Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
ഭാരതസഭയ്ക്ക് അഭിമാനമുഹൂർത്തം
നേരിയ സഹനങ്ങൾ നേരിടേണ്ടി വരുമ്പോഴും കാര്യസാധ്യത്തിനുവേണ്ടിയും വിശ്വാസത്തെയും സഭയെയും തള്ളിപ്പറയുന്നവർക്കെല്ലാം ദേവസഹായം പിള്ളയുടെ ജീവചരിത്രം പാഠമാകണം. അതുപോലെതന്നെ ക്രൈസ്തവരെ പീഡിപ്പിക്കുന്നതിൽ ആഹ്ലാദം കണ്ടെത്തുന്നവരും ദേവസഹായം പിള്ളയെ അറിയുകതന്നെവേണം.
ഭാരതസഭയ്ക്കു വീണ്ടും ധന്യതയുടെ ദിനം. കേരളസഭയ്ക്കും ഇത് അഭിമാനമുഹൂർത്തം. ധീരരക്തസാക്ഷി ദേവസഹായം പിള്ളയെ ഫ്രാൻസിസ് മാർപാപ്പ ഇന്നു വിശുദ്ധനായി പ്രഖ്യാപിക്കുമ്പോൾ രണ്ടായിരം വർഷത്തെ പാരമ്പര്യമുള്ള ഭാരതസഭ ഒരിക്കൽക്കൂടി പുളകച്ചാർത്തണിയുന്നു. ഭാരതത്തിൽനിന്നുള്ള ആദ്യ അല്മായ വിശുദ്ധനാണ് ദേവസഹായം പിള്ള എന്നതും ശ്രദ്ധേയമാണ്. സ്വന്തം ജീവനേക്കാൾ തനിക്കു വിലപ്പെട്ടത് യേശുക്രിസ്തുവിലുള്ള വിശ്വാസമാണെന്ന് 270 വർഷങ്ങൾക്കു മുമ്പു ലോകത്തോടു വിളിച്ചുപറഞ്ഞതിനാണ് ദേവസഹായം പിള്ളയ്ക്കു രക്തസാക്ഷിത്വം വരിക്കേണ്ടിവന്നത്. ഇപ്പോഴും ഇന്ത്യയിലടക്കം ലോകത്തിന്റെ പലഭാഗങ്ങളിലും വിശ്വാസത്തിന്റെ പേരിൽ കൊടിയ പീഡനങ്ങളും അതിക്രമങ്ങളും നേരിടുന്ന ക്രൈസ്തവർക്കെല്ലാം സഹനത്തിനു കരുത്തേകുന്നതാണ് ദേവസഹായം പിള്ളയുടെ വിശുദ്ധപദവി പ്രഖ്യാപനം.
ആരെങ്കിലും നീട്ടുന്ന അപ്പക്കഷണങ്ങൾ പ്രലോഭിപ്പിക്കുമ്പോൾ അതുവരെയുള്ള നിലപാടുകളും ആശയങ്ങളും വിശ്വാസ സംഹിതകളും ഉപേക്ഷിച്ചു കൂറുമാറുന്നവരുടെ എണ്ണം എല്ലാ മേഖലകളിലും അധീകരിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് ദേവസഹായം പിള്ളയുടെ ജീവിതവും രക്തസാക്ഷിത്വവും വിശുദ്ധപദവിയും വലിയൊരു ചൂണ്ടുപലകയാണ്. ആത്മാർഥമായ ദൈവാന്വേഷണത്തിന്റെ ഫലമായി കണ്ടെത്തിയ “വയലിലെ നിധി’’മറ്റെന്തെങ്കിലുമായി വച്ചുമാറുവാൻ അദ്ദേഹത്തിനു കഴിയുമായിരുന്നില്ല.
