Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
എതിരേൽക്കാം സഹർഷം പുതുവിദ്യാലയവർഷത്തെ!
ഇഷ്ടമുള്ളതുമാത്രം സ്വീകരിച്ചും ഇഷ്ടമില്ലാത്തതിനെ നിഷ്കരുണം ഡിലീറ്റ് ചെയ്തും പരിചയിച്ച ഓൺലൈൻ പഠനത്തിൽനിന്നു വീണ്ടും സ്കൂൾമുറികളുടെ അച്ചടക്കത്തിലേക്കു വരികയാണു വിദ്യാർഥികൾ. അവരെ മാറ്റിയെടുക്കുന്നത് അധ്യാപകർക്കു മുന്നിലുള്ള വെല്ലുവിളിയാണ്.
ഇന്നു ജൂൺ ഒന്ന്. മറ്റൊരു പുതുവിദ്യാലയവർഷത്തിനു തുടക്കമാകുന്നു. പുതുപുസ്തകങ്ങളുടെ ഗന്ധവും പുതുവസ്ത്രങ്ങളുടെ വർണപ്പകിട്ടും മഴക്കുളിരും എക്കാലത്തും സ്കൂൾ തുറക്കലിന്റെ അനുഭൂതികളാണ്. പുതിയ സ്കൂൾ, പുതിയ ക്ലാസ്, പുതിയ അധ്യാപകർ, പുതിയ കൂട്ടുകാർ, പുതിയ അറിവുകൾ...സർവത്ര പുതുമ.
കോവിഡ് എന്ന മഹാമാരി രണ്ട് അധ്യയനവർഷങ്ങളെ താറുമാറാക്കിയത് നമുക്കറിയാം. 2019ലാണ് ഇതിനു മുന്പ് ജൂൺ ആദ്യം സ്കൂൾ തുടങ്ങിയത്. പിന്നീടുള്ള രണ്ടു വർഷം വിദ്യാഭ്യാസരംഗം പുതുപരീക്ഷണങ്ങളുടെയും അതിജീവനപോരാട്ടങ്ങളുടെയും വേദിയായിരുന്നു. ഓൺലൈൻ ക്ലാസുകളെന്ന പുതിയ രീതിയുമായി പൊരുത്തപ്പെടാൻ വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും പാടുപെട്ടതും ഒടുവിൽ ഒരുവിധം അതിനോടു പൊരുത്തപ്പെട്ടതിനും സാക്ഷിയായിരുന്നു ഈ രണ്ടു വർഷം. അതുവരെ അപ്രാപ്യമായിരുന്ന മൊബൈൽ ഫോണുകൾ നിത്യാഭ്യാസത്തിനുള്ള വസ്തുവായി കൈയിൽ കിട്ടിയപ്പോൾ വിദ്യാർഥികൾക്കതു ഗുണമായും ദോഷമായും ഭവിച്ചു. പുതിയ അറിവുകളും കാഴ്ചകളും അവരുടെ ബോധമണ്ഡലത്തെ ഉണർത്തിയപ്പോൾ അതിനപ്പുറം മറഞ്ഞിരുന്ന ചതിയുടെയും കാപട്യത്തിന്റെയും ഇരുണ്ട വഴികൾ രക്ഷിതാക്കളെയും പൊതുസമൂഹത്തെയും ഒരുപോലെ ഭയപ്പെടുത്തി. നിതാന്തജാഗ്രത ആവശ്യമായ കാലമാണ് കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്.
ഇഷ്ടമുള്ളതുമാത്രം സ്വീകരിച്ചും ഇഷ്ടമില്ലാത്തതിനെ നിഷ്കരുണം ഡിലീറ്റ് ചെയ്തും പരിചയിച്ച ഓൺലൈൻ പഠനത്തിൽനിന്നു വീണ്ടും സ്കൂൾമുറികളുടെ അച്ചടക്കത്തിലേക്കു വരികയാണു വിദ്യാർഥികൾ. അവരെ മാറ്റിയെടുക്കുകയെന്നത് അധ്യാപകർക്കു മുന്നിലുള്ള വെല്ലുവിളിയാണ്. മനഃശാസ്ത്രപരമായ സമീപനത്തിലൂടെ വേണ്ടിവരും ഇതു സാധ്യമാക്കാൻ. അതിനുകൂടി വേണ്ട പരിശീലനം അവധിക്കാല കോഴ്സുകളിൽ അധ്യാപകർക്കു നല്കിയിട്ടുണ്ടാകുമെന്നു നമുക്കു പ്രത്യാശിക്കാം.
