Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
ICON OF SUCCESS
ചൊട്ടയിലേ ശീലിക്കാം സ്ത്രീ-പുരുഷ സമത്വം
സ്ത്രീ-പുരുഷ സമത്വ ബോധത്തോടെ കുട്ടികളെ വളർത്തുകയാണു പരിഹാരം. അതിനു സഹായകരമാണു ബാലാവകാശ കമ്മീഷന്റെ തീരുമാനം.
സ്ത്രീ-പുരുഷ തുല്യത പ്രീ-പ്രൈമറി മുതലുള്ള പാഠപുസ്തകങ്ങളിലെ ആശയാവതരണത്തിലും ചിത്രീകരണത്തിലും ഉറപ്പുവരുത്തണമെന്ന ബാലാവകാശ കമ്മീഷന്റെ ഉത്തരവ് അഭിനന്ദനാർഹമാണ്. സ്വാതന്ത്ര്യത്തിലും അവകാശങ്ങളിലും ഉൾപ്പെടെ സ്ത്രീയെ ഒരു പടി താഴെ നിർത്താൻ ശ്രമിക്കുന്നവർ അത്തരമൊരു അപക്വചിന്ത സ്വായത്തമാക്കിയത് ബാല്യകാലത്തെ കാഴ്ചകളിലും കേൾവികളിലും നിന്നുമാണ്.
അതിനാൽ തിരിച്ചറിവിന്റെ പ്രായത്തിൽ തന്നെ ഇത്തരമൊരു നീതിബോധം ഉണ്ടായേ തീരൂ. പ്രത്യേകിച്ച്, പെൺകുട്ടികളുടെ ആത്മാഭിമാനത്തെ നിഷ്കരുണം പരസ്യമായി അവഹേളിക്കുകയും അതിനെതിരേ പ്രതികരിക്കാൻ മടിച്ചും ഭയന്നും രാഷ്ട്രീയ നേതാക്കളും സ്ഥിരം സാമൂഹിക പ്രബോധകരും വനിതാവകാശ പ്രവർത്തകരുമൊക്കെ മാളത്തിലൊളിക്കുകയും ചെയ്യുന്ന കാലത്ത്. സ്ത്രീകളോടുള്ള പ്രതിബദ്ധതയും പ്രതികരണങ്ങളുമെല്ലാം ആളും തരവും മതവും വോട്ടും നോക്കി മാത്രമാകുന്പോൾ സമത്വം കെട്ടുകാഴ്ചയായി മാറും. സ്ത്രീ-പുരുഷ സമത്വ ബോധത്തോടെ കുട്ടികളെ വളർത്തുകയാണു പരിഹാരം. അതിനു സഹായകരമാണു ബാലാവകാശ കമ്മീഷന്റെ തീരുമാനം.
പാഠപുസ്തകങ്ങളിൽ കമ്മീഷൻ നിർദേശിച്ച തുല്യതയ്ക്കുള്ള നടപടി സ്വീകരിക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പു സെക്രട്ടറി, ഡയറക്ടർ, എസ്സിഇആർടി ഡയറക്ടർ എന്നിവർക്കു കമ്മീഷൻ നിർദേശം നൽകി. പാഠപുസ്തകങ്ങളിലെ ജെൻഡർ വേർതിരിവു സംബന്ധിച്ച മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ നടപടി സ്വീകരിച്ചുകൊണ്ടു ചെയർപേഴ്സൺ കെ.വി. മനോജ് കുമാർ, അംഗങ്ങളായ റെനി ആന്റണി, സി. വിജയകുമാർ എന്നിവരുൾപ്പെട്ട ഫുൾ ബഞ്ചാണ് ഉത്തരവു പുറപ്പെടുവിച്ചത്.
ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന തുല്യതയും അവസര സമത്വവും പാഠപുസ്തകങ്ങൾ വിഭാവനം ചെയ്യുന്പോൾ ഉറപ്പുവരുത്തേണ്ടതുണ്ട്. കുട്ടികൾക്കായുള്ള ദേശീയവും അന്തർദേശീയവുമായ നിയമങ്ങളിൽ ഇത്തരത്തിലുള്ള യാതൊരു വിവേചനവും പാടില്ലെന്നു നിഷ്ക്കർഷിക്കുന്നതു പാഠപുസ്തകങ്ങളുടെ കാര്യത്തിലും ഉറപ്പുവരുത്തണമെന്നും കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്.