മാർത്താണ്ഡവർമ മഹാരാജാവിന്റെ ഭരണകാലത്ത് 1972ൽ തെക്കൻ തിരുവതാംകൂറിൽ പദ്മനാഭപുരം നട്ടാലത്ത് ജനിച്ച നീലകണ്ഠ പിള്ളയാണ് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച് ദേവസഹായം പിള്ളയായത്. കഴിവും സാമർഥ്യവും പ്രകടിപ്പിച്ച നീലകണ്ഠപിള്ള മഹാരാജാവിന്റെ പ്രീതിയിൽ പദ്മനാഭപുരം നീലകണ്ഠസ്വാമി കോവിലിന്റെ കാര്യവിചാരകനായി, സുഖമായി ജീവിച്ചിരുന്ന കാലത്താണ് ക്രൈസ്തവ വിശ്വാസത്തിൽ ആകൃഷ്ടനായത്. തന്റെ വിശ്വാസത്തെ അദ്ദേഹം വിശുദ്ധ ബൈബിളിൽനിന്നു ദൃഢപ്പെടുത്തി. തുടർന്ന് യേശുക്രിസ്തുവിനെ തന്റെ രക്ഷകനായി സ്വീകരിച്ച നീലകണ്ഠപിള്ള ജ്ഞാനസ്നാനം സ്വീകരിച്ച് ദേവസഹായം പിള്ളയെന്ന പേരു സ്വീകരിക്കുകയായിരുന്നു. കത്തോലിക്കനായിരുന്ന ഡച്ച് പടനായകൻ ഡിലനോയിയാണ് അദ്ദേഹത്തിനു ബൈബിൾ സമ്മാനിച്ചതും യേശുക്രിസ്തുവിനെക്കുറിച്ചുള്ള അറിവു പകർന്നുകൊടുത്തതും. ഇത്തരത്തിൽ ലഭിച്ച വിശ്വാസദീപം തന്റെ ഹൃദയത്തിൽ പ്രതിഷ്ഠിച്ചാണ് ദേവസഹായം പിള്ള പ്രോജ്വലിപ്പിച്ചത്. ആത്മാവിലേക്ക് അലിഞ്ഞിറങ്ങിയ വിശ്വാസത്തെ പ്രലോഭനങ്ങൾക്കും നിഷ്ഠുര പീഡനങ്ങൾക്കും മുമ്പിൽ അടിയറവയ്ക്കാൻ അദ്ദേഹം തയാറായില്ല.
നേരിയ സഹനങ്ങൾ നേരിടേണ്ടി വരുമ്പോഴും കാര്യസാധ്യത്തിനുവേണ്ടിയും വിശ്വാസത്തെയും സഭയെയും തള്ളിപ്പറയുന്നവർക്കെല്ലാം ദേവസഹായം പിള്ളയുടെ ജീവചരിത്രം പാഠമാകണം. അതുപോലെതന്നെ ക്രൈസ്തവരെ പീഡിപ്പിക്കുന്നതിൽ ആഹ്ലാദം കണ്ടെത്തുന്നവരും ദേവസഹായം പിള്ളയെ അറിയുകതന്നെവേണം. ജീവിതത്തിൽ സഹനങ്ങൾക്കു വിലയില്ലെന്നു കരുതുന്നവരാണ് പുതിയതലമുറ. ആഗ്രഹിക്കുന്നതു കിട്ടാത്തതിന്റെ പേരിലും അല്പം ക്ഷമയോടെ കാത്തിരിക്കാൻ തയാറാകാതെയും ജീവിതം പാതിവഴിയിൽ അവസാനിപ്പിക്കുന്നതിന്റെ വാർത്തകൾ ഓരോനിമിഷവും വന്നുകൊണ്ടിരിക്കുന്നു. വിദ്യാർഥികളും യുവതീയുവാക്കളും ദമ്പതിമാരുമെല്ലാം ഇത്തരത്തിൽ മരിക്കുകയും കൊല്ലുകയും ചെയ്യുന്നതിന്റെ വാർത്തകൾക്കും പഞ്ഞമില്ല. ജീവിതം കേവലം ലൗകികമാണെന്ന ചിന്ത യുവതലമുറയെ വല്ലാതെ ഗ്രസിച്ചിരിക്കുന്നുവെന്നാണ് ഇത്തരം സംഭവങ്ങൾ വെളിപ്പെടുത്തുന്നത്. എന്നാൽ നഷ്ടപ്പെടുത്തുന്നവനാണ് നേടുന്നത് എന്ന് എല്ലാ പുണ്യജന്മങ്ങളും ലോകത്തിനു കാട്ടിക്കൊടുത്തിട്ടുണ്ട്. അത്തരത്തിൽ ശ്രേഷ്ഠമാണ് ദേവസഹായം പിള്ളയുടെ ജീവിതം.