അതുപോലെ ഓൺലൈൻ പഠനത്തിനിടെ പല തലങ്ങളിലുള്ള അധ്യാപകരെ പരിചയിച്ച വിദ്യാർഥികളുടെ വിലയിരുത്തലും പ്രധാനമാകും. മോശം അധ്യാപകരെ അവർ വളരെ വേഗം തിരിച്ചറിയും. ഓരോ നിമിഷവും സ്വയം മെച്ചപ്പെടുത്തുക എന്ന മറ്റൊരു കടന്പയും അധ്യാപകർക്കു മുന്നിലുണ്ട്.
വിപുലമായ തയാറെടുപ്പോടെയാണ് ഇത്തവണ സർക്കാരും വിദ്യാലയങ്ങളും അധ്യയനവർഷത്തെ എതിരേൽക്കുന്നത്. സ്കൂൾ അധികൃതർ ചെയ്യേണ്ട സൂക്ഷ്മതല ആസൂത്രണം പൊതുവിദ്യാഭ്യാസ ഡയറക്ടർ സർക്കുലറിലൂടെ അറിയിച്ചിട്ടുണ്ട്. ജില്ലാ ഭരണകൂടങ്ങളും വിദ്യാഭ്യാസവകുപ്പിന്റെ വിവിധ തലങ്ങളും പലവിധത്തിലുള്ള ഒരുക്കങ്ങളുമായി രംഗത്തുണ്ട്.
സാന്പത്തിക, സാമൂഹിക രംഗങ്ങളിൽ കോവിഡ് ഉണ്ടാക്കിയ തകർച്ചയിൽനിന്നു പതുക്കെ പിടിച്ചു കയറാനുള്ള ശ്രമത്തിലാണു ലോകം. ഒരുപാട് ആശങ്കകൾ ഉള്ളിലുണ്ടെങ്കിലും ഏറെ പ്രതീക്ഷയോടെയാണു രക്ഷിതാക്കൾ കുട്ടികളെ കൈപിടിച്ചു സ്കൂളുകളിൽ എത്തിക്കുന്നത്. കുട്ടികളുടെ ആരോഗ്യം, സുരക്ഷിതത്വം, യാത്ര, ഭക്ഷണം തുടങ്ങി നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. നമ്മുടെ കുഞ്ഞുങ്ങളുടെ കാര്യത്തിൽ ഓരോരുത്തർക്കുമുള്ള ചുമതല വളരെ വലുതാണ്.
കുട്ടികളെ സംബന്ധിച്ചിടത്തോളം ക്ലാസ്് മുറിയുടെ സജീവതയിലേക്കു മടങ്ങുന്നു എന്നതാണു വലിയകാര്യം. കൂട്ടുകാരോടുമൊത്തുള്ള ഇടപഴകലും ഗുരുമുഖത്തുനിന്നു നേരിട്ടുള്ള പഠനവും എത്രമാത്രം സന്തോഷകരവും പ്രാധാന്യമുള്ളതുമാണെന്ന കാര്യം കോവിഡ് നമ്മെ പഠിപ്പിച്ചു കഴിഞ്ഞു. ക്ലാസ് മുറികളിൽനിന്നു ലഭിക്കുന്ന അംഗീകാരവും തിരുത്തലുകളും കുട്ടികളുടെ ബൗദ്ധികവളർച്ചയ്ക്ക് അത്യന്താപേക്ഷിതം തന്നെ. അധ്യാപകർക്കാവട്ടെ കുട്ടികളെ ശരിയായി വിലയിരുത്തുന്നതിനും ക്ലാസ് മുറിയിലെ നിരീക്ഷണംകൂടിയേ തീരു. ഇതിനുപുറമെയാണു കലാ-കായിക-സാംസ്കാരിക പ്രവർത്തനങ്ങളുടെ വിശാലമായ കർമഭൂമി.