പാഠപുസ്തകങ്ങളിൽ മാത്രമല്ല, കുട്ടികൾക്കായുള്ള കഥാ പുസ്തകങ്ങളിലും സോഷ്യൽ മീഡിയയിലും ചാനലുകളിലുമൊക്കെയുണ്ട് സ്ത്രീകൾക്കായി മാത്രം മാറ്റിവച്ചിരിക്കുന്ന അടുക്കളകളും തൂപ്പുജോലികളും ഇരിപ്പിടങ്ങളുമൊക്കെ. ഇതൊക്കെ കുട്ടികളിൽ തെറ്റായ സന്ദേശമാണു നൽകുന്നത്. ഇത്തരം കാഴ്ചകൾക്കും കേൾവികൾക്കും ശേഷം പെൺകുട്ടികൾ വീടുകളിൽ അതേ ജോലികളും പദവികളും ആരും പറയാതെതന്നെ ഏറ്റെടുക്കുകയും ആൺകുട്ടികൾ തങ്ങൾക്കായി നിശ്ചയിക്കപ്പെട്ടതെന്നു കരുതുന്ന മുന്തിയ സ്ഥാനത്തു സ്വയം അവരോധിക്കുകയും ചെയ്യുന്നു.
കാലങ്ങളായി കണ്ടും അനുഭവിച്ചും ഇതൊക്കെയാണു ശരിയെന്നു ചിന്തിക്കുന്ന അമ്മമാരും പൊതുവിൽ ഇതിനെയൊന്നും എതിർക്കാറില്ല. ചുരുക്കത്തിൽ മാതാപിതാക്കൾക്കും അധ്യാപകർക്കും സ്ഥാപനമേധാവികൾക്കും പൊതുപ്രവർത്തകർക്കും രാഷ്ട്രീയ-മത നേതാക്കൾക്കും ഉൾപ്പെടെ ബോധവത്കരണം നൽകിയാലേ ഇതിന്റെ ഗുണഫലം ഉറപ്പാക്കാനാകൂ. പാചകത്തിനും ശുചീകരണത്തിനും ഭക്ഷണം വിളന്പുന്നതിനുമൊക്കെ സ്ത്രീകൾക്കു നൂറ്റാണ്ടുകളായി പുരുഷന്മാർ കല്പിച്ചിരിക്കുന്ന സംവരണം വീടുകളിൽ അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. സ്ത്രീകൾ അതൊന്നും ചെയ്യരുതെന്നല്ല വിവക്ഷ. സ്ത്രീയെന്നോ പുരുഷനെന്നോ വിവേചനമില്ലാതെ അതൊക്കെ മാറിമാറി ചെയ്യുകയാണു വേണ്ടത്. രാവിലെ ഒരു ചായ കുടിച്ചു പത്രം വായിച്ച് ഉമ്മറത്തെ കസേരയിൽ സ്ത്രീകൾ ഇരുന്നാൽ പുരുഷൻ ഇപ്പോൾ ഇരിക്കുന്നതിൽ കൂടുതലൊന്നും സംഭവിക്കില്ലെന്നു തിരിച്ചറിയേണ്ടതുണ്ട്. വിവേചനമില്ലാത്ത സ്ത്രീ-പുരുഷ സ്ഥാനം ഉറപ്പിക്കാൻ വൈകുവോളം ഒരു സമൂഹത്തിനും അവകാശപ്പെടാനാവില്ല, തങ്ങൾ പരിഷ്കൃതരാണെന്ന്.
