പരിപാലിക്കട്ടെ അഥോറിറ്റി
ഖാലിസ്ഥാൻ വാദികൾക്ക് മറുപടി വൈകരുത്
നല്ലകാലം, സർക്കാരുകൾക്കും എണ്ണക്കന്പനികൾക്കും
സഭയുടെ കിരീടം
നിയമനിർമാണ സഭകൾ ജനങ്ങളുടേതാണ്
ഡോക്ടർമാരും മനുഷ്യരാണ്; രോഗികൾ വെറും ശരീരങ്ങളുമല്ല
അവർ മുട്ടത്തുമെത്തി
പെൺമക്കളെയോർത്തു വിലപിക്കുന്ന പാക് ന്യൂനപക്ഷങ്ങൾ
ഓസ്കർ പെരുമയിൽ ഇന്ത്യൻ കുതിപ്പ്
ബ്രഹ്മപുരത്തൊടുങ്ങണം അഴിമതിയുടെ വിഷപ്പുക
മര്യാദയില്ലാത്തവർക്ക് റെയിൽവേയുടെ നിയന്ത്രണം
അധ്യാപകരുടെ ചെലവിൽ എത്രകാലമീ ഉച്ചഭക്ഷണം?
കുടിവെള്ളം മുട്ടരുത്, കൊച്ചി പാഠമാണ് !
കെട്ടിക്കിടക്കുന്ന കേസുകളിലെ കെട്ടുപോകുന്ന ജീവിതങ്ങൾ
നികുതി വെട്ടിപ്പ് തടയാൻ ഈ ഉദ്യോഗസ്ഥരോ?
വിഷപ്പുക ഇനിയുണ്ടാകരുത്
വരുമോ വീണ്ടും ശേഷൻ യുഗം?
വർഗീയവാദികളുടെ പക്ഷത്ത് സർക്കാർ ഉണ്ടാകരുത്
തെരഞ്ഞെടുപ്പനന്തര അടുക്കളക്കൊള്ള
സർക്കാർ ശ്രോതാവാണ് റിപ്പോർട്ടറല്ല
Latest News
അരിക്കൊന്പൻ ദൗത്യത്തിന് ഹൈക്കോടതിയുടെ കൂച്ചുവിലങ്ങ്
നിയമസഭാ സംഘർഷം; പ്രതിപക്ഷ എംഎൽഎമാർക്കെതിരായ ജാമ്യമില്ലാ വകുപ്പ് നീക്കി
വിഷം നൽകി തന്നെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന ആരോപണവുമായി പാക് ക്രിക്കറ്റർ
അരിക്കൊമ്പനെ പിടിക്കുന്നതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി
രാഹുൽ ഗാന്ധിയുടെ നുണപ്രചരണത്തിനു കിട്ടിയ തിരിച്ചടി: കെ.സുരേന്ദ്രൻ
Latest News
അരിക്കൊന്പൻ ദൗത്യത്തിന് ഹൈക്കോടതിയുടെ കൂച്ചുവിലങ്ങ്
നിയമസഭാ സംഘർഷം; പ്രതിപക്ഷ എംഎൽഎമാർക്കെതിരായ ജാമ്യമില്ലാ വകുപ്പ് നീക്കി
വിഷം നൽകി തന്നെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന ആരോപണവുമായി പാക് ക്രിക്കറ്റർ
അരിക്കൊമ്പനെ പിടിക്കുന്നതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി
രാഹുൽ ഗാന്ധിയുടെ നുണപ്രചരണത്തിനു കിട്ടിയ തിരിച്ചടി: കെ.സുരേന്ദ്രൻ
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top