ധീരനായ ക്രിസ്തുശിഷ്യൻ മാർത്തോമാ ശ്ലീഹ സുവിശേഷം പ്രസംഗിച്ച ഭാരതമണ്ണിൽ സഭയുടെ പ്രേഷിതവേലയ്ക്കു കരുത്തേകുന്നതാണ് ദേവസഹായം പിള്ളയുടെ വിശുദ്ധ പദവി പ്രഖ്യാപനം. മാർത്തോമാ ശ്ലീഹയെക്കൂടാതെ വിശുദ്ധരായിത്തീർന്ന ഫ്രാൻസിസ് സേവ്യർ, ഗോൺസാലോ ഗാർസിയ, ജോൺ ഡി. ബ്രിട്ടോ എന്നിവരും ഭാരതത്തിൽ സുവിശേഷവേല ചെയ്തവരാണ്.
2008 ഒക്ടോബർ 12ന് അൽഫോൻസാമ്മ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ടതോടെയാണ് ഭാരതസഭയ്ക്ക്, പ്രത്യേകിച്ച് കേരളസഭയ്ക്ക് ആഗോള അംഗീകാരത്തിന്റെ പുതുയുഗം പിറന്നത്. പിന്നീട് 2014 നവംബർ 23ന് കുര്യാക്കോസ് ഏലിയാസ് ചാവറ, എവുപ്രാസ്യ എലവത്തുങ്കൽ എന്നിവരെ വിശുദ്ധരായി പ്രഖ്യാപിച്ചു. ഗോവയിൽ ജനിച്ച് ശ്രീലങ്കയുടെ അപ്പസ്തോലനായിത്തീർന്ന ജോസഫ് വാസ് സി.ഒ. വിശുദ്ധപദവിയിലെത്തിയത് 2015 ജനുവരി 14നാണ്. ലോകപ്രശസ്തയായ മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചത് 2016 സെപ്റ്റംബർ നാലിനായിരുന്നു. ഇന്ത്യയിൽനിന്ന് ഏറ്റവും ഒടുവിലായി വിശുദ്ധ പദവിയിലെത്തിയത് മദർ മറിയം ത്രേസ്യയാണ്. 2019 ഒക്ടോബർ 13നായിരുന്നു മദർ മറിയം ത്രേസ്യയുടെ വിശുദ്ധപദവി പ്രഖ്യാപനം. ഇപ്പോഴിതാ 1752 ജനുവരി 14ന് രക്തസാക്ഷിത്വം വരിച്ച ദേവസഹായം പിള്ളയും ഇന്നു വിശുദ്ധരുടെ ഗണത്തിൽ ഔദ്യോഗികമായി ചേർക്കപ്പെടുന്നു. വാഴ്ത്തപ്പെട്ടവരും ദൈവദാസരും ധന്യരുമായി നിരവധി പുണ്യജന്മങ്ങൾ കേരളസഭയിലടക്കം ഭാരതത്തിൽനിന്നു നാമകരണ നടപടികളുടെ വിവിധഘട്ടങ്ങളിലാണ്. ദേവസഹായം പിള്ള ചിന്തിയ രക്തം എക്കാലവും ഭാരതസഭയ്ക്ക് തീക്ഷ്ണതയുടെ വറ്റാത്ത ഉറവയായി നിലകൊള്ളും.
വിലക്കയറ്റത്തിന്റെ ബുൾഡോസറുകൾ
പകർച്ചവ്യാധികളെ വിളിച്ചുവരുത്തരുത്
രാജ്യദ്രോഹ നിയമത്തിൽ ചരിത്ര ഉത്തരവ്
ശ്രീലങ്ക: വാർത്തയും മുന്നറിയിപ്പും
സ്ത്രീകളെ ചവിട്ടിത്താഴ്ത്തരുത്
മതിയാക്കൂ ജനദ്രോഹം
മാധ്യമസ്വാതന്ത്ര്യം എന്ന ജനാധിപത്യം
അധികാരികളറിഞ്ഞോ ഗാഡ്ഗിൽ പറഞ്ഞത് ?