ഇക്കഴിഞ്ഞ ദിവസം മഹാരാഷ്ട്ര സർക്കാർ പുറപ്പെടുവിച്ച ഒരു സർക്കുലർ രാജ്യത്തെ സ്ത്രീകളുടെ ദയനീയാവസ്ഥ വെളിപ്പെടുത്തുന്നതാണ്. വിധവകളുമായി ബന്ധപ്പെട്ട ദുരാചാരങ്ങളൊക്കെ നിർത്തലാക്കിക്കൊണ്ട് മഹാരാഷ്ട്ര സർക്കാർ ഉത്തരവിറക്കി.
ഭർത്താവിന്റെ മൃതദേഹം ചിതയിലേക്കെടുക്കുംമുന്പ് ഭാര്യയുടെ താലി പൊട്ടിച്ചെടുക്കുക, സിന്ദൂരം മായ്ച്ചു കളയുക, കൈകളിലെ വളകൾ പൊട്ടിക്കുക, കാൽ മോതിരം ഊരിമാറ്റുക തുടങ്ങിയ ആചാരങ്ങൾ അവസാനിപ്പിക്കാൻ പഞ്ചായത്തുകൾ പ്രമേയം പാസാക്കണമെന്ന സർക്കുലറാണു പുറപ്പെടുവിച്ചത്. ഗ്രാമവികസനവകുപ്പ് മന്ത്രി ഹസൻ മുഷ്റിഫ് പറഞ്ഞത്, ഇത്തരം പഴഞ്ചൻ ആചാരങ്ങൾക്കു ശാസ്ത്ര കേന്ദ്രീകൃതമായ കാലത്തു യാതൊരു സ്ഥാനവുമില്ലെന്നാണ്. മഹാരാഷ്ട്ര സർക്കാരിനു മാതൃകയായത് അവിടത്തെ ഒരു പഞ്ചായത്താണ്.
സർക്കാർ ഔദ്യോഗികമായി അത്തരമൊരു തീരുമാനമെടുക്കുംമുന്പ് കോലാപ്പൂരിലെ ഹെർവാഡ് ഗ്രാമ പഞ്ചായത്ത് മേയ് അഞ്ചിനു സമാനമായ തീരുമാനമെടുത്തിരുന്നു. അവകാശങ്ങളെയും സന്തോഷത്തെയും പരിമിതപ്പെടുത്തി വെള്ള വസ്ത്രങ്ങളുമണിഞ്ഞ് ഉൾവലിയുന്ന സ്ത്രീകളുടെ കാഴ്ച വൈകിയ വേളയിലെങ്കിലും ഇല്ലാതാകുമെന്നു കരുതാം. ഇതേക്കുറിച്ച് പാഠ്യപദ്ധതികളിൽ ഉൾപ്പെടുത്തകയും വേണം. ചൊട്ടയിലേ ശീലിച്ചാൽ പരിഷ്കാരങ്ങൾ എളുപ്പമാകും.
പോലീസിന്റെ നിഷ്പക്ഷത ചോദ്യംചെയ്യപ്പെടരുത്
തുടർരംഗങ്ങളുടെ മഹാരാഷ്ട്രീയ നാടകം
അറത്തുമാറ്റേണ്ടത് തീവ്രവാദത്തിന്റെ വേരുകൾ
പ്ലാസ്റ്റിക്, ക്വിറ്റ് ഇന്ത്യ
നിലനിൽക്കണം, മതേതര ഇന്ത്യ
വീണ്ടും ഗുജറാത്ത്
എസ്എഫ്ഐയുടെ പന്തികേടുകൾ
ലഹരിക്കെതിരേ സ്വയം തീരുമാനമെടുക്കാം
അഴിച്ചുവിടരുത് ആൾക്കൂട്ടങ്ങളെ
നികുതി പരിഷ്കാരമോ, ഗുണ്ടാപ്പിരിവോ?