പാഠ്യപദ്ധതി പരിഷ്കരണത്തിനു സർക്കാർ തുടക്കമിടുന്നതും ഈ വർഷമാണ്. ഇതിനു വേണ്ട ചർച്ചകൾ വൈകാതെ തുടങ്ങേണ്ടതുണ്ട്. എല്ലാ വിഭാഗങ്ങളെയും കണക്കിലെടുത്തുകൊണ്ടുള്ള പാഠ്യപദ്ധതിയാണു പ്രതീക്ഷിക്കുന്നത്. ഏകപക്ഷീയമായ പ്രത്യയശാസ്ത്ര നിർബന്ധങ്ങൾ അനാരോഗ്യകരമായ ചർച്ചകളിലേക്കും കലുഷിതമായ വിദ്യാഭ്യാസ അന്തരീക്ഷത്തിലേക്കും നയിച്ചത് മുൻകാലങ്ങളിൽ നാം കണ്ടിട്ടുള്ളതാണ്. ഇത് ആവർത്തിച്ചുകൂടാ.
കോവിഡ് കാലത്തെ ഓൺലൈൻ വിദ്യാഭ്യാസമുണ്ടാക്കിയ ഗുരുതരമായ അക്കാഡമിക് പ്രതിസന്ധി ഗ്രാമീണമേഖലയിലെ വിദ്യാർഥികൾക്കിടയിൽ ഉണ്ടാക്കിയ പഠനവിടവാണ്. ആശയതലത്തിലും പ്രായോഗികതലത്തിലും പ്രതിസന്ധിയുണ്ട്. പ്രശ്നപരിഹാരത്തിനായി പല സംസ്ഥാനങ്ങളും പദ്ധതികൾ ആവിഷ്കരിച്ചു വരുന്നുണ്ട്. കേരളവും ഗൗരവമായെടുക്കേണ്ട മേഖലയാണിത്.
കുട്ടികൾ കുട്ടികളായി വളർന്നു മുതിർന്നവരാകുന്ന പ്രക്രിയയിൽ അനാവശ്യമായി ഇടപെട്ട് കുട്ടികളുടെ കുട്ടിത്തം ചോർത്തിക്കളയുന്ന നടപടികൾ അനുവദിച്ചുകൂടാ. രാഷ്ട്രീയ പാർട്ടികളും സമുദായസംഘടനകളുമെല്ലാം ഇക്കാര്യത്തിൽ ജാഗ്രത പുലർത്തേണ്ടതുണ്ട്. എല്ലാ വിദ്യാർഥികൾക്കും അവരവരുടെ സ്വപ്നസാക്ഷാത്കാരത്തിനുള്ള അനുഗ്രഹം ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു.
ലഹരിക്കെതിരേ സ്വയം തീരുമാനമെടുക്കാം
അഴിച്ചുവിടരുത് ആൾക്കൂട്ടങ്ങളെ
നികുതി പരിഷ്കാരമോ, ഗുണ്ടാപ്പിരിവോ?
നിരത്തുകളെ മരണക്കളമാക്കുന്ന ബൈക്കഭ്യാസങ്ങൾ
ഇടുക്കി രണ്ടാം ഘട്ടം: വികസനത്തിന്റെ പവർഹൗസ്
ഇടുക്കി രണ്ടാം ഘട്ടം: വികസനത്തിന്റെ പവർഹൗസ്
മെഡിക്കൽ കോളജ് സംഭവം: അന്വേഷണം നാടകമാകരുത്
ഇഷ്ടമില്ലാത്തതു വെട്ടിനിരത്തി എൻസിഇആർടി
അഗ്നിപഥ് ആളിക്കത്തിക്കരുത്
ശന്പളം വാങ്ങുന്നവരെ ഫയലുകളിൽ അടയിരുത്തരുത്
വോട്ടിനായാലും നല്ലത്, നടപ്പാകട്ടെ തൊഴിൽ വാഗ്ദാനം
ബുൾഡോസർ സംസ്കാരം ജനാധിപത്യത്തിന്റേതല്ല
അധികാരത്തിലെത്തിച്ചവരെ തടവിലാക്കരുത്
ആചരണം കഴിഞ്ഞു, ബാലവേല തുടരുന്നു
പരിഷ്കരിക്കണം പാഠ്യപദ്ധതി
പെൺകുഞ്ഞുങ്ങളോടു വിവേചനമരുത്, അമ്മയോടും
നൈജീരിയയിലെ ക്രൈസ്തവരുടെ ചോര
വിവാദ പരാമർശത്തിന്റെ പേരിൽ നയതന്ത്ര ബന്ധം വഷളാക്കരുത്
പണ്ഡിറ്റുകളെ മറക്കരുത്, ജനങ്ങളും സർക്കാരും
പരിസ്ഥിതി ലോലമേഖലയിലും മനുഷ്യരാണ്, മറക്കരുത്
ലഹരിക്കെതിരേ സ്വയം തീരുമാനമെടുക്കാം
അഴിച്ചുവിടരുത് ആൾക്കൂട്ടങ്ങളെ
നികുതി പരിഷ്കാരമോ, ഗുണ്ടാപ്പിരിവോ?