പശുവിന്റെ പേരിൽ അക്രമികളെ അഴിച്ചുവിടരുത്
സന്തോഷക്കൊടുമുടിയിൽ വീണ്ടും കേരളം
പൊതുതാത്പര്യമാണ് ചീഫ് ജസ്റ്റീസ് പറഞ്ഞത്
മുങ്ങിമരണങ്ങൾ: അധികൃതർ കാഴ്ചക്കാരാകരുത്
മത്സ്യത്തിലെ മായം: സർക്കാർ ഉണർന്നു പ്രവർത്തിക്കണം
വീണ്ടും ജീവനെടുത്ത് ഓൺലൈൻ ചൂതാട്ടം
അധികമുള്ള കൈവശഭൂമി ഉടമയ്ക്കു ലഭിക്കട്ടെ
കേരളത്തിന്റെ മാനം കെടുത്തുന്ന സർവകലാശാലകൾ
തിരക്കഥാസാഗരത്തിലെ ജോൺ പോൾ യാത്രകൾ
ചവിട്ടിയൊതുക്കരുത്, പ്രതിഷേധങ്ങൾ
ബുൾഡോസർ രാജ് വേണ്ട, ജനാധിപത്യം മതി
സെക്രട്ടേറിയറ്റിലെ ബന്ദിനാടകം അനുവദിക്കരുത്
വിലക്കയറ്റത്തിന്റെ ബുൾഡോസറുകൾ
പകർച്ചവ്യാധികളെ വിളിച്ചുവരുത്തരുത്
രാജ്യദ്രോഹ നിയമത്തിൽ ചരിത്ര ഉത്തരവ്
ശ്രീലങ്ക: വാർത്തയും മുന്നറിയിപ്പും
സ്ത്രീകളെ ചവിട്ടിത്താഴ്ത്തരുത്
മതിയാക്കൂ ജനദ്രോഹം
മാധ്യമസ്വാതന്ത്ര്യം എന്ന ജനാധിപത്യം
അധികാരികളറിഞ്ഞോ ഗാഡ്ഗിൽ പറഞ്ഞത് ?
പശുവിന്റെ പേരിൽ അക്രമികളെ അഴിച്ചുവിടരുത്
സന്തോഷക്കൊടുമുടിയിൽ വീണ്ടും കേരളം
പൊതുതാത്പര്യമാണ് ചീഫ് ജസ്റ്റീസ് പറഞ്ഞത്
മുങ്ങിമരണങ്ങൾ: അധികൃതർ കാഴ്ചക്കാരാകരുത്
മത്സ്യത്തിലെ മായം: സർക്കാർ ഉണർന്നു പ്രവർത്തിക്കണം
വീണ്ടും ജീവനെടുത്ത് ഓൺലൈൻ ചൂതാട്ടം
അധികമുള്ള കൈവശഭൂമി ഉടമയ്ക്കു ലഭിക്കട്ടെ
കേരളത്തിന്റെ മാനം കെടുത്തുന്ന സർവകലാശാലകൾ
തിരക്കഥാസാഗരത്തിലെ ജോൺ പോൾ യാത്രകൾ
ചവിട്ടിയൊതുക്കരുത്, പ്രതിഷേധങ്ങൾ
ബുൾഡോസർ രാജ് വേണ്ട, ജനാധിപത്യം മതി
സെക്രട്ടേറിയറ്റിലെ ബന്ദിനാടകം അനുവദിക്കരുത്
Latest News
കുടുംബ വഴക്ക്; കേളകത്ത് യുവാവ് ഇരട്ട സഹോദരനെ കഴുത്തു ഞെരിച്ചു കൊന്നു
"പെട്രോൾ തീർന്നു, ദിവസവും 15 മണിക്കൂർ വൈദ്യുതി നിയന്ത്രണം'- ദുരവസ്ഥ വിവരിച്ച് വിക്രമസിംഗെ
"ഗുരുതര പ്രത്യാഘാതം ഉണ്ടാകും': ഫിൻലൻഡിനും സ്വീഡനും മുന്നറിയിപ്പുമായി റഷ്യ
കേരളത്തിന്റെ കടമെടുപ്പ് അപകടകരമായ നിലയിലല്ലെന്ന് ധനമന്ത്രി
പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു
Latest News
കുടുംബ വഴക്ക്; കേളകത്ത് യുവാവ് ഇരട്ട സഹോദരനെ കഴുത്തു ഞെരിച്ചു കൊന്നു
"പെട്രോൾ തീർന്നു, ദിവസവും 15 മണിക്കൂർ വൈദ്യുതി നിയന്ത്രണം'- ദുരവസ്ഥ വിവരിച്ച് വിക്രമസിംഗെ
"ഗുരുതര പ്രത്യാഘാതം ഉണ്ടാകും': ഫിൻലൻഡിനും സ്വീഡനും മുന്നറിയിപ്പുമായി റഷ്യ
കേരളത്തിന്റെ കടമെടുപ്പ് അപകടകരമായ നിലയിലല്ലെന്ന് ധനമന്ത്രി
പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top