നിരത്തുകളെ മരണക്കളമാക്കുന്ന ബൈക്കഭ്യാസങ്ങൾ
ഇടുക്കി രണ്ടാം ഘട്ടം: വികസനത്തിന്റെ പവർഹൗസ്
ഇടുക്കി രണ്ടാം ഘട്ടം: വികസനത്തിന്റെ പവർഹൗസ്
മെഡിക്കൽ കോളജ് സംഭവം: അന്വേഷണം നാടകമാകരുത്
ഇഷ്ടമില്ലാത്തതു വെട്ടിനിരത്തി എൻസിഇആർടി
അഗ്നിപഥ് ആളിക്കത്തിക്കരുത്
ശന്പളം വാങ്ങുന്നവരെ ഫയലുകളിൽ അടയിരുത്തരുത്
വോട്ടിനായാലും നല്ലത്, നടപ്പാകട്ടെ തൊഴിൽ വാഗ്ദാനം
ബുൾഡോസർ സംസ്കാരം ജനാധിപത്യത്തിന്റേതല്ല
അധികാരത്തിലെത്തിച്ചവരെ തടവിലാക്കരുത്
പോലീസിന്റെ നിഷ്പക്ഷത ചോദ്യംചെയ്യപ്പെടരുത്
തുടർരംഗങ്ങളുടെ മഹാരാഷ്ട്രീയ നാടകം
അറത്തുമാറ്റേണ്ടത് തീവ്രവാദത്തിന്റെ വേരുകൾ
പ്ലാസ്റ്റിക്, ക്വിറ്റ് ഇന്ത്യ
നിലനിൽക്കണം, മതേതര ഇന്ത്യ
വീണ്ടും ഗുജറാത്ത്
എസ്എഫ്ഐയുടെ പന്തികേടുകൾ
ലഹരിക്കെതിരേ സ്വയം തീരുമാനമെടുക്കാം
അഴിച്ചുവിടരുത് ആൾക്കൂട്ടങ്ങളെ
നികുതി പരിഷ്കാരമോ, ഗുണ്ടാപ്പിരിവോ?
നിരത്തുകളെ മരണക്കളമാക്കുന്ന ബൈക്കഭ്യാസങ്ങൾ
ഇടുക്കി രണ്ടാം ഘട്ടം: വികസനത്തിന്റെ പവർഹൗസ്
ഇടുക്കി രണ്ടാം ഘട്ടം: വികസനത്തിന്റെ പവർഹൗസ്
മെഡിക്കൽ കോളജ് സംഭവം: അന്വേഷണം നാടകമാകരുത്
ഇഷ്ടമില്ലാത്തതു വെട്ടിനിരത്തി എൻസിഇആർടി
അഗ്നിപഥ് ആളിക്കത്തിക്കരുത്
ശന്പളം വാങ്ങുന്നവരെ ഫയലുകളിൽ അടയിരുത്തരുത്
വോട്ടിനായാലും നല്ലത്, നടപ്പാകട്ടെ തൊഴിൽ വാഗ്ദാനം
ബുൾഡോസർ സംസ്കാരം ജനാധിപത്യത്തിന്റേതല്ല
അധികാരത്തിലെത്തിച്ചവരെ തടവിലാക്കരുത്
Latest News
കോരുത്തോട്ടിൽ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ നിലയിൽ
എകെജി സെന്റർ ആക്രമണത്തിനുശേഷം സിപിഎം ആക്രമം അഴിച്ചുവിടുന്നു; വിഷ്ണുനാഥ്
ജോർജിനു ജാമ്യം; പരാതിക്കാരി ഹൈക്കോടതിയിലേക്ക്
സില്വര്ലൈന് പദ്ധതി വേണം; ഗവര്ണര് കേന്ദ്രത്തിന് അയച്ച കത്ത് പുറത്ത്
കോട്ടയം ഡിസിസി ഓഫീസ് ആക്രമണം: അഞ്ച് ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ
Latest News
കോരുത്തോട്ടിൽ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ നിലയിൽ
എകെജി സെന്റർ ആക്രമണത്തിനുശേഷം സിപിഎം ആക്രമം അഴിച്ചുവിടുന്നു; വിഷ്ണുനാഥ്
ജോർജിനു ജാമ്യം; പരാതിക്കാരി ഹൈക്കോടതിയിലേക്ക്
സില്വര്ലൈന് പദ്ധതി വേണം; ഗവര്ണര് കേന്ദ്രത്തിന് അയച്ച കത്ത് പുറത്ത്
കോട്ടയം ഡിസിസി ഓഫീസ് ആക്രമണം: അഞ്ച് ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top