നിരത്തുകളെ മരണക്കളമാക്കുന്ന ബൈക്കഭ്യാസങ്ങൾ
ഇടുക്കി രണ്ടാം ഘട്ടം: വികസനത്തിന്റെ പവർഹൗസ്
ഇടുക്കി രണ്ടാം ഘട്ടം: വികസനത്തിന്റെ പവർഹൗസ്
മെഡിക്കൽ കോളജ് സംഭവം: അന്വേഷണം നാടകമാകരുത്
ഇഷ്ടമില്ലാത്തതു വെട്ടിനിരത്തി എൻസിഇആർടി
അഗ്നിപഥ് ആളിക്കത്തിക്കരുത്
ശന്പളം വാങ്ങുന്നവരെ ഫയലുകളിൽ അടയിരുത്തരുത്
വോട്ടിനായാലും നല്ലത്, നടപ്പാകട്ടെ തൊഴിൽ വാഗ്ദാനം
ബുൾഡോസർ സംസ്കാരം ജനാധിപത്യത്തിന്റേതല്ല
അധികാരത്തിലെത്തിച്ചവരെ തടവിലാക്കരുത്
ആചരണം കഴിഞ്ഞു, ബാലവേല തുടരുന്നു
പരിഷ്കരിക്കണം പാഠ്യപദ്ധതി
പെൺകുഞ്ഞുങ്ങളോടു വിവേചനമരുത്, അമ്മയോടും
നൈജീരിയയിലെ ക്രൈസ്തവരുടെ ചോര
വിവാദ പരാമർശത്തിന്റെ പേരിൽ നയതന്ത്ര ബന്ധം വഷളാക്കരുത്
പണ്ഡിറ്റുകളെ മറക്കരുത്, ജനങ്ങളും സർക്കാരും
പരിസ്ഥിതി ലോലമേഖലയിലും മനുഷ്യരാണ്, മറക്കരുത്
Latest News
കോൺഗ്രസ് മാന്യമായി രാഷ്ട്രീയ പ്രവർത്തനം നടത്തണം: ഇ.പി. ജയരാജൻ
ഇന്നോവയിലെ യാത്ര മതിയാക്കി മുഖ്യമന്ത്രി; ഇനി കിയ കാർണിവലിലേക്ക്
ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി ഷിൻഡെ; സർക്കാർ രൂപീകരണം ചർച്ചയായി
സ്ഥിരംപല്ലവി..! തൃക്കാക്കര തോൽവി അന്വേഷിക്കാൻ കമ്മീഷനെ നിയോഗിച്ച് സിപിഎം
നീലേശ്വരത്ത് ലോറി തോട്ടിലേക്ക് മറിഞ്ഞ് ക്ലീനര് മരിച്ചു
Latest News
കോൺഗ്രസ് മാന്യമായി രാഷ്ട്രീയ പ്രവർത്തനം നടത്തണം: ഇ.പി. ജയരാജൻ
ഇന്നോവയിലെ യാത്ര മതിയാക്കി മുഖ്യമന്ത്രി; ഇനി കിയ കാർണിവലിലേക്ക്
ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി ഷിൻഡെ; സർക്കാർ രൂപീകരണം ചർച്ചയായി
സ്ഥിരംപല്ലവി..! തൃക്കാക്കര തോൽവി അന്വേഷിക്കാൻ കമ്മീഷനെ നിയോഗിച്ച് സിപിഎം
നീലേശ്വരത്ത് ലോറി തോട്ടിലേക്ക് മറിഞ്ഞ് ക്ലീനര് മരിച്ചു
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top